"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(F)
വരി 65: വരി 65:


**[[{{PAGENAME}} /ജെ ആര്‍ സി ]]
**[[{{PAGENAME}} /ജെ ആര്‍ സി ]]
http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21.png
**[[{{PAGENAME}} / കണ്‍സ്യൂമര്‍ ക്ലബ്ബ്]]
**[[{{PAGENAME}} / കണ്‍സ്യൂമര്‍ ക്ലബ്ബ്]]
**[[{{PAGENAME}} /പരിസ്ഥിതി ക്ലബ്ബ് ]]
**[[{{PAGENAME}} /പരിസ്ഥിതി ക്ലബ്ബ് ]]

21:49, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. കരിപ്പൂർ
വിലാസം
കരിപ്പൂര്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-01-201742040




തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കരിപ്പൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1മുതല്‍ 10 വരെ ക്ലാസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.

ചരിത്രം

1927-ല്‍ എരഞ്ഞിമൂട്ടില്‍ പരമേശ്വരപിള്ള നാട്ടുക്കാരുടെ സഹായത്തോടെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതാണ് കരിപ്പൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളായി തീര്‍ന്നത്. അന്നത്തെ ഹെഡ്മാസ്റ്റര്‍ വിളയില്‍ പരമേശ്വരപിള്ളയായിരുന്നു. ആദ്യം മൂന്നാം ക്ലാസ് വരെയും തുടര്‍ന്ന് അഞ്ചാം ക്ലാസ് വരെയുമായിരുന്നു പഠനം.പിതാംബരവിലാസം പിതാംബരന്‍ നായര്‍ ആണ് രേഖാമൂലമുള്ള ആദ്യ വിദ്യാര്‍ഥി. ജ്ഞാനമുത്തു, ദാക്ഷായണി ടീച്ചര്‍ എന്നിവര്‍ ആദ്യകാലത്തെ അധ്യാപകരായിരുന്നു.1975-ലാണ് യു.പി.സ്കൂളായി അപ് ഗ്രേഡ് ചെയ്തത്.1980-81-ല്‍ ഹൈസ്കൂളായി മാറി. 35 ജീവനക്കാര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു. ശ്രീമതി എം ജെ റസീനയാണ് പ്രധമാധ്യാപിക.ഇപ്പോള്‍ എല്‍ പി യു പി ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 583 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

2.50ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്.8 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ആവശ്യത്തിനു ക്ലാസ് മുറികളില്ലാത്തത് പഠനപ്രവര്‍ത്തനത്തിന് തടസം സൃഷടിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ ഐ റ്റി ക്ലബ്ബ് ഉദ്ഘാടനവും 'എത്തിക്കല്‍ ഹാക്കിംഗ്'അവതരണവും.

Bsoft എന്ന ഞങ്ങളുടെ സ്കൂള്‍ ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തത് പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദേശീയശാസ്ത്ര കോണ്‍ഗ്രസില്‍ E-Hand Electronic Hand എന്ന പ്രോജക്ട് അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിഷ്ണു വിജയനാണ്.'എത്തിക്കല്‍ ഹാക്കിംഗി'ല്‍ മൂന്നര മണിക്കൂര്‍ ക്ലാസെടുത്താണ് വിഷ്ണു ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്.ഇന്റര്‍നെറ്റ് യൂട്ടിലിറ്റീസ്, ഒളിച്ചിരിക്കാന്‍ കഴിയാത്ത വിശാലമായ സൈബര്‍ ലോകം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയും അതു മാറ്റിമറിക്കുന്ന നമ്മുടെ ജീവിത രീതികളും ക്ലാസില്‍ ചര്‍ച്ചചെയ്യപ്പെട്ടു.വെബ് സൈറ്റുകളില്‍ നമ്മുടെ സന്ദര്‍ശനം ഒരു ഹാക്കറിനു രേഖപ്പടുത്താന്‍ കഴിയുന്ന ഒന്നാണെന്ന സത്യം കുട്ടികള്‍ അത്ഭുതത്തോടെ കേട്ടു.നമ്മള്‍ നൂറു ശതമാനം സുരക്ഷിതരല്ലെന്ന കാര്യവും.ബ്ലാക്ക് ഹാറ്റ് ഹാക്കര്‍ ,ഗ്രേ ഹാറ്റ് ഹാക്കര്‍ ,വൈറ്റ് ഹാറ്റ് ഹാക്കര്‍ ഇവര്‍ മൂന്നുപേരും ആരാണെന്നവര്‍ മനസിലാക്കി.ഹാക്കര്‍മാരെല്ലാം ക്രാക്കര്‍മാരല്ലെന്നും(വെബ് സൈറ്റുകളില്‍ നുഴഞ്ഞുകയറി സൈറ്റിനു നാശം വരുത്തുന്നവര്‍)എത്തിക്കല്‍ ഹാക്കര്‍മാര്‍ ( നെറ്റ്‌വർക്കുകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളെയും നുഴഞ്ഞുകയറ്റക്കാർക്കു കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകളെയും കണ്ടെത്തുന്നവര്‍) ആകാന്‍ നല്ലൊരു ഹാക്കറിനു മാത്രമേ സാധിക്കുവെന്നും അവരറിഞ്ഞു.ഇതിലെ തൊഴില്‍സാധ്യതകളെകുറിച്ചു പറഞ്ഞും വിഷ്ണു കുട്ടികളെ പ്രചോദിപ്പിച്ചു.അഞ്ചുമണി കഴിഞ്ഞിട്ടും വീട്ടില്‍ പോകാന്‍ കൂട്ടാക്കാതെ വിഷ്ണുവിനോടു സംശയങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്ന അവര്‍!

