"ഉദയ ജി യു പി എസ് ശശിമല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ഓഫീസ് ==
കുട്ടികളുടെയും സ്കൂളിൽ പഠിച്ച് കടന്നുപോയവരുടേയും എല്ലാ ആവശ്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിക്കുന്ന ഓഫീസ് സൗകര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
എല്ലാവിധ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് ആവശ്യകമായ എല്ലാം ഈ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്നു.
== സ്റ്റാഫ് റൂം ==
ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ അവരുടെ പഠനത്തിൽ സഹായിക്കാൻ 8 അധ്യാപകർക്കായി വിശാലമായ സ്റ്റാഫ് റൂം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും പ്രഥമ ശുശ്രൂഷക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെ സുരക്ഷിതമായിരിക്കുന്നു. അങ്ങനെ വളരെ സൗഹാർദ്ദപൂർണ്ണമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുന്നു.
== ഹൈടെക് ക്ലാസ് മുറി ==
ഇന്ററാക്ടിവ് വൈറ്റ് ബോർഡ്, ഇൻറർനെറ്റ് കണക്ഷൻ, ലാപ്ടോപ്പ്, പ്രോജക്ടർ എന്നിവ അടങ്ങിയ ഒരു ഹൈടെക് ക്ലാസ് മുറി സ്കൂളിൽ വളരെ കാര്യക്ഷമമായ രീതിയിൽ പ്രവർത്തിക്കുന്നു.
== സ്കൂൾ ലൈബ്രറി ==
കുട്ടികളിലെ വായനാശീലം വളർത്തുന്നതിനും മാതൃഭാഷയോടുള്ള സ്നേഹം വർദ്ധിപ്പിക്കുന്നതിനുമായി സ്കൂൾ ലൈബ്രറി സജ്ജീകരിച്ചിക്കുന്നു.വ്യത്യസ്ത ഭാഷയിൽ വ്യത്യസ്ത വിഷയങ്ങളിൽ ആയ്യായിരത്തിലധികം പുസ്തകങ്ങൾ കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു.ഒന്നുമുതൽ ഏഴ് വരെയുള്ള കുട്ടികളെ വ്യത്യസ്ത രീതിയിൽ വളർത്തുന്നതിനും വിജ്ഞാനത്തിൽ പ്രബുദ്ധരാകാൻ  സ്കൂൾ ലൈബ്രറി ഏറെ സഹായകരമാണ്.
== വിശാലമായ കളിസ്ഥലം ==
കുട്ടികളുടെ പഠനത്തോടൊപ്പം ഏറെ പ്രാധാന്യമർഹിക്കുന്നതാണ് കുട്ടികളുടെ കായിക വളർച്ച .ഇതിന് ഉപയുക്തമാകും വിധം വളരെ വിശാലമായ ഒരു കളിസ്ഥലം സ്കൂളിൽ ഒരുക്കിയിരിക്കുന്നു.വ്യത്യസ്ത ക്ലാസിലുള്ള കുട്ടികൾക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള  കളികളിൽ ഏർപ്പെടാൻ വ്യത്യസ്ത രീതിയിലുള്ള കളി ഉപകരണങ്ങളും കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്.
== സയൻസ് ലാബ് ==
ശാസ്ത്രം അന്നും ഇന്നും കുട്ടികളെ ഒരു അത്ഭുതകരമായ ലോകത്തിലേക്ക് ആനയിക്കുന്ന ഒന്നാണ്. പരീക്ഷിച്ച് നിരീക്ഷിച്ച് തങ്ങളുടെ പഠനങ്ങൾ കണ്ടെത്തുന്നതിനായി വളരെ മനോഹരമായ ഒരു സയൻസ് ലാബ് കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. അത്ഭുതങ്ങളുടെ വിശാലമായ ഈ ലോകം തൊട്ടുനോക്കാൻ കുട്ടികളെ ശാസ്ത്രലാബ് സഹായിക്കുന്നു.
== കമ്പ്യൂട്ടർ ലാബ് ==
വിദ്യാഭ്യാസ കാലഘട്ടത്തിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കമ്പ്യൂട്ടർ ലാബ് . കുട്ടികളുടെ സാങ്കേതിക പരിജ്ഞാനം വളർത്തുന്നതിനായി സ്കൂളിൽ വളരെ വിശാലമായ ഒരു കമ്പ്യൂട്ടർ ലാബും  ഉപകരണങ്ങളും കുട്ടികൾക്ക് വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന് ലാബുകളിൽ കുട്ടികൾ പ്രവർത്തനങ്ങളിലേർപ്പെടുകയും പുതിയ പുതിയ പഠന മേഖലകളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.
== മഴവെള്ള സംഭരണി ==
സ്കൂളിൽ ഒരു മഴവെള്ള സംഭരണി ഉണ്ട്.
== പച്ചക്കറി തോട്ടം ==
നൂതന കൃഷി രീതികൾ കുട്ടികളിലേക്ക് എത്തുന്നതിന് ഉച്ചഭക്ഷണ പദ്ധതിയിൽ വിശ്വരഹിതമായ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതിനുമായി സ്കൂൾ അങ്കണത്തിൽ പച്ചക്കറി കൃഷി നടത്തിവരുന്നു.
== ടോയ്‌ലറ്റുകൾ ==
   വിവിധ കെട്ടിടങ്ങളിലായി വൃത്തിയുള്ള ടോയ്‌ലറ്റുകൾ സ്ഥിതിചെയ്യുന്നു.
  
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2240592" എന്ന താളിൽനിന്ന് ശേഖരിച്ചത്