"ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(നിറമല്ല രുചി) |
||
വരി 57: | വരി 57: | ||
ജ്യോതിക എസ്.ആർ അനുസ്മരണ പ്രഭാഷണം നടത്തി.ബഷീർ കഥാപാത്രങ്ങളുടെ ക്ലാസ്സ് തല ചിത്ര രചന സാഹിത്യ ക്വിസ്,പുസ്തകപ്രദർശനം,സ്കൂൾ തല ചിത്രരചന, പുസ്തക പരിചയം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. | ജ്യോതിക എസ്.ആർ അനുസ്മരണ പ്രഭാഷണം നടത്തി.ബഷീർ കഥാപാത്രങ്ങളുടെ ക്ലാസ്സ് തല ചിത്ര രചന സാഹിത്യ ക്വിസ്,പുസ്തകപ്രദർശനം,സ്കൂൾ തല ചിത്രരചന, പുസ്തക പരിചയം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. | ||
എസ്.ജിത, എൻ. എംനഷീദ, എൻ.എംഅഞ്ചു കെ.പ്രസീജ, കെ.അമൃത, കെ.സുഖിൽ,ബബീഷ് കുമാർ, കെ. രാജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | എസ്.ജിത, എൻ. എംനഷീദ, എൻ.എംഅഞ്ചു കെ.പ്രസീജ, കെ.അമൃത, കെ.സുഖിൽ,ബബീഷ് കുമാർ, കെ. രാജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | ||
'''നിറമല്ല രുചി ബോധവല്കരണ ക്ലാസ്''' | |||
അത്തോളി:ജി.എം.യു. സ്കൂൾ വേളൂരിൽ രക്ഷിതാക്കൾക്കായി | |||
"നിറമല്ല രുചി" ഭക്ഷ്യ സുരക്ഷ ക്യാമ്പയിൻ നടത്തി.ബാലുശ്ശേരി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ.സനിന മജീദ് ക്ലാസ്സെടുത്തു. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സഹകരണത്തോടെ സ്കൂൾ | |||
നൂൺമീൽ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. | |||
ഫുഡ് സേഫ്റ്റി വകുപ്പിലെ ടെക്നിക്കൽ അസിസ്റ്റൻ്റ് സ്നേഹ,വി.ലിജു, | |||
കെ.പി.ബബീഷ് കുമാർ, | |||
വി.പി.സുഷമ,എ.രജ്ന എന്നിവർ സംസാരിച്ചു. |
22:24, 11 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
കളിചിരികളുടെ വേനൽ അവധി കഴിഞ്ഞ് വീണ്ടുമൊരു അധ്യായന വർഷം വന്നെത്തി. നവാഗതരെ വരവേൽക്കാൻ സ്കൂൾ ഒരുങ്ങി കുരുത്തോലകളും വർണ്ണ കടലാസ്സുകൾ കൊണ്ട് ഒരുക്കിയ തോരണങ്ങളും ബലൂണുകളും സെൽഫി പോയിൻറ് എല്ലാം ഒരു ഉത്സവ അന്തരീക്ഷത്തിന്റെ പ്രതീതിയായിരുന്നു. ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർക്ക് എല്ലാം പ്രവേശനോത്സവ തൊപ്പി അണിയിച്ചുകൊണ്ട് അവരെ വരവേറ്റു. സ്കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ശ്രീ.ഗിരീഷ് ബാബു സ്വാഗതഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.റിജേഷ് സികെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി സരിത എ എം (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) വാർഡ് മെമ്പർ ശ്രീമതി ഫൗസിയ ഉസ്മാൻ ,സുനീഷ് നടുവിലയിൽ, പിടിഎ പ്രസിഡണ്ട് ശ്രീ മനോജ് കുമാർ, ശ്രീ ഷിജു വി എം, എസ് എം സി ചെയർമാൻ ,എം പി ടി എ ചെയർപേഴ്സൺ ശ്രീമതി വിനിഷ ഷാജി ,ചക്കോത്ത് കുഞ്ഞമ്മദ് (ഒലീവിയ വുഡ്സ് മുചുകുന്ന് )ശ്രീമതി സീമ പി പി സീനിയർ ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു കുട്ടികൾക്ക് ഒലീവിയ വുഡ്സ് നൽകിയ ബാഗും മൈ ഹൈപ്പർമാർക്കറ്റ് നൽകിയ സമ്മാനകിറ്റും നൽകി .സ്റ്റാഫ് സെക്രട്ടറി ബബീഷ് കുമാർ നന്ദി. പറഞ്ഞു തുടർന്ന് രക്ഷാകർതൃ ബോധവൽക്കരണം നടന്നു . മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണം ചെയ്തു. ഉച്ചഭക്ഷണം നൽകി. കഥകളും പാട്ടുകളും ഒക്കെയായി കുട്ടികൾ ഉല്ലസിച്ചു .
-
തൊപ്പിക്കാരികൾ
-
ഉദ്ഘാടനം
-
ഒന്നാംക്ലാസിലേക്ക്
-
മുഖ്യാതിഥി
-
സദസ്സ്
പരിസ്ഥിതി ദിനാചരണം
ജി എം യു പി സ്കൂൾ വേളൂരിൽ പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കം കുറിച്ചു.കേരള വനം വകുപ്പ് സെക്ഷൻ ഫോറസ്റ്റ് ഓഫീസറായി വിരമിച്ച കെ അബ്ദുൾ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്തു. നാട്ടുമാവുകൾ സംരക്ഷിക്കുന്നതിനുള്ള നാട്ടു മാഞ്ചോട്ടിൽ പദ്ധതിക്ക് തുടക്കമിട്ടു. പദ്ധതിയുടെ ഭാഗമായി തൈകൾ മുളപ്പിച്ച് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽ മാവിൻ തൈകൾ നട്ടു പിടിപ്പിച്ചു. നൂറുകണക്കിന് നാട്ടുമാവിൻ തൈകളാണ് പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികൾ നട്ടത്. വരും ദിവസങ്ങളിൽ അത് അഞ്ഞൂറിലധികം എത്തിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും സീഡ് അംഗങ്ങളും . സ്കൂൾ അങ്കണത്തിൽ വൃക്ഷത്തെ നടുകയും വൃക്ഷത്തൈ വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു.
പരിസ്ഥിതി ക്ലബ്,സീഡ് ക്ലബ്ബ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ ടി.എം.ഗിരീഷ് ബാബു സ്വാഗതവും പിടിഎ പ്രസിഡൻറ് വി.എം.മനോജ് അധ്യക്ഷതയും വഹിച്ചു. സീഡ് കോർഡിനേറ്റർ കെ.അമൃത,എം.സൽമ.എം.സ്.ദീപ,കെ.രാജു,ഷിബു ഇടവന, ദക്ഷപാർവതി എന്നിവർ സംസാരിച്ചു.
ശുചിമുറി സമുച്ചയം ഉദ്ഘാടനം
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ശുചിമുറി സമുച്ചയം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.രണ്ടുഘട്ടങ്ങളിലായി ഇരുപത്തിയൊന്നു ലക്ഷം രൂപയാണ് പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചത്. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അഭിനീഷ്,അത്തോളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എ എം സരിത, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധ കാപ്പിൽ, പി.ടി.എ പ്രസിഡന്റ് വി.എംമനോജ് കുമാർ, എസ്.എം.സി.ചെയർമാൻ വി.എം.ഷിജു , എം.പി.ടി.എ ചെയർ പേഴ്സൺ വിനിഷ ഷാജി,പി.എം ഷാജി, ടി.കെ കരുണാകരൻ, കരിമ്പയിൽ അസീസ് എന്നിവർ സംസാരിച്ചു. എൽ.എസ്.എസ്, യു.എസ്.എസ് ,സംസ്കൃതം സ്കോളർഷിപ്പ് നേടിയവർക്കുള്ള അനുമോദനവും സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം യൂണിഫോം വിതരണവും അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും പരിപാടിയുടെ ഭാഗമായി നടന്നു. കോൺട്രാക്ടർ ഷാജി കിണറുള്ളതിലിനെ ചടങ്ങിൽ ആദരിച്ചു. ഹെഡ് മാസ്റ്റർ ടി എം ഗിരീഷ് ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബബീഷ് കുമാർ നന്ദിയും പറഞ്ഞു.
