"ഗവ. യു. പി. എസ്. വരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 66: വരി 66:


==നിലവിലെ അദ്ധ്യാപകര്‍==
==നിലവിലെ അദ്ധ്യാപകര്‍==
*
*രഘുനാഥ പിള്ള. പി.
*
*പ്രഭ. എം. കെ.
*
*ജയചന്ദ്രൻ .ആർ
*
*ജിജി തോമസ് പി.
*ലേഖ ജി നായർ
*
*
*
*

12:12, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു. പി. എസ്. വരവൂർ
വിലാസം
വരവൂര്‍
സ്ഥാപിതം01 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല[[ഡിഇഒ പത്തനംതിട്ട | പത്തനംതിട്ട]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017Varavoorgups

[[Category:പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1925ല്‍ ആണിത് തുടങ്ങിയത്. നാട്ടുകാരുടെ ഒരു സമിതിയുടെ കീഴിലായിരുന്ന ഈ സ്കൂള്‍ വി. പി. സ്കൂള്‍ ആയി തുടങ്ങി. പിന്നീട്, എം. പി. സ്കൂള്‍ ആയി.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1925ല്‍ ആണ്‌.

സ്ഥാനം

പത്തനംതിട്ടയിലെ മലയോരപ്രദേശമായ റാന്നിയിലെ അങ്ങാടി പഞ്ചായത്തിലെ വരവൂര്‍ വാര്‍ഡിലാണ്‌ ഈ സര്‍ക്കാര്‍ ഉന്നത പ്രാഥമിക വിദ്യാലയം സ്ഥിതിചെയ്യുന്നത്. അങ്ങാടി പഞ്ചായത്തിലുള്ള രണ്ടു സര്‍ക്കാര്‍ സ്കൂളുകളില്‍ യു പി സ്കൂള്‍ ഇതു മാത്രമാണ്‌. റാന്നിയില്‍ നിന്നും 3 കിലോമീറ്റര്‍ മാത്രം ദൂരെ സ്ഥിതിചെയ്യുന്നു. ഇവിടെനിന്നും കോഴഞ്ചേരിയിലേയ്ക്ക് 10 കി. മീ. ആണ്‌ ദൂരം. അങ്ങാടി പഞ്ചായത്തിലെ ക്ലസ്റ്റര്‍ റിസോഴ്സ് സെന്റര്‍ ഇവിടെയാണു സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം റാന്നി-ചെറുകോല്‍പ്പുഴ-കോഴഞ്ചേരി റോഡിന്റെ ഓരത്താണ്‌. അടുത്തുകൂടി പമ്പാനദി ഒഴുകുന്നു.

