"എൽ.പി.എസ്സ്.തൊളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 82: | വരി 82: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* | * സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി സൗഹൃദ സ്ക്കൂളിനുള്ള സംസ്ഥാനതല മത്സരത്തിൽ ഒന്നാം സ്ഥാനം. | ||
* | * 2018ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ പ്രധാന അധ്യാപകന്. | ||
* | * പ്രഥമാധ്യാപകന് ഗുരുനന്മ പുരസ്കാരം. | ||
* | *പുനലൂർ ഉപജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ. | ||
* | * അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്ന് മികവാർന്ന വിജയത്തിലേക്ക്. | ||
* | * പഠിപ്പുര കലാം ജന്മദിനത്തിൽ നടത്തിയ ആശയ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം. | ||
* | * നല്ലപാഠം അവാർഡ് നാലു തവണ ( രണ്ടും മൂന്നും സ്ഥാനങ്ങൾ രണ്ടു തവണ വീതം). | ||
* | * രോഗ രഹിത ബാല്യം പദ്ധതി. | ||
* | * സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കൽ പദ്ധതി. | ||
* | * സംസ്ഥാനത്തെ മികച്ച പിടിഎയ്ക്കുള്ള അവാർഡ്. | ||
* ഹരിത വിദ്യാലയം സീസൺ 2 റിയാലിറ്റി ഷോ അവസാന റൗണ്ടിൽ പങ്കെടുത്ത വിദ്യാലയം. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
02:09, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.പി.എസ്സ്.തൊളിക്കോട് | |
---|---|
വിലാസം | |
തൊളിക്കോട് ഗവ:എൽ പി എസ്സ് തൊളിക്കോട് ,പുനലൂർ , തൊളിക്കോട് പി.ഒ. , 691333 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 9447413091 |
കോഡുകൾ | |
സ്കൂൾ കോഡ് | 40437 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | പുനലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുനലൂർ മുനിസിപ്പാലിറ്റി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതുവിദ്യാഭ്യാസം |
സ്കൂൾ വിഭാഗം | LP |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | L P |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 123 |
പെൺകുട്ടികൾ | 114 |
ആകെ വിദ്യാർത്ഥികൾ | 237 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എബ്രഹാം കെ ജി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അൻസാരി |
എം.പി.ടി.എ. പ്രസിഡണ്ട് | അഡ്വ :അനിത L |
അവസാനം തിരുത്തിയത് | |
08-02-2024 | Nixon C. K. |
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ തൊളിക്കോടൂള്ള ഒരു സർക്കാർവിദ്യാലയമാണ് ഗവഃ എൽ .പി .സ്‌കൂൾ തൊളിക്കോട് .
ചരിത്രം
1956 ൽ ആരംഭിച്ച ഈ സ്‌കൂൾ ആദ്യകാലത്ത് പഞ്ചായത്ത് സ്‌കൂൾ ആയിരുന്നു.പിന്നീട് പുനലൂർ നഗരസഭയായപ്പോൾ 3 സ്‌കൂളുകൾ നഗരസഭാ സ്‌കൂളുകളായി.ഇപ്പോൾ സർക്കാർ ഏറ്റെടുത്തു.തൊളിക്കോട് പ്രദേശത്തെ സാമൂഹിക വിദ്യാഭ്യാസ നവോഥാന മേഖലകളിൽ നിർണായക പങ്ക് വഹിച്ച ഈ വിദ്യാലയം ഈ പ്രദേശത്തുള്ള ജനതയുടെ ഏക ആശ്രയമായിരുന്നു.നിരവധി പ്രഗത്ഭരെ സമൂഹത്തിനു സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.സ്‌കൂൾ ആരംഭിച്ചകാലത്ത് നിരവധി കുട്ടികൾ ഉണ്ടായിരുന്ന ഈ വിദ്യാലയം ,മറ്റ് സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളുടെ ആരംഭത്തോടു കൂടി കുട്ടികൾ കുറഞ്ഞ അവസ്ഥയിൽ എത്തിച്ചേർന്നു.തുടർന്ന് പൊതുജനങ്ങളുടെയും പൂർവ്വവിദ്യാർത്ഥികളുടേയും നഗരസഭയുടേയും പ്രവർത്തനങ്ങളുടെ ഫലമായി സ്‌കൂൾ കൂടുതൽ മെച്ചപ്പെടുകയും പഴയകാല പ്രതാപം തിരിച്ചു പിടിക്കുകയും ചെയ്തു.