"സെന്റ് ജോസഫ് എൽ പി എസ് പാളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 139: വരി 139:
[https://www.latinarchdiocesetrivandrum.org/diocesan-priest തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ] മേൽനോട്ടത്തിൽ ആർസി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻറിൻ്റെ  കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .  ഫാ. ഡോ. ഡൈസൺ കോർപ്പറേറ്റ്  മാനേജരും,  മോൺ.റവ.ഡോ.വിൽഫ്രഡ്.ഇ സ്കൂളിൻറെ ലോക്കൽ മാനേജരുമാണ്  .സുമ ജോസ് സ്കൂളിലെ പ്രധാന അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു . അർപ്പണ മനോഭാവവും കരുത്തുറ്റ നേതൃത്വവും ദീർഘവീക്ഷണവുമുള്ള മാനേജ്മെൻ്റ് ഈ വിദ്യാലയത്തിൻ്റെ ശക്തിയാണ്.[[സെന്റ് ജോസഫ് എൽ പി എസ് പാളയം/മാനേജ്മെന്റ്|അധികവായനയ്ക്ക്]]  
[https://www.latinarchdiocesetrivandrum.org/diocesan-priest തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ] മേൽനോട്ടത്തിൽ ആർസി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻറിൻ്റെ  കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .  ഫാ. ഡോ. ഡൈസൺ കോർപ്പറേറ്റ്  മാനേജരും,  മോൺ.റവ.ഡോ.വിൽഫ്രഡ്.ഇ സ്കൂളിൻറെ ലോക്കൽ മാനേജരുമാണ്  .സുമ ജോസ് സ്കൂളിലെ പ്രധാന അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു . അർപ്പണ മനോഭാവവും കരുത്തുറ്റ നേതൃത്വവും ദീർഘവീക്ഷണവുമുള്ള മാനേജ്മെൻ്റ് ഈ വിദ്യാലയത്തിൻ്റെ ശക്തിയാണ്.[[സെന്റ് ജോസഫ് എൽ പി എസ് പാളയം/മാനേജ്മെന്റ്|അധികവായനയ്ക്ക്]]  


== '''മുൻ സാരഥികൾ''' ==        
===== '''മുൻ സാരഥികൾ''' =====    
==== '''മുൻ സാരഥികൾ''' ====
     
                                                                                                             
                                                                                                             
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"

10:23, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ജോസഫ് എൽ പി എസ് പാളയം
വിലാസം
സെന്റ്. ജോസഫ്സ് എൽ പി എസ് പാളയം ,
,
വികാസ് ഭവൻ പി.ഒ.
,
695033
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1921
വിവരങ്ങൾ
ഫോൺ0471 2230028
ഇമെയിൽst.josephslps1@gmail.com
കോഡുകൾ
സ്കൂൾ കോഡ്43317 (സമേതം)
യുഡൈസ് കോഡ്32141000608
വിക്കിഡാറ്റQ64038025
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമ ജോസ് കെ ജെ
പി.ടി.എ. പ്രസിഡണ്ട്ബിനുഷ എം
എം.പി.ടി.എ. പ്രസിഡണ്ട്ലാലി വിപി൯ലാൽ
അവസാനം തിരുത്തിയത്
08-03-2024Sreejaashok


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം നോർത്ത് ഉപജില്ലയിൽ പേട്ട ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ പരിധിയിൽ വരുന്ന തമ്പാനൂർ ക്ലസ്റ്ററിൽ ഉൾപ്പെട്ട വിദ്യാലയമാണ് സെൻറ് . ജോസഫ്സ്എ ൽ. പി. എസ്, പാളയം . തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിന് ചുറ്റും ആണ് ചരിത്രപ്രാധാന്യമുള്ള പാളയം ജുമാ മസ്ജിദ് , കണ്ണിമേറാ മാർക്കറ്റ് ,എൽ എം എസ് ചർച്ച്, യൂണിവേഴ്സിറ്റി കോളെജ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, യൂണിവേഴ്സിറ്റിലൈബ്രറി, ഫൈൻ ആർട്സ് കോളെജ്,കോർപ്പറേഷൻ ഓഫീസ് ,നിയമസഭാ മന്ദിരം തുടങ്ങിയവയെല്ലാം സ്ഥിതിചെയ്യുന്നത്. പാളയം സെൻറ് ജോസഫ് കത്തീഡ്രൽ പള്ളി കോമ്പൗണ്ടിലാണ് ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത്.

