"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 50: വരി 50:
'''ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം സ്ക്കൂളുകളുടെ നിയന്ത്രണം ഗവണ്‍മെന്‍റ് ഏറ്റെടുക്കുകയും അങ്ങനെ ചെമ്പൂര് സ്ക്കൂള്‍ ഒരു എയ് ഡ‍ഡ്  സ്ക്കൂളായി തീരുകയും ചെയ്തു. 1979-ല്‍ ഈ സ്ക്കൂള്‍ ഹൈസ്ക്കൂള്‍  ആയി ഉയര്‍ത്തപ്പെട്ടു. അന്നുമുതല്‍ 3 വര്‍ഷം പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ചത് ചെമ്പൂര് പുനയ്ക്കോട് വീട്ടില്‍ ശ്രീ. സി.പൗലൂസ് അവര്‍കളാണ്.  ഈകാലഘട്ടത്തിലാണ് ഹൈസ്ക്കൂളിനാവശ്യ മായ  അടിസ്ഥാനസൗകര്യങ്ങളെല്ലാം  വന്നത്. 1997-1998  കാലയളവില്‍  കേരളാ ഗവണ്‍മെന്‍റ് ഈ സ്ക്കൂളിനെ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി ഉയര്‍ത്തി.  ഈ  സമയത്ത് ശ്രീമതി . സി.ആര്‍.ഗ്രേസ് ഫ്രീഡ പ്രിന്‍സിപ്പാള്‍  ആയി നിയമിതയായി.  2005- ഒക്ടോബര്‍  3-ന് ഈ  സ്ക്കൂള്‍ കാമ്പൗണ്ടില്‍  തന്നെ  ഒരു ടീച്ചേഴ് സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്  ആരംഭിക്കുകയുണ്ടായി.
'''ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം സ്ക്കൂളുകളുടെ നിയന്ത്രണം ഗവണ്‍മെന്‍റ് ഏറ്റെടുക്കുകയും അങ്ങനെ ചെമ്പൂര് സ്ക്കൂള്‍ ഒരു എയ് ഡ‍ഡ്  സ്ക്കൂളായി തീരുകയും ചെയ്തു. 1979-ല്‍ ഈ സ്ക്കൂള്‍ ഹൈസ്ക്കൂള്‍  ആയി ഉയര്‍ത്തപ്പെട്ടു. അന്നുമുതല്‍ 3 വര്‍ഷം പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ചത് ചെമ്പൂര് പുനയ്ക്കോട് വീട്ടില്‍ ശ്രീ. സി.പൗലൂസ് അവര്‍കളാണ്.  ഈകാലഘട്ടത്തിലാണ് ഹൈസ്ക്കൂളിനാവശ്യ മായ  അടിസ്ഥാനസൗകര്യങ്ങളെല്ലാം  വന്നത്. 1997-1998  കാലയളവില്‍  കേരളാ ഗവണ്‍മെന്‍റ് ഈ സ്ക്കൂളിനെ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി ഉയര്‍ത്തി.  ഈ  സമയത്ത് ശ്രീമതി . സി.ആര്‍.ഗ്രേസ് ഫ്രീഡ പ്രിന്‍സിപ്പാള്‍  ആയി നിയമിതയായി.  2005- ഒക്ടോബര്‍  3-ന് ഈ  സ്ക്കൂള്‍ കാമ്പൗണ്ടില്‍  തന്നെ  ഒരു ടീച്ചേഴ് സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്  ആരംഭിക്കുകയുണ്ടായി.
'''വെള്ളറട, മണ്ണാംകോണം , ഡാലുംമുഖം, മാനൂര്‍, പ്ലാംപഴിഞ്ഞി, മഞ്ചംകോട്,  വലിയവിളപ്പുറം, തുടങ്ങിയ  സ്ഥ് ലങ്ങളില്‍  നിന്നുമുള്ള കുട്ടികള്‍  ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍  ഇന്ന്  അണ്‍ -എയ് ഡ‍ഡ് സ്ക്കൂളുകളുടെ കടന്നുകയറ്റവും , മറ്റു സ്ക്കൂളുകളുടെ മോഹന വാഗ്ദാനങ്ങളും കാരണം കുട്ടികളുടെ എണ്ണം താരതമ്യേ ന  കുറഞ്ഞു വരുന്നതിനു കാരണമാകുന്നു. '''  
