"സി.എം.എസ്.എച്ച്.എസ്.എസ്. കുഴിക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ | ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള മഹായിടവകയാണ് വിദ്യാലയത്തില്‍ ഭരണം നടത്തുന്നത്. നിലവില്‍ ഏഴ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളും 13 ഹൈസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൈറ്റ് റെവ. തോമസ് കെ ഉമ്മന്‍ രക്ഷാധികാരിയായും സി. ജെ മാത്യു മാനേജരായും റവ. നെൽസൺ ചാക്കോ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
23:49, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി.എം.എസ്.എച്ച്.എസ്.എസ്. കുഴിക്കാല | |
---|---|
വിലാസം | |
കുഴിക്കാല പത്തനംതിട്ട ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
19-01-2017 | 38048 |
ചരിത്രം
വിദ്യാഭ്യാസ സൗകര്യങ്ങൾ വളരെ വിരളമായിരുന്നഒരു കാലത്തു, 1886 - ൽ വിശാല വീക്ഷണത്തോടെ സി. എം. എസ്. മിഷനറിമാരാൽ കുഴിക്കാലയിൽ സ്ഥാപിതമായ ഇംഗ്ലീഷ് സ്കൂൾ 1948 - ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1948 ജനുവരി 30 - ന് ബിഷപ്പ് ജേക്കബ് തിരുമേനിയാണ് ഹൈസ്കൂളിന് അടിസ്ഥാന ശില സ്ഥാപിച്ചത്. 2000 - ൽ ഇത് ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. അജ്ഞാനമാകുന്ന അന്ധകാരത്തിൽ വിജ്ഞാനം പ്രകാശിപ്പിക്കുക എന്നതായിരുന്നു സ്കൂളിന്റെ സ്ഥാപക നേതാക്കളുടെ ദർശനം. മൂല്യശോഷണം സംഭവിക്കാതെ ഇന്നും ഈ ദർശനം കാത്തുസൂക്ഷിക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിനു സാധിക്കുന്നു...
ഭൗതികസൗകര്യങ്ങള്‍
4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 നിലകളുള്ള കെട്ടിടത്തിൽ ഹയർ സെക്കന്ററി വിഭാഗവും 2 നിലകളോടു കൂടി ഹൈസ്കൂൾ വിഭാഗവും പ്രവർത്തിക്കുന്നു. ആകെ 25 ക്ലാസ് മുറികളും സുസജ്‌ജമായ 4 സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബും 3000 -ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറിയും സ്കൂളിന്റെ ഭാഗമാണ്. സ്കൂളിന്റെ വിവിധ പരിപാടികൾ നടത്തുന്നതിന് സ്റ്റേജ് സഹിതമുള്ള ആഡിറ്റോറിയം മൂന്നാമത്തെ നിലയിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നുമുള്ള പ്രകൃതി രമണീയമായ കാഴ്ച വളരെ നയനാനന്ദകരമാണ്. കുട്ടികളുടെ യാത്ര സൗകര്യം വർദ്ധിപ്പിക്കുന്നതിനായി 2 സ്കൂൾ ബസ്സുകൾ നിലവിലുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
*ക്ലബ്ബുകൾ
സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, മാത്‍സ് ക്ലബ്, വിദ്യാരംഗം കല സാഹിത്യ വേദി, പരിസ്ഥിതി ക്ലബ്, സുരക്ഷാ ക്ലബ്, IT ക്ലബ് മുതലായ വിവിധ ക്ലബ്ബുകൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
* ജൂനിയർ റെഡ് ക്രോസ്സ്
ജൂനിയർ റെഡ് ക്രോസ്സിന്റെ ഒരു യൂണിറ്റ് സ്കൂളിൽ ഭംഗിയായി പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ നേതൃത പാടവവും , പരിചരണ ശീലവും, അച്ചടക്കവും വളർത്താൻ ഇത് സഹായിക്കുന്നു.
* പ്രാദേശിക പി.ടി.എ.
വിവിധ ഏരിയ തിരിച്ച് കുട്ടികളുടെ ഭവനങ്ങളിൽ വെച്ച് വൈകിട്ട് 5 മണിക്കു ശേഷം പ്രാദേശിക പി.ടി.എ. കൾ നടന്നു വരുന്നു .
* CUSAT സന്ദർശനം
കുട്ടികളിൽ ശാസ്ത്ര അഭിരുചികൾ വളർത്തുവാൻ കൊച്ചിൻ യൂണിവേഴ്സിറ്റിയിലുള്ള one day attachment പ്രോഗ്രാമിൽ കുട്ടികൾ പങ്കെടുത്തു. സ്കൂൾ സയൻസ് ലാബിൽ വിവിധ പരീക്ഷണ നിരീക്ഷണത്തിനുള്ള സാഹചര്യം ഉണ്ടാക്കുന്നു.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള മഹായിടവകയാണ് വിദ്യാലയത്തില്‍ ഭരണം നടത്തുന്നത്. നിലവില്‍ ഏഴ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളും 13 ഹൈസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൈറ്റ് റെവ. തോമസ് കെ ഉമ്മന്‍ രക്ഷാധികാരിയായും സി. ജെ മാത്യു മാനേജരായും റവ. നെൽസൺ ചാക്കോ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വി. കെ ഉമ്മൻ | കെ തോമസ് വർഗീസ് | കെ സി ജോർജ് | എം ജെ കുര്യൻ | സി കെ ജോൺ | അക്കാമ്മ ഇട്ടി ഐപ്പ് | വി ജി തര്യൻ | കെ സി കുര്യൻ | എ ഐ ഏബ്രഹാം | സോഫി മേരി വർക്കി | ജോർജ് ഫിലിപ്പ് | തര്യൻ മാത്യു | കെ കെ ദാനിയേൽ | ടി ഒ തോമസ് | ശോശാമ്മ ഉമ്മൻ | സി സാറാമ്മ ഉമ്മൻ | പി എ മത്തായി | ഗ്രേസി ജോൺ | അന്നമ്മ മാത്യു | ജോർജ് തോമസ് | ലീല പി വർഗീസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.