വായന വാരാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും
ജി.എം.യു.പി. സ്കൂൾ വേളൂരിലെ വായന വാരാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും കവിയും എഴുത്തുകാരനുമായ എൻ.ആർ.സുരേഷ് അക്ഷരി നിർവ്വഹിച്ചു. പി.എൻ. പണിക്കർ അനുസ്മരണം, പ്രതിജ്ഞ,വായന മത്സരം ,പുസ്തകപരിചയം,കഥാസ്വാദനം,ക്ലാസ് മാഗസിൻ, ക്ലാസ് ലൈബ്രറി, കവിതാലാപനം,സാഹിത്യ ക്വിസ് തുടങ്ങിയ വിവിധ പരിപാടികളാണ് വായന വാരാ ഘോഷത്തിൻ്റെ ഭാഗമായി നടന്നത്.
പി.ടി.എ. പ്രസിഡണ്ട് വി.എം.മനോജ് കുമാർ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡണ്ട് എം.കെ ആരിഫ്, ഹെഡ് മാസ്റ്റർ ടി.എം. ഗിരീഷ് ബാബു, എസ്.ജിത,കെ.സുഖിൽ, ബബീഷ് കുമാർ,കെ.രാജു, ജ്യോതിക.എസ്.ആർ സംസാരിച്ചു. ധാർമിക് ധനശ്വർ,ആർദ്ര, കൃഷ്ണപ്രിയ,അനിഷ്ക,ശ്രിയ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
വൈക്കം മുഹമ്മദ് ബഷീർ ദിനാഘോഷം
കഥാപാത്രങ്ങൾ ക്ലാസ്റൂമിലേക്ക്..! കൗതുകത്തോടെ കുട്ടികൾ. കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ്ബഷീർ അനശ്വരമാക്കിയ കഥാപാത്രങ്ങളായ മജീദ്, സുഹറ,പാത്തുമ്മ, എട്ടുകാലി മമ്മൂഞ്ഞ്, പൊൻകുരിശ്തോമ,കേശവൻനായർ,സാറാമ്മ,ഒറ്റക്കണ്ണൻ പോക്കർ, മണ്ടൻ മുത്തപ്പാ,ആനവാരി രാമൻ നായർ തുടങ്ങി ബഷീർ കഥാപാത്രങ്ങൾ അപ്രതീക്ഷിതമായി ക്ലാസിലേക്ക് കടന്നുവന്നപ്പോൾ കുട്ടികൾക്ക് കൗതുകമായി. വൈക്കം മുഹമ്മദ്ബഷീർ ദിനത്തോടനുബന്ധിച്ച് നീലാംബരി മലയാളംക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ജ്യോതിക എസ്.ആർ അനുസ്മരണ പ്രഭാഷണം നടത്തി.ബഷീർ കഥാപാത്രങ്ങളുടെ ക്ലാസ്സ് തല ചിത്ര രചന സാഹിത്യ ക്വിസ്,പുസ്തകപ്രദർശനം,സ്കൂൾ തല ചിത്രരചന, പുസ്തക പരിചയം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. എസ്.ജിത, എൻ. എംനഷീദ, എൻ.എംഅഞ്ചു കെ.പ്രസീജ, കെ.അമൃത, കെ.സുഖിൽ,ബബീഷ് കുമാർ, കെ. രാജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
നിറമല്ല രുചി ബോധവല്കരണ ക്ലാസ്
അത്തോളി:ജി.എം.യു. സ്കൂൾ വേളൂരിൽ രക്ഷിതാക്കൾക്കായി "നിറമല്ല രുചി" ഭക്ഷ്യ സുരക്ഷ ക്യാമ്പയിൻ നടത്തി.ബാലുശ്ശേരി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ.സനിന മജീദ് ക്ലാസ്സെടുത്തു. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സഹകരണത്തോടെ സ്കൂൾ നൂൺമീൽ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ഫുഡ് സേഫ്റ്റി വകുപ്പിലെ ടെക്നിക്കൽ അസിസ്റ്റൻ്റ് സ്നേഹ,വി.ലിജു, കെ.പി.ബബീഷ് കുമാർ, വി.പി.സുഷമ,എ.രജ്ന എന്നിവർ സംസാരിച്ചു.