IT CLUB INAGURATION
നെടുമങ്ങാട് സബ്ജില്ല ശാസ്ത്രോത്സവം കരിപ്പൂര് ഗവ.ഹൈസ്കൂളിനു അഞ്ചാംതവണയും ഐ റ്റി ഓവറാള്‍

നെടുമങ്ങാട് സബ്ജില്ല സബ്ജില്ല ശാസ്ത്രോത്സവം യു പി ,ഹൈസ്കൂള്‍ വിഭാഗം ഐ റ്റി ഓവറാള്‍ അഞ്ചാംതവണയും കരിപ്പൂര് ഗവ.ഹൈസ്കൂളിനു.യു പി വിഭാഗത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗില്‍ കൃഷ്ണദേവും ,മലയാളം ടൈപ്പിംഗില്‍ അസ്ഹ നസ്രീനും ഐറ്റി പ്രശ്നോത്തരിയില്‍ അഭിനയത്രിപുരേഷും സമ്മാനാര്‍ഹരായി.എച്ച് എസ് വിഭാഗത്തില്‍ വെബ്പേജ് ഡിസൈനിംഗില്‍ ശ്രീക്കുട്ടനും,മലയാളം ടൈപ്പിംഗിലും പ്രശ്നോത്തരിയിലും അഭിനന്ദ് എസ് അമ്പാടിയും ഒന്നാം സ്ഥാനത്തോടെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ശാസ്ത്ര ഗണിതശാസ്ത്ര പ്രവര്‍ത്തി പരിചയമേളയിലും ഈ സ്കൂളിലെ കുട്ടികള്‍ സമ്മാനം നേടി. യു പി വിഭാഗത്തില്‍ അഗര്‍ബത്തി നിര്‍മാണത്തില്‍ പ്രവീണയും ഇലക്ട്രിക്കലില്‍അനന്തഗോപാലുംക്ലേമോഡലിങ്ങില്‍ഗോകുലുംസമ്മാനര്‍ഹരായി.ഗണിതപ്രശ്നോത്തരിയില്‍ മുഹമദ്ഷാ ഒന്നാംസ്ഥാനം നേടി. എച്ച് എസ് വിഭാഗം സയന്‍സ് വര്‍ക്കിംങ്ങ് മോ‍ഡലില്‍ ബിലാല്‍ , അറ്റ് ലസ് മെയ്ക്കിംഗില്‍ അനന്തുപ്രസാദ്,ബഡ്ഡിംഗില്‍ അഭിഷേക് എസ് കുറുപ്പ് ,ചോക്ക് നിര്‍മാണത്തില്‍ സൂരജ് , ഷീറ്റ് മെറ്റലില്‍ അഭിലാഷ് എസ് അഗര്‍ബത്തി നിര്‍മാണത്തില്‍ നന്ദുലാല്‍ ,വെജിറ്റബിള്‍ പ്രിന്റിംഗില്‍ ശ്രീജ വി എസ്,ഇലക്ട്രിക്കല്‍ വയറിങ്ങില്‍ അനസ് ബിന്‍ റഷീദ് എന്നിവര്‍ സമ്മാനര്‍ഹരായി.

http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21.png

മികവ്

പി റ്റി ഭാസ്കരപ്പണിക്കര്‍ ബാലശാസ്ത്ര പരീക്ഷ

പി റ്റി ഭാസ്കരപ്പണിക്കര്‍ ബാലശാസ്ത്ര പരീക്ഷയില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി പാലക്കാട് നടന്ന സംസ്ഥാനതലത്തില്‍ പങ്കെടുത്ത് പ്രോജക്ട്നു ഒന്നാം സ്ഥാനം നേടിയ അഭിനന്ദ് എസ് അമ്പാടി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

എസ്.ഗോപിനാഥന്‍നായര്‍
സുലോചന തങ്കച്ചി
മുഹമ്മദ് ഹനീഫ
വിശ്വംബരന്‍ നായര്‍
മുരുകേശന്‍ പിള്ള
റംലാബീഗം.എസ്
ജ്യോതിഷ്മതി അമ്മ
കൃഷ്ണന്‍കുട്ടി ചെട്ടിയാര്‍
അംബുജാക്ഷി അമ്മ
ഡി.രാജേന്ദ്രന്‍
ബി.ഉഷ
മുഹമ്മദ് അലി മഞ്ജറ
എന്‍. അമ്മദ്
ആര്‍.സബൂറാബീവി
കുമാരി.കെ.പി.ലത
ഉഷ കെ ആര്‍
റസീന എം ജെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പി കെ സുധി -
    ചെറുകഥാകൃത്ത്, നോവലിസ്റ്റ്.------
    ആകാശത്തിലെ നിരത്തുകള്‍, എസ്കവേറ്റര്‍, ഉദാരഞരക്കങ്ങള്‍(ചെറുകഥാസമാഹാരം)
    അഴിഞ്ഞുപോയ മുഖങ്ങള്‍ - (നോവലറ്റുകള്‍)
    ഇപ്പോള്‍ തിരുവനന്തപുരം ഗവണ്മെന്റ് ട്രെയിനിങ്ങ് കോളേജില്‍ ലൈബ്രേറിയന്‍

പി കെ സുധിയുടെ ബ്ലോഗ്-[1]

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._കരിപ്പൂർ&oldid=204843" എന്ന താളിൽനിന്ന് ശേഖരിച്ചത്