"മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==സ്കൂൾ തല സയൻസ് ഫെയർ==
==സ്റ്റാർസ് ബഡ്ഡിങ്ങ് റൈറ്റേഴ്സ് ഉത്ഘാടനം(30/01/2024)==
ജി.എച്ച്.എസ്.എസ് മടിക്കൈ വിദ്യാരംഗവും ഹോസ്ദുർഗ് ബി ആർ സി യും സമഗ്ര ശിക്ഷ കേരളവും സംഘടിപ്പിക്കുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് പദ്ധതിയുടെ സ്കൂൾ തല വായനക്കൂട്ടം ഉദ്ഘാടനം പ്രശസ്ത കവി ശ്രീ.ദിവാകരൻ വിഷ്ണുമംഗലം നിർവഹിച്ചു. എഴുത്തിൻ്റെയും വായനയുടേയും വ്യത്യസ്ത അനുഭവങ്ങൾ കോർത്തിണക്കി അദ്ദേഹം കുട്ടികളുമായി സംവദിച്ചു. പി.ടി.എ. പ്രസിഡണ്ട് പി.പ്രസന്നൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ. സന്തോഷ്, വി ചന്തു, ശ്രീധരൻ ചൂട്ടക്കാട്  , ഡോ.എ വി രഘുവാസ്, കെ. രേണുക , ഡോ.സീമ പി.ഡി, പി.വി ഹർഷമി എന്നിവർ സംസാരിച്ചു.
{|
|-
|
[[പ്രമാണം:12017 budding writers 2.jpg|ലഘുചിത്രം]]
||
[[പ്രമാണം:12017 budding writers 1.jpg|ലഘുചിത്രം]]
|}
==എസ് പി സി പാസ്സിങ്ങ് ഔട്ട്(29/01/2024)==
രണ്ടുവർഷത്തെ പരിശീലനംപൂർത്തിയാക്കിയ ഹൊസ്ദുർഗ്,രാംനഗർ,മടിക്കൈഎന്നീ സ്കൂളുകളിലെഎസ് പി സി വിദ്യാർത്ഥികളുടെസംയുക്തപാസിംഗ് ഔട്ട് പരേഡ്കാഞ്ഞങ്ങാട് നടന്നു.132 വിദ്യാർത്ഥികൾ പങ്കെടുത്ത് ഹോസ്ദുർഗ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരേഡിൽ ജില്ലാ പോലീസ് മേധാവി ശ്രീ പി.ബിജോയ് ഐ പി എസ് വിദ്യാർഥികളുടെ സല്യൂട്ട് സ്വീകരിച്ചു.രണ്ടുവർഷത്തെ പരിശീലനത്തിലൂടെ പൗര ബോധം ഉള്ളവരായി മാറുന്നതിനുംഅതിലൂടെ  വ്യക്തിപരമായും സമൂഹത്തിനും ഗുണകരമാകാൻ കഴിയണമെന്നുംസത്യത്തിന്റെയും നീതിയുടെയും പ്രതീകമായ കാക്കിവസ്ത്രത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കാൻ ഓരോരുത്തർക്കും സാധിക്കണമെന്നും ജില്ല പോലീസ് മേധാവി പറഞ്ഞു.നഗരസഭ ചെയർപേഴ്സൺ കെ വി സുജാത,കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷൻ എസ് എച്ച്  ഒ കെ പി ഷൈൻ, എസ് ഐ കെ.സതീഷ്, ഡി ഇ  ഒ.ബാലാ ദേവി കെ. എ. എസ്.,എ ഇ  ഒ. പി  ഗംഗാധരൻ,ഹൊസ്ദുർഗ് സ്കൂൾ പ്രിൻസിപ്പൽ ഡോ: എ. വി. സുരേഷ് ബാബു,ഹെഡ്മാസ്റ്റർ എസ്. പി.കേശവൻ,മടിക്കൈ സ്കൂൾ ഹെഡ്മാസ്റ്റർ കെ സന്തോഷ്,രാംനഗർ സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പി.അശോകൻഎന്നിവർ സന്നിഹിതരായിരുന്നു. എസ് പി സി എ ഡി എൻ  ഒ. ശ്രീ ടി തമ്പാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ, പിടിഎ ഭാരവാഹികൾ, എസ് എം സി അംഗങ്ങൾ,രക്ഷിതാക്കൾ,എസ്പിസി ചാർജുള്ള അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.
{|
|-
|
[[പ്രമാണം:12017 SPC passing out.jpg|ലഘുചിത്രം]]
|}
=='സ്നേഹാരാമം' ഉത്ഘാടനം==
മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പും സംസ്ഥാനശുചിത്വമിഷനും മടിക്കൈ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമും ചേർന്ന് നിർമ്മിച്ച സ്നേഹാരാമം മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എസ്. പ്രീത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ ടി. രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ NSS പ്രോഗ്രാം ഓഫീസർ കെ.രാജി സ്വാഗതവും വളണ്ടിയർ കുമാരി ചാന്ദിഷ നന്ദിയും പറഞ്ഞു.പ്രിൻസിപ്പൽ ശ്രീ കെ വിനോദ് കുമാർ, ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് , മറ്റ് അദ്ധ്യാപകർ, പി ടി എ പ്രതിനിധികൾ, ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധികൾ., രാഷ്ട്രിയ സാമൂഹിക സംഘടന പ്രതിനിധികൾ സംബന്ധിച്ചു.മാലിന്യം കൂട്ടിക്കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കി സുന്ദരമായ മനുഷ്യസഹവാസ യോഗ്യമായ സ്ഥലമാക്കി മാറ്റി ബോധവൽക്കരണം നടത്തുന്ന പ്രവർത്തന മാണ് സ്നേഹാരാമം പദ്ധതി.
{|
|-
|
[[പ്രമാണം:12017 sneharamam.jpg|ലഘുചിത്രം]]
|}
==റിപ്പബ്ലിക്ക് ദിനാഘോഷം(26/01/2024)==
ജനുവരി 26ന് രാവിലെ 9.30ന് സ്കൂൾ അസംബ്ലി ചേർന്ന് പ്രിൻസിപ്പൽ ശ്രീ വിനോദ് കുമാർ ദേശീയ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, പി ടി എ പ്രസിഡന്റ് ശ്രീ പി പ്രസന്നൻ എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. ദേശഭക്തി ഗാനാലാപനത്തെ തുടർന്ന് ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.
==ടീൻസ് ക്ലബ്ബ് ബോധവൽക്കരണ ക്ലാസ്സ് (25/01/2024)==
ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ക്രിയാത്മക കൗമാരം കരുത്തും കരുതലും'പദ്ധതിയുടെ ഭാഗമാി കുട്ടികൾക്ക് 'പ്രജനന ആരോഗ്യം'എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അഡോളസെന്റ് ഹെൽത്ത് കൗൺസിലർ ശ്രീ പ്രതീഷ് മോൻ ക്ലാസ്സ് കൈകാര്യം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി കെ രേണുക അധ്യക്ഷത വഹിച്ചു. ടീൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി വിദ്യ സി ബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ.സീമ പി ഡി  നന്ദിയും പറഞ്ഞു.
==സ്കൂൾ തല സയൻസ് ഫെയർ(22/01/2024)==
സ്കൂൾ തല സയൻസ് ഫെയറിനോട് അനുബന്ധിച്ച് പ്രശസ്ത ശാസ്ത്ര പ്രചാരകനും അധ്യാപകനുമായ ശ്രീ ദിനേഷ് കുമാർ തെക്കുംപാട് ശാസ്ത്ര കൗതുകം എന്ന പേരിൽ ശാസ്ത്ര പരീക്ഷണങ്ങൾ കോർത്തിണക്കി ക്ലാസ്സ് അവതരിപ്പിച്ചു. കണ്ടും തൊട്ടും ആണ് നമ്മൾ ഒരു പ്രവർത്തനത്തിന് പിന്നിലെ ശാസ്ത്രം മനസ്സിലാക്കേണ്ടത് എന്നും അന്ധവിശ്വാസങ്ങൾക്ക് പിറകെ പോകരുതെന്നുംഅദ്ദേഹം വിശദീകരിച്ചു. നമുക്ക് ചുററു പാടുമുള്ളഎളുപ്പത്തിൽ ലഭിക്കുന്ന നിരവധി വസ്തുക്കൾ ഉപയോഗിച്ചുള്ള ലഘു പരീക്ഷണങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. വീട്ടിൽ ഒരു ലാബ് സജ്ജീകരിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന വിധമായിരുന്നു ക്ലാസ്സ്. തുടർന്ന് കുട്ടികൾ നിർമ്മിച്ച് സ്റ്റിൽ മോഡലുകൾ . വർക്കിങ്ങ് മോഡലുകൾ എന്നിവയുടെ പ്രദർശനം നടന്നു. ഉച്ചയ്ക്ക് ശേഷം പ്രൊജക്ട് അവതരണവും നടന്നു.
സ്കൂൾ തല സയൻസ് ഫെയറിനോട് അനുബന്ധിച്ച് പ്രശസ്ത ശാസ്ത്ര പ്രചാരകനും അധ്യാപകനുമായ ശ്രീ ദിനേഷ് കുമാർ തെക്കുംപാട് ശാസ്ത്ര കൗതുകം എന്ന പേരിൽ ശാസ്ത്ര പരീക്ഷണങ്ങൾ കോർത്തിണക്കി ക്ലാസ്സ് അവതരിപ്പിച്ചു. കണ്ടും തൊട്ടും ആണ് നമ്മൾ ഒരു പ്രവർത്തനത്തിന് പിന്നിലെ ശാസ്ത്രം മനസ്സിലാക്കേണ്ടത് എന്നും അന്ധവിശ്വാസങ്ങൾക്ക് പിറകെ പോകരുതെന്നുംഅദ്ദേഹം വിശദീകരിച്ചു. നമുക്ക് ചുററു പാടുമുള്ളഎളുപ്പത്തിൽ ലഭിക്കുന്ന നിരവധി വസ്തുക്കൾ ഉപയോഗിച്ചുള്ള ലഘു പരീക്ഷണങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. വീട്ടിൽ ഒരു ലാബ് സജ്ജീകരിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന വിധമായിരുന്നു ക്ലാസ്സ്. തുടർന്ന് കുട്ടികൾ നിർമ്മിച്ച് സ്റ്റിൽ മോഡലുകൾ . വർക്കിങ്ങ് മോഡലുകൾ എന്നിവയുടെ പ്രദർശനം നടന്നു. ഉച്ചയ്ക്ക് ശേഷം പ്രൊജക്ട് അവതരണവും നടന്നു.
{|
{|
1,148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2078430" എന്ന താളിൽനിന്ന് ശേഖരിച്ചത്