"കെ.വി.യു.പി.എസ് കക്കിടിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 47: വരി 47:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൌട്ട് & ഗൈഡ് പ്രവര്‍ത്തനങ്ങള്‍ :- പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നോട്ടീസ് വിതരണം
സ്കൌട്ട് & ഗൈഡ് പ്രവര്‍ത്തനങ്ങള്‍ :- പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നോട്ടീസ് വിതരണം ,ബോധവല്‍ക്കരണം സ്ക്കൂളിലും വീടുകളിലും ,പോസ്റ്റര്‍നിര്‍മാണംപ്രദര്‍ശനം,
ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍  സ്കൂള്‍ SANITATION PROGRAMME ,വൃക്ഷതെയ്യ്‌ നടല്‍ ,പ്ലാസ്ക്കിറ്റിനെതിരെ ബോധവല്‍ക്കരണപരിപാടികള്‍,കൊതുക് നിര്‍മാര്‍ജ്ജനപ്രവര്‍ത്തനങ്ങള്‍,സ്കൌട്ട് ഗൈഡ് വിദ്യാലയം ഹരിത വിദ്യാലയം പ്രോഗ്രാം,FIRSTAID ,              സ്കൂള്‍അസെംബ്ലി , മാസ്ഡ്രില്‍, കായിക അധ്യാപനം, പ്രവര്‍ത്തി പരിചയം, ക്ലബ്‌ പ്രവര്‍ത്തനങ്ങള്‍,ക്വിസ് പ്രോഗ്രാം, ക്ലാസ്സ്‌തല പഠനയാത്രകള്‍,  പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായിപ്രത്യേകക്ലാസ്സുകള്‍ ,  പഠനയാത്രകള്‍
ഗണിതംമധുരം, ഹലോഇംഗ്ലീഷ്,സെമിനാറുകള്‍,കലകായികമല്‍സരങ്ങള്‍,


== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാല്‍വെപ്പ്: ==

12:06, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കെ.വി.യു.പി.എസ് കക്കിടിപ്പുറം
വിലാസം
കക്കിടിപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201719248