ചരിത്രം

മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിൻ്റെ ഉത്തമ പ്രതീകമായി നിലകൊള്ളുന്ന തിരുവനന്തപുരം പട്ടണത്തിൻ്റെ ഹൃദയഭാഗമായ പാളയം പ്രദേശത്ത് കർമ്മലീത്ത മിഷനറിമാർ അന്നത്തെ കൊല്ലം മെത്രാൻ്റെ നിർദ്ദേശപ്രകാരം പാളയം ഇടവകയിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ചതാണ് സെൻ്റ്.ജോസഫ്സ് എൽ.പി.സ്കൂൾ. അക്കൗണ്ടൻറ് ജനറൽ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഉണ്ടായിരുന്ന പഴയ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. പിന്നീട് സെൻറ് ജോസഫ് കത്തീഡ്രൽ ദേവാലയ പരിസരത്തേക്ക് മാറ്റി. അഞ്ചാം ക്ലാസ് വരെ എൽ പി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. കൂടുതൽ അറിയാൻ

സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ

  • വിദ്യാലയത്തെ മികവിൻ്റെ കേന്ദ്രമാക്കുക 
  • ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ വിദ്യാർത്ഥികൾക്കും നൽകുക
  • വിദ്യാർത്ഥികളിൽ മൂല്യബോധം വളർത്തുക 
  • ശാസ്ത്ര കലാകായിക ആഭിമുഖ്യം വളർത്തുക.
  • എല്ലാ വിദ്യാർത്ഥികളും ഓരോ ക്ലാസ്സിലും ആർജിക്കേണ്ട പഠന നേട്ടങ്ങൾ കൈവരിച്ചുവെന്ന് ഉറപ്പു വരുത്തുക
  • മികച്ച പഠനതന്ത്രങ്ങളിലൂടെ വിദ്യാർത്ഥികളെ അറിവു നേടാൻ ഉൽസുകരാക്കുക്കുക
  • ദേശ സ്നേഹവും നേതൃപാടവവും വളർത്തുക.
  • വിദ്യാലയത്തിൻ്റെഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുക.
  • എല്ലാ ക്ലാസ്സ് മുറികളും ആധുനികവൽക്കരിക്കുക

അക്കാദമിക പ്രവർത്തനങ്ങൾ

  • എസ്.ആർ.ജി.
  • ലൈബ്രറി പ്രവർത്തനങ്ങൾ
  • ക്വിസ്
  • നിരന്തര വിലയിരുത്തൽ
  • ടേം മൂല്യനിർണയം
  • കലാ കായിക പ്രവൃത്തി പരിചയം
  • സ്കോളർഷിപ്പ് പരീക്ഷകൾ
  • പഠനയാത്രകൾ
  • ഐ.ടി. അധിഷ്ഠിത പഠനം
  • ഹലോ ഇംഗ്ലീഷ്
  • മലയാളത്തിളക്കം
  • ഉല്ലാസ ഗണിതം
  • വീടൊരുവിദ്യാലയം
  • ശാസ്ത്ര പോഷണ പ്രവർത്തനങ്ങൾ
  • അധ്യാപക ശാക്തീകരണം

പിന്തുണാസംവിധാനങ്ങൾ

  • പി.റ്റി.എ 
  • മദർ പി റ്റി.എ 
  • എസ്.എസ്.ജി
  •   ക്ലാസ്സ് പി.റ്റി.എ. 
  • വിദ്യാലയ വികസന സമിതി
  • എസ്.എം.സി 
  • പൂർവ വിദ്യാർത്ഥികൾ
  • പ്രാദേശിക നേതൃത്വം (കൗൺസിലർ, എം.എൽ.എ, എം.പി.തുടങ്ങിയവർ ..)

ഭൗതികസൗകര്യങ്ങൾ

തിരുവനന്തപുരം നഗരത്തിലെ ഹൃദയഭാഗമായ പാളയത്ത് ഏകദേശം 50 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .   സ്കൂളിന് പ്രത്യേകം ലൈബ്രറി, ക്ലാസ് ലൈബ്രറികൾ ,സയൻസ് ലാബ്  , കമ്പ്യൂട്ടർ ലാബ് , ഹൈടെക് ക്ലാസ് മുറികൾ എന്നിവയുണ്ട്.എൽ ഷേപ്പിലുള്ള ഉള്ള ഇരുനില കോൺക്രീറ്റ് കെട്ടിടത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുടിവെള്ളം, വൈദ്യുതി, ഇൻറർനെറ്റ് സൗകര്യം എന്നിവയും വിദ്യാലയത്തിൽ ഉണ്ട്. ഗതാഗത സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ്. ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സുസജ്ജമായ അടുക്കള ,കുട്ടികൾക്ക് കളിക്കുന്നതിന് ആവശ്യമായ ഇൻഡോർ സ്റ്റേഡിയം , എണ്ണത്തിന് ആനുപാതികമായ വാഷ് റൂം സൗകര്യം ഇവയെല്ലാം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. കെ സി എസ് എൽ ,ഗാന്ധിദർശൻ, വിവിധ വിഷയങ്ങളുടെ ക്ലബ്ബുകൾ, വിദ്യാരംഗം കലാസാഹിത്യവേദി എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. പൂർണ്ണ പിന്തുണ നൽകുന്ന  മാനേജ്മെൻ്റിൻ്റെ മികവുറ്റ  നേതൃത്വം ,അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന അധ്യാപകർ, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ  വിദ്യാലയത്തിൻറെ വളർച്ചയിൽ ഗണ്യമായ പങ്കുവഹിക്കുന്നു .പഠനത്തിൽ പിന്നാക്കം നിൽക്കുന്ന  വിദ്യാർഥികളെയും    ഭിന്നശേഷിക്കാരേയും മുഖ്യധാരയിലെത്തിക്കാൻ അധ്യാപകർ ശ്രദ്ധ ചെലുത്തുന്നു. ഗവൺമെൻറിൻറെ വിവിധ സ്കോളർഷിപ്പുകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നു .എൽഎസ്എസ് പരീക്ഷകൾക്കായി പ്രത്യേകം പരിശീലനം നൽകുന്നു. കലാ- ശാസ്ത്ര- പ്രവർത്തിപരിചയ മത്സരങ്ങളിൽ പങ്കെടുത്ത പ്രശംസനീയമായ സ്ഥാനം നിലനിർത്തുന്നു.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ മേൽനോട്ടത്തിൽ ആർസി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻറിൻ്റെ  കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .  ഫാ. ഡോ. ഡൈസൺ കോർപ്പറേറ്റ്  മാനേജരും, മോൺ.റവ.ഡോ.വിൽഫ്രഡ്.ഇ സ്കൂളിൻറെ ലോക്കൽ മാനേജരുമാണ്  .സുമ ജോസ് സ്കൂളിലെ പ്രധാന അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു . അർപ്പണ മനോഭാവവും കരുത്തുറ്റ നേതൃത്വവും ദീർഘവീക്ഷണവുമുള്ള മാനേജ്മെൻ്റ് ഈ വിദ്യാലയത്തിൻ്റെ ശക്തിയാണ്.അധികവായനയ്ക്ക്

