"എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Clubs}}
{{Clubs}}
*{{Yearframe/Header}}'''''<u>ഹിന്ദി ക്ലബ്ബ്</u>'''''
'''''<u>ഹിന്ദി ക്ലബ്ബ്</u>'''''
[[പ്രമാണം:19456-ഹിന്ദി ക്ലബ് .jpg|ലഘുചിത്രം|പകരം=|250x250ബിന്ദു]]ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവം നടത്തി. സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി റിപ്പബ്ലിക് ദിനം  എന്നിവ സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബർ 14 ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും ഹിന്ദിയിൽ തയ്യാറാക്കിയ ബാഡ്ജ് ധരിച്ചുവന്നു, പോസ്റ്റർ തയ്യാറാക്കി, അസംബ്ലിയിൽ പ്രദർശിപ്പിച്ചു. എല്ലാ അധ്യാപകർക്കും ഗ്രീറ്റിംഗ് കാർഡ് സമ്മാനിച്ചു. ഹിന്ദി അസംബ്ലി,ഹിന്ദി പ്രാർത്ഥന മുതലായവ നടത്തി.
[[പ്രമാണം:19456-ഹിന്ദി ക്ലബ് .jpg|ലഘുചിത്രം|പകരം=|250x250ബിന്ദു]]ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവം നടത്തി. സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി റിപ്പബ്ലിക് ദിനം  എന്നിവ സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബർ 14 ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും ഹിന്ദിയിൽ തയ്യാറാക്കിയ ബാഡ്ജ് ധരിച്ചുവന്നു, പോസ്റ്റർ തയ്യാറാക്കി, അസംബ്ലിയിൽ പ്രദർശിപ്പിച്ചു. എല്ലാ അധ്യാപകർക്കും ഗ്രീറ്റിംഗ് കാർഡ് സമ്മാനിച്ചു. ഹിന്ദി അസംബ്ലി,ഹിന്ദി പ്രാർത്ഥന മുതലായവ നടത്തി.
*'''''<u>ഉറുദു ക്ലബ്ബ്</u>'''''
*'''''<u>ഉറുദു ക്ലബ്ബ്</u>'''''

10:31, 28 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ഹിന്ദി ക്ലബ്ബ്

ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവം നടത്തി. സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി റിപ്പബ്ലിക് ദിനം  എന്നിവ സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബർ 14 ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും ഹിന്ദിയിൽ തയ്യാറാക്കിയ ബാഡ്ജ് ധരിച്ചുവന്നു, പോസ്റ്റർ തയ്യാറാക്കി, അസംബ്ലിയിൽ പ്രദർശിപ്പിച്ചു. എല്ലാ അധ്യാപകർക്കും ഗ്രീറ്റിംഗ് കാർഡ് സമ്മാനിച്ചു. ഹിന്ദി അസംബ്ലി,ഹിന്ദി പ്രാർത്ഥന മുതലായവ നടത്തി.

  • ഉറുദു ക്ലബ്ബ്

ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികളിൽ കുട്ടികൾ പങ്കെടുക്കുകയും, നേട്ടം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. നവംബർ 9 ലോക ഉറുദു ദിനത്തിന്റെ ഭാഗമായി നടത്തിയ അല്ലാമ ഇഖ്ബാൽ സ്റ്റേറ്റ് ലെവൽ ഉർദു ടാലന്റ് മീറ്റ് 2021- 22 ൽ എ പ്ലസ് കരസ്ഥമാക്കിയവർ 1. ആസിയാ ലിബ കെ 5 എ 2. ഫാത്തിമാ നീഷ്മ 5 ഡി 3. സഫദാ  എം. 6 ബി 4. മുഹമ്മദ് ജവാദ് 6 ബി . ഫെബ്രുവരി 15 ദേശീയ ഉറുദു ദിനത്തോടനുബന്ധിച്ച് മിർസ ഗാലിബ് എക്സലൻസി ടെസ്റ്റ് സ്റ്റേറ്റ് ലെവൽ മത്സരത്തിൽ എ ഗ്രേഡ് നേടിയത് -അസ്യ ലിബ കെ 5 ബി. ദേശീയ ഉറുദു ദിനത്തോടനുബന്ധിച്ച് സ്കൂൾതലത്തിൽ കവിതാലാപന മത്സരം, ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവ നടത്തി.

  • ബാലസഭ
ബാലസഭ

ഓരോ അധ്യയന വർഷാരംഭത്തിൽ തന്നെ ബാലസഭയുടെ ഉദ്ഘാടനം നടത്താറുണ്ട്.അതിനു മുന്നോടിയായി ഓരോ ക്ലാസിലും ബാലസഭാ സെക്രട്ടറി തെരഞ്ഞെടുക്കുന്നു. ബാലസഭ ക്ലാസ് ടീച്ചറുടെ സഹായത്തോടെ,കുട്ടികൾ തന്നെയാണ് നടത്താറ്.ചില ബാല സഭകളിൽ പ്രത്യേക തീം നൽകിയും നടത്തുന്നുണ്ട്.സഭയിലൂടെ ഓരോ കുട്ടിയുടെയും അഭിരുചികൾ മനസ്സിലാക്കി അവർക്ക് പ്രത്യേകം ക്ലാസുകൾ നൽകാറുണ്ട്.കുട്ടികളോട് നന്നായി ഇടപെടാൻ കഴിയുന്ന പ്രഗൽഭരായവർ വന്നു അവർക്ക് ക്ലാസ്സെടുത്തു കൊടുക്കാറുണ്ട്.

