"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (removed Category:43002 hitech images using HotCat)
റ്റാഗ്: Manual revert
വരി 31: വരി 31:
പ്രമാണം:43002 Pachathuruth.jpg|പച്ചത്തുരുത്ത്
പ്രമാണം:43002 Pachathuruth.jpg|പച്ചത്തുരുത്ത്
</Gallery>
</Gallery>
[[വർഗ്ഗം:43002]]
[[വർഗ്ഗം:Ente gramam]]

07:27, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

വെയിലൂർ

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകിഴു താലുക്കിലെ അഴൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെയിലൂർ.

കണിയാപുരം - ചിറയിൻകിഴ് റോഡിൽ കോട്ടറക്കരി  ജംഗ്ഷൻ പെട്രോൾ പമ്പിന്റെ സൈഡ് റോഡ് വഴി 5൦൦ മീറ്റർ മുന്നോട്ട്  വരുമ്പോളാണ് വെയിലൂർ. തിരുവനന്തപുരം-കൊല്ലം ദേശീയ പതയിൽ തോന്നക്കലിന് സമീപം സയൻസ്  പാർക്കിന്റെ പുറകിലെ റോഡ് വഴി ഏകദേശം 2.5 കിലോമീറ്റർ സഞ്ചരിച്ചാലും ഇവിടേക്കു എത്തിച്ചേരാം.

ഭൂമിശാസ്ത്രം

പണ്ടുകാലത്തെ വെയിലൂർ ഗ്രാമം വൃക്ഷങ്ങളാൽ നിബിഢമായിരുന്നു. എന്നാൽ ഇന്ന് ജനവാസ മേഖലയിടെ ഒട്ടുമിക്ക വൃക്ഷങ്ങളും മുറിച്ചു മാറ്റപ്പെട്ടിട്ടുണ്ട് എങ്കിലും വനത്തിന്റെ അനുഭൂതി ഉണ്ടാകുന്ന തരത്തിലുള്ള പ്രേദേശങ്ങൾ ഇന്നും ഈ  ഗ്രാമത്തിന്റെ ഭാഗമായി നിലനിൽക്കുന്നുണ്ട്. കടലിനോട് അടുത്ത നിൽക്കുന്ന പ്രദേശമയത്  കൊണ്ടുതന്നെ പൊതുവെ ചൂട് കൂടുതലായി അനുഭവപ്പെടുന്ന മേഖലയാണിവിടം.

ഭൂപ്രകൃതി

പച്ചപ്പിനെയും അതുപോലെ തന്നെ ഔഷത സസ്യങ്ങളുടെ സംരക്ഷണത്തിനുമായി വെയിലൂർ സ്കൂളും അതോടൊപ്പം അഴൂർ ഗ്രാമ പഞ്ചായത്ത് സംയുക്തമായി ചേർന്നുകൊണ്ട് സ്കൂൾ കോമ്പൗണ്ടിൽ പച്ചത്തുരുത്ത് എന്നൊരു സംരംഭം തുടക്കം കുറിച്ചിട്ടുണ്ട്. കടുത്ത വേനൽ ചൂട് പലപ്പോഴും ഇതിനൊരു ഭീക്ഷണി ആകാറുണ്ട്.

വിവിധ പ്രേദേശങ്ങളിലൂടെ ഒഴുകുന്ന കഠിനംകുളം കായൽ ഈ പ്രേദേശത്തിന്റെ എടുത്തു പറയേണ്ട പ്രേത്യേകതകളിൽ ഒന്നാണ്. അവ നാടിൻറെ കുളിർമയും മനോഹാരിതയും ഒന്നുകൂടി കൂട്ടുന്നു.

പൊതുസ്ഥാപനങ്ങൾ

  • ജി . എച് . എസ് . വെയിലൂർ
    ജി . എച്‌ , എസ് വെയിലൂർ
  • എസ്‌ .ബി .ഐ
  • ബയോസയൻസ് പാർക്ക്
  • പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ

വെയിലൂർ ഗ്രാമവാസികൾ എല്ലാപേരും തന്നെ മത സൗഹാർദ്ദത്തോടെയാണ്  കഴിയുന്നത്. അതുകൊണ്ടു തന്നെ ഒട്ടനവധി ആരാധനാലയങ്ങളും ഇവിടെ കാണാൻ കഴിയും. "ചിലമ്പിൽ ശ്രീ ഭദ്രകാളീ ക്ഷേത്രം, മുല്ലശ്ശേരി മഹാവിഷ്ണു ക്ഷേത്രം, സസ്തവട്ടം മടൻ നട, നമസ്കാര പള്ളികൾ" എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. ഓരോ ആരാധനാലയങ്ങളിലെയും ആഘോഷങ്ങൾ ജനങ്ങൾ ഒത്തൊരുമയോടെ തന്നെ ജാതി മത ഭേദമന്യേ ആഘോഷിക്കാറുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി . എച് . എസ് . വെയിലൂർ

ചിത്രശാല