"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 205: | വരി 205: | ||
== [[{{PAGENAME}}/ഡിജിറ്റൽ പൂക്കളം|ഡിജിറ്റൽ പൂക്കളം 2019]] == | == [[{{PAGENAME}}/ഡിജിറ്റൽ പൂക്കളം|ഡിജിറ്റൽ പൂക്കളം 2019]] == | ||
[[പ്രമാണം:44049pookkalam.jpg|ലഘുചിത്രം|ഡിജിറ്റൽ പൂക്കളം]] | [[പ്രമാണം:44049pookkalam.jpg|ലഘുചിത്രം|ഡിജിറ്റൽ പൂക്കളം]] | ||
17:17, 18 നവംബർ 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
44049-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44049 |
യൂണിറ്റ് നമ്പർ | LK/2018/44049 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ലീഡർ | ഷാരോൺ എ ഇ |
ഡെപ്യൂട്ടി ലീഡർ | ഷാനിബ എച്ച് എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുരാഗി ബി എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ എസ് ആർ |
അവസാനം തിരുത്തിയത് | |
18-11-2023 | Remasreekumar |
ആമുഖം
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെയും ഹൈടെക് സ്കൂൾ പദ്ധതിയുടെയും ഭാഗമായി കുട്ടികളിൽ ഐ സി ടി അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഹൈസ്കൂൾ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിനും "ഹായ് സ്കൂൾ കുട്ടിക്കൂട്ടം" പദ്ധതി നടപ്പിലാക്കിയിരുന്നു. പൊതുവിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ ആധുനികവൽക്കരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവര വിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് "ഹായ് സ്കൂൾ കുട്ടിക്കൂട്ടം" പദ്ധതി "ലിറ്റിൽ കൈറ്റ്സ്" എന്ന പേരിൽ പുനർനാമകരണം ചെയ്ത് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷനെ (കൈറ്റ് ) ചുമതലപ്പെടുത്തിയിരിക്കുന്നു.
ലിറ്റിൽകൈറ്റ്സ്
കുട്ടികളെ വിവര വനിമയ സാങ്കേതിക മികവിലേയ്ക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ 8-ാം ക്ലാസ്സിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ഉൾക്കൊള്ളിച്ചു കൊണ്ട് 2018 ജനുവരിയിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്. ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ജനുവരി 22 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, സർക്കാർ , എയ്ഡഡ് ഹൈസ്കൂളുകളിൽ മാനദണ്ഡങ്ങൾക്ക് വിധേയമായി "ലിറ്റിൽ കൈറ്റ്സ് " യൂണിറ്റ് ആരംഭിച്ച് വിദ്യാർത്ഥികൾക്ക് അംഗത്വം നൽകുന്നതിന് നിർദ്ദേശം പുറപ്പെടുവിച്ചു. ആദ്യ ഘട്ടത്തിൽ തന്നെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട സ്ക്കൂളുകളുടെ പട്ടികയിൽ എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂരും സ്ഥാനം നേടിയിരുന്നു. എൽ.കെ/2018/44049 എന്ന യൂണിറ്റ് നമ്പറോട് കൂടി ഇവിടെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് പ്രവർത്തിച്ചുവരുന്നു.
സ്കൂൾ വിക്കി പുതുക്കൽ
സ്ക്കൂൾ വിക്കി പുതുക്കുന്നതിലേയ്ക്കായി സ്കൂൾ വിക്കി പരിശീലനത്തിനു പങ്കെടുത്ത കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി സുരാഗി ടീച്ചറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് മൂന്നാം ബാച്ചിലെ അംഗങ്ങളായ ദേവിക ബി എച്ച്, നന്ദിനി വിജയ്, ശ്രീലക്ഷ്മി എം ആർ എന്നിവരേയും സയൻസ് അദ്ധ്യാപികയായ ശ്രീമതി എൽ ശ്രീകലയേയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു സ്ക്കൂൾ വിക്കി ഗ്രൂപ്പ് രൂപീകരിച്ചു. സ്കൂൾ വിക്കിയിലേയ്ക്കുള്ള വിവര സമാഹരണത്തിൽ എല്ലാ അധ്യാപകരും പങ്കാളികളായി.
സത്യമേവ ജയതേ
സ്മാർട്ട് ഫോണുകളുടെ ആവിർഭാവത്തോടെ ഇന്റർനെറ്റ് നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. കോവി ഡാനന്തരം ഇന്റർനെറ്റ് അധിഷ്ഠിതമായ ഒരു ജീവിതം ലോകമെങ്ങും നിലവിൽ വന്നു. ഇന്റർനെറ്റ് ഉപയോഗിക്കുന്ന കാര്യത്തിൽ പ്രാഗത്ഭ്യം കൈവരുമ്പോഴും അത് ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കുന്നതിന് വീഴ്ച സംഭവിച്ചു വരുന്നു. പഠന പ്രവർത്തനങ്ങൾക്കായി മൊബൈലും ഇന്റനെറ്റും അനുബന്ധ സൗകര്യങ്ങളും ഉപയോഗിക്കുന്ന സാഹചര്യത്തിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ശരിയായ വിധത്തിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് സ്വായത്തമാക്കേണ്ട തുണ്ട്. ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. ഈ പ്രോഗാമുകളെ ഏകോപിപ്പിച്ചു കൊണ്ട് എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർ വഴി നൽകിയ ഒരു പരിശീലന പരിപാടിയാണിത്.
ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും ശരിയായ ഉപയോഗത്തെപ്പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെ കുറിച്ചും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തി എന്ന നിലയിൽ നാം നിർവ്വഹിക്കേണ്ട ഉത്തരവാദിത്തത്തെക്കുറിച്ചും ഈ പരിശീലനത്തിൽ ചർച്ച ചെയ്തു.
സത്യമേവ ജയതേ പരിശീലനം ലഭിച്ച കൈറ്റ് മിസ്ട്രസ് ശ്രീമതി സുരാഗി ടീച്ചർ അദ്ധ്യാപകർക്കും വിദ്യാർത്ഥിനികൾക്കും ഉള്ള ക്ലാസ്സുകൾ കൈകാര്യം ചെയ്തു.ലിറ്റിൽ കൈറ്റുകളായ സീതാലക്ഷ്മി, അർച്ചന ബി.എം, നന്ദിനി വിജയ്, ദേവി ക ബി എച്ച് എന്നിവർ വിദ്യാർത്ഥിനികൾക്കുള്ള പരിശീലന ക്ലാസ്സ് നൽകി.
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ച്ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച്
ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച്
ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിലേയ്ക്കുള്ള പ്രവേശന പരീക്ഷ മാർച്ച് 19 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഐ ടി ലാബിൽ വച്ച് നടത്തുന്നതാണ്.
ചിത്രശാല 2020-2023
|
ലിറ്റിൽകൈറ്റ്സ് 2019-2022 ബാച്ച്
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി 2019-2022
സ്ഥാനപ്പേര് | സ്ഥാനപ്പേര് | അംഗത്തിന്റെ പേര് | ഫോട്ടോ |
---|---|---|---|
ചെയർമാൻ | പിടിഎ പ്രസിഡൻറ് | ഹരീന്ദ്രൻ നായർ എസ് | |
കൺവീനർ | ഹെഡ്മിസ്ട്രസ് | ഉമ വി എസ് | |
വൈസ് ചെയർപേഴ്സൺ 1 | എംപിടിഎ പ്രസിഡൻറ് | ജയശ്രീ | |
വൈസ് ചെയർപേഴ്സൺ 2 | പിടിഎ വൈസ് പ്രസിഡൻറ് | ശ്രീ സന്തോഷ് കുമാർ | |
ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | സുരാഗി ബി എസ് | |
ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | ശ്രീജ എസ് ആർ | |
സാങ്കേതിക ഉപദേഷ്ടാവ് | എസ് ഐ ടി സി | മഞ്ജു പി വി | |
കുട്ടികളുടെ പ്രതിനിധികൾ 1 | ലിറ്റൽകൈറ്റ്സ് ലീഡർ | ദേവിക ബി എച്ച് | |
കുട്ടികളുടെ പ്രതിനിധികൾ 2 | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | നന്ദിനി വിജയ് | |
കുട്ടികളുടെ പ്രതിനിധികൾ 3 | സ്കൂൾ ലീഡർ | തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. | |
കുട്ടികളുടെ പ്രതിനിധികൾ 4 | ഡെപ്യൂട്ടി ലീഡർ | തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. |
ലിറ്റിൽ കൈറ്റ് അംഗങ്ങൾ 2019-2022
|
---|
പ്രിലിമിനറി ക്യാമ്പ് 2019 - 2022 ബാച്ച്
ലിറ്റിൽ കൈറ്റ്സ് മൂന്നാമത്തെ ബാച്ചിന്റെ ക്ലാസ്സുകൾ 2019 ഡിസംബർ 21 നു എക്സ്റ്റേർണൽ ആർ പി മാരായ ശ്രീമതി രാജശ്രീയുടെയും ശ്രീമതി കിരണേന്ദുവിന്റെയും കൈറ്റ് മാസ്റ്റർ ശ്രീ രഞ്ജിത് കുമാറിന്റെയും കൈറ്റ് മിസ്ട്രസ് ശ്രീമതി സുരാഗി ടീച്ചറിന്റെയും നേതൃത്വത്തിൽ വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. ഒരു വിർച്വൽ ബോൾ ഗെയിമോടെ ആയിരുന്നു ക്ലാസ്സിന്റെ ആരംഭം. തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ ചുമതലകളെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ഹൈടെക് പദ്ധതിയെ കുറിച്ചും പ്രൊജക്ടർ, ലാപ്ടോപ്പ് എന്നിവയുടെ പരിപാലനത്തെക്കുറിച്ചും ക്ലാസ്സെടുത്തു. അതിന് ശേഷം എം ഐ ടി ആപ്പ് ഇൻവെന്ററിൽ മൊബൈൽ ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതും ബ്ലെൻഡർ സോഫ്റ്റ് വെയർ ഉപയോഗിച്ച് ത്രിമാന ടൈറ്റിലുകൾ നിർമ്മിക്കുന്ന വിധവും പഠിപ്പിച്ചു.
യൂണിറ്റ് തല ക്ലാസ്സ് 2019-2022
പ്രിലിമിനറി ക്യാമ്പിനെ തുടർന്ന് തുടർന്ന് സ്ക്രാച്ച് പ്രോഗ്രാമിംഗ്, ജിമ്പ് സോഫ്റ്റ്‌വെയർ, ഭാഷാകമ്പ്യൂട്ടിഗ് എന്നീ 3 മേഖലകളിൽ 3 ദിവസത്തെ യൂണിറ്റ് തല ക്ലാസ്സെടുത്തു. കോവിഡ് സാഹചര്യമായിരുന്നതിനാൽ തുടർന്നുള്ള യൂണിറ്റ് തല ക്ലാസ്സുകൾ ഓൺലൈനായി കൈറ്റ്, വിക്ടേഴ്സ് ചാനൽ വഴി നേരിട്ട് സംപ്രേക്ഷണം ചെയ്യുകയായിരുന്നു.കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രക്ഷേണം ചെയ്ത റുട്ടീൻ ക്ലാസ്സുകളും എക്സ്പെർട്ട് ക്ലാസ്സുകളും വിദ്യാർത്ഥിനികൾ വീക്ഷിക്കുകയും സംശയനിവാരണ പ്രവർത്തനങ്ങൾ വാട്സാപ്പ് വഴി നടത്തുകയും ചെയ്തു. നവംബർ 2020 ൽ സ്കൂളുകൾ ഭാഗീകമായി തുറന്നപ്പോൾ ലാപ് ടോപ്പുകൾ വീടുകളിൽ കൊടുത്തയയ്ക്കുകയും അവർക്ക് പഠിച്ച കാര്യങ്ങൾ പരിശീലിക്കാൻ അവസരം ഉണ്ടാക്കുകയും ചെയ്തു. 2021 നവംബറിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയതിനു ശേഷം ഡിസംബർ മുതൽ ഓഫ് ലൈൻ ക്ലാസ്സുകൾ നൽകുകയും അവർക്കുള്ള പ്രോജക്റ്റ് പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
എക്സ്പെർട്ട് ക്ലാസ്സ്
കോവിഡ് സാഹചര്യമായിരുന്നതിനാൽ എക്സ്പെർട്ട് ക്ലാസ്സുകളും കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഓൺലൈനായാണ് സംപ്രേക്ഷണം ചെയ്തത്.
സ്കൂൾ തല ക്യാമ്പ് 2019 - 2022
ലിറ്റിൽ കൈറ്റ്സ് മൂന്നാമത്തെ ബാച്ചിന് കോവിഡ് സാഹചര്യമായിരുന്നതിനാൽ സ്കൂൾ തല ക്യാമ്പ് ഉണ്ടായിരുന്നില്ല.
ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ 2019-2022
കോവിഡ് സാഹചര്യമായിരുന്നതിനാൽ ലിറ്റിൽ കൈറ്റ് 2019 - 22 ബാച്ചിന്റെ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഓൺലൈനായാണ് നടന്നത്. പ്രിലിമിനറി ക്യാമ്പ് മാത്രമാണ് ഓഫ് ലൈനായി നടന്നത്. രാജശ്രീ ടീച്ചറും കിരണേന്ദു ടീച്ചറുമാണ് പ്രിലിമിനറി ക്യാമ്പ് കൈകാര്യം ചെയ്തത്.
- ഈ കാലയളവിൽ സ്കൂളിന്റെ യൂടൂബ് ചാനൽ ആരംഭിക്കുകയും അതിന് വേണ്ട വീഡിയോ നിർമ്മാണം നടത്തുകയും ചെയ്തു.
- ഓൺലൈൻ ദിനാഘോഷങ്ങളിലെല്ലാം ലിറ്റിൽ കൈറ്റുകളുടെ പങ്ക് വ്യക്തമാണ്. ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ, ഡിജിറ്റൽ പോസ്റ്റർ തുടങ്ങിയവ നിർമ്മിച്ചു.
- പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കുള്ള ഐ ടി ഫോക്കസ് ഏരിയ ക്ലാസ്സുകൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ മറ്റ് വിദ്യാർത്ഥിനികൾക്ക് നൽകി.
- ലിറ്റിൽ കൈറ്റ് പ്രോജക്ടുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളിൽ ഗൂഗിൾ മീറ്റ് ക്ലാസ്സുകൾ നടത്തി.
- സത്യമേവ ജയതേ ക്ലാസ്സുകൾ നടത്തി
- സ്കൂൾ വിക്കി പുതുക്കൽ നടത്തി.
ഇൻഡസ്ട്രിയൽ വിസിറ്റ് 2019-2022
കോവിഡ് സാഹചര്യമായിരുന്ന തിനാൽ ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചില്ല.
ചിത്രശാല 2019-2022
|