"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ലഹരിവിരുദ്ധ ദിനാചരണം) |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
44029_0115.png| | 44029_0115.png| | ||
</gallery> | </gallery> | ||
{{Infobox School | {{Infobox School |
13:13, 21 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ് | |
---|---|
വിലാസം | |
മാരായമുട്ടം തിരുവനന്തപുരം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 44029 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
അവസാനം തിരുത്തിയത് | |
21-07-2024 | 44029 |
ലഹരിവിരുദ്ധ ദിനാചരണം
ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. ലഹരിവിരുദ്ധറാലിയിൽ ലിറ്റിൽകൈറ്റ്സ് പങ്കാളികളാവുകയും ചെയ്‌തു.
വായനാദിനാചരണം
വായനാദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സായനാമത്സരം സംഘടിപ്പിച്ചു.
ഹയർസെക്കന്ററി ഏകജാലക പ്രവേശനം - ഹെൽപ് ഡെസ്‌ക്
2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഹയർസെക്കന്ററി ഏകജാലകം പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണത്തിനായി ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് കവിത ടീച്ചർ ഹെൽപ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. മേയ് 16 മുതൽ മേയ് 25 വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഹെൽപ് ഡെസ്കിന്റെ സേവനം ലഭ്യമാക്കിയിട്ടുള്ളത്.
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പിൽ നിന്നും.......
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 8-ാം തീയതി നടത്തുകയുണ്ടായി. കൈറ്റ് മാസ്റ്റർ ശ്രീ മോഹൻകുമാർ സാറാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. ഗ്രൂപ്പിങ് ഫയൽ ഉപയോഗിച്ചുകൊണ്ടുള്ള ഗ്രൂപ്പ് തിരിയൽ,ദൈനംദിന ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നു എന്നുള്ള അറിവ്, ഉപകരണങ്ങളുടെ പേര് തിരിച്ചറിയൽ, ലിറ്റിൽകൈറ്റ്സ് എന്താണ്..... ലിറ്റിൽകൈറ്റ്സിന്റെ റോൾ എന്താണ്.... എന്നിവ തിരിച്ചറിയൽ, ഗെയിം കളി, സ്ക്രാച്ച് 3 എന്ന പ്രോഗ്രാമിങ് സോഫ്റ്റ്‍വെയർ പരിചയപ്പെടൽ, ഓപ്പൺടൂൺസ് എന്ന സോഫ്റ്റവെയർ ഉപയോഗിച്ചുള്ള അനിമേഷൻ നിർമ്മാണം, മിറ്റ് ആപ്പ് ഇൻവെന്റർ എന്ന മൊബൈൽ ആപ്പ് സോഫ്റ്റ്‍വെയറിന്റെ പരിചയപ്പെടൽ, വിജയികൾക്കുള്ള സമ്മാനദാനം... ക്യാമ്പിനെ കുറിച്ചുള്ള അനുഭവം പങ്കിടൽ... എല്ലാം കൊണ്ടും 2023-26 ബാച്ച് ലിറ്റിൽകൈറ്റ്സിന് വേറിട്ടൊരു അനുഭവമായിരുന്നു പ്രിലിമിനറി ക്യാമ്പ്.
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കമ്പ‌്യൂട്ടർ പരിശീലനവുമായി ലിറ്റിൽ കൈറ്റ്സ്
പ്രോജക്‌ട് വർക്കിന്റെ ഭാഗമായി സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സിദ്ധാർത്ഥ്, ഉമേഷ് കൃഷ്‌ണ, വന്ദന , ഹരികൃഷ്‌ണൻ, ജിനു, അരുൺ നാഥ്, അഭിജിത്ത് എന്നീ കുട്ടികളുടെ നേതൃത്വത്തിൽ കമ്പ‌്യൂട്ടർ പരിശീലനം നല്‌കി.
ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ളാസ്സ്
ലിറ്റിൽ കൈറ്റ്സ് തങ്ങളുടെ പ്രോജക്‌ട് വർക്കിന്റെ ഭാഗമായി സ്‌കൂൾ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ളാസ്സ് എടുക്കുകയുണ്ടായി.ശ്രീ പാർവ്വതി, പൗർണ്ണമി, അഭിജിത്ത്, അഭിറാം, ബിജോ ക്രിസ്റ്റിൻ, അലൻ, യദുനന്ദ് എന്നീ വിദ്യാർത്ഥികളാണ് ബോധവത്ക്കരണ ക്ളാസ്സിന് നേതൃത്വം നല്‌കിയത്.
സത്യമേവ ജയതേ പരിശീലനം
ഇന്റർനെറ്റ് നമ്മുടെ നിത്യജീവിതത്തിൽ എത്ര മാത്രം സ്വാധീനം ചെലുത്തുന്നു എന്നതിനെ കുറിച്ചും തീരുമാനങ്ങളെടുക്കുന്നതിൽ എത്ര മാത്രം ഇന്റർനെറ്റ് വഴി നാം സ്വാധീനിക്കപ്പെടുന്നു എന്ന് സ്വയം തിരിച്ചറിയുന്നതിലേക്ക് വേണ്ടി സ്കൂളിലെ കുട്ടികൾക്കായി ലിറ്റിൽകൈറ്റ്സ് 'സത്യമേവ ജയതേ' ക്ളാസ്സെടുത്തു.
