ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.ട്രൈബൽ വെൽഫെയർ. എച്ച്.എസ്. ആനക്കൽ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21099-pkd (സംവാദം | സംഭാവനകൾ)
No edit summary
21099-pkd (സംവാദം | സംഭാവനകൾ)
No edit summary
 
വരി 23: വരി 23:
പ്രമാണം:21099-pkd-library7.jpeg
പ്രമാണം:21099-pkd-library7.jpeg
പ്രമാണം:21099-pkd-library9.jpeg
പ്രമാണം:21099-pkd-library9.jpeg
പ്രമാണം:21099-pkd-library10.jpeg
</gallery>
</gallery>

11:08, 21 മാർച്ച് 2024-നു നിലവിലുള്ള രൂപം

1.ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾ ഉള്ള വളരെ വിപുലമായ ഒരു ലൈബ്രറിയാണ് ഞങ്ങളുടേത്

2.പ്രത്യേക ലൈബ്രറി പിരീഡുകൾ നൽകി യുപി ,ഹൈസ്കൂൾ ക്ലാസുകൾക്ക് ലൈബ്രറിയിൽ പോയി ഇരുന്നു പുസ്തകം വായിക്കാനുള്ള സൗകര്യം ഒരുക്കുന്നു.

3.വായനാദിനവുമായി ബന്ധപ്പെട്ട് നടന്ന മാസാചരണത്തിൽ പുസ്തകപ്രദർശനവും അമ്മ വായനയും  നടത്തിയിരുന്നു.

4.മലയാളസാഹിത്യം, ഇംഗ്ലീഷ് ,ഹിന്ദി , സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം , ജനറൽനോളജ്, ഡിക്ഷണറികൾ, തുടങ്ങി പല വിഭാഗങ്ങളിലായി പ്രത്യേക കളക്ഷൻസ്  ഒരുക്കിയിരിന്നു.

5.ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ടിട്ടുള്ള പുസ്തകങ്ങളും ലഭ്യമാണ്.

6.ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, പാഠപുസ്തകവുമായി ബന്ധപ്പെട്ടിട്ടുള്ള അധിക വായന മുതലായവയ്ക്ക് ലൈബ്രറി സൗകര്യം കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.

7.മഹത്തായ ഒരു ഗ്രന്ഥശാല കൂടാതെ ഓരോ ക്ലാസിനും തനതായ ഓരോ ക്ലാസ്സ് ലൈബ്രറികൾ കൂടെ ഒരുക്കിയിരിക്കുന്നു.

8.ഇവ കൂടാതെ എൽപി തലത്തിലേക്ക് ബാലരമ, ബാലഭൂമി, കളിക്കുടുക്ക ,ഡൈജസ്റ്റ് തുടങ്ങിയ ആഴ്ചപ്പതിപ്പുകളും ലഭ്യമാക്കിയിട്ടുണ്ട്. 9.ഒന്ന് രണ്ട് ക്ലാസ്സുകാരുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ബി ആർ സി നൽകിയ മധുരം മലയാളം പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിൽ പ്രയോജനപ്പെടുത്തുന്നു.

10.എൽപി , യുപി തലങ്ങളിൽ കുട്ടികളുടെ നിലവാരമനുസരിച്ച് തയ്യാറാക്കിയ പ്രത്യേക വായന കാർഡുകൾ ഉപയോഗിച്ച് വായന മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.