"ബി.ഇ.എം.യു.പി.സ്കൂൾ കൊയിലാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|CHEEKILODE UPS}}
{{prettyurl|PANTHALAYANI UPS}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=കൊയിലാണ്ടി
| സ്ഥലപ്പേര്=കൊയിലാണ്ടി

21:06, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബി.ഇ.എം.യു.പി.സ്കൂൾ കൊയിലാണ്ടി
വിലാസം
കൊയിലാണ്ടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-2017Tknarayanan




................................

ചരിത്രം

കൊയിലാണ്ടിയുടെ നഗരഹൃദയത്തിൽ നിന്ന് 2 കി.മീ ദൂരെ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേയുടെ ഓരം ചേർന്ന് 1.3 ഏക്കറിൽ വിശാലമായ കളിസ്ഥലത്തോടു കൂടി പഴമയുടെ ഗാംഭീര്യം പേറി സ്കൂൾ ഇന്നും തലയുയർ ത്തി നി‍ൽക്കുന്നു. ചരിത്രത്താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ട പിഷാരികാവും പാറപ്പള്ളിയും ബാസൽ മിഷൻ ക്രിസ്ത്യൻ പള്ളിയും വ്യത്യസ്താശയങ്ങളുടെയും ജാതി മത ചിന്തകളുടെയും സന്പ്രദായങ്ങളുടെയും കൂട്ടായ്മയുടെ ക‍ർമ്മ സങ്കേതമായ പന്തലായനി എന്ന ഇന്നത്തെ കൊയിലാണ്ടിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ ക്രിസ്ത്യൻ മിഷണിമാരുടെ സേവനങ്ങളുടെ പ്രധാന തെളിവായി ബാസൽ മിഷന്റെ ആഭിമുഖ്യത്തിൽ പന്തലായനിയിലെ മിഡിൽ സ്കൂളുകളായും പന്തലായനി ചാലിയ ഹയൽ എലിമെന്ററി സ്കൂളായും,  1925ൽ സ്ഥാപിക്കപ്പെട്ട ഇപ്പോൾ പന്തലായനി യൂ.പി സ്കൂൾ എന്ന േപരിൽ അറിയപ്പെടുന്നു.  പഴമയുടെ പുരാവൃത്തവും ഓർമ്മകളും അനുഭവങ്ങളും പുതിയ തലമുറയ്ക്ക് പ്രവ‍ർത്തിക്കാനുള്ള ഊർജ്ജവും ആവേശവും പകർന്ന് അറിവിന്റെ നിറദീപം പകർന്ന് ഇന്നും ജ്വലിക്കുന്നു. നൂറ്റാണ്ടുകളുടെ സാംസ്കാരിക പൈതൃകം അവകാശപ്പെടാനുണ്ട് കൊയിലാണ്ടി എന്ന പന്തലായനിക്ക്. ഇബ്നുബത്തൂത്തയും ലോഗനും കടന്നു പോയ വഴി, മലബാറിന്റെ സുഗന്ധം തേടിയെത്തിയ വിദേശ സംസ്കാരം അടയാളപ്പെടുത്തിയ കുറുന്പ്രനാട്, 1947 ജൂലൈ മാസം ലിബ്സൺ തുറമുഖത്തു നിന്നും കറുത്ത പൊന്നിന്റെ നാടു തേടിയിറങ്ങിയ വാസ്കോഡഗാമയുടെ വരവിനും ഇന്ത്യയിൽ വൈദേശികാധിപത്യത്തിന്റെ ആദ്യ കവാടവുമായ പന്തലായനി, സ്വാതന്ത്ര്യ സമരത്തിന്റെ ഈറ്റില്ലമായ പന്തലായനി..... ഭൂതകാലത്തിന്റെ താളുകളിൽ ജ്വലിച്ച് നിൽക്കുന്ന കൊയിലാണ്ടിയെന്ന പന്തലായനിയുടെ പ്രതാപം. കെ. കേളപ്പൻ തുടങ്ങി പ്രഗത്ഭമതികളായ നിരവധി പേർക്ക് അറിവിന്റെ നിറദീപം പകർന്ന് ഡോക്ടർ, എഞ്ചിനീയർ, അഭിഭാഷകൻ, അദ്ധ്യാപകർ, ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ അറിയപ്പെടുന്ന നിരവധി പ്രതിഭകളെ വാർത്തെടുത്ത പന്തലായനി യൂ.പി സ്കൂൾ; അദ്ധ്യാപക പ്രസ്ഥാനത്തിന് ബീജാവാപം ചെയ്ത് കൊയിലാണ്ടിയിലെ അദ്ധ്യാപക മുന്നേറ്റത്തിന് പ്രധാന അരങ്ങായി മാറുകയും ചെയ്തു. സർവ്വശ്രീ വേലു  മാസ്റ്റർ, കുഞ്ഞന്പു മാസ്റ്റർ, കെ.പി പത്മനാഭൻ മാസ്റ്റർ തുടങ്ങിയ അദ്ധ്യാപക ശ്രേഷ്ഠരാലും സന്പന്നമായിരുന്നു.


നാടിന്റെ പുരോഗതിക്കായി പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് പാത്രീഭൂതരായ മുഴുവൻ വിശിഷ്ട വ്യക്തിത്വങ്ങളെയും അറിവിന്റെ വെളിച്ചം പകർന്ന മുഴുവൻ ഗുരുക്കന്മാരെയും ആദരവോടെ സ്മരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.44137, 75,690310|zoom="16" width="350" height="350" selector="no" controls="large"}}