ഭൗതികസൗകര്യങ്ങള്‍

ഏകദേശം 80 സെന്റ് സ്ഥലമുണ്ട്. ക്ലാസുമുറികള്‍ ആവശ്യത്തിനുണ്ട്. ആഹാരം പാകം ചെയ്യാന്‍ സ്കൂളിനോട് ചേര്‍ന്ന് പാചകപ്പുരയുണ്ട്. ഡൈനിംങ് ഹാള്‍ ഇല്ല. കിണര്‍, കുടിവെള്ളം എന്നിവയുണ്ട്. സ്കൂളില്‍ 700നടുത്തു പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിയുണ്ട്. പക്ഷെ ലൈബ്രറിക്ക് പ്രത്യേക മുറിയില്ല. ശാസ്ത്രമുറി പ്രത്യേകമില്ല. എങ്കിലും മിക്ക ശാസ്ത്ര ഉപകരണങ്ങളും ഇവിടെയുണ്ട്. ഗണിതശാസ്ത്രമുറി, സാമൂഹ്യശാസ്ത്രമുറി എന്നിവയും ക്ലാസ്സുമുറിതന്നെയാണ്‌.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ശാസ്ത്രമേളയില്‍ പങ്കെടുത്ത് 2016-17 വര്‍ഷത്തില്‍ റാന്നി ഉപജില്ലയില്‍ ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റിന്‌ (യു. പി.) ഒന്നാം സ്ഥാനം ലഭിച്ചു. തുടര്‍ന്ന് ജില്ലാ മത്സരത്തില്‍ പങ്കെടുത്ത് സി ഗ്രേഡ് നേടി.
  • ഐ ടി ക്വിസ് യു പി മത്സരത്തില്‍ ഈ സ്കൂളിലെ കുട്ടി പങ്കെടുത്ത് ജില്ലയില്‍ രണ്ടാം സ്ഥാനം നേടി.
  • കലോത്സവത്തില്‍ 4 ഇനങ്ങള്‍ക്ക് ഈ സ്കൂളിലെ കുട്ടികള്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ജില്ലാ കലോത്സവത്തിന്‌ അര്‍ഹത നേടി. തുടര്‍ന്ന് ജില്ലാ മത്സരത്തില്‍ പങ്കെടുത്ത് രണ്ടു ഇനങ്ങളില്‍ എ ഗ്രേഡും ( നിഹാരിക. ജെ. ചിത്രരചന-ജലച്ചായം, മലയാളം കവിതാപാരായണം)രണ്ടിനങ്ങളില്‍ ബി ഗ്രേഡും (അഭിജിത്ത് ജെ,- കവിതാരചന, കണ്ണന്‍. എം. എസ് - ചിത്രരചന-പെന്‍സില്‍ ഡ്രോയിംഗ്)കരസ്ഥമാക്കി.
  • വര്‍ക്ക് എക്സ്പീരിയന്‍സ് മത്സരത്തില്‍ പങ്കെടുത്ത് രണ്ടു കുട്ടികള്‍ക്ക് ഈ വര്‍ഷം സമ്മാനം ലഭിച്ചു.
  • മാത്സ് ഫെസ്റ്റില്‍ പങ്കെടുത്ത് രണ്ടു കുട്ടികള്‍ക്ക് ബി ഗ്രേഡ് ലഭിച്ചു.
  • കുട്ടികള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയില്‍ മത്സരങ്ങളില്‍ പങ്കെടുത്ത് ജില്ലാതലം വരെ 2016-17 വര്‍ഷത്തില്‍ എത്തിയിട്ടുണ്ട്.
  • എല്ലാ വര്‍ഷവും പഠനയാത്രകള്‍ നടത്താറുണ്ട്.
  • ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങള്‍ ആഘോഷിച്ചുവരുന്നു.

പി.ടി. എ

സ്കൂളില്‍ പി. ടി. എ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീമതി ശാന്തമ്മയാണ്‌ പി. ടി. എ പ്രസിഡന്റ്(2016-17).

  • മദര്‍ പി. ടി. എ

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സയന്‍സ് ക്ലബ്ബ്

എല്ലാ ചൊവ്വാഴ്ച്ചയും ചേരുന്നു. സ്കൂളിലെ ഹാളിലോ യു പി ക്ലാസുകളിലോ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയാണ്‌ സമ്മേളനം നടത്തുന്നത്. ശാസ്ത്രക്വിസ്, ശാസ്ത്രപരീക്ഷണങ്ങള്‍, ശാസ്ത്രനിര്‍മ്മാണം, പ്രൊജക്ട് ആലോചനായോഗം, അന്വേഷണ പ്രൊജക്ട് നടപ്പിലാക്കല്‍, പോസ്റ്റര്‍ നിര്‍മ്മാണം, ശാസ്ത്രപതിപ്പു തയ്യാറാക്കല്‍. ശാസ്ത്രപതിപ്പുകള്‍ പാഠ്യവിഷയവുമായി ബന്ധപ്പെട്ടവ തയ്യാറാക്കുന്നതിനു തുടക്കമിടുന്നു. കാര്‍ഷികപ്പതിപ്പ്, ചാന്ദ്രദിനപ്പതിപ്പ് തുടങ്ങിയവ.

സോഷ്യല്‍ സയന്‍സ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

കാര്‍ഷിക ക്ലബ്ബ്

സുരക്ഷാ ക്ലബ്ബ്

  • നന്മ ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവര്‍ത്തിച്ചുവരുന്നു.

നിലവിലെ അദ്ധ്യാപകര്‍

  • രഘുനാഥ പിള്ള. പി.
  • പ്രഭ. എം. കെ.
  • ജയചന്ദ്രൻ .ആർ
  • ജിജി തോമസ് പി.
  • ലേഖ ജി നായർ

മുന്‍കാല പ്രഥമാദ്ധ്യാപകര്‍

  • ഗോപാലകര്‍ഷ്ണന്‍ നായര്‍
  • ഒ. കെ . അഹമ്മദ്
  • സരസ്വതി അമ്മ
  • ജോളിമോള്‍ ജ്യോര്‍ജ്ജ്

വഴികാട്ടി

{{#multimaps:9.376916, 76.771308| zoom=15}}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._വരവൂർ&oldid=249734" എന്ന താളിൽനിന്ന് ശേഖരിച്ചത്