"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 12: | വരി 12: | ||
2023 - 24 അധ്യയന വർഷത്തിലെ, വിദ്യാരംഗം കലാസാഹിത്യ വേദി - മലപ്പുറം ഉപജില്ല സർഗോത്സവം 2023 നവംബർ 4ന് ശനിയാഴ്ച ജി.വി.എച്ച് എസ് എസ് പുല്ലാനൂരിൽ വച്ച് നടന്നു. സ്കൂൾ തല മത്സരങ്ങളിൽ മികവു പുലർത്തിയ, ഓരോ കുട്ടിയെ വീതം, അഭിനയം, ചിത്രരചന കഥാരചന, കവിതാ രചന, നാടൻ പാട്ട് പുസ്തകാസ്വാദനം, കാവ്യാലാപനം എന്നീ ഏഴ് മേഖലകളിൽ പരിശീലനം നൽകി പങ്കെടുപ്പിച്ചു. റവാൻ സി എം - 8F, അനുഷ്ക കെ 8 H, കവേരി ടി. 10 C, മുഹമ്മദ് മർഷാദ് എം - 10 B, ശ്രേയ പി. 10 E, ഫാത്തിമ റഷ പി.കെ. 10 E, ഹൃദിക ടി. - 8 H എന്നിവരാണ് യഥാക്രമം ഓരോ ഇനത്തിലും പങ്കെടുത്തത്. ശ്രേയ പി (നാടൻ പാട്ട്), മുഹമ്മദ് മർഷാദ് എം (കവിതാ രചന) ഒന്നാം സ്ഥാനത്തേക്കും, കാവേരി ടി (കഥാരചന) ഫാത്തിമ റഷ പി.കെ (പുസ്തകാസ്വാദനം) രണ്ടാം സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. | 2023 - 24 അധ്യയന വർഷത്തിലെ, വിദ്യാരംഗം കലാസാഹിത്യ വേദി - മലപ്പുറം ഉപജില്ല സർഗോത്സവം 2023 നവംബർ 4ന് ശനിയാഴ്ച ജി.വി.എച്ച് എസ് എസ് പുല്ലാനൂരിൽ വച്ച് നടന്നു. സ്കൂൾ തല മത്സരങ്ങളിൽ മികവു പുലർത്തിയ, ഓരോ കുട്ടിയെ വീതം, അഭിനയം, ചിത്രരചന കഥാരചന, കവിതാ രചന, നാടൻ പാട്ട് പുസ്തകാസ്വാദനം, കാവ്യാലാപനം എന്നീ ഏഴ് മേഖലകളിൽ പരിശീലനം നൽകി പങ്കെടുപ്പിച്ചു. റവാൻ സി എം - 8F, അനുഷ്ക കെ 8 H, കവേരി ടി. 10 C, മുഹമ്മദ് മർഷാദ് എം - 10 B, ശ്രേയ പി. 10 E, ഫാത്തിമ റഷ പി.കെ. 10 E, ഹൃദിക ടി. - 8 H എന്നിവരാണ് യഥാക്രമം ഓരോ ഇനത്തിലും പങ്കെടുത്തത്. ശ്രേയ പി (നാടൻ പാട്ട്), മുഹമ്മദ് മർഷാദ് എം (കവിതാ രചന) ഒന്നാം സ്ഥാനത്തേക്കും, കാവേരി ടി (കഥാരചന) ഫാത്തിമ റഷ പി.കെ (പുസ്തകാസ്വാദനം) രണ്ടാം സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. | ||
== | == കബഡി ചാമ്പ്യൻഷിപ്പ് ഓവറോൾ ഒന്നാം സ്ഥാനം == | ||
[[പ്രമാണം:18017-kabadi-23-1.jpg|400px|thumb|right|സബ്‍ജില്ലാ കബഡി വിജയികൾ കായികാധ്യാപകനോടൊപ്പം]] | [[പ്രമാണം:18017-kabadi-23-1.jpg|400px|thumb|right|സബ്‍ജില്ലാ കബഡി വിജയികൾ കായികാധ്യാപകനോടൊപ്പം]] | ||