'''വെള്ളറട, മണ്ണാംകോണം , ഡാലുംമുഖം, മാനൂര്‍, പ്ലാംപഴിഞ്ഞി, മഞ്ചംകോട്,  വലിയവിളപ്പുറം, തുടങ്ങിയ  സ്ഥ് ലങ്ങളില്‍  നിന്നുമുള്ള കുട്ടികള്‍  ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍  ഇന്ന്  അണ്‍ -എയ് ഡ‍ഡ് സ്ക്കൂളുകളുടെ കടന്നുകയറ്റവും , മറ്റു സ്ക്കൂളുകളുടെ മോഹന വാഗ്ദാനങ്ങളും കാരണം കുട്ടികളുടെ എണ്ണം താരതമ്യേ ന  കുറഞ്ഞു വരുന്നതിനു കാരണമാകുന്നു. '''  
'''കുട്ടികളുടെ പഠനപുരോഗതിയ്ക്കായി  വിവിധ പ്രവര്‍ത്തനങ്ങള്‍  ആസൂത്രണം ചെയ്തു വരുന്നു.  പുതിയ പാഠ്യ പദ്ധതി വിദ്യാഭ്യാസത്തെ മനുഷ്യ ജീവിതവുമായി  കൂടുതല്‍  ബന്ധപ്പെടുത്തുന്നു.  ആധുനിക ശിശു മനഃശാസ്ത്ര പഠനങ്ങളാണ് ഇന്നത്തെ  നവീന ബോധന രീതിയ്ക്ക് ആധാരം.  ബഹുവിധ പ്രവര്‍ത്തനങ്ങളാല്‍ സജീവമാണ്  ഇന്ന് ക്ളാസ്സ് മുറികള്‍.  ചുറ്റുപാടിനെ നിരീക്ഷിക്കുന്നതിലൂടെ അവന്‍ പ്രകൃതിയെ അടിത്തറിയുന്നു.  എല്ലാ കുട്ടികളുടേയും  വൈവിധ്യ മാര്‍ന്ന കഴിവുകള്‍ അംഗീകരിക്കുകയും  പ്രോത്സാഹിപ്പിക്കുകയും  ചെയ്യുന്നതിലൂടെ വിരസത ഒഴിവാകുന്നു.ചിട്ടയായ പഠനം, സന്‍മാര്‍ഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നല്‍കുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളില്‍ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവര്‍ത്തകരുടെ  ആത്മാര്‍ത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാര്‍ത്ഥ സേവനവും ഈ സ്കൂളിനെ നാള്‍ക്കുനാള്‍ പുരോഗതിയിലേക്ക് ഉയര്‍ത്തുന്നു. ''
'''കുട്ടികളുടെ പഠനപുരോഗതിയ്ക്കായി  വിവിധ പ്രവര്‍ത്തനങ്ങള്‍  ആസൂത്രണം ചെയ്തു വരുന്നു.  പുതിയ പാഠ്യ പദ്ധതി വിദ്യാഭ്യാസത്തെ മനുഷ്യ ജീവിതവുമായി  കൂടുതല്‍  ബന്ധപ്പെടുത്തുന്നു.  ആധുനിക ശിശു മനഃശാസ്ത്ര പഠനങ്ങളാണ് ഇന്നത്തെ  നവീന ബോധന രീതിയ്ക്ക് ആധാരം.  ബഹുവിധ പ്രവര്‍ത്തനങ്ങളാല്‍ സജീവമാണ്  ഇന്ന് ക്ളാസ്സ് മുറികള്‍.  ചുറ്റുപാടിനെ നിരീക്ഷിക്കുന്നതിലൂടെ അവന്‍ പ്രകൃതിയെ അടിത്തറിയുന്നു.  എല്ലാ കുട്ടികളുടേയും  വൈവിധ്യ മാര്‍ന്ന കഴിവുകള്‍ അംഗീകരിക്കുകയും  പ്രോത്സാഹിപ്പിക്കുകയും  ചെയ്യുന്നതിലൂടെ വിരസത ഒഴിവാകുന്നു.ചിട്ടയായ പഠനം, സന്‍മാര്‍ഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നല്‍കുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളില്‍ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവര്‍ത്തകരുടെ  ആത്മാര്‍ത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാര്‍ത്ഥ സേവനവും ഈ സ്കൂളിനെ നാള്‍ക്കുനാള്‍ പുരോഗതിയിലേക്ക് ഉയര്‍ത്തുന്നു. '''
''''''
 


== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങള്‍''' ==

16:00, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്
വിലാസം
ചെമ്പൂര്

തിരൂവനന്തപുരം ജില്ല
സ്ഥാപിതം0 - 0 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-2017Lmshss44066



	‌‌തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ കീഴാറൂര്‍ വില്ലേജില്‍ ആര്യങ്കോട് പ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചായത്തില്‍ ചെമ്പൂര് വാര്‍ഡില്‍  എല്‍.എം.എസ്സ്. മിഷനറിമാരാല്‍ സ്ഥാപിതമായ വിദ്യാലയമാണ് എല്‍.എം.എസ്സ്. എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്. തലസ്ഥാന നഗരിയില്‍നിന്നും ഏകദേശം 30 കി.മി. അകലെയാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്


ചരിത്രം

മിഷനറിമാര്‍ ഇവിടെ വന്ന് സഭ ആരംഭിച്ചതു മുതല്‍ ഇവിടത്തെ പളളികെട്ടിടത്തില്‍ വച്ച് സ്കൂളും നടത്തിവന്നു . പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചിട്ട് 165 – ലധികം വര്‍ഷം വരുമെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത് . പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടി പള്ളിയില്‍ തന്നെ വാദ്ധ്യാന്മാരെ നിയമിച്ച് സ്കൂള്‍ നടത്തി. വളരെ കുറച്ച് കുട്ടികള്‍ മാത്രമേ പഠനത്തിനായി എത്തിയിരുന്നുള്ളൂ. അദ്ധ്യാപകര്‍ വീടുകളില്‍ പോയി കുട്ടികളെ വിളിച്ചു കൊണ്ടുവന്നാണ് പഠിപ്പിച്ചിരുന്നത്. 1 മുതല്‍ 4 വരെയുള്ള ലോവര്‍ പ്രൈമറി ക്ളാസ്സുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. അതിനുശേഷം ഇത് യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. അന്ന് 25 നു താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമെ ഓരോ ക്ളാസ്സിലും ഉണ്ടായിരുന്നുള്ളൂ.1946 -ല്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം കൂടി ലഭിക്കുന്നതിനായി മിഡില്‍ സ്കൂള്‍ ആരംഭിച്ചു. (1 ഫാം മുതല്‍ 3 ഫാം വരെ) 3 -ഫാം ജയിച്ചാല്‍ തുടര്‍ വിദ്യാഭ്യാസത്തിന് സൗകര്യ മില്ലാതിരുന്നതിനാല്‍ ഭൂരിപക്ഷം പേരും പഠനം നിര്‍ത്തുകയായിരുന്നു പതിവ്. സാമ്പത്തികശേഷി കൂടുതലുള്ളവര്‍ നെയ്യാറ്റിന്‍കര യിലെ സ്കൂളില്‍ പോയി പഠിച്ചിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം സ്ക്കൂളുകളുടെ നിയന്ത്രണം ഗവണ്‍മെന്‍റ് ഏറ്റെടുക്കുകയും അങ്ങനെ ചെമ്പൂര് സ്ക്കൂള്‍ ഒരു എയ് ഡ‍ഡ് സ്ക്കൂളായി തീരുകയും ചെയ്തു. 1979-ല്‍ ഈ സ്ക്കൂള്‍ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. അന്നുമുതല്‍ 3 വര്‍ഷം പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ചത് ചെമ്പൂര് പുനയ്ക്കോട് വീട്ടില്‍ ശ്രീ. സി.പൗലൂസ് അവര്‍കളാണ്. ഈകാലഘട്ടത്തിലാണ് ഹൈസ്ക്കൂളിനാവശ്യ മായ അടിസ്ഥാനസൗകര്യങ്ങളെല്ലാം വന്നത്. 1997-1998 കാലയളവില്‍ കേരളാ ഗവണ്‍മെന്‍റ് ഈ സ്ക്കൂളിനെ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി ഉയര്‍ത്തി. ഈ സമയത്ത് ശ്രീമതി . സി.ആര്‍.ഗ്രേസ് ഫ്രീഡ പ്രിന്‍സിപ്പാള്‍ ആയി നിയമിതയായി. 2005- ഒക്ടോബര്‍ 3-ന് ഈ സ്ക്കൂള്‍ കാമ്പൗണ്ടില്‍ തന്നെ ഒരു ടീച്ചേഴ് സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയുണ്ടായി. വെള്ളറട, മണ്ണാംകോണം , ഡാലുംമുഖം, മാനൂര്‍, പ്ലാംപഴിഞ്ഞി, മഞ്ചംകോട്, വലിയവിളപ്പുറം, തുടങ്ങിയ സ്ഥ് ലങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍ ഇന്ന് അണ്‍ -എയ് ഡ‍ഡ് സ്ക്കൂളുകളുടെ കടന്നുകയറ്റവും , മറ്റു സ്ക്കൂളുകളുടെ മോഹന വാഗ്ദാനങ്ങളും കാരണം കുട്ടികളുടെ എണ്ണം താരതമ്യേ ന കുറഞ്ഞു വരുന്നതിനു കാരണമാകുന്നു. കുട്ടികളുടെ പഠനപുരോഗതിയ്ക്കായി വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു വരുന്നു. പുതിയ പാഠ്യ പദ്ധതി വിദ്യാഭ്യാസത്തെ മനുഷ്യ ജീവിതവുമായി കൂടുതല്‍ ബന്ധപ്പെടുത്തുന്നു. ആധുനിക ശിശു മനഃശാസ്ത്ര പഠനങ്ങളാണ് ഇന്നത്തെ നവീന ബോധന രീതിയ്ക്ക് ആധാരം. ബഹുവിധ പ്രവര്‍ത്തനങ്ങളാല്‍ സജീവമാണ് ഇന്ന് ക്ളാസ്സ് മുറികള്‍. ചുറ്റുപാടിനെ നിരീക്ഷിക്കുന്നതിലൂടെ അവന്‍ പ്രകൃതിയെ അടിത്തറിയുന്നു. എല്ലാ കുട്ടികളുടേയും വൈവിധ്യ മാര്‍ന്ന കഴിവുകള്‍ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ വിരസത ഒഴിവാകുന്നു.ചിട്ടയായ പഠനം, സന്‍മാര്‍ഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നല്‍കുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളില്‍ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാര്‍ത്ഥ സേവനവും ഈ സ്കൂളിനെ നാള്‍ക്കുനാള്‍ പുരോഗതിയിലേക്ക് ഉയര്‍ത്തുന്നു.


ഭൗതികസൗകര്യങ്ങള്‍

ഹയര്‍സെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഒരു ഒാടിട്ട കെട്ടിടവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്. കുട്ടികള്‍ക്ക് നല്ലൊരു കളിസ്ഥലം ഉണ്ട്. ഹൈസ്കൂളുകളില്‍ 1 സ്മാര്‍ട്ട് റൂം, ഒരു കംപൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൂള്‍ സൊസൈറ്റി, വായനമുറി , IED റിസോഴ്സ് റും , സംസ്കൃതം ക്ളാസ്സ് , വര്‍ക്ക് എക്സ് പീരിയന്‍സ് റും എന്‍.സി.സി. റും എന്നിവ നിലവിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

എന്‍.സി.സി

      നമ്മുടെ  സ്കൂളില്‍ എയര്‍ഫോഴ്സിന്‍റെ  കീഴിലുള്ള  NO-1(K)Air sqn NCC   യുടെ    Troop No.11  പ്രവര്‍ത്തിച്ചുവരുന്നു.2012 മുതല്‍ ആരംഭിച്ച എന്‍.സി.സി.യുടെ നേതൃത്വം വഹിക്കുന്നത്  ശ്രീ.വിന്‍സന്‍റ് സാറാണ്,  ഓരോ വര്‍ഷവും 8-ം ക്ളാസ്സിലെ 50 കുട്ടികള്‍ക്ക് വീതം പ്രവേശനം നല്‍കുന്നു.ആഴ്ചയില്‍ രണ്ടു ദിവസം പരേഡും തിയറി ക്ളാസ്സും നടന്നുവരുന്നു.പരേഡ് ഉള്ള ദിവസങ്ങളില്‍ മെച്ചമായ ആഹാരവും നല്‍കി വരുന്നു. കുട്ടികളുടെ മാനസികവും ശാരീരീകവും ആയ വളര്‍ച്ചക്ക് സഹായകമായ സാഹസിക പ്രവര്‍ത്തനങ്ങളും നടത്തുന്നു.വിവിധ ദിനാചരണങ്ങള്‍ ആഘോഷിക്കുന്നു.എന്‍.സി.സി. ദിനം--നവംബര്‍ മാസം നാലാമത്തെ ഞായര്‍,  എയര്‍ ഫോഴ്സ് ദിനം,  പ്രമേഹദിനം,  ലഹരി വിരുദ്ധ ദിനം ,    കേരളപ്പിറവി ദിനം,  റിപ്പബ്ളിക് ദിനം,  സ്വാതന്ത്ര്യദിനം,   തുടങ്ങിയവ ഭംഗിയായി ആചരിച്ചു.  വിദ്യാര്‍ത്ഥികള്‍ സ്കൂളിന്‍റെ അച്ചടക്കം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.എന്‍.ഐ.സി .  ക്യാംമ്പുകളിലും ട്രക്കിംഗ് ക്യാമ്പുകളിലും നമ്മുടെ കുട്ടികള്‍ക്ക് സെലക്ഷന്‍ ലഭിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഫ്ളയിങ്ങിനുള്ള അവസരവും ലഭിച്ചുവരുന്നു.  

സ്കൗട്ട് & ഗൈഡ്സ്

       കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ സജു.എസ് , ഒാപ്പണ്‍ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റന്‍ റീജ ജെ റോസ് ഉം നേതൃത്വം നല്‍കുന്നു.  
              സ്കൗട്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ 2016 ജൂണ്‍ മുതല്‍ എല്ലാ വ്യാഴാഴ്ചകളിലും നടത്തിവരുന്നു. പരേഡ്,  ഡ്രില്‍  റോപ് പരിശീലനം ഹൈകിംഗ്,  ക്യാമ്പ് തുടങ്ങിയവ നടത്തിവരുന്നു. ഇത് കുട്ടികളില്‍ ആത്മവിശ്വാസം  ലീഡര്‍ഷിപ്പ്  ഗുണം അച്ചടക്കം മറ്റുള്ളവരെ കരുതുക എന്നിവ സ്വയം വികസിപ്പിച്ചെടുക്കാന്‍ സഹായിക്കുന്നു. നമ്മുടെ സ്കൂളില്‍ നിന്നും 32 കുട്ടികള്‍ സ്കൗട്ടില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്.  ഇവര്‍ ആദ്യ ഘട്ടമായ പ്രവേശ്  ടെസ്ററ് എഴുതുവാന്‍ തയ്യാറെടുക്കുകയാണ്
    ഗൈഡിന്‍റെ 32 കുട്ടികളുള്ള ഒരു യൂണിറ്റ്  സജീവ,മായി പ്രവര്‍ത്തിച്ചുവരുന്നു.  രാഷ്ട്രപതി , രാജ്യപുരസ്കാര്‍  ഇവ നമ്മുടെ കുട്ടികള്‍ നേടിയെടുത്തിട്ടുണ്ട് .    ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം   യൂണിറ്റ് ക്യാമ്പ്  ഹൈക്ക്  എന്നിവ   പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു.   സ്കൂള്‍ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.

റെഡ്ക്രോസ്

      സ്കൂളിലെ  റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി ജിജിമോള്‍  റ്റീച്ചറാണ്. 2011 ല്‍ ആരംഭിച്ച ജൂനിയര്‍ റെഡ്ക്രോസിന്‍റെ യൂണിറ്റില്‍  50 കുട്ടികള്‍ ഉണ്ട്  ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കുന്ന  റെഡ്ക്രോസിന്‍ മുദ്രാവാക്യം സേവനം എന്നതുതന്നെയാണ്.  സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും  റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു.  സ്കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍  വിദ്യാര്‍ത്ഥികളെ വരിയായി വിടുന്നതില്‍  റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.

P101004.jpg

സ്ക്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്

       1.12.2016  നു ഈവര്‍ഷത്തെ സ്ക്കൂള്‍ സംരക്ഷണ സമിതി യുടെ പ്രവര്‍ത്തനങ്ങള്‍ ലോക്കല്‍ മാനേജര്‍ റവ.എം. ജോണ്‍ ഉത്ഘാടനം ചെയ്തു.  ആര്യങ്കോട് സബ് ഇന്‍സ്പെക്ടര്‍ ശ്രീ. അരുണ്‍  സംരക്ഷണസമിതിയുടെ ആവശ്യകതയെ കുറിച്ച് ക്ളാസ്സെടുത്തു. സ്കൂള്‍ സംരക്ഷണ സമിതി കണ്‍വീനറായി ശ്രീ.ഷാജു സാമുവേല്‍ പ്രവര്‍ത്തിക്കുന്നു. 

ഗാന്ധിദര്‍ശന്‍

      ഗാന്ധിദര്‍ശന്റെ ചുമതല വഹിക്കുന്നത് ശ്രീ.ഷാജു സാമുവേല്‍ അധ്യാപകനാണ്.  ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ  ആഭിമുഖ്യത്തില്‍ പല മത്സരങ്ങള്‍ നമ്മുടെ സ്കൂളില്‍ സംഘടിപ്പിച്ചു.

വിദ്യാരംഗം‍‍‍

     2016-17 അധ്യയനവര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍  യുവകവി ശ്രീ. കാഞ്ചിയോട് ജയന്‍ അവര്‍കള്‍ ഉത്ഘാടനം ചെയ്തു. വായനാ വാരാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് സാഹിത്യ മത്സരങ്ങള്‍    സംഘടിപ്പിച്ചു.  കവിയുമായി അഭിമുഖം നടത്തി സ്കുള്‍ തല മത്സരവിജയികളെ കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ചു നടന്ന  സബ് ജില്ലാതല മത്സരങ്ങളിലും പങ്കെടുപ്പിച്ചു .  വിദ്യാരംഗം കണ്‍വീനറായി ശ്രീമതി. അജന്താതിലകം ടീച്ചറ്‍ പ്രവര്‍ത്തിക്കുന്നു. നാടന്‍പാട്ട് , കവിതാരചന.കഥാരചന,  ചിത്രരചന   പുസ്തക പരിചയം ,  വായനാഅനുഭവം പങ്കു വയ്ക്കല്‍ തുടങ്ങിയവ  നടത്തുന്നു.  

ലൈബ്രറി

       ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു.  കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്.  അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിവസങ്ങള്‍ അനുവദിച്ച് 1.15 മുതല്‍ 2  വരെ  പുസ്തക വിതരണം നടത്തുന്നു.  പിറന്നാള്‍ ദിനങ്ങളില്‍ ചില കുട്ടികള്‍ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. സുനില.കെ  റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.5000 ഓളം പുസ്തകങ്ങള്‍  5  അലമാരകളിലായി ഭംഗിയായി അടുക്കി വച്ചിരിക്കുന്നു

ക്ലാസ് മാഗസിന്‍

     ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിന്‍ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിന്‍ തയ്യാറാക്കിയിട്ടുണ്ട്.  അതിലെ മെച്ചപ്പെട്ടവ ഉള്‍പ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനുകളുടെ മത്സരം കഴിഞ്ഞ നവംബര്‍ 14 ന്  സ്കൂളില്‍ സംഘടിപ്പിക്കുകയും ഏറ്റവും നല്ല മാഗസിന്‍ തയ്യാറാക്കിയ ക്ലാസ്സിന് സമ്മാനം നല്‍കുകയും ചെയ്തു.  സര്‍ഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാന്‍ ഈ പ്രവര്‍ത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

തയ്യല്‍ പരിശീലനം

    തയ്യലില്‍ അടിസ്ഥാന പരിശീലനം നല്‍കി കൊണ്ട് വിദ്യാര്‍ത്ഥികളെ തയ്യല്‍ മെഷീന്‍ ഉപയോഗിക്കാന്‍ വേണ്ടിപരിശീലിപ്പിക്കുന്നു.   .  ഇതിനു നേതൃത്വം നല്‍കുന്നത് ഈ  സ്കൂളിലെ തയ്യല്‍  അധ്യാപികയായ ശ്രീമതി റീജ .ജെ.റോസ്  ആണ്. പ്രവൃത്തി പരിചയ മേളകളില്‍ നമ്മുടെ വിദ്യര്‍ത്ഥികള്‍ സബ്ജില്ലാ, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്നു.

കായികം

      ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനായി  ശ്രീ. ആസ്റ്റിന്‍ ലോറന്‍സ് പ്രവര്‍ത്തിച്ചുവരുന്നു. കുട്ടികള്‍ അസംബ്ലിയില്‍ നില്‍ക്കണ്ട വിധവും അച്ചടക്ക പരിപാലനവും പരിശീലിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങളിലും നമ്മുടെ കുട്ടികള്‍ സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. നീന്തലില്‍ സംസ്ഥാനതലത്തില്‍ മത്സരിക്കാനുള്ള യോഗ്യതയും ഒരു വിദ്യാര്‍ത്ഥിനി നേടുകയുണ്ടായി.

നല്ലപാഠം പദ്ധതി

              28.7.2015 മുതല്‍ ഈ സ്കൂളില്‍ ആരംഭിച്ച ഈ പദ്ധതി യിലൂടെ അനേകം കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.   അപകടങ്ങള്‍, മാരക രോഗങ്ങള്‍ എന്നിവയാല്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികള്‍ക്കായി  നിരവധി സഹായങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേര്‍ന്ന് ചെയ്തു വരുന്നു. നല്ല പാഠംഎന്ന പേരില്‍ ഒാരോ ക്ലാസ്സില്‍ നിന്നും മാസത്തിലൊരിക്കല്‍ കുട്ടികള്‍ സ്വരൂപിക്കുന്ന കാശും  അധ്യാപകര്‍ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേര്‍ത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു.  
             ഓണത്തോടനുബന്ധിച്ച്   പൊന്നോണം നന്മയോണം  എന്ന പേരില്‍ അംഗന്‍വാടി കുട്ടികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഓണം ആഘോഷിച്ചു. കൊച്ചുകൂട്ടുകാര്‍ക്ക്  ബാഗ് ,പാത്രം,മിഠായി , എന്നിവ നല്‍കികൊണ്ടാണ് അവരെ സ്വീകരിച്ചത്
               പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസിനോടനുബന്ധിച്ച് നിര്‍ദ്ധനരും കിടരോഗികളുമായ 8 രക്ഷകര്‍ത്താക്കള്‍ക്ക്  ആഹാര സാധനങ്ങള്‍ , പുതുവസ്ത്രങ്ങള്‍ ,  സോപ്പ്,  രൂപ ,  തുടങ്ങിയവ നല്‍കി,  ഹെഡ്മിസ്ട്രസ്സ് , അധ്യാപകര്‍ , വിദ്യാര്‍ത്ഥികള്‍,  എല്ലാവരുടേയും നല്ലരീതിയിലുള്ള സഹകരണത്തോടെ ഈപദ്ധതി മുന്നോട്ട് പോകുന്നു. 

മുന്‍ സാരഥികള്‍

[[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍]‍‍]


     ശ്രീമതി.ലീലാറോസ്‌|
    ശ്രീ. തോമസ് ഡാനിയേല്‍|
    ശ്രീ.പൗലൂസ്|
    ശ്രീമതി. റേച്ചല്‍ ഫ്ളോറന്‍സ്|
    ശ്രീമതി. ഗ്രേസ് ഫ്രീഡ|
    ശ്രീ. തങ്കാ ബോസ്|
    ശ്രീമതി.രാധ|
    ശ്രീമതി.ലൈല|
    ശ്രീമതി. ഹെലന്‍ ബെറ്റ്സി മേബല്‍|


==വഴികാട്ടി== കാട്ടാക്കടയില്‍ നിന്നും 12കി.മീ. ദൂരം വെള്ളറടയില്‍ നിന്നും 12 കി.മീ. ദൂരത്തിലും ,ചെമ്പൂര് സ്കൂള്‍ സ്ഥിതി ചെയ്യുന്നു.