"ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 14: വരി 14:


* '''ഗവഃ ഹൈസ്കൂൾ പൊള്ളേത്തൈ''' -  
* '''ഗവഃ ഹൈസ്കൂൾ പൊള്ളേത്തൈ''' -  
 
[[പ്രമാണം:34007-Govt.HS Pollethai.resized.jpg|thumb|Govt.HS Pollethai]]
ആലപ്പുഴ- ചേർത്തല തീരദേശത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സർക്കാർ വിദ്യാലയം ഗ്രാമത്തിൻറെ വിരിമാറിലാണ് നിലകൊള്ളുന്നത്. സാമ്പത്തികഭദ്രതയുള്ള ഒരു തലമുറയെ വളർത്തിക്കൊണ്ടുവരുന്നതിൽ ഈ വിദ്യാലയമുത്തശ്ശി വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ അഭിമാനമായിമാറിയ പല പദ്ധതികൾക്കും ജില്ലയിൽ സമാരംഭം കുറിച്ചിട്ടുള്ളത് പൊള്ളേത്തൈ സ്കൂളിൽ നിന്നാണ്.
ആലപ്പുഴ- ചേർത്തല തീരദേശത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സർക്കാർ വിദ്യാലയം ഗ്രാമത്തിൻറെ വിരിമാറിലാണ് നിലകൊള്ളുന്നത്. സാമ്പത്തികഭദ്രതയുള്ള ഒരു തലമുറയെ വളർത്തിക്കൊണ്ടുവരുന്നതിൽ ഈ വിദ്യാലയമുത്തശ്ശി വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ അഭിമാനമായിമാറിയ പല പദ്ധതികൾക്കും ജില്ലയിൽ സമാരംഭം കുറിച്ചിട്ടുള്ളത് പൊള്ളേത്തൈ സ്കൂളിൽ നിന്നാണ്.



13:25, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പൊള്ളേത്തൈ

എന്റെ ഗ്രാമം - പൊള്ളേത്തൈ

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ എല്ലാ സവിശേഷതകളും ഒത്തിണങ്ങിയതാകയാൽ ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിനെ പ്രതിനിധീകരിക്കുന്ന ജില്ലയാണല്ലോ കിഴക്കിൻറെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ. ആ ആലപ്പുഴയുടെ ഒരു ചെറുപതിപ്പ് എന്ന് പറയാവുന്ന, ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ മനോഹരമായൊരു കടലോരഗ്രാമമാണ് എന്റെ ഗ്രാമമായ പൊള്ളേത്തൈ.

ആലപ്പുഴ ജില്ലയിലെ, അമ്പലപ്പുഴ താലൂക്കിന്റെ വടക്കേ അതിർത്തിയായ കലവൂർ വില്ലേജിൽ മാരാരിക്കുളം തെക്ക് പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

ഭൂമിശാസ്ത്രം

പൊള്ളേത്തൈ. ആ പേര് പോലെ നിർവചിക്കാൻ സാധിക്കാത്തതാണ് എന്റെ ഗ്രാമത്തിൻറെ മൂന്ന് അതിരുകളെങ്കിലും ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി വിശ്രമിക്കുന്ന അറബിക്കടലാണ് ഒരു അതിര് എന്നകാര്യത്തിൽ ആർക്കും സംശയമില്ല. തീരദേശമായതിനാൽ തന്നെ ഏറെക്കുറെ നിരപ്പായ, ചൊരിമണൽ നിറഞ്ഞ ഭൂപ്രകൃതിയാണ് ഈ ഗ്രാമത്തിൽ. പണ്ടെപ്പോഴോ കടൽ പിൻവാങ്ങിയ ഭൂമിയിൽ മനുഷ്യർ വാസം ആരംഭിച്ചതോടെയാണ് മറ്റേതൊരു തീരദേശഗ്രാമത്തിലേയുമെന്നത് പോലെ പൊള്ളെത്തൈയുടെയും ചരിത്രം ആരംഭിക്കുന്നത്. കിഴക്ക് വേമ്പനാട് കായലിൽ നിന്നും ഒഴുകിവരുന്ന ചെറിയ തോടുകൾ ഗ്രാമത്തെ കുറുകെമുറിച്ചുകൊണ്ട് അറബിക്കടലിലേക്ക് മത്സരിച്ചൊഴുകുന്നു.

