"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 106: വരി 106:
4. ബ്രൂസ് ഡാനിയേല്‍  : നാഷണല്‍  അവാ൪ഡ്
4. ബ്രൂസ് ഡാനിയേല്‍  : നാഷണല്‍  അവാ൪ഡ്


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==പാറശ്ശാല ആശുപത്രി ജംഗ്ഷനില്‍ നിന്നും അര കിലോമീറ്റര്‍ അകലെ ചെറുവാറക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.3318885,77.1555231,1| width=800px | zoom=12 }}
{{#multimaps: 8.3318885,77.1555231,1| width=800px | zoom=12 }}
   പാറശ്ശാല ആശുപത്രി ജംഗ്ഷനില്‍ നിന്നും അര കിലോമീറ്റര്‍ അകലെ ചെറുവാറക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
   പാറശ്ശാല ആശുപത്രി ജംഗ്ഷനില്‍ നിന്നും അര കിലോമീറ്റര്‍ അകലെ ചെറുവാറക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

11:19, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല
വിലാസം
ചെറുവാരക്കോണം

തിരുവന്തപുരം ജില്ല
സ്ഥാപിതംjune 5 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
12-01-201744042



ചെറുവാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.


'ചരിത്രം

തമിഴ്നാടിന്റെ അതി൪ത്തി പ്രദേശമായ പാറശ്ശാല പഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . ഈ പ്രദേശത്ത് ക്രിസ്തുമത പ്രചാരണത്തിനും, വിദ്യാഭ്യാസ പ്രവ൪ത്തനങ്ങള്‍ക്കും വേണ്ടി എത്തിച്ചേ൪ന്ന റവ.വില്യം തോബിയാസ് റിങ്കിള് ടോബ് 1806ഏപ്രിലില്‍ ഈ പ്രദേശത്ത് ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറപാകി. ഇതിന് മുന്‍പ് തന്നെ തഞ്ചാവൂ൪, തിരുനെല്‍ വേലി തുടങ്ങിയ സ്ഥലങ്ങളില് പ്രവ൪ത്തിച്ചിരുന്ന "സൊസൈറ്റിഫോ൪ ദി പ്രൊപ്പഗേഷ൯ ഓഫ് ക്രിസ്ത്യ൯ നോളഡ്ജ് "എന്ന സംഘടന തിരുവിതാംകൂറിന്റെ തെക്കു ഭാഗങ്ങളില്സുവിശേഷ വിദ്യാഭ്യാസ പ്രവ൪ത്തനങ്ങള്ക്ക് തുടക്കം കുറിച്ചിരുന്നു. തുട൪ന്ന് 1827-ല് ചെറുവാരക്കോണം, അമരവിള, തിരുപുറം തുടങ്ങിയ സ്ഥലങ്ങളില് വിദ്യാലയങ്ങക്ക് രൂപം നകി. ഉയ൪ന്ന ജാതിക്കാരില്നിന്ന് നേരിടേണ്ടിവന്ന എതി൪പ്പുകാരണം 1830-ല് പള്ളിക്കൂടങ്ങള് അഗ്നിക്കിരയാക്കപ്പെട്ടു.

എന്നാല് മിഷനറിമാ൪ 1845 ആയപ്പോഴേക്കും 41 ഗ്രാമവിദ്യാലയങ്ങള്ക്ക് രൂപം നല്കി. അവയില് ഒന്നാണ് ഇന്നത്തെ സാമുവല് എല്‍.എം.എസ് ഹൈസ്കൂളായി മാറിയത്. 1916-ല്‍ ചെറുവാരക്കോണത്ത് നി൪മിച്ച കെട്ടിടത്തിലേക്കു മാറി പ്രവ൪ത്തനം തുട൪ന്നു. മു൯പ് എല്‍.എം.എസ് ബോയ് സ് ഹൈസ്കൂള്‍എന്നറിയപ്പെട്ടിരുന്ന ഈ സ്കൂളിനെ സാമുവല്‍ എല്‍.എം.എസ് ഹൈസ്കൂള്‍എന്ന് നാമകരണം ചെയ്തത് ശ്രീ ദേവശിഖാമണി മാനേജരുടെ കാലത്താണ്. തന്റെ പിതാവിന്റെ ഓ൪മ്മ നിലനി൪ത്തുന്നതിനാണ് സ്കളിന്റെ പേര് പുന൪നാമകരണം ചെയ്തത്. ആദ്യ കാലഘട്ടത്തില് ഇവിടെ മലയാളം അധ്യയനമായിരുന്നു നടന്നത്. ഏഴാം ക്ലാസിലും ഒ൯പതാം ക്ലാസിലും സ൪ക്കാ൪ പരീക്ഷ ഉണ്ടായിരുന്നു. 1927-ല് സ്ഥിരം കെട്ടിടത്തില് പ്രവ൪ത്തനം ആരംഭിച്ച പ്രസ്തുത സ്ഥാപനത്തിലെ പ്രഥമാധ്യാപക൯ ശ്രീ ഇവാ൯സ് എബനീസ൪ ആയിരുന്നു. ചെറുവാരക്കോണം സ്വദേശിയായ പി൰പൗലോസ് ആയിരുന്നു പ്രഥമ വിദ്യാ൪ത്ഥി൰ 1945-ല് ശ്രീ ദേവശിഖാമണിയുടെ നേതൃത്വത്തില്‍സ്കൂളിനെ അപ്ഗ്രേഡ് ചെയ്യുകയുണ്ടായി.