===== മുൻ സാരഥികൾ ===== 

മുൻ സാരഥികൾ

     

                                                                                                          
പേര് കാലഘട്ടം
എം റോസി 1956- 1962
ഡി.ഗബ്രിയേൽ 1962-66
എയ്ഞ്ചൽ മേരി ലോപ്പസ് 1966-77
സ്റ്റാൻസി പെരേര 1977-83
ബി.മേരി ക്രൂസ് 1983 - 91
ഫിലോമിന ലോപ്പസ് (1991-97)
ജെ. സെലിൻ 1997-2000
റീത്ത .പി ( 2000-2003
സിസ്റ്റർ എലിസബത്ത് 2003 - 2005
ആനി സിൽവ 2005-2007
ആൻഡ്രൂസ് (2007-2010)
സിറിൽ ദാസ് 2010-2017
അൽഫോൻസ (2017-2018
ഓമന (2018)
സുമാജോസ് കെ.ജെ 2018-

അംഗീകാരങ്ങൾ

2019 -2020 അധ്യയനവർഷത്തിൽ അവസാനമായി നടന്ന ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ സബ്ജില്ലാ തലത്തിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജില്ലാ കലോത്സവത്തിൽ നിരവധി സമ്മാനങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിച്ചു. പഠനോത്സവം വിജയകരമായി നടത്തുകയും രക്ഷിതാക്കളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. കോവിഡ് കാലത്ത് വിദ്യാലയം പതിവ് പോലെ മുഴുവൻ അധ്യാപകരുമായി തുറന്ന് പ്രവർത്തിക്കുകയും ആ നാളുകളിൽ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സമൂഹ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഹോമിയോ പ്രതിരോധ മരുന്നു വിതരണം, സാനിറ്റൈസർ, മാസ്ക് വിതരണം ഹാൻവാഷ് , ബ്ലീച്ചിംഗ് പൗഡർ വിതരണം തുടങ്ങിയവ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ആയിരുന്നു .സ്കൂളുകൾ അടയ്ക്കപ്പെട്ട നാളുകളിൽ അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് ആത്മധൈര്യം പകരുകയും ചെയ്തു. വർക്ക്ഷീറ്റുകൾ, മൂല്യനിർണയ ചോദ്യപേപ്പറുകൾ തുടങ്ങിയവ വീടുകളിൽ എത്തിച്ചു. വീട്ടിൽ ഒരു ലൈബ്രറി, വീട്ടിൽ ഒരു ഗണിത ലാബ് എന്നിവ നടപ്പിലാക്കി. വീട് ഒരു വിദ്യാലയം ഏറെ ശ്രദ്ധിക്കപ്പെട്ടു .2021 ഡിസംബർ മാസം പതിനാറാം തീയതി സ്കൂളിൻറെ ശതാബ്ദി ആഘോഷം വിപുലമായ രീതിയിൽ നടന്നു.

വഴികാട്ടി

സ്‌കൂളിൽ എത്തുന്നതിനുള്ള മാർഗങ്ങൾ

ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിന് എതിർവശം സെൻറ് ജോസഫ് കത്തീഡ്രൽ ചർച്ച് കോമ്പൗണ്ടിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോമീറ്റർ, ബസ് /ഓട്ടോ മാർഗ്ഗം എത്താം .

ബേക്കറി ജംഗ്ഷനിൽ നിന്നും 650 മീറ്റർ, ഓട്ടോ മാർഗ്ഗം എത്താം.

മ്യൂസിയത്തിൽ നിന്നും ബസ് /ഓട്ടോ മാർഗ്ഗം എത്താം.


{{#multimaps: 8.504412560800793, 76.95155426210654 | zoom=18 }}