"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
|റവന്യൂ ജില്ല= ഇടുക്കി | |റവന്യൂ ജില്ല= ഇടുക്കി | ||
|ഉപജില്ല= അറക്കുളം | |ഉപജില്ല= അറക്കുളം | ||
|ലീഡർ= | |ലീഡർ= അബിദേവ് ടി എ | ||
|ഡെപ്യൂട്ടി ലീഡർ= അരുണിമ ഗിരീഷ് | |ഡെപ്യൂട്ടി ലീഡർ= അരുണിമ ഗിരീഷ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= കൊച്ചുറാണി ജോയി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= കൊച്ചുറാണി ജോയി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= സ്മിത പരമേശ്വരൻ | ||
|ചിത്രം=29010-LK.jpg | |ചിത്രം=29010-LK.jpg | ||
|ഗ്രേഡ്= | |ഗ്രേഡ്= |
15:43, 4 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
29010-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 29010 |
യൂണിറ്റ് നമ്പർ | LK2018/29010 |
അംഗങ്ങളുടെ എണ്ണം | 17 |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അറക്കുളം |
ലീഡർ | അബിദേവ് ടി എ |
ഡെപ്യൂട്ടി ലീഡർ | അരുണിമ ഗിരീഷ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കൊച്ചുറാണി ജോയി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സ്മിത പരമേശ്വരൻ |
അവസാനം തിരുത്തിയത് | |
04-11-2023 | 29010 |
ലിറ്റിൽ കൈറ്റ്സ്
വിവര സാങ്കേതികവിദ്യയിൽ താൽപര്യവും അഭിരുചിയുമുള്ളവരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി കൈറ്റിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്ന പ്രവർത്തന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മലയാളം കമ്പ്യുട്ടിങ്ങ്,ഹാർഡ്‌വെയർ, ഇലക്ടോണിക്സ്, ആനിമേഷൻ, സൈബർ സുരക്ഷ എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു 20 കുട്ടികളെ അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുത്തു.അതിൽ 3കുട്ടികൾ സ്കൂൾ മാറി പോയതിനാൽ ഇപ്പോൾ 17 കുട്ടികളുമായി യൂണിറ്റിന്റെ പ്രവർത്തനം സജീവമായി തുടർന്നുകൊണ്ടിരിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം
കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
- അനിമേഷൻ
- സൈബർ സുരക്ഷ
- മലയാളം കമ്പ്യൂട്ടിങ്
- ഹാർഡ്‌വെയർ
- ഇലക്ടോണിക്സ്
എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽതന്നെ കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു..
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടരി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള' നിർവഹിച്ചു. പി ടി എ പ്രസിഡന്റ് യൂസഫ് കളപ്പുര അദ്ധ്യക്ഷത വഹിച്ചു.സ്ക്കൂൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സമർപ്പണം യൂസഫ് കളപ്പുര ഹെഡ്മിസ്ട്രസ് പി നസീമബീവിയ്ക്ക് നൽകി നിർവഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് സുനില ബേബി പ്രവർത്തന പദ്ധതി രൂപരേഖ സമർപ്പണം കൈറ്റ് മിസ്ട്രസ് കെ.പി.ഉഷാകുമാരിക്ക് നൽകി നിർവഹിച്ചു. കൈറ്റ് മിസ്ട്രസും എസ് ഐ ടി സി യുമായ കൊച്ചുറാണി ജോയി പദ്ധതി വിശദീകരണം നടത്തി.
പ്രിലിമിനറി ക്യാംപ് 2018-20
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ഏക ദിന ക്യാപ് രാവിലെ 9 മണിയോടുകൂടി ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ ഔപചാരിക ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള' നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ കൊച്ചുറാണി ജോയി, കെ.പി.ഉഷാകുമാരി എന്നിവർ ആശംസകളർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡറായ അദ്വൈദ് പി ബി ഡപ്യൂട്ടി ലീഡർ ടോണിയ രാജു എന്നിവരെ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികളെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ച് ഗ്രൂപ്പടിസ്ഥാനത്തിൽ ലിറ്റിൽ കൈറ്റ്സിനെക്കുറിച്ച് സംസാരിക്കുന്നതിന് അവസരം നൽകി. തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യങ്ങളും പ്രവർത്തന ക്രമങ്ങളും കൊച്ചുറാണി ജോയി വിശദമാക്കി. തുടർന്ന് ക്ലാസ്സുകളിലേയ്ക്ക് കടന്നു.
