"ജി യു പി എസ് വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 167: വരി 167:


{{#multimaps:zoom=18}}
{{#multimaps:zoom=18}}
<gallery>
<gallery>പ്രമാണം:23258-TSR-KUNJ-DEVASENA.jpeg
</galler
</gallery>

12:43, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ വെള്ളിക്കുളങ്ങര ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം .

ജി യു പി എസ് വെള്ളിക്കുളങ്ങര
ജി യു പി എസ് വെള്ളികുളങ്ങര
school-photo.png‎
വിലാസം
വെള്ളികുളങ്ങര

വെള്ളികുളങ്ങര(പി ഓ),വെള്ളികുളങ്ങര
,
680699
സ്ഥാപിതം1 - ജൂൺ - 1928
വിവരങ്ങൾ
ഫോൺ0480 2744225
ഇമെയിൽgupsvellikulangara2@gmail.com
കോഡുകൾ
സ്കൂൾ കോഡ്23258 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസരള സി വി
അവസാനം തിരുത്തിയത്
05-03-202423258


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==മലയാളവർഷം 1108 ൽ ക്രിസ്തുവർഷം 1928 ൽ മറ്റത്തൂർ ഗവ. എൽ.പി. സ്കൂളിൽപഠിപ്പിച്ചിരുന്ന വെള്ളികുളങ്ങരയിലെ ചക്കാലമറ്റത്ത് ജോസഫ്മാസ്റ്ററും മഞ്ഞളി കുഞ്ഞുവറീതും കൂടി വെള്ളികുളങ്ങരയിൽ ഒരു വിദ്യാലയം തുടങ്ങാൻ തീരുമാനമെടുത്തു.അക്കാലത്ത് മോനൊടി,നായട്ടുകുണ്ട്,വെള്ളികുളങ്ങര തുടങ്ങി മലയോര പ്രദേശങ്ങളിലുള്ളവർക്ക് വിദ്യഭ്യാസത്തിനായി മറ്റത്തൂരിൽ ഉള്ള ഗവ. എൽ.പി. വിദ്യാലയം മാത്രമേ ഉണ്ടായിരുന്നുള്ളു.

