"ജി.എൽ.പി.എസ്. വിളയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 33: | വരി 33: | ||
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ വിളയിൽ കുനിത്തലക്കടവിൽ 1956 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . | |||
സമീപപ്രദേശങ്ങളായ എളങ്കാവ്,മാങ്കടവ്,കോട്ടമ്മൽ എന്നിവിടങ്ങളിലെ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്നത് ഈ സ്ഥാപനത്തിനെയാണ്. | സമീപപ്രദേശങ്ങളായ എളങ്കാവ്,മാങ്കടവ്,കോട്ടമ്മൽ എന്നിവിടങ്ങളിലെ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്നത് ഈ സ്ഥാപനത്തിനെയാണ്. | ||
വിളയിൽ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പുരോഗതിയിൽ പ്രധാന പങ്ക് വഹിക്കുന്ന ഈ സ്ഥാപനത്തിലെ പൂർവ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. | വിളയിൽ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പുരോഗതിയിൽ പ്രധാന പങ്ക് വഹിക്കുന്ന ഈ സ്ഥാപനത്തിലെ പൂർവ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. |
12:36, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. വിളയിൽ | |
---|---|
വിലാസം | |
വിളയിൽ വിളയിൽ പി.ഒ, , കിഴിശ്ശേരി വഴി,മലപ്പുറം ജില്ല 673641 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 04832863150 |
ഇമെയിൽ | glpsvilayil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18228 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇന്ദിര.പി.ആർ |
അവസാനം തിരുത്തിയത് | |
07-02-2024 | Vanathanveedu |
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ വിളയിൽ കുനിത്തലക്കടവിൽ 1956 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സമീപപ്രദേശങ്ങളായ എളങ്കാവ്,മാങ്കടവ്,കോട്ടമ്മൽ എന്നിവിടങ്ങളിലെ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്നത് ഈ സ്ഥാപനത്തിനെയാണ്. വിളയിൽ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പുരോഗതിയിൽ പ്രധാന പങ്ക് വഹിക്കുന്ന ഈ സ്ഥാപനത്തിലെ പൂർവ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്നു.
ചരിത്രം
1956 ൽ സ്ഥാപിതമായ ഈ വിദ്യാലയം 2006 വരെ വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് . നാട്ടിലെ പൗരപ്രമുഖനും വിദ്യാഭ്യാസ തല്പരനുമായ ശ്രീ കെ.കെ അഷ്‌റഫ് ഹാജി സൗജന്യമായി നൽകിയ 20 സെന്റ് സ്ഥലത്ത് എസ് എസ് എ ഫണ്ടുപയോഗിച്ച് നിർമിച്ച 4 ക്ലാസ് മുറികളോട് കൂടിയ കോൺക്രീറ്റ് കെട്ടിടത്തിലാണ് ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത് .2006 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ഇ.ടി മുഹമ്മദ് ബഷീർ സാഹിബാണ് പുതിയ കെട്ടിടം ഉത്ഘാടനം ചെയ്തത്. ഇപ്പോൾ 4 ഡിവിഷനുകളിലായി 112 കുട്ടികളും 5 അധ്യാപകരും ഈ സ്ഥാപനത്തിലുണ്ട് .
ഭൗതികസൗകര്യങ്ങൾ
- സ്റ്റേജ്
- കമ്പ്യൂട്ടർ ലാബ്
- പാചകപ്പുര
- കുടിവെള്ളം
- ടോയ്‌ലറ്റ്
- വാഷ്‌ബേസ്
- കിഡ്സ് പാർക്ക്
അദ്ധ്യാപകർ
- ഇന്ദിര.പി.ആർ - ഹെഡ്മിസ്ട്രസ്
- മെഹ്ഫൂസ്.യു - അറബിക് ടീച്ചർ
- അബ്ദുൽ ബാരി.ടി - എൽ .പി.എസ്.എ
- സുന്ദരൻ.സി.പി - എൽ .പി.എസ്.എ
- റിൻസ് .കെ - എൽ .പി.എസ്.എ
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
സ്വാതന്ത്ര്യദിനം
ഹിരോഷിമ ദിനം
കേരളപ്പിറവി
മറ്റു പ്രവർത്തനങ്ങൾ
- PTA സൗജന്യ ബാഗ് കുട നോട്ടുബുക്ക് വിതരണം
- സ്കൂൾ സ്പോർട്സ്
- വാർഷികം
റിപ്പബ്ലിക് ദിനം
റിപ്പബ്ലിക് ദിനത്തിൽ അധ്യാപകരും കുട്ടികളും രക്ഷിതാകളും 9 മണിക്ക് മുമ്പ് തന്നെ എത്തിച്ചേർന്നു.വാർഡ് മെമ്പറും ഹെഡ്മിസ്ട്രസ്സും ചേർന്ന് പതാക ഉയർത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദിര ടീച്ചർ , അഷ്‌റഫ് ഹാജി.കെ.കെ, സുന്ദരൻ മാഷ്, റിൻസ് മാഷ് എന്നിവർ കുട്ടികൾക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു .ക്വിസ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി.കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. തുടർന്ന് പായസം വിതരണം ചെയ്തു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 27-01-2017
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറ ഭാഗമായി വിളയിൽ ജി.എൽ.പി. സ്കൂളിൽ 27-01-2017 വെള്ളിയായിച്ച രാവിലെ 10 മണിക്ക്സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും അസ്സെംബ്ലി ഗ്രൗണ്ടിൽ ഒത്തു കൂടുകയും പ്രതിക്ഞ്ഞ ചൊല്ലികൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു.ഹെഡ്മിസ്ട്രെസ്സ് കുട്ടികൾക്ക്പ്ലാസ്റ്റിക് നിർമർജനത്തെ കുറിച്ചും വിദ്യാലയതരീക്ഷം മെച്ചപെടുതുന്നതിനു കുട്ടികൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു.പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സുന്ദരൻ മാഷ് സംസാരിച്ചു 11 മണിയോടെ വാർഡ്‌മെമ്പർ, PTA president ,മറ്റു ജനപ്രതിനിധികൾ ,രക്ഷിതാക്കൾ ,പൂർവ്വവിദ്യാർത്ഥികൾ, തുടങ്ങിയവർ സ്കൂളിൽ എത്തിച്ചേർന്നു.11 മണിക്ക് സ്കൂൾ മുറ്റത്ത് എല്ലാവരും അണിനിരന്നു.HM സ്വാഗതം പറഞ്ഞു.വിദ്യാലയം ആകർഷകവും മികച്ചതുമാക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും HM ഉദ്ബോധിപ്പിച്ചു. പൂർവ്വവിദ്യാർത്ഥി പ്രതിനിധി ചെയർമാൻ കെ.കെ അഷ്‌റഫ് ഹാജി പ്രതിജ്ഞ ചൊല്ലി കൊടുക്കയും എല്ലാവരും ഏറ്റുചൊല്ലുകയും ചെയ്തു.
വഴികാട്ടി
{{#multimaps:11.2254190,76.0102160|zoom=13}}