2023 നവംബർ 4ന് പുല്ലാനൂർ ഹയർസെക്കണ്ടറി സ്കൂളിൽവെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആൺകുട്ടിൾ, ജൂനിയർ പെൺകുട്ടികൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി കബഡി ചാമ്പ്യൻഷിപ്പിൽ 28 പോയിന്റ് നേടി ഇരുമ്പുഴി ഹയർ സെക്കണ്ടറി സ്കൂൾ സബ്‍ജില്ലയിൽ ഒന്നാമതായി. | 2023 നവംബർ 4ന് പുല്ലാനൂർ ഹയർസെക്കണ്ടറി സ്കൂളിൽവെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആൺകുട്ടിൾ, ജൂനിയർ പെൺകുട്ടികൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി കബഡി ചാമ്പ്യൻഷിപ്പിൽ 28 പോയിന്റ് നേടി ഇരുമ്പുഴി ഹയർ സെക്കണ്ടറി സ്കൂൾ സബ്‍ജില്ലയിൽ ഒന്നാമതായി. | ||
== സബ്‍ജില്ലാ കലോത്സവം ജനറൽ നാലാം സ്ഥാനം == | == സബ്‍ജില്ലാ കലോത്സവം ജനറൽ നാലാം സ്ഥാനം == |
22:08, 13 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
2023-24 അധ്യയനവർഷം സബ്‍ജില്ല, ജില്ല, സംസ്ഥാന തലത്തിൽ ശാസ്ത്ര-സാഹിത്യ-കലാ-കായിക മേഖലകളിൽ വിദ്യാർഥികളും അധ്യാപകരും നേടിയ മികവുകളും അംഗീകാരങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സബ്‍ജില്ലാതലം
വിദ്യാരംഗം സർഗോത്സവത്തിൽ മികച്ചനേട്ടം
2023 - 24 അധ്യയന വർഷത്തിലെ, വിദ്യാരംഗം കലാസാഹിത്യ വേദി - മലപ്പുറം ഉപജില്ല സർഗോത്സവം 2023 നവംബർ 4ന് ശനിയാഴ്ച ജി.വി.എച്ച് എസ് എസ് പുല്ലാനൂരിൽ വച്ച് നടന്നു. സ്കൂൾ തല മത്സരങ്ങളിൽ മികവു പുലർത്തിയ, ഓരോ കുട്ടിയെ വീതം, അഭിനയം, ചിത്രരചന കഥാരചന, കവിതാ രചന, നാടൻ പാട്ട് പുസ്തകാസ്വാദനം, കാവ്യാലാപനം എന്നീ ഏഴ് മേഖലകളിൽ പരിശീലനം നൽകി പങ്കെടുപ്പിച്ചു. റവാൻ സി എം - 8F, അനുഷ്ക കെ 8 H, കവേരി ടി. 10 C, മുഹമ്മദ് മർഷാദ് എം - 10 B, ശ്രേയ പി. 10 E, ഫാത്തിമ റഷ പി.കെ. 10 E, ഹൃദിക ടി. - 8 H എന്നിവരാണ് യഥാക്രമം ഓരോ ഇനത്തിലും പങ്കെടുത്തത്. ശ്രേയ പി (നാടൻ പാട്ട്), മുഹമ്മദ് മർഷാദ് എം (കവിതാ രചന) ഒന്നാം സ്ഥാനത്തേക്കും, കാവേരി ടി (കഥാരചന) ഫാത്തിമ റഷ പി.കെ (പുസ്തകാസ്വാദനം) രണ്ടാം സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു.
കബഡി ചാമ്പ്യൻഷിപ്പ് ഓവറോൾ ഒന്നാം സ്ഥാനം
2023 നവംബർ 4ന് പുല്ലാനൂർ ഹയർസെക്കണ്ടറി സ്കൂളിൽവെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആൺകുട്ടിൾ, ജൂനിയർ പെൺകുട്ടികൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി കബഡി ചാമ്പ്യൻഷിപ്പിൽ 28 പോയിന്റ് നേടി ഇരുമ്പുഴി ഹയർ സെക്കണ്ടറി സ്കൂൾ സബ്‍ജില്ലയിൽ ഒന്നാമതായി.