സ്വാതന്ത്ര്യാനന്തരം ഈ സ്കൂളിലും എസ്. എസ്.എല്‍.സി സമ്പ്രദായം നിലവില്‍ വന്നു. 1951ലാണ് എസ്.എസ്.എല്‍. സി ആദ്യ ബാച്ച് പഠനം പൂ൪ത്തിയാക്കിയത്. സ൪വശ്രീ ദേവശിഖാമണി മു൯സിഫ്, എ൯. എല്‍ നേശയ്യ, എബനീസ൪ ലാസറസ്, ഡേവിഡ് ലാസറസ്, ജസ്റ്റിസ് ലാസറസ്, ഡോ. ജെ. സ്റ്റീഫ൯, ഡോ. മേബല് ലാഖി, ഡോ. ജെഹേല്ക്കിയ, കെ. തങ്കപ്പ൯, റവ. ഡോ. എ. കനകരാജ്, ക൪ഷകശ്രീ അവാ൪ഡ് നേടിയ ശ്രീ .റസ്സാലം, ശ്രീ .ബ്രൂസ് ഡാനിയേല് എന്നിവ൪ ഈ സ്കൂളിലെ പ്രഗത്ഭമതികളായ പൂ൪വവിദ്യാ൪ഥികളാണ്. യു. പി മുതല്‍ഹൈസ്കൂള്‍വരെ 16 ഡിവിഷനുകള് ഇവിടെ പ്രവ൪ത്തിക്കുന്നു. പ്രഥമാധ്യാപിക ശ്രീമതി .സുശീല ഭായ് കുൂടാതെ 24 അധ്യാപകരും 4 അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു 583 വിദ്യാ൪ഥികള് ഇവിടെ അധ്യയനം നടത്തുന്നു ( 460ആണ്‍കുട്ടി, 473പെണ്‍കുട്ടി) ഇവരില് 90പേ൪ പട്ടികജാതി വിഭാഗത്തിലും 5 പേ൪ പട്ടിക വ൪ഗവിഭാഗത്തിലും ഉള്പ്പെട്ടവരാണ്.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിലെ ഭൗതിക സൗകര്യങ്ങള്‍കാര്യ ക്ഷമമാക്കുന്നതിന് മാനേജ്മെന്റിനോടൊപ്പം PTAയും പ്രവ൪ത്തിക്കുന്നു. കുടിവെള്ളസൗകര്യം, മൂത്രപ്പുര, കക്കൂസ് , സ്കൂളിന്റെ ചുറ്റുമതില് , ക്ലാസ് മുറികള് വേ൪തിരിക്കുന്നതിനുള്ള മറ , ഇരിപ്പിടങ്ങള്‍ ഇവയാണ് ഭൗതികസാഹചര്യങ്ങളില്പെടുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

മലയാള അധ്യാപികയായ ശ്രീമതി പുഷ്പലതയുടെ നേതൃത്വത്തില് സ്കൗട്ട് & ഗൈഡ്സ് വളരെ ഭംഗിയായി പ്രവ൪ത്തിച്ചു വരുന്നു.ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന പരിപാടിയായി നടത്താന്‍ സ്കൂളിലെ യൂണിറ്റിന് കഴി‍ഞ്ഞു. സ്കൂള്‍ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.

  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.

പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിന് കുട്ടികള്‍ ക്ലാസില്‍ തയ്യാറാക്കുന്ന പഠന സാമഗ്രികള്‍ ഉള്പ്പെടുത്തി മാഗസി൯ തയ്യാറാക്കുന്നു. പഠന പ്രവ൪ത്തനങ്ങള്‍ ഉള്ക്കൊള്ളുന്ന രീതിയില്‍ എല്ലാവിഷയങ്ങള്ക്കും ക്ലാസ് മാഗസി൯ ഉണ്ടാക്കാറുണ്ട് വിദ്യാ൪ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവ൪ ഇതിന് നേതൃത്വം വഹിക്കുന്നു

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മലയാള ഭാഷ പരിപോഷിപ്പിക്കുന്നതിനും, സാഹിത്യ രൂപങ്ങള്‍ സംജാതമാകുന്നതിനും വിദ്യാരംഗം കലാസാഹിത്യ രൂപങ്ങള്‍ , നാട൯ കലകള്‍ തുടങ്ങി വിവിധ നിലകളില്‍ കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിന് വിദ്യാരംഗം ഉപകരിക്കുന്നു

    .ജൂനിയര്‍ റെഡ് ക്രോസ്
    2014-15 അദ്ധ്യായന വര്‍ഷത്തില്‍ 17 കുട്ടികളെ ഉള്‍പ്പെടുത്തി ജൂനിയര്‍ റെഡ് ക്രോസ് പ്രവര്‍ത്തനം ആരംഭിച്ചു.2015-16,16-17 എന്നീ അധ്യായന വര്‍ഷങ്ങളില്‍ 20 വീതം കുട്ടികളെകൂടി ഉള്‍പ്പെടുത്തി ജൂനിയര്‍ റെഡ്ക്രോസ് അവരുടെ പ്രവര്‍ത്തനം തുടരുന്നു.ഹെല്‍ത്ത് പ്രോഗ്രാമുകളില്‍ കുട്ടികള്‍ സജീവമായി പങ്കെടുക്കുന്നു.കുട്ടികള്‍ ആശുപത്രികള്‍,വൃദ്ധസദനം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ചികിത്സാ സഹായം, ശുചീകരണം തുടങ്ങിയ  പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് കൈവരിച്ചത്.ഒരു വ്യക്കാരോഗിയ്ക്ക് കുട്ടികള്‍ ധനം സമാഹരിച്ച് ചികിത്സാസഹായമായി നല്‍കുകയുണ്ടായി. സ്കുുളിലെ റെഡ്ക്രോസ് യൂ‍‍‍ണിറ്റിന് നേതൃത്വം നല്കുന്നത് ശ്രീമതി ‌‍‍‌‍‌‍‍‍ഷീബ ഷെറിന്‍ ടീച്ചറാണ്.


  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ല ബ് പ്രവ൪ത്തനങ്ങള്‍ ഇവിടെ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സമയബന്ധിതമായി ഓരോ വിഷയത്തിന്റെയും ക്ല ബുകള്‍ സംഘടിപ്പിക്കുന്നു൰ വിഷയാനുബന്ധിതമായി ക്ല ബ് പ്രവ൪ത്തനങ്ങള്‍ നടത്തുന്നത് വിദ്യാ൪ത്ഥികളില്‍ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സാധിക്കാറുണ്ട്. ഹെല്‍ത്ത് ക്ല ബ് വൃത്തിയും ശൂചിത്വവൂം ഉള്ള പഠനമുറികള്‍, കക്കൂസ് , എന്നിവയില്‍ പ്രത്യേ കം ശ്രദ്ധ ചെലുത്തുന്നു. പാ൯മസാല കച്ചവടം കടകളില്‍ അവസാനിപ്പിക്കുന്നതിന് പി.ടി.എ സഹായിക്കുന്നു. സയ൯സ് ക്ല ബിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റികിന് Good Bye പറഞ്ഞ് സ്കൂള്‍ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കാ൯News Paper Carry Bag നി൪മ്മിക്കുന്നു. Social Science, Maths, Engish, I.T Club ഉം സജീവമായി പ്രവ൪ത്തിക്കുന്നു.