  • അലിഫ് അറബിക് ക്ലബ്ബ്
ആലിഫ് അറബിക് ക്ലബ്ബ്

അധ്യയന വർഷാരംഭത്തിൽ തന്നെ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു വായനാദിനത്തോടനുബന്ധിച്ച് വായനാമത്സരം, അറബി പുസ്തകം വായിക്കൽ,റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം തുടങ്ങിയ ദിവസങ്ങളിൽ ക്വിസ് മത്സരം കൂടാതെ ഓരോ ദിനാചരണങ്ങളും അറബി ഭാഷയുമായി ബന്ധപ്പെട്ട് നടത്തുന്നു. ക്ലബ്ബിൽ എല്ലാ കുട്ടികളും മെമ്പർ മാരാണ് ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ച് പ്രവർത്തനങ്ങൾ ക്ലബ്ബിൽ നൽകുന്നു. അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് പദകേളി പദപയറ്റ് പദനിർമ്മാണം ,ക്വിസ് ,കവിതാപാരായണം, കയ്യെഴുത്ത്, കഥപറയൽ ,കാലിഗ്രാഫി ,പോസ്റ്റർ ,സംഭാഷണം തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു ഡിസംബർ 18 ലെ അറബി അസംബ്ലിയിൽ സമ്മാനവിതരണവും നടത്താറുണ്ട്. സ്കൂൾ റേഡിയോയിൽ കവിത ഗാനം പ്രസംഗം കഥപറയൽ അറബി ഭാഷയുടെ പ്രാധാന്യങ്ങൾ എന്നീ പരിപാടികൾ ഉണ്ടായിരിക്കും. അന്നേദിവസം അറബി ഭാഷാ പഠന സാമഗ്രികളുടെ പഠനോത്പന്ന പ്രദർശനവും നടത്താറുണ്ട്.

  • സയൻസ് ക്ലബ്ബ്

സ്കൂളിൽ വളരെ പ്രവർത്തനനിരതമായ ശാസ്ത്ര കൂട്ടം ഉണ്ട്. അതിന്റെ ആഭിമുഖ്യത്തിൽ എൽ ഇ ഡി ബൾബ് (നിർമ്മാണം& റിപ്പയർ), ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്രപരീക്ഷണങ്ങൾ, വാനനിരീക്ഷണം, ശാസ്ത്ര മാജിക്കുകൾ, ശാസ്ത്രമേള തുടങ്ങിയ  വിവിധങ്ങളായ പരിപാടികൾ നടക്കാറുണ്ട്. സ്കൂളിലെ പച്ചക്കറിത്തോട്ടം നിർമ്മാണം, ജൈവ ഉദ്യാന പരിപാലനം, ക്ലീൻ ക്യാമ്പസ്- നോ പ്ലാസ്റ്റിക് പരിപാടികൾ, മഷിപ്പേനയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കൽ, ഊർജ്ജ സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളിൽ സയൻസ് ക്ലബ്ബിലെ കുട്ടികൾ മുൻപന്തിയിൽ തന്നെ ഉണ്ട്. പ്രവർത്തന മികവ് കൊണ്ട് ദേശീയ ഹരിതസേനയുടെ  ഗ്രാൻഡ്  സ്കൂളിലെ സയൻസ് ക്ലബ് നേടിയിട്ടുണ്ട്.

  • സാമൂഹ്യശാസ്ത്രം, ഗാന്ധിദർശൻ ക്ലബ്ബ്
2019-പരപ്പനങ്ങാടി ഉപജില്ല ഗാന്ധിദർശൻ കലോത്സവം  ഓവറോൾ

സ്കൂളിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകരുടെ കീഴിൽ വളരെ മികച്ച രീതിയിൽ സാമൂഹ്യശാസ്ത്രം, ഗാന്ധിദർശൻ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു  വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും ദേശസ്നേഹവും വളർത്തുന്നതോടൊപ്പം ഗാന്ധിജിയുടെ ആദർശങ്ങൾ കുട്ടികളിൽ എത്തിക്കുക എന്നുള്ളതാണ് ഈ ക്ലബ്ബുകളുടെ ലക്ഷ്യം. പരിസ്ഥിതിദിനം,മലപ്പുറം ജില്ലാപിറവി, സ്വാതന്ത്ര്യദിനം,റിപ്പബ്ലിക് ദിനം,കേരളപ്പിറവിദിനം ഹിരോഷിമനാഗസാക്കി ദിനം, ഗാന്ധിജയന്തി, രക്തസാക്ഷിദിനം  തുടങ്ങിയ ദിനാചരണങ്ങളും മറ്റു പരിപാടികളും വളരെ വിപുലമായ രീതിയിൽ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുണ്ട്.കൂടാതെ ഭൂപടവായനക്ക് പ്രാധാന്യം കൊടുക്കുന്ന പഠനപ്രവർത്തനങ്ങളും നടത്തിവരാറുണ്ട്. അതോടൊപ്പം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനു കീഴിൽ വളരെ മികച്ച ചരിത്ര മ്യൂസിയം ഒരുക്കാനും സാധിച്ചിട്ടുണ്ട്.2019 ൽ പരപ്പനങ്ങാടി ഉപജില്ലാ ഗാന്ധിദർശൻ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരാവാനും നമ്മുടെ സ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബിനു സാധിച്ചിട്ടുണ്ട്.

  • ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് പ്രസംഗം, കവിതാപാരായണം, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി. കൂടാതെ ആഴ്ചയിലൊരു ദിവസം ഇംഗ്ലീഷ് പ്രാർത്ഥന കുട്ടികൾ അവതരിപ്പിക്കുന്നു.

  • മലയാളം ക്ലബ്ബ്

കുട്ടികളുടെ ഭാഷാ വികസനവും സർഗാത്മക കഴിവുകളും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാഷാ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാറുള്ളത്. ഡിജിറ്റൽ മാഗസിൻ സാഹിത്യക്വിസ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സാഹിത്യകാരന്മാരുടെ ഫോട്ടോ പ്രദർശനം, കൊളാഷ് നിർമ്മാണം, മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് കവിതാലാപനം, വായനാ മത്സരം തുടങ്ങിയവ നടത്തി. വയലാർ ദിനത്തോടനുബന്ധിച്ച് വയലാർ കവിതകളുടെ അവതരണവും സംഘടിപ്പിച്ചു. നവംബർ 1 കേരളപ്പിറവിയുമായി ബന്ധപ്പെട്ട് മലയാള നാടിനെ കുറിച്ചും മലയാള ഭാഷയെക്കുറിച്ചുമുള്ള ഗാനങ്ങളുടെ മത്സരവും നടത്തി.

  • വിദ്യാരംഗം.

കുട്ടികളുടെ സർഗാത്മകമായ കഴിവുകളും ചിന്താശേഷിയും ഭാവനയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. ക്ലാസ്സ് തല -സ്കൂൾതല ക്ലബ്ബുകൾ രൂപീകരിക്കുന്നു .വായനാദിനം, ബഷീർ ദിനം ,സാഹിത്യകാരന്മാരുടെ ദിനാചരണങ്ങൾ, മാതൃഭാഷാദിനം എന്നിവ സമുചിതമായി ആഘോഷിച്ചു. നേർക്കാഴ്ച എന്ന പേരിൽ മാസത്തിലൊരിക്കൽ സ്കൂൾ പത്രം അസംബ്ലിയിൽ പുറത്തിറക്കി. ബഷീർ കഥാപാത്രങ്ങളുടെ അവതരണം, ഇമ്മിണി ബല്യ ക്വിസ് (കുട്ടികളും രക്ഷിതാക്കളും) കൊളാഷ് നിർമ്മാണം, ബഷീർ കഥാപാത്രങ്ങൾ- വരകളിലൂടെ തുടങ്ങിയവ ബഷീർ ദിനവുമായി ബന്ധപ്പെട്ട് നടത്തി. വായനാശീലം വളർത്താൻ വേണ്ടി ഓരോ ക്ലാസിലും വായനാ മരം പദ്ധതി നടപ്പിലാക്കി. കൂടാതെ ക്ലാസ് ലൈബ്രറികളും ഒരുക്കി. ഓണാഘോഷത്തോടനുബന്ധിച്ച് ഓണവിജ്ഞാനകോശം പുറത്തിറക്കി.പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു കുട്ടി ഒരു മാസിക പദ്ധതിയും നടപ്പിലാക്കി. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി വായനക്കാർഡ് നിർമ്മാണവും വായന മത്സരവും നടത്തി.

  • ഗണിത ക്ലബ്ബ് 

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ

ഗണിതത്തിലെ കുറുക്കു വഴികൾ -ട്രിക്സ് -ഗുണനം, ഹരണം, സങ്കലനം, വ്യവകലനം.

രാമാനുജദിനാചരണം -

സംഖ്യയുടെ പ്രത്യേകതകൾ പരിചയപ്പെടുത്തൽ, കുറിപ്പ് തയ്യാറാക്കൽ, വിലപ്പെട്ട സംഭാവനകൾ-അവതരണം, പ്രദർശനം, വ്യക്തിഗത പതിപ്പ് തയ്യാറാക്കൽ.

ഓരോ ഗണിത ശാഖകൾക്കും വിലപ്പെട്ട സംഭാവനകൾ കണ്ടെത്തലുകൾ നൽകിയ ശാസ്ത്രജ്ഞരെ ഫോട്ടോ സഹിതം പരിചയപ്പെടുത്തൽ (വീഡിയോ - പാഠഭാഗത്തിൽ വരുന്നവ).

നിശ്ശേഷം ഹരിക്കാമോ കണ്ടുപിടിക്കാനുള്ള എളുപ്പവഴികൾ.