ഇന്ന് പുനലൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഈ വിദ്യാലയം മാറി. പ്രാദേശിക വിഭങ്ങളുടെ ശേഖരണവും വിനിയോഗവും ഈ സ്‌കൂളിന്റെ വളർച്ചയ്‌ക്കും പുരോഗതിക്കും കാരണമായി.മാനുഷീക വിഭവങ്ങളെ കുട്ടികൾക്ക് ലഭ്യമാകത്തക്ക തരത്തിൽ ക്രമീകരിക്കാൻ കഴിഞ്ഞു.അതോടൊപ്പം തന്നെ നൂതനമായ നിരവധി പഠനപ്രവർത്തനങ്ങളും അനുബന്ധ പ്രവർത്തനങ്ങളും കൊണ്ട് സംസ്ഥാനത്തെ മികച്ച സ്കൂളുകളുടെ പട്ടികയിൽ ഇടംപിടിക്കുവാനും സാധിച്ചു.സംസ്ഥാനത്തെ നിരവധി സ്‌കൂളുകൾ മാതൃകയാക്കിയിട്ടുള്ള ശ്രദ്ധേയമായ ധാരാളം പ്രവർത്തനങ്ങൾ ഈ സ്കൂളിന്റെ വകയായിട്ടുണ്ട്.ഉദാഹരണമായി പ്രാദേശിക പി ടി എ, രക്ഷകർത്താക്കളുടെ പഠനപ്രവർത്തനത്തിന്റെ പങ്കാളിത്തം, മികച്ച ഭിന്നശേഷി സൗഹൃദ സ്‌കൂൾ, സ്‌കൂൾ ബാഗിന്റെ ഭാരം കുറക്കൽ പദ്ധതി എന്നിവ പ്രധാനമാണ്.ഒരു പ്രാഥമിക വിദ്യാലയത്തിനു തകർച്ചയിൽ നിന്നും എങ്ങനെ തിരികെ വരമെന്നു പൊതുസമൂഹത്തിന് കാണിച്ചു കൊടുക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചു.അക്കാദമിക്ക് മേഖലയിലെ മികവാണ് ഈ സ്‌കൂളിന്റെ പുരോഗതിക്ക് നിർണ്ണായകമായ പ്രധാന കാരണം.ലോവർ സെക്കണ്ടറി സ്കോളർഷിപ്പുകൾ മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ഈ വിദ്യാലയത്തിനു സാധിക്കുന്നു.അതിനാൽ പൊതുസമൂഹത്തിൽ ഈ സ്‌കൂൾ ഒരു ചർച്ചയായിമാറുന്നു.നിരവധി രക്ഷാകർത്താക്കൾ ഈ സ്‌കൂൾ തെരഞ്ഞെടുക്കാൻ കാരണമാകുന്നത് ഈ വിദ്യാലയത്തിന്റെ അക്കാദമിക മികവുകൊണ്ടാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
- സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി സൗഹൃദ സ്ക്കൂളിനുള്ള സംസ്ഥാനതല മത്സരത്തിൽ ഒന്നാം സ്ഥാനം.
- 2018ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ പ്രധാന അധ്യാപകന്.
- പ്രഥമാധ്യാപകന് ഗുരുനന്മ പുരസ്കാരം.
- പുനലൂർ ഉപജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ.
- അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്ന് മികവാർന്ന വിജയത്തിലേക്ക്.
- പഠിപ്പുര കലാം ജന്മദിനത്തിൽ നടത്തിയ ആശയ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം.
- നല്ലപാഠം അവാർഡ് നാലു തവണ ( രണ്ടും മൂന്നും സ്ഥാനങ്ങൾ രണ്ടു തവണ വീതം).
- രോഗ രഹിത ബാല്യം പദ്ധതി.
- സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കൽ പദ്ധതി.
- സംസ്ഥാനത്തെ മികച്ച പിടിഎയ്ക്കുള്ള അവാർഡ്.
- ഹരിത വിദ്യാലയം സീസൺ 2 റിയാലിറ്റി ഷോ അവസാന റൗണ്ടിൽ പങ്കെടുത്ത വിദ്യാലയം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കൊല്ലം ജില്ലാ കേന്ദ്രത്തിൽ നിന്നും 45 കിലോമീറ്റർ ചെങ്കോട്ട റോഡിൽ സഞ്ചരിച്ചാൽ പുനലൂരിൽ എത്തും. പുനലൂർ അഞ്ചൽ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂൾ സ്ഥിതി ചെയ്യുന്ന തൊളിക്കോട് ജംഗ്ഷനിൽ എത്തും. തിരുവനന്തപുരത്തു നിന്നും വരുന്നവർക്ക്, ആയൂർ അഞ്ചൽ വഴി കരവാളൂർ, അടുക്കളമൂല കഴിഞ്ഞുള്ള ജംഗ്ഷൻ ആണ് തൊളിക്കോട്. |
{{#multimaps:9.002692, 76.928505 |zoom=16}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ പൊതുവിദ്യാഭ്യാസം വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ പൊതുവിദ്യാഭ്യാസം വിദ്യാലയങ്ങൾ
- 40437
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ L P ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