2020-23 ബാച്ചിന്റെ ഏകദീന പരിശീലനം
2020-23 ബാച്ചിന്റെ ഏകദിന പരിശീലനം 25/01/2022 ചൊവ്വാഴ്‌ച സ്‌കൂളിൽ വച്ച് നടന്നു.പരിശീലനത്തിൽ എല്ലാ അംഗങ്ങളും മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്. ഏകദിന പരിശീലനം ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി ജാലി ടീച്ചർ ഉദ്ഘാടനം ചെയ്‌തു. പരിശീലനത്തിന്റെ അവസാനം ലിറ്റിൽ കൈറ്റ്സ് മാസ്‌റ്റർ ട്രെയിനറുമായി ഇന്ററാക്ഷൻ നടത്തി. 4.30 ന് പരിശീലനം സമാപിച്ചു.
2020-23 ബാച്ചിന്റെ ഉദ്ഘാടനം
2020-23 അധ്യയന വർഷത്തിലെ ലിറ്റിൽകൈറ്റ്സ് ബാച്ചിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പിറ്റി എ പ്രസിഡന്റ് ശ്രീ രെജികുമാർ നിർവ്വഹിച്ചു. ഹെഡ്‌മിട്രസ്സ് ശ്രീമതി ജാലി ടീച്ചർ പ്രസ്‌തുത ചടങ്ങിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. കൈറ്റ് മിസ്‌ട്രസ്സ് ആയ സന്ധ്യ ടീച്ചർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്‌തു.സീനിയർ അധ്യാപിക ആയ ശ്രീമതി ശ്രീകല ടീച്ചർ ചടങ്ങിന് ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ ബ്രൂസ് രാജ് സർ കൃതജ്ഞത നിർവ്വഹിച്ചു.
ലിറ്റിൽ കൈറ്റ്സ്
വിവരസാങ്കേതിക വിദ്യയിൽ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി , അവർക്ക് കൂടുതൽ പരിശീലനങ്ങൾ നല്കി , വിവരസാങ്കേതിക വിദ്യയിൽ അവരെ നിപുണരാക്കുക എന്ന ലക്ഷ്യം മുൻനിറുത്തി കൈറ്റ് നടപ്പിലാക്കിയ ലിറ്റിൽകൈറ്റ്സ് എന്ന പദ്ധതിയിൽ സ്കൂളിലെ 40 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്. ശ്രീമതി റോളിൻ പെട്രീഷ, ശ്രീമതി സന്ധ്യ എന്നീ അധ്യാപികമാരാണ് കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നത്.
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം 01/06/2018 ഉച്ചയ്ക്ക് 1.30 ന് നടന്നു.യോഗത്തിൽ ലിറ്റിൽ കൈറ്റ്സ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ്മിസ്ട്രസ്സുമാരായ റോളിൻ ടീച്ചറും,സന്ധ്യ ടീച്ചറും സംസാരിച്ചു.തുടർന്ന് അംഗങ്ങളുടെ നിർദ്ദേശപ്രകാരം ലീഡറായി ഗണേശിനേയും,ഡെപ്യൂട്ടി ലീഡറായി ആദിത്യയേയും തെരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് - ആദ്യപരിശീലനം
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആദ്യപരിശീലനം 06/06/2018 ബുധനാഴ്ച നടന്നു. ഹെഡ്മാസ്റ്റർ റോബർട്ട് ദാസ് സാർ പരിശീലനം ഉത്ഘാടനം ചെയ്തു സംസാരിച്ചു.മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻകുമാർ സർ ആണ് ക്ലാസ്സ് എടുത്തത്. കൈറ്റ് മിസ്ട്രസ്സായ ശ്രീമതി സന്ധ്യ ടീച്ചറും ക്ലാസ്സെടുത്തു.റ്റൂപി ട്യൂബ് എന്ന സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ പരിശീലനമായിരുന്നു നടത്തിയത്.
ലിറ്റിൽ കൈറ്റ്സ് എക്സ്പർട്ട് ക്ലാസ്സ്
ജൂലൈ 28 -ാം തീയതി റോളിൻ പെട്രീഷ ടീച്ചർ സിൻഫിക് സ്റ്റുഡിയോ എന്ന ആനിമേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സിന് പരിശീലനം നല്കി.രാവിലെ 10 മണി മുതൽ 12.30 വരെയായിരുന്നു പരിശീലനം.
ലിറ്റിൽ കൈറ്റ്സ് - ഏകദിന ക്യാമ്പ്
04/08/2018 ശനിയാഴ്ച മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻകുമാർ സർ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പിൽ ക്ലാസ്സെടുത്തു. വീഡിയോ മേക്കിംഗ്, സൗണ്ട് റെക്കോർഡിംഗ് എന്നിവ കുട്ടികളിൽ വളരെയധികം താത്പര്യമുണ്ടാക്കി. രാവിലെ 9.30 മുതൽ 4.30 വരെ ആയിരുന്നു ക്ലാസ്സ്.
എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടന്നു വരുന്നു.
മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം
ആഗസ്റ്റ് 8 -ാം തീയതി മുതൽ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം ആരംഭിച്ചു.
കൂടുതൽ ചിത്രങ്ങൾ
വെക്കേഷൻ ക്യാമ്പ്
2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഏപ്രിൽ 1,2 തീയതികളിൽ വെക്കേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ ആനിമേഷൻ സോഫ്‍റ്റ്‌വെയറുകളായ ടൂപി ട്യൂബ് ഡെസ്‌ക് , ഓപ്പൺ ടൂൺസ്, ബ്ലന്റർ എന്നിവ കുട്ടികളെ പരിചയപ്പെടുത്തുന്നു.