സബ്‍ജില്ലാ കലോത്സവം ജനറൽ നാലാം സ്ഥാനം
20 ലധികം ഹൈസ്കൂളുകൾ ഉൾക്കൊള്ളുന്ന മലപ്പുറം സബ്‍ജില്ലയിൽ ഈ വർഷവും കലോത്സവം ജനറൽവിഭാഗത്തിൽ മുൻനിരയിൽ സ്ഥാനം പിടിച്ചു. ധാരാളം ഇനങ്ങളിൽ ഗ്രേഡ് നേടി ഇരുമ്പുഴി ഹൈസ്കൂൾ നാലാം സ്ഥാനം കരസ്ഥമാക്കി. തമിഴ് കവിതാ രചന, ഉറുദു ഉപന്യാസം, കർട്ടൂൺ, ഇംഗ്ലീഷ് പദ്യം എന്നിവയിൽ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് ഉർദു ഉപന്യാസം അറബി കഥാരചന, കുച്ചിപ്പുടി, ഭരതനാട്യം, മിമിക്രി, ഇംഗ്ലീഷ കഥാരചന എന്നിവയിൽ ജില്ലതല മത്സരത്തിന് യോഗ്യത നേടി.
സബ്‍ജില്ലാ അറബി കലോത്സവം മൂന്നാംസ്ഥാനം
തുടർച്ചയായി മുൻനിരയിൽ തുടരുന്ന അറബികലോത്സവത്തിലെ മേധാവിത്വം ഇത്തവണയും സ്കൂൾ നിലനിർത്തി. നേരിയ പോയിന്റ് വ്യത്യാസത്തിൽ ഇത്തവണം മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അറബി സംഘഗാനം ജില്ലാതല മത്സരത്തിന് യോഗ്യത കരസ്ഥമാക്കി.
സബ്‍ജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ രണ്ടാംസ്ഥാനം
2023-24 അധ്യയന വർഷം മലപ്പുറം ഗേൾസ്-ബോയ്സ് സ്കൂളുകളിൽ വെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ ശാസ്ത്രോത്സവത്തിൽ ഈ വർഷവും ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി. കഴിഞ്ഞ വർഷവും ഓവറോൾ രണ്ടാം സ്ഥാനം സ്കൂളിനായിരുന്നു. പ്രവൃത്തിപരിചയമേള, ഐ.ടി ഫയർ എന്നിവയിൽ ഓവറോൾ ഒന്നാം സ്ഥാനവും എസ്.എസ്. ഫയറിൽ മൂന്നാം സ്ഥാനവും ഇതര മേളകളിൽ മികച്ച പോയിന്റുകളും നേടിയാണ് ഇരുമ്പുഴി സ്കൂൾ ഈ മികവ് ഈ വർഷവും നിലനിർത്തിയത്.
പ്രവൃത്തിപരിചയമേളയിൽ സബ്‍ജില്ലാ ഓവറോൾ ഒന്നാം സ്ഥാനം
2023-24 അധ്യയനവർഷത്തിലെ സബ്‍ജില്ലാ ശാസ്ത്രോത്സവം പ്രവർത്തിപരിചയമേളയിൽ പങ്കെടുത്ത 20 ഇനങ്ങളിൽ 10 ഇനങ്ങളിൽ ഒന്ന് രണ്ട് സ്ഥാനങ്ങളും എ ഗ്രേഡും മിക്ക ഇനങ്ങളിൽ ഗ്രേഡും നേടി ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഐ.ടി മേളയിൽ വീണ്ടും സബ്‍ജില്ലാ ഓവറോൾ കിരീടം
2023-24 അധ്യയന വർഷത്തിലെ സബ്‍ജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഐ.ടി മേളയിൽ ഈ വർഷവും ഇരുമ്പുഴി ഹൈസ്കൂൾവിഭാഗം 38 പോയിന്റുമായി ഓവറോൾ ഒന്നാം സ്ഥാനം നേടി. 47 പോയിന്റ് നേടി ബെസ്റ്റ് സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനവും ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. മിൻഷാൽ മുഹമ്മദ് സി.പി (സ്ക്രാച്ച് പ്രോഗ്രാമിംങ്) ജാസിം ബഷീർ തോട്ടത്തിൽ (മലയാളം ടൈപിംങും രൂപകൽപനയും) നാജിദ് പി.കെ (വെബ് ഡിസൈനിംഗ്) എന്നിവയിൽ ഒന്നാം സ്ഥാനവും ക്വിസ്സ് മത്സരത്തിൽ മൂന്നാം സ്ഥാനവും ഡിജിറ്റൽ പെയിന്റിംഗിൽ എ ഗ്രേഡും, ആനിമേഷനിൽ സി ഗ്രേഡും നേടിയാണ് സബ്‍ജില്ലയിൽ ഒന്നാമതെത്തിയത്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗിൽ ഫാത്തിമ സന ടി.കെ. രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
സബ്‍ജില്ലാ കായികമേളയിൽ ഓവറോൾ രണ്ടാംസ്ഥാനം
മലപ്പുറം സബ്‍ജില്ലാ കായികമേള 2023 സെപ്തംബർ 27, 29 തിയ്യതികളിൽ മലപ്പുറം എം.എസ്.പി. സ്പോർട്സ് ഗ്രൗണ്ടിൽവെച്ച് നടന്നു. ഹയർസെക്കണ്ടറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി മത്സരിച്ച മിക്ക ഇനങ്ങളിലും സ്കൂളിലെ കായിക താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു സമ്മാനം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ, 4x400 മീറ്റർ റിലേ ആൺകുട്ടികൾ, 1500 മീറ്റർ ഓട്ടം ബോയ്സ്, 400 മീറ്റർ ഹഡിൽസ് ആൺകുട്ടികൾ, 4x400 മീറ്റർ റിലേ പെൺകുട്ടികൾ, 400 മീറ്റർ പെൺകുട്ടികൾ, 3000 മീറ്റർ ബോയ്സ് ഒന്നാം സ്ഥാനവും ഡിസ്കസ് ബോയ്സ്, 800 മീറ്റർ ബോയ്സ്, 3000 മീറ്റർ ബോയ്സ്, 1500 മീറ്റർ ബോയ്സ്, 110 മീറ്റർ ഹഡിൽസ് ബോയ്സ്, ജാവലിൻ ബോയ്സ്, ഹാമർത്രോ പെൺകുട്ടികൾ, ഡിസ്കസ് ആൺകുട്ടികൾ എന്നിവയിൽ രണ്ടാം സ്ഥാനവും നേടി. സബ്‍ജൂനിയർ വിഭാഗത്തിൽ 600 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ, ഷോട്ട്പുട്ട് ആൺകുട്ടികൾ, ഡിസ്കസ് ത്രോ, 400 മീറ്റർ ഹഡിൽസ് ആൺകുട്ടികൾ എന്നിവയിൽ ഒന്നാം സ്ഥാനവും ഹാമർത്രോ ആൺകുട്ടികൾ രണ്ടാം സ്ഥാനവും, മറ്റു പല ഇനങ്ങളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സ്കൂൾ ഈ ചരിത്ര വിജയം നേടിയത്.
സബ്‍ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനം
2023 സെപ്തംബർ 17 ന് മലപ്പുറം എം.എസ്.പി. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന മലപ്പുറം സബ്‍ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി ഇരുമ്പുഴി, ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആവേശകരമായി മത്സരത്തിൽ ആർ.ജി.എച്ച്.എസ്.എസ്. കോട്ടക്കലിനെ തോൽപിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
സബ്‍ജില്ലാ നീന്തൽമത്സരങ്ങളിൽ ഓവറോൾ ഒന്നാംസ്ഥാനം
2023 സെപ്തംബർ 09 ന് മേൽമുറി അജീനി നീന്തൽകുളത്തിൽ വെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ ഇരുമ്പുഴി ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പങ്കെടുത്ത മറ്റുസ്കൂളുകളെ പിന്നിലാക്കി മത്സരം തുടക്കം മുതൽ ആധിപത്യം നിലനിർത്തി. നീന്തൽ മത്സരങ്ങളിലെ ഏതാണ്ടെല്ലാ ഇനങ്ങളിലും സബ്‍ജൂനിയർ, ജൂനിയർ സിനിയർ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് സ്കൂൾ ഈ അഭിമാന നേട്ടം കൈവരിച്ചത്. സ്കൂളിലെ കായികാധ്യാപകൻ തന്നെയായിരുന്നു പരിശീലകൻ.