ചരിത്രം

സാമൂതിരി രാജാവ് ഗുരുസ്ഥാനം നല്‍കി ആദരിച്ച എട്ടുവീട്ടില്‍ കുടുംബക്കാരില്‍ ഉള്‍പ്പെട്ടതാണ് കക്കിടിപ്പുറത്ത് എഴുത്തച്ഛന്‍ തറവാട്. കക്കിടിപ്പുറത്ത് തറവാട്ടിലെ സംസ്കൃത പണ്ഡിതനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്ന ശ്രീ കുമാരനെഴുത്തച്ഛന്‍ സ്ഥാപിച്ചതാണ് കുമാര വിലാസം അപ്പര്‍ പ്രൈമറി സ്കൂള്‍. എഴുത്തുപള്ളി ആയിട്ടാണ് വിദ്യാലയം ആരംഭിച്ചത്. നിലത്തെഴുത്ത്, മണല്‍ വിരിച്ചെഴുതിക്കല്‍ എന്നരീതിയിലായിരുന്നു ആദ്യകാല പഠനം. 1928-ല്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയമായി. 1929-ല്‍ രണ്ടാംക്ലാസ്സും 1931-ല്‍ മൂന്നാംക്ലാസ്സും 1932-ല്‍ നാലാംക്ലാസ്സും 1940-ല്‍ അഞ്ചാംക്ലാസ്സും നിലവില്‍ വന്നു. 1954-ല്‍ എട്ടാംക്ലാസ് ആരംഭിച്ചതോടെ ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ESLC പൊതു പരീക്ഷ എഴുതുവാന്‍ സാധിച്ചു. 1963-ലാണ് ഡിവിഷനുകള്‍ ആരംഭിച്ചത്. ശ്രീ കുമാരനെഴുത്തച്ഛന്‍റെ മകളായ കുഞ്ഞിലക്ഷ്മിയമ്മയായിരുന്നു സ്കൂളിന്‍റെ ആദ്യകാല മാനേജരും പ്രധാനാദ്ധ്യാപികയും. വിവാഹാനന്തരം തമിഴ് നാട്ടിലേക്ക് താമസം മാറ്റിയതിനാല്‍ അനുജനായ ശ്രീ ബാലകൃഷ്ണനെഴുത്തച്ഛനാണ് പിന്നീട് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നടത്തിയത്. ശ്രീ ബാലകൃഷ്ണനെഴുത്തച്ഛന്‍ 1938 മുതല്‍ 32 വര്‍ഷക്കാലം പ്രധാന അദ്ധ്യാപകനായും 1990 വരെ മാനേജരായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മകനായ ശ്രീ കെ. രാമചന്ദ്രന്‍ മാനേജരായി സേവനമനുഷ്ടിച്ചു വരുന്നു. 1934-35 കാലഘട്ടത്തില്‍ ഒന്നാംതരത്തിലെ അദ്ധ്യാപിക പി.പി. ലക്ഷ്മിക്കുട്ടി ടീച്ചര്‍ (അമ്മു ടീച്ചര്‍) ആയിരുന്നു. 2,3 ക്ലാസ്സുകളില്‍ ടി.പി കൃഷ്ണക്കുറുപ്പ് മാസ്റ്ററും 4,5 ക്ലാസ്സുകള്‍ ബാലകൃഷ്ണനെഴുത്തച്ഛന്‍ മാസ്റ്ററുമാണ് കൈകാര്യം ചെയ്തിരുന്നത്. മലയാളം, ഇംഗ്ലീഷ്, കണക്ക്, ചിത്രം വര, പാട്ട്, കൈവേല എന്നിങ്ങനെ അഞ്ചു ക്ലാസ്സുകളിലെ വിഷയങ്ങള്‍ മൂന്ന്‍ അദ്ധ്യാപകരാണ് പഠിപ്പിച്ചിരുന്നത്. ഇവക്കു പുറമേ മണിപ്രവാളം പഞ്ചതന്ത്രം പദ്യതാരാവലി തുന്നല്‍ എന്നിവയും നിര്‍ബന്ധ വിഷയമായി പഠിപ്പിച്ചിരുന്നു. കക്കിടിപ്പുറത്തിന്‍റെ പ്രശസ്തി ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് 1950മുതല്‍ നടന്നിരുന്ന വാര്‍ഷികാഘോഷങ്ങളിലൂടെയാണ്. അദ്ധ്യാപകരും വിദ്യാര്‍ഥികളും പൂര്‍വ്വ വിദ്യാര്‍ഥികളും നല്ലവരായ നാട്ടുകാരും സഹകരിച്ച് വളര്‍ത്തിയെടുത്ത നാടക രംഗം തിളക്കമാര്‍ന്നതാണ്. സ്യമന്തകം, പൂക്കാരി, കാബൂളിവാല, ധ്രുവന്‍, ഇത് ഭൂമിയാണ്‌, സാമ്രാട്ട് അശോകന്‍, തീക്കൊണ്ട് കളിക്കരുത് എന്നിവ ഇവിടെ അരങ്ങേറിയ നാടകങ്ങളില്‍ ചിലതാണ്. വളരെ ദൂര ദേശങ്ങളില്‍ നിന്ന് പോലും വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ആളുകളെത്തിയിരുന്നു. നാടകത്തിനു പുറമേ നൃത്തനാടകം സംഗീത നാടകം ഓട്ടംതുള്ളല്‍ കഥാ പ്രസംഗം ചവിട്ടു കളി എന്നിവയിലും ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു കായിക രംഗത്തും പ്രവര്‍ത്തി പരിചയ രംഗത്തും നല്ല നിലവാരം പുലര്‍ത്തിവരുന്നു. വെറും എഴുത്തു പള്ളിയായി ആരംഭിച്ച ഈ വിദ്യാലയം കക്കിടിപ്പുറത്തിന്‍റെയും അയല്‍ഗ്രാമങ്ങളുടെയും ഇതിഹാസമായിമാറാന്‍ കഴിഞ്ഞത് നല്ലവരായ നാട്ടുകാരുടെയും അദ്ധ്യാപകരുടെയും പൂര്‍വ്വ വിദ്യാര്‍ഥികളുടെയും അക്ഷീണ പരിശ്രമം കൊണ്ടു മാത്രമാണ്

ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറികള്‍ :- 18, ഓഫീസ് റൂം  :- 1, സ്റാഫ് റൂം  :- 1, അടുക്കള  :- 1, സ്റ്റോര്‍ റൂം  :- 1, കിണര്‍  :- 1, മൂത്രപ്പുര, കുഴല്‍ക്കിണര്‍ :- 1,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൌട്ട് & ഗൈഡ് പ്രവര്‍ത്തനങ്ങള്‍ :- പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നോട്ടീസ് വിതരണം ,ബോധവല്‍ക്കരണം സ്ക്കൂളിലും വീടുകളിലും ,പോസ്റ്റര്‍നിര്‍മാണംപ്രദര്‍ശനം, ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ SANITATION PROGRAMME ,വൃക്ഷതെയ്യ്‌ നടല്‍ ,പ്ലാസ്ക്കിറ്റിനെതിരെ ബോധവല്‍ക്കരണപരിപാടികള്‍,കൊതുക് നിര്‍മാര്‍ജ്ജനപ്രവര്‍ത്തനങ്ങള്‍,സ്കൌട്ട് ഗൈഡ് വിദ്യാലയം ഹരിത വിദ്യാലയം പ്രോഗ്രാം,FIRSTAID , സ്കൂള്‍അസെംബ്ലി , മാസ്ഡ്രില്‍, കായിക അധ്യാപനം, പ്രവര്‍ത്തി പരിചയം, ക്ലബ്‌ പ്രവര്‍ത്തനങ്ങള്‍,ക്വിസ് പ്രോഗ്രാം, ക്ലാസ്സ്‌തല പഠനയാത്രകള്‍, പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായിപ്രത്യേകക്ലാസ്സുകള്‍ , പഠനയാത്രകള്‍ ഗണിതംമധുരം, ഹലോഇംഗ്ലീഷ്,സെമിനാറുകള്‍,കലകായികമല്‍സരങ്ങള്‍,

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി