"ഗവ. വി എച്ച് എസ് എസ് വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
പഠിക്കാനുള്ള ഇടമാണ് പള്ളിക്കൂടം. പഠിച്ചും പഠിപ്പിച്ചും ലോകത്തെല്ലായിടത്തും പള്ളിക്കൂടങ്ങള്‍ ഒരുപാട് മഹാന്‍മാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിലൂടെ മാഹാത്മ്യം നേടിയ സ്കൂളുകളും നിരവധിയാണ്. എന്നാല്‍ ഇതൊന്നുമല്ലാതെ മാഹാത്മ്യത്തിന്റെ അവകാശവാദവുമില്ലാത്ത ഒരു മഹാസംഭവം ഞങ്ങളുടെ സ്കൂളിലുണ്ട്. കുട്ടികള്‍ അക്ഷരം പഠിച്ചതിന്റെ, സ്ലേറ്റില്‍ കല്ലുപെന്‍സില്‍കൊണ്ട് എഴുതിപ്പഠിച്ചതിന്റെ ഒരു മഹാസ്മാരകം.1962ലാണ് വാകേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ അനുവദിക്കുന്നത്. അതിനുമുമ്പ് ഇവിടെയൊരു ആശാന്‍ പള്ളിക്കൂടമായിരുന്നു ഉണ്ടായിരുന്നത്. അതാണ് സര്‍ക്കാര്‍ സ്കൂളായി മാറിയത്. ആശാന്‍ കളരിയുടെ കാലത്തും തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂള്‍ ആയപ്പോഴും സ്ലേറ്റില്‍ കല്ലുപെന്‍സില്‍കൊണ്ടായിരുന്നു കുട്ടികള്‍ എഴുതിയിരുന്നത്. സ്കൂള്‍ കെട്ടിടത്തിനു സമീപത്ത് കുത്തനെനിന്നിരുന്ന ഒരു കല്ലില്‍ പെന്‍സില്‍ ഉരച്ച് മുനയുണ്ടാക്കി സ്ലേറ്റില്‍ എഴുതി. ക്രമേണ കല്ലില്‍ വടുക്കളുണ്ടായി. പഴയകാലത്തെ വിദ്യാര്‍ത്ഥികളുടെ, അക്ഷര ജ്ഞാനത്തിന്റെ ഉറച്ച സ്മാരകമായി ഈ കല്ല് കാലത്തെ അതിജീവിച്ച് ഇപ്പോഴും സ്കൂള്‍ മതില്‍ക്കെട്ടിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു, സുവര്‍ണ്ണ ജുബിലിയുടെ നിറവില്‍ ആഹ്ലാദത്തോടെ..... അതിലേറെ, പഠനപ്രക്രിയയില്‍ സഹായിയായതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ | പഠിക്കാനുള്ള ഇടമാണ് പള്ളിക്കൂടം. പഠിച്ചും പഠിപ്പിച്ചും ലോകത്തെല്ലായിടത്തും പള്ളിക്കൂടങ്ങള്‍ ഒരുപാട് മഹാന്‍മാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിലൂടെ മാഹാത്മ്യം നേടിയ സ്കൂളുകളും നിരവധിയാണ്. എന്നാല്‍ ഇതൊന്നുമല്ലാതെ മാഹാത്മ്യത്തിന്റെ അവകാശവാദവുമില്ലാത്ത ഒരു മഹാസംഭവം ഞങ്ങളുടെ സ്കൂളിലുണ്ട്. കുട്ടികള്‍ അക്ഷരം പഠിച്ചതിന്റെ, സ്ലേറ്റില്‍ കല്ലുപെന്‍സില്‍കൊണ്ട് എഴുതിപ്പഠിച്ചതിന്റെ ഒരു മഹാസ്മാരകം.1962ലാണ് വാകേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ അനുവദിക്കുന്നത്. അതിനുമുമ്പ് ഇവിടെയൊരു ആശാന്‍ പള്ളിക്കൂടമായിരുന്നു ഉണ്ടായിരുന്നത്. അതാണ് സര്‍ക്കാര്‍ സ്കൂളായി മാറിയത്. ആശാന്‍ കളരിയുടെ കാലത്തും തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂള്‍ ആയപ്പോഴും സ്ലേറ്റില്‍ കല്ലുപെന്‍സില്‍കൊണ്ടായിരുന്നു കുട്ടികള്‍ എഴുതിയിരുന്നത്. സ്കൂള്‍ കെട്ടിടത്തിനു സമീപത്ത് കുത്തനെനിന്നിരുന്ന ഒരു കല്ലില്‍ പെന്‍സില്‍ ഉരച്ച് മുനയുണ്ടാക്കി സ്ലേറ്റില്‍ എഴുതി. ക്രമേണ കല്ലില്‍ വടുക്കളുണ്ടായി. പഴയകാലത്തെ വിദ്യാര്‍ത്ഥികളുടെ, അക്ഷര ജ്ഞാനത്തിന്റെ ഉറച്ച സ്മാരകമായി ഈ കല്ല് കാലത്തെ അതിജീവിച്ച് ഇപ്പോഴും സ്കൂള്‍ മതില്‍ക്കെട്ടിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു, സുവര്‍ണ്ണ ജുബിലിയുടെ നിറവില്‍ ആഹ്ലാദത്തോടെ..... അതിലേറെ, പഠനപ്രക്രിയയില്‍ സഹായിയായതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ | ||
ഈയൊരു സ്മാരകത്തിന്റെ ഓര്‍മ്മയില്‍ നിന്നുകൊണ്ടാണ് സ്കൂള്‍ ചരിത്രം അന്വേഷിക്കുന്നത്. വാകേരിയില്‍ സ്കൂള്‍ ആരംഭിക്കാനായി പ്രവര്‍ത്തിച്ചവരുടെ വാമൊഴികള്‍ ശേഖരിക്കുകയാണ് ഇതിനായി ചെയ്തത് . അവര്‍ പറഞ്ഞുതന്ന ചരിത്രം ഇങ്ങനെയാണ്. വാകേരി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് വയനാടന്‍ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കള്‍ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തില്‍ നിന്നാണ് വാകേരിയില്‍ ഒരു സ്കൂള്‍ എന്ന ആശയം ഉടലെടുക്കുന്നത്. 1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ ആദിവാസി വഭാഗങ്ങളും ചെട്ടിമാരും സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ 'വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാല്‍ സ്കൂളും അങ്ങാടിയും ഉള്‍പ്പെടുന്ന പ്രദേശം 'മണിക്കല്ല്ചാല്' എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്. | ഈയൊരു സ്മാരകത്തിന്റെ ഓര്‍മ്മയില്‍ നിന്നുകൊണ്ടാണ് സ്കൂള്‍ ചരിത്രം അന്വേഷിക്കുന്നത്. വാകേരിയില്‍ സ്കൂള്‍ ആരംഭിക്കാനായി പ്രവര്‍ത്തിച്ചവരുടെ വാമൊഴികള്‍ ശേഖരിക്കുകയാണ് ഇതിനായി ചെയ്തത് . അവര്‍ പറഞ്ഞുതന്ന ചരിത്രം ഇങ്ങനെയാണ്. വാകേരി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് വയനാടന്‍ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കള്‍ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തില്‍ നിന്നാണ് വാകേരിയില്‍ ഒരു സ്കൂള്‍ എന്ന ആശയം ഉടലെടുക്കുന്നത്. 1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ ആദിവാസി വഭാഗങ്ങളും ചെട്ടിമാരും സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ 'വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാല്‍ സ്കൂളും അങ്ങാടിയും ഉള്‍പ്പെടുന്ന പ്രദേശം 'മണിക്കല്ല്ചാല്' എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്. | ||