തെങ്ങും നെല്ലും പച്ചക്കറികളുമാണ് പ്രധാന കൃഷികൾ. ഗ്രാമത്തിലെ പ്രധാന ഉപജീവനമാർഗം അറബിക്കടലിലെ മത്സ്യസമ്പത്തും തെങ്ങിൽ നിന്നും ലഭിക്കുന്ന തേങ്ങയും കയർ ഉൽപ്പന്നങ്ങളുമായിരുന്നു.  എന്നാൽ പുതുതലമുറയിലേക്കെത്തുമ്പോൾ പോലീസ്, പട്ടാളം, ഫയർ ഫോഴ്‌സ്, എയർ ഫോഴ്‌സ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സർക്കാർ സേവനരംഗങ്ങളിലെല്ലാം പൊള്ളെത്തൈയുടെ പുത്രന്മാരെ കാണാം. പ്രവാസികളായി മാറിയ പൊള്ളേത്തൈ നിവാസികളുടെ എണ്ണവും കുറവല്ല. പഴയ പ്രതാപം കൈമോശം വന്നെങ്കിലും കാലാനുസൃതമായ മാറ്റങ്ങളോടെ അന്താരാഷ്ട്ര വിപണിയിൽ മൂല്യമുള്ള കയർ ഉൽപ്പന്നങ്ങൾ ഇപ്പോഴും നിർമ്മിച്ചുകൊണ്ടിരിക്കുന്ന ചെറുകിട കയർ ഫാക്ടറികളും ഈ അവസരത്തിൽ പരാമർശിക്കപ്പെടേണ്ടതാണ്. ഗ്രാമത്തിന്റെയൊട്ടാകെ സാമ്പത്തികനില പുതുതലമുറയുടെ കയ്യിൽ ഏറെക്കുറെ ഭദ്രമാണെന്ന് പറയാം.

പ്രധാന സ്ഥാപനങ്ങൾ

  • ഗവഃ ഹൈസ്കൂൾ പൊള്ളേത്തൈ -
Govt.HS Pollethai

ആലപ്പുഴ- ചേർത്തല തീരദേശത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സർക്കാർ വിദ്യാലയം ഗ്രാമത്തിൻറെ വിരിമാറിലാണ് നിലകൊള്ളുന്നത്. സാമ്പത്തികഭദ്രതയുള്ള ഒരു തലമുറയെ വളർത്തിക്കൊണ്ടുവരുന്നതിൽ ഈ വിദ്യാലയമുത്തശ്ശി വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ അഭിമാനമായിമാറിയ പല പദ്ധതികൾക്കും ജില്ലയിൽ സമാരംഭം കുറിച്ചിട്ടുള്ളത് പൊള്ളേത്തൈ സ്കൂളിൽ നിന്നാണ്.

  • പോസ്റ്റ് ഓഫീസ്
  • കുടുംബാരോഗ്യ ഉപകേന്ദ്രം - ഗ്രാമവാസികളുടെ ആരോഗ്യം പരിരക്ഷിച്ചുകൊണ്ട് ഒട്ടേറെ സ്വകാര്യ ആശുപത്രികളും ഒരു സർക്കാർ  കുടുംബാരോഗ്യ ഉപകേന്ദ്രവും പ്രവർത്തിച്ചുവരുന്നു.
  • ക്ഷീരോൽപാദക സഹകരണ സൊസൈറ്റി - ക്ഷീരകർഷകരുടെ കൂട്ടായ്മയിൽ മിൽമയുടെ സഹകരണത്തോടെ സ്ഥാപിതമായ സ്ഥാപനം.
  • ഗ്രൻഥശാലകൾ - ആബാലവൃദ്ധം ജനങ്ങളുടെയും കലാ സാംസ്കാരിക തലങ്ങളിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്ന ദേശസേവിനി, യുവശക്തി, തുടങ്ങിയ ഒരുപറ്റം ഗ്രൻഥശാലകൾ ഈ ഗ്രാമത്തിലുടനീളം കാണാൻ സാധിക്കും
  • സ്വകാര്യസ്ഥാപനങ്ങൾ - സ്വകാര്യമേഖലയിലുള്ള വിദ്യാലയങ്ങളും അങ്കണവാടികളും ഗ്രാമത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്. കൂടാതെ പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന പൊള്ളേത്തൈ ബീച്ചും തോടുകൾ അഥവാ പൊഴികൾ കടലിലേക്ക് വന്നുചേരുന്ന പൊഴിമുഖങ്ങളും വിനോദ സഞ്ചാരികളെയും ചലച്ചിത്രപിന്നണി പ്രവർത്തകരെയും ആകർഷിച്ചുകൊണ്ട് നിലകൊള്ളുന്നു. ടൂറിസം രംഗത്തെ പ്രമുഖ റിസോർട്ടുകൾ ഇപ്പോൾ പൊള്ളെത്തൈയുടെ കടലോരങ്ങളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

പ്രധാനവ്യക്തികൾ

  • ശ്രീ ടി ജെ ആഞ്ചലോസ് - പാർലമെൻറ് മന്ദിരത്തിനകത്ത് ആലപ്പുഴയെ പ്രതിനിധീകരിച്ച് ഒരു പൊള്ളേത്തൈക്കാരൻറെ ശബ്‌ദം മുഴങ്ങിയിട്ടുണ്ട്. സാക്ഷാൽ വക്കം പുരുഷോത്തമനെ അട്ടിമറിച്ച് ഡൽഹിയിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയ ശ്രീ ടി ജെ ആഞ്ചലോസ് ആയിരുന്നു ആ ശബ്‌ദത്തിനുടമ.
  • ശ്രീ. പി ജെ ഫ്രാൻസിസ് - കേരളത്തിൻറെ രാഷ്ട്രീയചരിത്രത്തിൽ വൻ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് വി.എസ് അച്യുതാനന്ദൻ എന്ന അതികായനെ തിരഞ്ഞെടുപ്പിൽ അട്ടിമറിച്ച് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗം.
  • ശ്രീ കലവൂർ ശ്രീലൻ - സംസ്ഥാന സർക്കാരിൻറെ മികച്ച നാടക നടനുള്ള അവാർഡ് ജേതാവ്.
  • ശ്രീ ജീൻ ക്രിസ്റ്റ്യൻ - സന്തോഷ് ട്രോഫി ഫുട്‍ബോളിൽ കേരളത്തെ നയിച്ച കായികതാരം
  • ശ്രീമതി ജെറ്റി സി ജോസഫ് - സംസ്ഥാന സ്കൂൾ കായിക മേളയിൽ ലോങ്ങ് ജമ്പ് മത്സരത്തിൽ റെക്കോർഡോടെ സ്വർണ്ണം നേടിയ താരം.

ആരാധനാലയങ്ങൾ

  • പൊള്ളേത്തൈ തിരുക്കുടുംബ ദേവാലയം - സാക്ഷാൽ യൗസേപ്പിതാവിൻറെ പാദസ്പർശം ഏറ്റ ജലത്തിന്റെ ഐതിഹ്യത്താൽ സമ്പന്നമായ പൊള്ളേത്തൈ പള്ളി, തീരദേശ പാതയിലെ ഒരു പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്.
  • കോർത്തുശ്ശേരി ദേവീക്ഷേത്രം

ഗതാഗതം

പ്രമുഖ തീർത്ഥാടനകേന്ദ്രമായ അർത്തുങ്കൽ പള്ളി വഴി കടന്നുപോകുന്ന പാതയിലൂടെ സർവീസ് നടത്തുന്ന ബസുകളെയാണ് പൊള്ളേത്തൈക്കാർ പ്രധാനമായും ഗതാഗതത്തിന് ആശ്രയിക്കുന്നത്. ഗ്രാമത്തിൻറെ കിഴക്ക് ഭാഗത്തുകൂടി റെയിൽവേ ലൈനും ദേശീയപാത 66 ഉം കടന്നുപോകുന്നുണ്ട്. നല്ലരീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന റോഡുകൾ ഗ്രാമത്തിലെ ഓരോ വീടുകളിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നു.

ചിത്രശാല