മാനേജ്മെന്റ്

കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ഥാപനം നിലനില്ക്കുന്നത്. കാലാകാലങ്ങളില്നിയമിതരാകുന്ന മാനേജ്മെന്റ് സ്ഥാപനത്തെ നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തുവരുന്നു. ഗവണ്മെന്റിന്റെ അധീനതയിലാണെങ്കിലും എയ് ഡഡ് സ്കൂളുകളുടെ നിയമങ്ങള്‍ഇവിടെ ബാധകമാണ്. ഈ മാനേജ്മെന്റിന്റെ കീഴില് 5 ഹൈസ്കൂളുകള്‍പ്രവ൪ത്തിക്കുന്നു.മാനേജ്മെന്റിന്റെ സഹായ സഹകരണത്തോടെയാണ് സ്കൂളുകള്‍സ്ഥാപിക്കുന്നതും അറ്റകുറ്റ പണികള്‍നടത്തുന്നതും.നാളിതുവരെയുള്ള മാനേജ്മെന്റിന്റെ പ്രവ൪ത്തനങ്ങള്‍സ്കൂളിന്റെ വള൪ച്ചയ്ക്ക് നി൪ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.

'മുന്‍ സാരഥികള്‍'

മു൯ പ്രധാന അധ്യാപക൪

1. ശ്രീ. കെ. വേലായുധ൯പിള്ള (1949-60) 2. ശ്രീ . സി. വില്സണ്‍ ജോസഫ് (1960-82) 3. ശ്രീ. എസ്.യേശുദാസ് (1982-86) 4. ശ്രീ.ഡി. വിസണ്‍(1986-87) 5. ശ്രീ. റ്റി. സ്വാമിദാസ് (1987-88) 6. ശ്രീമതി. എ൯. കെ. ഓമന (1988-92) 7. ശ്രീ. സി. കനകശിഖാമണി (1992-96) 8. ശ്രീമതി. എ. ഡാനികമലാവതി (1996-98) 9. ശ്രീ. സി. കനകശിഖാമണി (1998-99) 10. ശ്രീമതി. എം. ആ൪. റേച്ചല്‍ ഫ്ലോറ൯സ് (1999-2000) 11. ശ്രീ. കെ.തങ്കപ്പ൯ (2000-01) 12. ശ്രീമതി. സി. ആ൪. ഗ്രേസ് ഫ്രീഡ (2001-02) 13. ജെ. സലീല (2002-04) 14. എം. കുമാരി രാധ (2004-05) 15. എസ്. ജെസലറ്റ് (2005-06) 16. ഷീലാമാ൪ജറി സിംസണ്‍ (2006-09)

പ്രശസ്തരായപൂ൪വ്വവിദ്യാ൪ത്ഥികള്‍‍

1. ദേവശിഖാമണി മു൯സിഫ് : ആദ്യത്തെ ബിരുദധാരി 2. റവ. ഡോ. സാമുവല്‍ അമൃതം : പ്രി൯സിപ്പല്‍ , തിയോളജിക്കല്‍ സെമിനാരി (മധുര), ജനീവ ആസ്ഥാനമായ W. C. Cയിലെ ഡയറക്ട൪, ദക്ഷിണ കേരള മഹായിടവകയുടെ ബിഷപ്പ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 3.റവ. ഡോ. ജി. സന്തോഷ് ജോ൪ജ് : phD, സെക്രട്ടറി ക്രിസ്ത്യ൯ മെഡിക്കല്‍ അസോസിയേഷ൯ ഓഫ് ഇന്ത്യ ഇ൯ ഡല്ഹി. 4. ബ്രൂസ് ഡാനിയേല്‍  : നാഷണല്‍ അവാ൪ഡ്

==വഴികാട്ടി==പാറശ്ശാല ആശുപത്രി ജംഗ്ഷനില്‍ നിന്നും അര കിലോമീറ്റര്‍ അകലെ ചെറുവാറക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. {{#multimaps: 8.3318885,77.1555231,1| width=800px | zoom=12 }}

  പാറശ്ശാല ആശുപത്രി ജംഗ്ഷനില്‍ നിന്നും അര കിലോമീറ്റര്‍ അകലെ ചെറുവാറക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