സബ്‍ജില്ലാതല JRC ദേശഭക്തിഗാന മത്സരത്തിൽ രണ്ടാം സ്ഥാനം
ജെ.ആർ.സിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം സബ്‍ജില്ലാതലത്തിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീം സബ്‍ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജൂനിയർ റെഡ് ക്രോസ് സംസ്ഥാന വ്യാപകമായി ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഇതിൻറെ ഭാഗമായിട്ടാണ് ആഗസ്ത് 11 ന് വെള്ളിയാഴ്ച MIC അത്താണിക്കൽ സ്കൂളിൽ സബ് ജില്ലാ ഹൈസ്കൂൾ വിഭാഗം ദേശഭക്തിഗാന മത്സരത്തിൽ നമ്മുടെ സ്കൂളിലെ JRC അംഗങ്ങൾ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയത് 14 സ്കൂളിൽ നിന്നുള്ള JRC ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഫാത്തിമ നിദ, നൂർഷ, ലിബ ടി, ഫാത്തിമ സൻഹ, ഷിഖ, അൻജന, സമീഹ എന്നിവരാണ് ഗ്രൂപിൽ ഉണ്ടായിരുന്നത്.
അലിഫ് ക്വിസ്സ് സബ്-ജില്ല ഒന്നാം സ്ഥാനം
അലിഫ് (Arabic Learning Improvement Force)വിങ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി നടത്തിവരുന്ന അറബിക് ടാലന്റ് ടെസ്റ്റിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജൽവ നിഷാനി സി.പി. ഹയർസെക്കണ്ടറി വിഭാഗത്തിൽ മലപ്പുറം സബ്‍ജില്ലാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. മത്സരം ശേഷം നടന്ന ചടങ്ങിൽ വെച്ച് മെമന്റോയും ഒന്നാം സ്ഥാനത്തിനുള്ള പ്രത്യേക സമ്മാനവും മലപ്പുറം ഐ.എം.ഇ ഓഫീസർ വി. ഷൗക്കത്തിൽ നിന്ന് ജൽവ നിശാനി സ്വീകരിച്ചു.
ജില്ലാതലം
ജില്ലാതല റോബോട്ടിക് മേളയിൽ മൂന്നാം സ്ഥാനം
മലപ്പുറം ജില്ലതല റോബോട്ടിക് മേളയിൽ ഇരുമ്പുഴി ജി.എച്ച്.എസ്.എസ് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീം മൂന്നാം സ്ഥാനം നേടി. ഫിസിക്കൽ പ്രൊജക്ട് വിഭാഗത്തിൽ ഫയർഫൈറ്റിംഗ് റോബോട്ട് നിർമിച്ചാണ് സർട്ടിഫിക്കറ്റും 1000 രൂപ കാഷ് പ്രൈസും നേടിയത്. സമ്മാനാർഹരെ സ്കൂൾ അസംബ്ലിയിൽ വെച്ച് എച്ച്.എം. ആദരിച്ചു.
മലപ്പുറം ജില്ലാ ജൂനിയർ അത്‍ലറ്റിക് മീറ്റ്
2023 സെപ്തംബർ 21 ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച്. മുഹമ്മദ് കോയ സിന്തറ്റിക് സ്റ്റേഡിയത്തിൽ വെച്ച് നടന്ന 53ാമത് മലപ്പുറം ജില്ലാ ജൂനിയർ അത്‍ലറ്റിക് മീറ്റിൽ 20 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ സ്കൂളിലെ മുഹമ്മദ് അഷ്‍മിൽ ഡിസ്കസ് ത്രോയിൽ വെള്ളിയും ഹാമർത്രോയിൽ ബ്രോൺസും കരസ്ഥമാക്കി.
മലപ്പുറം ജില്ലാതല ചെസ്സ് ചാമ്പ്യൻഷിപ്പ്
2023 നവംബർ 2ാം തിയ്യതി ആലത്തിയൂർ ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മലപ്പുറം ജില്ലാതല ചെസ്സ് ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സബ്-ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഈ സ്കൂളിലെ പ്ലസ്സ്റ്റൂ വിദ്യാർഥി അഭിനവ് സി ഒന്നാം സ്ഥാനം (5 പോയിന്റ്) കരസ്ഥമാക്കി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂളിൽനിന്നുള്ള പത്താം ക്ലാസ് വിദ്യാർഥിനി ഹിബമിന്നത്ത് 3.5 പോയിന്റ് നേടി.
മലപ്പുറം ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പ്
2023 ഒക്ടോബർ 24, 25 തിയ്യതികളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിമ്മിംഗ് പൂളിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ അക്വാറ്റിക്ക് ചാമ്പ്യൻഷിപ്പിൽ സ്കൂളിൽ നിന്നും പങ്കെടുത്ത മുഹമ്മദ് സിനാൻ സി.സി ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ബാക്ക് സ്ട്രോക്ക് വിഭാഗത്തിലും നസീഫ് കെ സബ്‍ജൂനിയർ ആൺകുട്ടികളുടെ 50 മീറ്റർ ബാക്ക് സ്ട്രോക്ക് വിഭാഗത്തിലും വിജയിച്ച് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി.
സംസ്ഥാനതലം
മാസ്റ്റേഴ്സ് അത്‍ലറ്റിക് മീറ്റിൽ ഒന്നാം സ്ഥാനം
ആഗസ്ത് 5, 6 തിയ്യതികളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാനതല മാസ്റ്റേഴ്സ് അത്‍ലറ്റിക് മീറ്റിൽ സ്കൂളിലെ കായികാധ്യാപകനായ അബ്ദുൽ മുനീർ മേമന ഹാമർ ത്രോ 45+ കാറ്റഗറിയിൽ ഒന്നാം സ്ഥാനം നേടി.
സ്കൂളിലെ അധ്യാപികക്ക് സംസ്ഥാന അവാർഡ്
2009 ലെ ജോസഫ് മുണ്ടശേരി അവാർഡ് ജേതാവും 15 ഓളം ബാലസാഹിത്യ കൃതികളുടെ കർത്താവുമായ സ്കൂളിലെ മലയാളം അധ്യാപിക ഇ.എൻ. ഷീജക്ക് 2022 ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ലഭിച്ചു. അമ്മമണമുള്ള കനിവുകൾ എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്. തിരുവനന്തപുരത്ത് വെച്ച നടന്ന പ്രൗഢമായ ചടങ്ങിൽ മന്ത്രി സജിചെറിയാനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. അവാർഡ് ജേതാവിനെ സ്കൂളിൽവെച്ച് നടന്ന ചടങ്ങിൽ പി.ടി.എ. അനുമോദിച്ചു.
എസ്.എസ്.എൽ.സി മികച്ച നേട്ടത്തിനുള്ള അവാർഡ്
2023 ലെ മികച്ച എസ്.എസ്.എൽ.സി. വിജയത്തിന് മലപ്പുറം ജില്ലാ പഞ്ചായത്ത് നൽകുന്ന മെമന്റോ എച്ച്.എം., വിജയഭേരി കൺവീനർ, പി.ടി.എ പ്രസിഡണ്ട്, സ്റ്റാഫ് സെക്രട്ടറി എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖയിൽനിന്ന് ഏറ്റുവാങ്ങി. മൂന്നാമത്തെ വർഷവും 100 ശതമാനം വിജയവും 43 പേർക്ക് മുഴുവൻ വിഷയത്തിലും എപ്ലസ്സും ലഭിച്ചു. കോവിഡ് കാലത്ത് നടന്ന പരീക്ഷയിൽ നൂറു ശതമാനം വിജയവും 72 പേർക്ക് മുഴുവൻ വിഷയത്തിലും എപ്ലസ്സും ലഭിച്ചിരുന്നുവെങ്കിലും. ഫോക്കസ് ഏരിയ ഇല്ലാതെ നടത്തിയ പരീക്ഷയിൽ ഇതൊരു ചരിത്ര വിജയമാണ്. വിജയികളെയും അതിന് സഹായം ചെയ്തുകൊടുത്ത അധ്യാപകരെയും പി.ടി.എ. സ്കൂളിൽവെച്ച് നടന്ന വിജയാദരം പരിപാടിയിൽ അനുമോദിക്കുകയുണ്ടായി.