44041

30 നവംബർ 2009 ചേർന്നു
5,806 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:


പ്രിന്‍സിപ്പാള്‍ (വി.എച്ച്.എസ്.ഇ)- ആര്‍.വി.സിന്ധു ===
പ്രിന്‍സിപ്പാള്‍ (വി.എച്ച്.എസ്.ഇ)- ആര്‍.വി.സിന്ധു ===
ശതപൂര്‍ണ്ണിമ – 2015
ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല
ശതാബ്ദി ആഘോഷം, ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല
1915- ല്‍ കുടിപ്പള്ളിക്കുടം എന്ന പേരിലാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്.
തുടര്‍ന്ന് നാട്ടുഭാഷ വിദ്യാലയം അഥവാ മലയാളം മീഡിയം സ്ക്കൂള്‍ എന്നത് സ്ഥിരം വിളിപ്പേരായി മാറി.  തുടര്‍ന്ന് മികച്ച പ്രകടനം കാഴ്ചവച്ച് വന്ന സ്ക്കൂളിന് ഹൈസ്ക്കൂള്‍ പദവി ലഭിക്കുകയും ഗവ. ഗേള്‍സ്  ഹൈസ്ക്കൂള്‍ എന്ന പുന:നാമകരണം ലഭിക്കുകയും ചെയ്തു.  ഈ പേരില്‍ ഇന്നും സംബോധന ചെയ്യുന്ന നാട്ടുകാര്‍ ഇവിടുണ്ട്. 1984-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.  2004 – ല്‍ ഹയര്‍ സെക്കണ്ടറി കൂടി അനുവദിച്ചതോടെ സ്ക്കൂള്‍ ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.  ഇന്നും ഇതേ പേരില്‍ തന്നെയാണ് സ്ക്കൂള്‍  100- ാം വര്‍ഷ ആഘോഷങ്ങളിലേക്ക് കടക്കാന്‍ പോകുന്നത്.  സ്ക്കൂളിന്റെ ചരിത്രത്തിലെ ആദ്യ പ്രഥമ അദ്ധ്യാപിക ശ്രീമതി. സുഭദ്രാമ്മ അവര്‍കളായിരുന്നു. സ്ക്കൂള്‍  100- ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ വിദ്യാലയ മുത്തശ്ശിയുടെ തണലില്‍ 2000 - ത്തോളം വിദ്യാര്‍ത്ഥികളും 70അദ്ധ്യാപകരും 2 പ്രിന്‍സിപ്പാള്‍മാരും ഒരു ഹെഡ് മാസ്റ്ററും ആണ് ഉള്ളത്.  എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന കരുത്തരായ പി.റ്റി. എ അംഗങ്ങളും, എസ്.എം.സി അംഗങ്ങളും നമുക്കുണ്ട്.  ഈ വര്‍ഷം വി.എച്ച്.എസ്. ഇ. ഏറ്റവും മികച്ച റിസള്‍ട്ട് നേടിയ കേരളത്തിലെ ചുരുക്കം ചില വിദ്യാലയങ്ങളില്‍ ഒന്നാണ് നമ്മുടെ സ്ക്കൂള്‍.  കൂടാതെ ഹയര്‍ സെക്കണ്ടറിയിലും, എസ്.എസ്.എല്‍.സി. യിലും ഉന്നത വിജയമാണ് കുട്ടികള്‍ നേടിയത്.
              അവയവദാനത്തിലൂടെ ലോകത്തിന് തന്നെ മാതൃകയായ ശ്രീ. നീലകണ്ഠശര്‍മ്മ ഉള്‍പ്പെടെ നിരവധി പ്രശസ്തര്‍ ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.
ശതപൂര്‍ണ്ണിമ 2015 എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കലാ  കായിക സാംസ്ക്കാരിക പരിപാടികളാണ്  ശതാബ്ദിയോടനുബന്ധിച്ച് വിഭാവനം ചെയ്തിട്ടുള്ലത് .  പ്രദര്‍ശനങ്ങള്‍, കലാസമ്മേളനങ്ങള്‍, ചിത്രകാരന്‍മാരുടെ ചുവര്‍ചിത്രപ്രദര്‍ശനം, ഘോഷയാത്ര, വിളംബരറാലി, കവിയരങ്ങ്, ആയോധനകലകളുടെ പ്രദര്‍ശനം, ചലച്ചിത്രമേള എന്നിവ കൂടാതെ വിദ്യാര്‍ത്ഥികളുടെ വ്യത്യസ്ത കലാപരിപാടികളും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
സ്ക്കൂളിന്റെ യശസ്സ് ഉയര്‍ത്തുംവിധം ഈ പരിപാടി വിജയിപ്പിക്കുമെന്ന് സ്വാഗതസംഘത്തിന് തികഞ്ഞ പ്രതീക്ഷയുണ്ട്.  അതിനായി മാധ്യമ സുഹൃത്തുക്കളായ നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും ഈ നാടിനും, നാട്ടുകാര്‍ക്കും വേണ്ടി അഭ്യര്‍ത്ഥിക്കുന്നു.


     * സ്കൗട്ട് & ഗൈഡ്സ്.
     * സ്കൗട്ട് & ഗൈഡ്സ്.
1,078

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/211349" എന്ന താളിൽനിന്ന് ശേഖരിച്ചത്