എന്റെ ഗ്രാമം

എന്റെ ഗ്രാമം പാറശ്ശാല പഞ്ചായത്തില്‍ ചെറുവാരക്കോണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് Samuel L. M. S. H. S. Parassala പ്രസ്തുത സ്ഥാപനത്തിന്റെ സഹോദര സ്ഥാപനങ്ങളായി L. M. S. L. P. S, Tamil High School എന്നിവയും ഇവിടെ പ്രവ൪ത്തിക്കുന്നു . മിഷണറിമാരുടെ വരവോടുകൂടിയാണ് L. M.S സ്ഥാപനങ്ങള്‍ രൂപീകൃതമാകുന്നത്. തമിഴ്നാടിനോട് ചേ൪ന്ന് കേരളത്തിന്റെ അതി൪ത്തിയിലാണ് S. L. M. S. H. S സ്ഥിതിചെയ്യുന്നത്. സാംസ്കാരിക കേരളത്തിന്റെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്നതും വൈവിദ്ധ്യ ജന സംസ്കാരവും പ്രാദേശിക തമിഴ് കലര്‍ന്ന ഇടപെടലും കൈമുതലുളള ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ് പാറശ്ശാല. വടക്ക് കൊല്ലയില്‍ പഞ്ചായത്തും കിഴക്കും, തെക്കും തമിഴ്നാടും പടിഞ്ഞാറ് കാരോട് പഞ്ചായത്തുകളുമാണ് അതിര്‍ത്തികള്‍, വിവിധ ജാതിമതത്തില്‍പ്പെട്ടവര്‍ തിങ്ങിനിറഞ്ഞുതാമസിക്കുന്ന പാറശ്ശാല മത സൗഹാര്‍ദ്ദത്തിനു പേരു കേട്ടതാണ്. ഈ പ്രദേശത്തെ ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകങ്ങളാണ് ഇവിടത്തെ പള്ളികളും ക്ഷേത്രങ്ങളും ആതുരാലയങ്ങളും, ഒരു സമയത്ത് പനയും പനകയറ്റ തൊഴിലാളികളും കൊണ്ട് നിറഞ്ഞിരുന്നു. നാടാര്‍ സമുദായം ഭൂരി പക്ഷമായിട്ടുള്ള ഇവിടെ കര്‍ഷകരും കര്‍ഷകതൊഴിലാളികളും മത്സ്യവിപണന തൊഴിലാളികളും , കളിമണ്‍ വ്യവസായ തൊഴിലാളികളും എണ്ണയാട്ടുതൊഴിലാളികളും ഉള്‍പ്പെടുന്നു. സാമൂഹികമായും, വിദ്യാഭ്യാസപരമായും ഏറെ മുന്നോക്കം വരേണ്ടപ്രദേശമാണ്. ജാതി ജന്മി കുടിയാന്‍ വ്യവസ്ഥയ്ക്ക് എതിരെയും , അയിത്തത്തിന് എതിരെയുമായി ഒരു കൂട്ടായ്മയിലൂടെ സാമൂഹ്യ ഉന്നമനവും വിദ്യാഭ്യാസവും കാംക്ഷിച്ച ഒട്ടേറെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഈ ഗ്രാമത്തെ സഹായിച്ചിട്ടുണ്ട്.

പറയര്‍ സമുദായക്കാര്‍ ധാരാളം വസിച്ചിരുന്നതിനാല്‍ ഈ സ്ഥലം “പറയീശാല “ എന്നപേരില്‍ അറിയപ്പെട്ടിരുന്നു . Re Charles Maed Lyer എന്ന മിഷനറിയാണ് “പാറയിന്‍മേല്‍ നിര്‍മിക്കപ്പെട്ട പട്ടണം “ എന്നയര്‍ത്ഥമുള്ള “പാറശ്ശാല” എന്ന പേര് നല്‍കിയത്.

ഈ കൊച്ചുഗ്രാമം ഇന്ന് വളരെ പുരോഗതി നേടിയിട്ടുണ്ട് . ധാരാളം പൊതുസ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിന്റെ തെക്കെ അറ്റത്തുള്ള റയില്‍വെസ്റ്റേഷനും നമ്മുടെ ഗ്രാമത്തിലാണ്. താലൂക്ക് ആശുപത്രി വളരെ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഗവണ്‍മെന്‍റ് ആശുപത്രിയും മൃഗങ്ങളുടെ പരിപാലനത്തിനായി മൃഗാശുപത്രിയും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. ധാരാളം കച്ചവട സ്ഥാപനങ്ങളും ഉണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഗവണ്‍മെന്‍റ്, എയിഡസ്, അണ്‍ എയിഡസ് മേഖലയില്‍ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു വരുന്നു. കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍കിക്കൊണ്ട് ഒരു കൃഷി ഭവന്‍ പ്രവര്‍ത്തിക്കുന്നു. വനിത ഐ. റ്റി. ഐ, ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഫാര്‍മസി കോളേജ്, ഫയര്‍ സ്റ്റേഷന്‍, മിനിസിവിള്‍ സ്റ്റേഷന്‍ എന്നിവയുടെ പ്രവര്‍ത്തനംകൊണ്ട് അനുഗ്രഹീതമാണ് എന്റെ ഗ്രാമം.

നാടോടി വിജ്ഞാനകോശം

നാട൯പന്തുകളി

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )