"ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/2023-24ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 57: | വരി 57: | ||
</gallery> | </gallery> | ||
== | ==കാർഗിൽ വിജയദിനം== | ||
വരി 63: | വരി 63: | ||
പ്രമാണം:43083 kargil vijayadinam.jpg|കാർഗിൽ വിജയദിനത്തിൽ സേനാംഗങ്ങൾക്ക് എസ് എം വിയുടെ ആദരം | പ്രമാണം:43083 kargil vijayadinam.jpg|കാർഗിൽ വിജയദിനത്തിൽ സേനാംഗങ്ങൾക്ക് എസ് എം വിയുടെ ആദരം | ||
</gallery> | </gallery> | ||
=="""ക്വിസ്സ് മത്സരം"""== | =="""ക്വിസ്സ് മത്സരം"""== | ||
ഓൾ ഇന്ത്യ ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് മത്സരത്തിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് റഹുമാനും സയോനയും സമ്മാനാർഹരായി. അയ്യായിരം രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു.കുട്ടികളെ സ്കൂൾ അസംബ്ലി യിൽ ആദരിച്ചു. | ഓൾ ഇന്ത്യ ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് മത്സരത്തിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് റഹുമാനും സയോനയും സമ്മാനാർഹരായി. അയ്യായിരം രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു.കുട്ടികളെ സ്കൂൾ അസംബ്ലി യിൽ ആദരിച്ചു. |
18:59, 25 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 1 -പ്രവേശനോൽസവം
സ്കൂളിന്റെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു
ജൂൺ 5 -പരിസ്ഥിതി ദിനം
ഈ വർഷത്തെ പരിസ്ഥിതിദിനം സ്കൂളിൽ വിപുലമായി ആചരിച്ചു.പ്രേത്യേക അസ്സെംബ്ലിയിൽ ഹെഡ് മിസ്ട്രസ് കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.ഇക്കോക്ലബ് കൺവീനർ ആയ ഗിരിജ ടീച്ചർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി നൽകി ,ആശംസകൾ നൽകി.ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.കൂടാതെ വേസ്റ്റ് പേപ്പറിൽ നിന്നും വേസ്റ്റ് ബാസ്കെറ്റ് നിർമാണം ടീച്ചർ വിശദീകരിച്ചു,പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ ഉപേഷിക്കാതെ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ചു ഗാർഡന് മതിൽ കെട്ടുന്ന പ്രോജെക്ടും അവതരിപ്പിച്ചു.
ചടങ്ങിൽ പൂർവ വിദ്യാർത്ഥിയും വാർഡ് മെമ്പറും മറ്റും പങ്കെടുത്തു.മെമ്പർ കൈമാറിയ വൃക്ഷതൈ റാണി ടീച്ചറും കുട്ടികളും ചേർന്ന് നട്ടു.
ജൂൺ 12- പെൺകുട്ടികൾക്ക് പ്രവേശനം
നൂറ്റമ്പതിലേറെ പാരമ്പര്യമുള്ള എസ് എം വി സ്കൂളിൽ ആദ്യമായി പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് ഉത്തരവായി .ആദ്യമായി അഞ്ചു കുട്ടികളാണ് സ്കൂളിൽ പ്രവേശനം നേടിയത്.അഖില അജയൻ,മാജിത,സഞ്ജന രമേശ്,ദർശന,വിസ്മയ എന്നിവരാണ് ആദ്യദിനം അഡ്മിഷൻ എടുത്തത്.പെൺകുട്ടികളുടെ പ്രവേശനം സ്കൂൾ വലിയ ആഘോഷമാക്കി. സ്ഥലം എം എൽ എ അധ്യക്ഷനായ ചടങ്ങിൽ വിദ്യാഭാസ മന്ത്രി ശിവൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ,മറ്റു പ്രമുഖ വ്യക്തികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
തിരുവിതാം കൂർ രാജകുടുംബാംഗമായ അശ്വതിതിരുനാൾ തമ്പുരാട്ടി കുട്ടികളെ കൗട്ടാരത്തിലേക്ക് ക്ഷണിച്ചു ആശംസകൾ അർപ്പിച്ചു.
ജൂൺ 20 -വായനാ ദിനം
ജൂൺ 21 -യോഗാദിനം
ജൂലൈ 21- ചാന്ദ്രദിനം
ചന്ദ്രദിനം സ്കൂളിൽ വിപുലമായി ആചരിച്ചു.
സ്കൂളിൽ പ്രേത്യേക അസംബ്ലി നടന്നു.ചന്ദ്രയാൻ 1 ,2 ,3 എന്നിവയുടെ വിക്ഷേപണത്തിന്റെ വീഡിയോ കൾ പ്രദർശിപ്പിച്ചു.ചന്ദ്രയാനിന്റെ ഇമ്പ്രോവൈസ്ഡ് മാതൃക പ്രവർത്തിപ്പിച്ചു കുട്ടികളിൽ ആവേശം കൊള്ളിച്ചു.സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്.സുരേഷ് സാർ നേതൃത്വം വഹിച്ചു.
ഫുട്ട്ബോൾ മാച്ച്
കാർഗിൽ വിജയദിനം
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരം അർപ്പിച്ച് വാർഷിക ദിനത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി കൂടുകയുണ്ടായി. കുട്ടികൾ ദീപത്തിനു മുൻപിൽ പൂക്കൾ അർപ്പിച്ചു,കുട്ടികളും അദ്ധ്യാപകരും സല്യൂട്ട് നൽകി പ്രാർത്ഥിക്കുകയും ചെയ്തു
"""ക്വിസ്സ് മത്സരം"""
ഓൾ ഇന്ത്യ ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് മത്സരത്തിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് റഹുമാനും സയോനയും സമ്മാനാർഹരായി. അയ്യായിരം രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു.കുട്ടികളെ സ്കൂൾ അസംബ്ലി യിൽ ആദരിച്ചു.
"""മില്ലെറ്റ് ഗാർഡൻ"""
സ്കൂളിൽ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു മില്ലറ്റ് ഗാർഡൻ തയ്യാറാക്കി പരിപാലിച്ചു വരുന്നു.രാഗി,മുതിര,തിന,കമ്പം എന്നീ ഇനങ്ങളാണ് നട്ടത്.
"""വെജിറ്റബിൾ ഗാർഡൻ"""
സ്ക്കൂളിൽ വളരെ നല്ല രീതിയിൽ പച്ചക്കറിക്കൃഷി നടത്തി വരുന്നു.ഗ്രോബാഗിലും നിലത്തുമായി വിവിധ പച്ചക്കറിയിനങ്ങളായ കത്രിക്ക,വെണ്ടക്ക,പച്ചമുളക്,തുടങ്ങിയവ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ കൃഷി ചെയ്യുന്നു.വിളവുകൾ സ്ക്കൂൾഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു