"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 6: | വരി 6: | ||
[[പ്രമാണം:25078 Varapuzha Basilica.jpg|ലഘുചിത്രം|'''BASILICA OF OUR LADY OF MOUNT CARMEL AND ST. JOSEPH''']] | [[പ്രമാണം:25078 Varapuzha Basilica.jpg|ലഘുചിത്രം|'''BASILICA OF OUR LADY OF MOUNT CARMEL AND ST. JOSEPH''']] | ||
ഓപ്പൺ ജിം | |||
[[പ്രമാണം:25078 open jim.jpg|open jim]] | |||
സ്കൂളിന് സമീപത്തായി അടുത്തിടെ സ്ഥാപിതമായതാണ് ഈ ഓപ്പൺ ജിം | സ്കൂളിന് സമീപത്തായി അടുത്തിടെ സ്ഥാപിതമായതാണ് ഈ ഓപ്പൺ ജിം | ||
23:48, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വരാപ്പുഴ
പഞ്ചായത്തിന്റെ വിസ്തീർണ്ണം 7.74 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ആലങ്ങാട്, കോട്ടുവള്ളി പഞ്ചായത്തുകൾ തെക്ക് കടമക്കുടി പഞ്ചായത്ത്, കിഴക്ക് ഏലൂർ, ചേരാനല്ലൂർ പഞ്ചായത്തുകൾ പടിഞ്ഞാറ് ഏഴിക്കര, കടമക്കുടി, കോട്ടുവള്ളി പഞ്ചായത്തുകൾ എന്നിവയാണ്. പെരിയാർ നദിയുടെ ഡൽറ്റാ പ്രദേശമാണ് വരാപ്പുഴ പഞ്ചായത്ത്. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. പെരിയാർ നദിയുടെ ശാഖകളാണ് കിഴക്കും തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ഒഴുകുന്ന പുഴകൾ. തീരസമതലമാണ് പഞ്ചായത്തിന്റെ പൊതുവായ ഭൂപ്രകൃതി. വരാപ്പുഴ പാലം ചരിത്രപരമായ വരാപ്പുഴ ദ്വീപിനെ ചേരാനല്ലൂരുമായി ബന്ധിപ്പിക്കുന്നു.വരാപ്പുഴ ദ്വീപിനെ മണ്ണത്തുരുത്ത് പ്രദേശവുമായി ബന്ധിപ്പിക്കുന്നതിന് ഫെറി സംവിധാനമാണ് ഉപയോഗിക്കുന്നത്.
സ്കൂളിന് സമീപത്തായി അടുത്തിടെ സ്ഥാപിതമായതാണ് ഈ ഓപ്പൺ ജിം
ക്രിസ്തുമത പ്രചാരണത്തിനായി പതിനാറാം നൂറ്റാണ്ടിന്റെ ആറാം ശതകത്തിൽ കേരളത്തിലെത്തിയ കർമ്മലീത്ത മിഷനറിമാരാണ് പെരിയാറിന്റെ തീരത്ത് തലയുയർത്തി നിൽക്കുന്ന മനോഹരമായ ക്രൈസ്തവ ദേവാലയങ്ങളുടെ മാതാവായ വരാപ്പുഴ കർമ്മലമാതാപള്ളിയുടെ സ്ഥാപകർ. മലബാർ പ്രദേശമൊഴിച്ചാൽ കേരളത്തിൽ ആദ്യകാലത്തുണ്ടായിരുന്ന മുഴുവൻ പള്ളികളുടെയും ക്രൈസ്തവ വിശ്വാസികളുടെയും മെത്രാസനമായിരുന്നു വരാപ്പുഴ. വരാപ്പുഴ പള്ളിയെ 2020 ഡിസംബർ 11-ന് മൈനർ ബസിലിക്കയായി ഉയർത്തി. വരാപ്പുഴ ബസിലിക്ക ഇപ്പോൾ നമ്മുടെ കർമല മാതാവിന്റെയും സെന്റ് ജോസഫിന്റെയും ബസിലിക്ക എന്നാണറിയപ്പെടുന്നത്. പഴയ കൊച്ചി സംസ്ഥാനത്തിൽപ്പെട്ട പ്രദേശങ്ങളായിരുന്നു ആലങ്ങാടും, പറവൂരും. ടിപ്പുവിന്റെ ആക്രമണത്തിൽ നിന്നും കൊച്ചിയെ രക്ഷിക്കാൻ സഹായിച്ചതിന് പാരിതോഷികമായി തിരുവിതാംകൂർ മഹാരാജാവിന് സമ്മാനിച്ചതാണ് ആലങ്ങാടും പറവൂരും. അന്നത്തെ ആലങ്ങാട് ദേശത്തിൽ ഉൾപ്പെട്ടതാണ് വരാപ്പുഴ
പ്രധാനവ്യക്തികൾ
ദൈവദാസി മദർ ഏലീശ്വ എം.പി.പോൾ - സാംസ്കാരിക നായകൻ , സാഹിത്യകാരൻ. റോസി തോമസ് - എഴുത്തുകാരി ടി.എം.ചുമ്മാർ - പത്രപ്രവർത്തകൻ പപ്പൻ - ലോക പ്രശസ്തനായ വോളിബോൾ കളിക്കാരൻ സിനി തോമസ് തളിയത്ത് - അഖിലേന്ത്യാ തലത്തിൽ ഭാരതത്തെ പ്രതിനിധീകരിച്ച് കളിച്ച ബാസ്ക്കറ്റ് ബോൾ താരം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
St.Joseph Girls HS - ESTD. 1890 (വരാപ്പുഴ ലാൻഡിംഗ് (ദ്വീപ്)
ഹോളി ഇൻഫന്റ് ബോയ്സ് HS - ESTD. 1909 (വരാപ്പുഴ ലാൻഡിംഗ് (ദ്വീപ്)
സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, പുത്തൻപള്ളി
ഇൻഫന്റ് ജീസസ് എൽപി സ്കൂൾ, തുണ്ടത്തുംകടവ്
ഗവ. യുപി സ്കൂൾ, ചിറക്കാകം
സെന്റ് ജോസഫ് എൽപി സ്കൂൾ, മണ്ണംതുരുത്ത്
മുട്ടിനകം സെന്റ് മേരീസ് എൽപി സ്കൂൾ
ഇസബെല്ല ഡി റോസിസ് പബ്ലിക് സ്കൂൾ, തേവർക്കാട്
വാർഡുകൾ
തേവർക്കാട് ചിറയ്ക്കകം നോർത്ത് ചിറയ്ക്കകം സൗത്ത് പുത്തൻപള്ളി നോർത്ത് മുട്ടിനകം നോർത്ത് മുട്ടിനകം സൗത്ത് പുത്തൻപള്ളി സൗത്ത് മണ്ണംതുരുത്ത് വരാപ്പുഴ നോർത്ത് വരാപ്പുഴ സൗത്ത് തുണ്ടത്തുംകടവ് സൗത്ത് തുണ്ടത്തുംകടവ് നോർത്ത് തുണ്ടത്തുംകടവ് ഹെഡ്ക്വാർട്ടേഴ്സ് ചെട്ടിഭാഗം ടൗൺ ചിറയ്ക്കകംപാടി ദേവസ്വംപാടം
ദൈവദാസി മദർ ഏലീശ്വ 1831 ഒക്ടോബർ 15 ന് എറണാകുളം വൈപ്പിൻ കരയിലെഓച്ചന്തുരുത്ത് ആണ് ജനിച്ചത്. കേരളത്തിലെ ആദ്യത്തെ തദ്ദേശീയ സന്യാസിനി സമൂഹമായ തെരേസ്യൻ സന്യാസിനി സഭയുടെ സ്ഥാപകയാണ് മദർ ഏലീശ്വ. പത്തൊൻപതാം നൂറ്റാണ്ടിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ കാർമ്മലൈറ്റ്സ് തെരേസ്യൻ സിസ്റ്റേഴ്സ് കൂനമ്മാവിൽ ഒരു പെൺപള്ളിക്കൂടവും ബോർഡിങും സ്ഥാപിച്ചു. പിന്നീട് ഉണ്ടായ റീത്ത് വിഭജനത്തേയും പ്രതിസന്ധികളേയും തുടർന്ന് 1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാർക്കായി ഒരു ഭവനം സ്ഥാപിച്ചു. അവർ ഈ നാട്ടിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലാക്കാക്കി മതപഠനക്ലാസ്സും തുടർന്നൊരു പ്രാഥമിക വിദ്യാലയവും ആരംഭിച്ചു.കേരളത്തിലെ പ്രഥമ തദ്ദേശീയ സന്യാസിനി സഭയായ തെരേസ്യൻ കാർമ്മലൈറ്റ്‌സിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദ്യത്തെ വിദ്യാലയമാണ് വരാപ്പുഴ സെൻ്റ് ജോസഫ്‍സ് ഹൈസ്കൂൾ.വനിതാ സ്വയംതൊഴിൽ പരിശീലക,വനിതാസംഘാടക,അധ്യാപിക എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ പുണ്യസന്യാസിനി 1913 ജൂലൈ 18 ന് ഇഹലോകവാസം വെടിഞ്ഞു. 2008 മെയ് മാസം 31 ന് മദർ ഏലിശ്വ ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ടു. കേരളസഭയുടെ ആദ്യസന്ന്യാസിനി കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമ്മലൈറ്റ്സ് (സി.റ്റി.സി) സഭാസ്ഥാപിക മദർ ഏലീശ്വയെ 2023 നവംബർ 8 ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ധന്യ പദവിയിലേക്ക് ഉയർത്തി.