http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D.jpg | |||
വാകേരിയില്‍ ഒരു കുടിപ്പള്ളിക്കൂടമാണ് ആദ്യം ഉണ്ടായിരുന്നത്. ആ സ്കൂള്‍ സ്ഥാപിച്ച മാധവനാശാന്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ചത് ഇങ്ങനെയാണ്. “ഞാനാണ് ഇവിടെ സ്കൂള്‍ തുടങ്ങിയത് .1951 ല്‍ വന്നു 1961 വരെ ഞാന്‍ നടത്തി 1962 ല്‍ എല്‍ പി യായി. ആദ്യം ഞാറ്റാടി കോമന്‍ ചെട്ടിയുടെ വീട്ടില്‍ . അതു കഴിഞ്ഞ് ഉടനെ പൂതാടി അധികാരിയുടെ നിര്‍ദ്ദേശപ്രകാരം ഞാറ്റാടിയില് ഒരു ഷെഡ്ഡ് കെട്ടി. (കുഞ്ഞിക്ഷ്ണന്‍ നമ്പ്യാര്) അന്നേരം വേറൊരു മാഷുണ്ടായിരുന്നു. (ഗോപാലന്‍ മാഷ്) അയാള് എന്റെ കൂടെ വന്നതാ നാട്ടില്‍നിന്ന്. അപ്പോ ഇവിടെ ഞങ്ങള്‍ സ്കൂള്‍ തുടങ്ങി. വട്ടത്താനി വാകയില്‍ ഭാസ്കരന്റെ വീട്ടിലാണ് തുടങ്ങിയത്. തിണ്ണയില്‍ അഞിചാറ് കുട്ടികളെ വച്ച് തുടങ്ങി. അതിനു ശേഷം ഞാറ്റാടിയില്‍ ഷെഡ്ഡ് കെട്ടിയത്. നാട്ടുകാരും കുറുമരും എല്ലാം സഹായിച്ചിട്ടാണ് കെട്ടിയത്. അവടെ രണ്ടാം ക്ലാസ് വരെ തുടങ്ങി ഞങ്ങള് രണ്ടാളും കൂടി. പിന്നെ അവിടുന്ന് കൊറെ കാലം കഴിഞ്ഞേന്റെ ശേഷം കല്ലൂര്‍കുന്നില്‍ കക്കോടന്‍ മമ്മത് ഹാജി ഒരേക്കര്‍ സ്ഥലം തരാമെന്നു പറഞ്ഞു. പിന്നെ ഈ ഷെഡ്ഡ് അവിടേക്കു മാറ്റി. ഗോപാലന്‍ മാഷ് പോയി പകരം കൃഷ്ണന്‍ മാഷെ അധികാരി വിട്ടുതന്നു. കൃഷ്ണന്‍ മാഷും ഞാനും കൂടി പഠിപ്പിക്കാന്‍ തുടങ്ങി. അപ്പോ കൊല്ലൊന്നും ഓര്‍മ്മയില്ല. അവിടുന്ന് കൊറെ കഴിഞ്ഞപ്പോ എനിക്ക് പനി പിടിച്ചു. ഞാന്‍ ഗവണ്‍മെന്റാശുപത്രിയില്‍ കിടന്നു ഇരുപത്തിരണ്ടു ദിവസം. തിരിച്ചു വന്ന സമയം എനിക്കൊന്നും എടുക്കാന്‍ പറ്റാത്തതു കൊണ്ട് ഞാന്‍ നാട്ടിലേക്കു പോയി. അവിടുന്ന് സുഖം വന്നേന്റെ ശേഷം ഇങ്ങോട്ട് തിരിച്ചുപോന്നു. വാകേരി അന്ന് സത്യഭാമ ടീച്ചറും ഒരാളും കൂടി കൊറേക്കാലം പഠിപ്പിച്ചു. ആ സമയം ആകുമ്പഴത്തേക്ക് കൊല്ലം 1962 ആയി. അപ്പ അധികാരി ഒര് എഴുത്ത് കൊടുത്ത് രാമന്‍കുട്ടീന്റെ കയ്യില്. അടിയോടി വക്കീലിന് കൊടുക്കാന്‍ വേണ്ടീട്ട്. ഏ ഇ ഒ നെ കാണാന്‍ വേണ്ടീട്ട് പോയി. മഞ്ഞക്കണ്ടി മാധവനാണ് ചിലവിന് നൂറ് രൂപ കൊടുത്തത്. (ഇത് ഏ ഇ ഒ യ്ക്ക് കൊടുത്ത കൈക്കൂലിയാണ്) ഉടന്‍ തന്നെ ഏ ഇ ഒ ഓര്‍ഡറ് തന്ന്. മരിയനാടിന് പോകേണ്ട സ്കൂള് വാകേരിക്ക് കിട്ടി. വട്ടത്താനി കോമന്‍ ചെട്ടിക്കാണ് സ്കൂള് അനുവദിച്ചത്. കോമന്‍ ചെട്ടിക്ക് എന്ത് പൈസ മൊടക്കുണ്ടന്നറിയാമോ? ഞാന്‍ പോയപ്പോ ആള്‍ക്കാര് പേടിപ്പിച്ചു". | വാകേരിയില്‍ ഒരു കുടിപ്പള്ളിക്കൂടമാണ് ആദ്യം ഉണ്ടായിരുന്നത്. ആ സ്കൂള്‍ സ്ഥാപിച്ച മാധവനാശാന്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ചത് ഇങ്ങനെയാണ്. “ഞാനാണ് ഇവിടെ സ്കൂള്‍ തുടങ്ങിയത് .1951 ല്‍ വന്നു 1961 വരെ ഞാന്‍ നടത്തി 1962 ല്‍ എല്‍ പി യായി. ആദ്യം ഞാറ്റാടി കോമന്‍ ചെട്ടിയുടെ വീട്ടില്‍ . അതു കഴിഞ്ഞ് ഉടനെ പൂതാടി അധികാരിയുടെ നിര്‍ദ്ദേശപ്രകാരം ഞാറ്റാടിയില് ഒരു ഷെഡ്ഡ് കെട്ടി. (കുഞ്ഞിക്ഷ്ണന്‍ നമ്പ്യാര്) അന്നേരം വേറൊരു മാഷുണ്ടായിരുന്നു. (ഗോപാലന്‍ മാഷ്) അയാള് എന്റെ കൂടെ വന്നതാ നാട്ടില്‍നിന്ന്. അപ്പോ ഇവിടെ ഞങ്ങള്‍ സ്കൂള്‍ തുടങ്ങി. വട്ടത്താനി വാകയില്‍ ഭാസ്കരന്റെ വീട്ടിലാണ് തുടങ്ങിയത്. തിണ്ണയില്‍ അഞിചാറ് കുട്ടികളെ വച്ച് തുടങ്ങി. അതിനു ശേഷം ഞാറ്റാടിയില്‍ ഷെഡ്ഡ് കെട്ടിയത്. നാട്ടുകാരും കുറുമരും എല്ലാം സഹായിച്ചിട്ടാണ് കെട്ടിയത്. അവടെ രണ്ടാം ക്ലാസ് വരെ തുടങ്ങി ഞങ്ങള് രണ്ടാളും കൂടി. പിന്നെ അവിടുന്ന് കൊറെ കാലം കഴിഞ്ഞേന്റെ ശേഷം കല്ലൂര്‍കുന്നില്‍ കക്കോടന്‍ മമ്മത് ഹാജി ഒരേക്കര്‍ സ്ഥലം തരാമെന്നു പറഞ്ഞു. പിന്നെ ഈ ഷെഡ്ഡ് അവിടേക്കു മാറ്റി. ഗോപാലന്‍ മാഷ് പോയി പകരം കൃഷ്ണന്‍ മാഷെ അധികാരി വിട്ടുതന്നു. കൃഷ്ണന്‍ മാഷും ഞാനും കൂടി പഠിപ്പിക്കാന്‍ തുടങ്ങി. അപ്പോ കൊല്ലൊന്നും ഓര്‍മ്മയില്ല. അവിടുന്ന് കൊറെ കഴിഞ്ഞപ്പോ എനിക്ക് പനി പിടിച്ചു. ഞാന്‍ ഗവണ്‍മെന്റാശുപത്രിയില്‍ കിടന്നു ഇരുപത്തിരണ്ടു ദിവസം. തിരിച്ചു വന്ന സമയം എനിക്കൊന്നും എടുക്കാന്‍ പറ്റാത്തതു കൊണ്ട് ഞാന്‍ നാട്ടിലേക്കു പോയി. അവിടുന്ന് സുഖം വന്നേന്റെ ശേഷം ഇങ്ങോട്ട് തിരിച്ചുപോന്നു. വാകേരി അന്ന് സത്യഭാമ ടീച്ചറും ഒരാളും കൂടി കൊറേക്കാലം പഠിപ്പിച്ചു. ആ സമയം ആകുമ്പഴത്തേക്ക് കൊല്ലം 1962 ആയി. അപ്പ അധികാരി ഒര് എഴുത്ത് കൊടുത്ത് രാമന്‍കുട്ടീന്റെ കയ്യില്. അടിയോടി വക്കീലിന് കൊടുക്കാന്‍ വേണ്ടീട്ട്. ഏ ഇ ഒ നെ കാണാന്‍ വേണ്ടീട്ട് പോയി. മഞ്ഞക്കണ്ടി മാധവനാണ് ചിലവിന് നൂറ് രൂപ കൊടുത്തത്. (ഇത് ഏ ഇ ഒ യ്ക്ക് കൊടുത്ത കൈക്കൂലിയാണ്) ഉടന്‍ തന്നെ ഏ ഇ ഒ ഓര്‍ഡറ് തന്ന്. മരിയനാടിന് പോകേണ്ട സ്കൂള് വാകേരിക്ക് കിട്ടി. വട്ടത്താനി കോമന്‍ ചെട്ടിക്കാണ് സ്കൂള് അനുവദിച്ചത്. കോമന്‍ ചെട്ടിക്ക് എന്ത് പൈസ മൊടക്കുണ്ടന്നറിയാമോ? ഞാന്‍ പോയപ്പോ ആള്‍ക്കാര് പേടിപ്പിച്ചു". | ||