               അക്കാലത്ത് വെള്ളികുളങ്ങരയിൽക്കൂടി പോയിരുന്നചാലക്കുടി-പറമ്പിക്കുളം  തീവണ്ടിപാതയുടെ(ട്രാംവേ) നടത്തിപ്പിനായി താമസിക്കാൻ എറണാകുളത്തുകാരൻകോൽപ്പ സായിപ്പിൻറെവക ഒരു കെട്ടിടം ഇവിടെ ഉണ്ടായിരുന്നു.ശ്രീ മഞ്ഞളികുഞ്ഞുവറീതും,ശ്രീചക്കാലമറ്റത്ത് ജോസഫ്‌ മാസ്റ്ററും കൂടി എറണാകുളത്തേക്ക് പോയി സായിപ്പിനെ കണ്ട് വിദ്യാലയംതുടങ്ങുന്നതിനു . കെട്ടിടം വാടകയ്ക്ക് ചോദിച്ചു.വിദ്യാലയംതുടങ്ങുവാനാണെന്നറിഞ്ഞപ്പോൾ സായിപ്പിനു സന്തോഷമായി.ഉടനെത്തന്നെ ആ കെട്ടിടവും അതിനോടുചേർന്ന 5 ഏക്കർ പറമ്പും,ഒരു കുതിരലായവും അടുക്കളയും ഉള്ള കെട്ടിടം സൗജന്യമായിസായിപ്പ് വിട്ടുകൊടുത്തു.അന്നത്തെകൈവശ ക്കാരൻ വെള്ളാട്ട് പേങ്ങൻ ആയിരുന്നു.അദ്ദേഹം ഉടനെ തന്നെഅതെല്ലാം ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു.
               അങ്ങനെ 1928ൽ 15  കുട്ടികളുമായി ആദ്യത്തെ ബാച്ച് അദ്ധ്യയനം ആരംഭിച്ചു . അതിൽ 6 പേർ 15 വയസ്സിനു മുകളിലുള്ളവരായിരുന്നു.പ്രധാനാധ്യാപകൻശ്രീ ചക്കാലമറ്റത്ത്ജോസഫ്‌ മാസ്റ്റർ ആയിരുന്നു.മാസപ്പടിയായി(പ്യൂൺ) എട്ടേടത്ത് പേങ്ങനെയും തൂപ്പുകാരിയായി കുറുമ്പയെയും നിയമിച്ചു.മലയാളം സ്കൂൾ വെള്ളികുളങ്ങര എന്ന പേരിൽഅറിയപ്പെട്ടു. മാസപ്പടിക്കു വിദ്യാലയത്തിൽ താമസിക്കാൻ സൗകര്യം ചെയ്തുകൊടുത്തു.തുടർന്ന് ആ സമുദായത്തിൽപ്പെട്ട മറ്റുള്ളവരും താമസമാക്കി .അന്ന് വിദ്യാലയത്തിനു അടുത്ത് വീടുകൾ കുറവായിരുന്നു.മലയോരഗ്രാമം ആയതിനാലും,ആളുകൾ കൂലി പണിക്കാരും നിരക്ഷരരും ആയതിനാലും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നില്ല   കുട്ടികളും കൃഷിപ്പണിക്ക് മാതാപിതാക്കളെ സഹായിക്കാൻ പോയിരുന്നതിനാൽ ആദ്യകാലങ്ങളിൽ വിദ്യാലയത്തിൽ സമയ ക്ലിപ്തത പാലിക്കാൻ കഴിഞ്ഞില്ല. പ്രധാനധ്യാപകനും മാസപ്പടിയും കൂടി വീടുകളിൽ പോയി കുട്ടികളെ വിളിച്ചുകൊണ്ടുവരികയായിരുന്നു പതിവ്. അവർക്ക് കുളിക്കാനായി തോർത്തും ഇഞ്ചയും നൽകിയിരുന്നു. അധ്യാപകർക്ക് വർഷത്തിൽ ഒരിക്കൽ കമ്പിളി അലവൻസും കിട്ടിയിരുന്നു. ഗ്രാമാന്തരീക്ഷം ആയതിനാലും കുട്ടികൾ പണിക്കു പോയിരുന്നതിനാലും നാടൻപാട്ടും മറ്റുമായി രാത്രിയിലും അധ്യായനം നടത്തിയിരുന്നു. കുട്ടികൾക്ക് അന്ന് കഞ്ഞിയും മുതിരയുമായിരുന്നു ഭക്ഷണമായി നൽകിയിരുന്നത്. അരി യാം പറമ്പത്ത് ഗോപാല മേനോൻ, കാസിം മാസ്റ്റർ, നാരായണൻ മാസ്റ്റർ, മാധവൻ മാസ്റ്റർ, ആൻഡ്രൂസ് മാസ്റ്റർ, അരവിന്ദാക്ഷൻ മാസ്റ്റർതുടങ്ങിയവർ പൂർവകാല അധ്യാപകരായിരുന്നു.
ഏകദേശം1953-54 വർഷത്തിൽ പ്ലാനിംഗ് ബോർഡിൻ്റെ കീഴിൽ ഇതൊരു ബേസിക് സ്കൂളായി മാറി.  തക്ലി ഉപയോഗിച്ച് നൂൽ നൂറ്റിരുന്നു.  അതിനായി പ്രത്യേക പരിശീലനം നേടിയ ഗോപാലമേനോൻ മാസ്റ്ററെ ബേസിക് അധ്യാപകനായി നിയമിക്കുകയും ചെയ്തു.  1946-47 അധ്യയനവർഷത്തിൽ പ്രധാനധ്യാപകനായിരുന്ന ശ്രീ ജോസഫ് മാസ്റ്റർ കുറ്റിച്ചിറ ഗവ.എൽ.പി സ്കൂളിലേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോയി.  പകരം കാസിം മാസ്റ്റർ പ്രധാനധ്യാപകനായി.  പിന്നീട് ശ്രീ മാധവൻ മാസ്റ്റർ, ശ്രീ ടി എ ആൻഡ്രൂസ് മാസ്റ്റർ, ആർ പ്രഫുല്ലചന്ദ്രൻ മാസ്റ്റർ തുടങ്ങിയവരായിരുന്നു പ്രധാനാധ്യാപകൻമാർ.  1981-82 അധ്യയനവർഷത്തിൽ പ്രധാനധ്യാപകനായിരുന്ന ശ്രീ പി ആർ അരവിന്ദാക്ഷൻ മാസ്റ്ററുടെ ശ്രമഫലമായി ഈ വിദ്യാലയം അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു.  അഞ്ചാം ക്ലാസ് തുടങ്ങി. 1883-84 വർഷത്തോടെ ഏഴാം ക്ലാസും പൂർത്തിയായി.  1 മുതൽ 7 വരെയുള്ള പഠനം കൂടുതൽ സാർവത്രികവും സുതാര്യവുമായി.  1983 മുതൽ സ്കൂൾ സ്ഥാപകരിൽ ഒരാളായ മഞ്ഞളികുഞ്ഞുവറീതിൻ്റെ മകൻ ലോനപ്പൻ ഓരോ ക്ലാസ്സിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികൾക്കായി ഒരു എൻഡോവ്മെൻ്റ് ഏർപ്പെടുത്തി.  തുടർന്ന് പി ആർ അരവിന്ദാക്ഷൻ മാസ്റ്റർ എൻഡോവ്മെൻ്റ്, പി പങ്കജാക്ഷി ടീച്ചർ എൻഡോവ്മെൻ്റ്, കെ വിരാമൻ മാസ്റ്റർ മെമ്മോറിയൽ    എൻഡോവ്മെന്റ് തുടങ്ങിയ പ്രോത്സാഹന സമ്മാനങ്ങളും എല്ലാവർഷവും നൽകി വന്നു
വിദ്യാലയത്തിന്റെ പരിസരത്തായി ഉണ്ടായിരുന്ന 12 വീടുകളുടെ സ്ഥാനത്തു ഇന്ന് 60ഓളം വീടുകളായി.അഞ്ചര ഏക്കർ ഉണ്ടായിരുന്ന വിദ്യാലയത്തിന്റെ സ്ഥലം കുടികിടപ്പുക്കാർക്ക് പട്ടയം കൊടുത്തു. ബാക്കി യിപ്പോൾ ഒരേക്കറിൽ     താഴെയായി കുറഞ്ഞു.
ഒരു പാട് മഹത് വ്യക്തികൾക്ക് ജന്മം നൽകിയിട്ടുള്ള ഈ സരസ്വതി ക്ഷേത്രത്തിന്റെ ആരംഭകാലങ്ങളിൽ ആയിരത്തോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് 309 കുട്ടികളും 15 ജീവനക്കാരുമാണുള്ളത്. കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും
അച്ചടക്കത്തിനും പഠനത്തിലും അതീവ ശ്രദ്ധാലുവാണ് ഹെഡ്മിസ്ട്രെസായ ശ്രീമതി കെ.രാധാമണി ടീച്ചർ. അർപ്പണബോധത്തോടെ ജോലി ചെയുന്ന അദ്ധ്യാപകരാണ് ഇവിടെ ഉള്ളത്. സർവോപരി വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും കാര്യക്ഷമമായി പങ്കെ ടുക്കുന്ന ഒരു P.T.A. കമ്മിറ്റിയും, മാതൃ സംഗമവും, വികസനസമിതിയും ഇവിടെയുണ്ട്.
വിദ്യാരംഗം കലാസാഹിത്യവേദി, ഗണിതശാസ്ത്രക്ലബ്, ശാസ്ത്രക്ലബ്, ഹെൽത്ത്‌ക്ലബ്, ഡിസിപ്ലിൻ കമ്മിറ്റി എന്നിവ സ്കൂളിൽ സജീവ പ്രവർത്തനം നടത്തുന്നു. നല്ലൊരുലൈബ്രറിയും ,ലബോറട്ടറിയും ഉണ്ട്. സമ്പാദ്യ ശീലം വളർത്തുന്നതിനായി സഞ്ചയിക നിക്ഷേപ പദ്ധതിയുമുണ്ട്. ഏറെക്കാലത്തെ നിരന്തര പരിശ്രമഫലമായി അപകടാവസ്ഥയിലായിരുന്ന  3 പഴയ കെട്ടിടങ്ങൾ ലേലം ചെയ്ത് അവ പൊളിച്ചു നീക്കുകയും പ്രസ്തുത സ്ഥലം കളി സ്ഥലമാക്കി മാറ്റുകയും ചെയ്തു.
2002-2003 വർഷത്തിൽ വിദ്യാലയത്തിൻ്റെ സുരക്ഷിതത്വം മൂന്നു ത്തി മറ്റത്തൂർ പഞ്ചായത്തിൻ്റെ പ്രത്യേക താത്പര്യത്തിൽ ധനസഹായം നൽകുകയും ,PTA യുടെ നേതൃത്വത്തിൽ ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാക്കി അതോടൊപ്പം Flag post സ്കൂളിൻ്റെ മുൻഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഒരു പൂന്തോട്ടം ഉണ്ടാക്കുകയും ചെയ്തു.
     2003-2004 വർഷത്തിൽ M P ശ്രീ A C ജോസ് അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച 8 ലക്ഷം രൂപ ഉപയോഗിച്ച് 2 മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു. MP ഫണ്ടിൽ നിന്ന് 2 കമ്പ്യൂട്ടറുകളും PTA യുടെ ശ്രമഫലമായി ഒരു കമ്പ്യൂട്ടറും വാങ്ങിയതോടെ സ്കൂളിൽ കമ്പ്യൂട്ടർ ലാബ് നിലവിൽ വന്നു.
     SS A യുടെ ഭാഗമായി ഈ പഞ്ചായത്തിലെ എല്ലാ സ്കൂളു ക ളെയും ഉൾപ്പെടുത്തി കൊണ്ട് രൂപീകരിച്ച Village Education centre ആയും cluster സ്കൂളായും ഈ വിദ്യാലയത്തെ തിരഞ്ഞെടുത്തു.ഈ വിദ്യാലയത്തിൻ്റെ 75 വർഷം പിന്നിട്ടതിൻ്റെ ഓർമ്മ നിലനിർത്തുന്നതിനായി പ്ലാറ്റിനം ജൂബിലി 2004 ജനുവരി 23, 24 തിയ്യതികളിൽ സാഘോഷം കൊണ്ടാടുകയും അതിനോടനുബന്ധിച്ച് കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം നടത്തുകയും ചെയ്തു .

ഭൗതികസൗകര്യങ്ങൾ

Ground

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയാൻ

മുൻ സാരഥികൾ

SL.No Name From To
1 ചക്കാലമറ്റത്ത് ജോസഫ് മാസ്റ്റർ 1928 1946
2 കാസിം മാസ്റ്റർ 1946
3 മാധവൻ മാസ്റ്റർ
4 ടി.എ ആൻഡ്രൂസ് മാസ്റ്റർ 1981
5 ആർ. പ്രഫുല്ല ചന്ദ്രൻ മാസ്റ്റർ
6 പി.ആർ അരവിന്ദൻ മാസ്റ്റർ
7 ശ്രീമതി .കെ രാധാമണി ടീച്ചർ
8 ഇന്ദിരാ ബായി ടീച്ചർ
9 ഹബീബുള്ള മാസ്റ്റർ
10 സോഫി ടീച്ചർ
11 ജയിംസ് മാസ്റ്റർ
12 ഗ്രേസി തോമസ് ടീച്ചർ
13 ഐഷാബീവി ടീച്ചർ
14 സ്റ്റെല്ല മരിയ ടീച്ചർ
15 മിനി ടീച്ചർ
16 അൽഫോൻസ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.35816992851283, 76.41226174645482|zoom=18}}


{{#multimaps:zoom=18}}