പ്രിലിമിനറി ക്യാംപ് 2019-21
2019 വർഷത്തെ ഏക ദിന ക്യാപ് രാവിലെ 9 മണിയോടുകൂടി ആരംഭിച്ചു. പ്രിൻസിപ്പാൾ ഉദ്ഘാടനം നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡറായി അശ്വിൻ പി ഷോമോനേയും ഡപ്യൂട്ടി ലീഡർ ആയി പ്രവിത പി ബിജുവിനേയും തെരഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തൽ ,ഹൈടെക് ക്ളാസ് മുറികളിലെ പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പ്രാപ്തരാക്കൽ തുടങ്ങിയവയെക്കുറിച്ച് ക്ളാസെടുത്തു. കുട്ടികളെ ആറ് ഗ്രൂപ്പുകളായി തിരിച്ച് ഒരോ ഗ്രൂപ്പിനും ഡസ്ക് ടോപ്പ്, ലാപ് ടോപ്പ്, ടാബ്ലറ്റ്, പ്രോജക്ടർ, സ്കാനർ, പ്രിന്റർ എന്നിങ്ങനെ പേരുകൾ നൽകി.സ്കറാച്ച് സോഫ്റ്റ് വെയർ പരിചയപ്പെട്ടു.പ്രോജക്ടർ ഓഫ് ചെയ്യുന്ന വിധം Display settings ക്രമീകരിക്കുന്ന വിധം ,kee stone settings,Eco blank,,sound settings ഇവയെക്കുറിച്ചെല്ലാം വിശദമായി ക്ളാസെടുത്തു.MIT app inventer പരിചയപ്പെട്ടു. ത്രിമാന ആനിമേഷൻ വീഡിയോയുടെ പ്രദർശനത്തോടെ ക്യാംപ് അവസാനിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018-20
- അശ്വതി സജീവ്
- അക്സാമേരി വി ജെ
- അൽഷിഫ വി എ
- അസ്മ അസീസ്
- ആർദ്ര സാബു
- ആഷ്ന പി ബിജു
- ദേവിക സിബി
- മാലിനി ഉണ്ണികൃഷ്ണൻ
- ടോണിയ രാജു
- കാർത്തിക ബിനു
- അരവിന്ദ് കെ ജെ
- അശ്വിൻ കെ ആനന്ദൻ
- അദ്വൈത് പി ബി
- അലൻ ഷാജു
- ശ്രീലക്ഷ്മി കെ ബാബു
- ആഷിക് പി ബിജു
- ആദർശ് സാബു
ലിറ്റിൽ കൈറ്റ്സ് അവാർഡ്
2018-19 വർഷത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള ജില്ലാതല അവാർഡിൽ രണ്ടാം സമ്മാനമായ 25000 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും നേടാൻ കഴിഞ്ഞത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനേ സംബന്ധിച്ചിടത്തോളം അഭിനന്ദനാർഹമാണ്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-21
- അമൃത ബിജു
- അദ്വൈത ജയൻ
- അനീഷ സാജു
- അലീന പ്രമോദ്
- ദേവിക ബിജു
- ജിസ്നാമോൾ സാന്റോ
- റിന്റ റെനി
- പ്രവിത പി ബിജു
- സിൽബി എം ബേബി
- രേഷ്മ സാബു
- അശ്വിൻ പി ഷോമോൻ
- അഭിമന്യു ബൈജു
- അലൻ റെജി
- ബാദുഷ ഷിഹാബ്
- എമിൽ വി ജെ
- ഉണ്ണി വിജയൻ
- വൈഷ്ണവ് രാജേഷ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-22
- ദേവാനന്ദ് സിബി
- അർപ്പിത് ജയൻ
- അമൽ എം.ബി
- നയന സജി
- ധനു ഷൈജു
- ഗോപിക ജയൻ
- അഭിജിത്ത് കെ സുരേഷ്
- അദ്വൈത് കെ മുരളി
- ആൽബിൻ ജോസഫ്
- അഭിരാം എസ്
- രാഹുൽ രാജേഷ്
- അലൻ പ്രമോദ്
- ജിലിന മനോജ്
- അബ്ദുള്ള വി എ
- അഭിരാമി ടി ബി
- ചന്ദന രാജേഷ്
- ടാനിയ കെ ജി
- അനശ്വര സതീശൻ
- അലൻ ഡോമിനിക്
- അനശ്വര പി എ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2020-23
- റിയ റെനി
- റോഹിത് ബൈജു
- ആദിത്യൻ സുനീഷ്
- ആദിത്യൻ രാജേഷ്
- അഭിജിത് പി ഷോമോൻ
- ജിഷ്ണു സി വി
- ബിബി ബിജു
- വാഹിനി ഉണ്ണികൃഷ്ണൻ
- ആകാശ് ശ്രീനിവാസൻ
- അബിയൂദ് ജോയി
- ആൻമരിയ ജോയി
- ആദിത്യൻ ഗോപിനാഥൻ
- ഗോപിക ജയൻ
- ആതിര സജീവ്
- അലീന സാബു
- കെബിൻ ബിജു
- അലൻ സി ഷാജി
- തൽഹ ജമാലുദ്ദീൻ
- ജോബിൻ ടോമി
- റിയ ഫാത്തിമ
- അബിയ ജോർജ്
ഐ.ഡി കാർഡ് വിതരണം
2019-21 ബാച്ചിലെ കുട്ടികളുടെ ഐ.ഡി കാർഡ് വിതരണം ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മർട്ടിൽ മാത്യു നിർവഹിച്ചു.
പ്രവർത്തനങ്ങൾ
തന്നിരിക്കുന്ന മൊഡ്യൂൾ അനുസരിച്ച് വളരെ കൃത്യതയോടെ ഏകദിനക്യാമ്പുകളും റുട്ടീൻ ക്ലാസ്സുകളും നടത്തുകയും കുട്ടികളുടെ പഠനത്തിനാവശ്യമായ എല്ലാ റിസോഴ്സുകളും സൗകര്യങ്ങളും ലാബിൽ ഒരുക്കുകയും ചെയ്തിരിക്കുന്നു.
റുട്ടീൻ ക്ലാസ്സുകൾ
എല്ലാ ബുധനാഴ്ച കളിലും4 മുതൽ 5 വരെ മൊഡ്യൂൾ പ്രകാരമുള്ള ക്ളാസുകൾ നടക്കുന്നു.
ആപ് ഇൻവെന്റർ പരിശീലനം ക്രിസ്മസ് അവധിക്കാല കുട്ടിക്കൂട്ടം ക്യാമ്പ്
ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ ക്രിസ്മസ് അവധിക്കാല പരിശീലന ക്യാമ്പ് കുട്ടികൾക്ക് ഏറെ താല്പര്യം ഉണർത്തുന്നതായിരുന്നു.കുട്ടികൾ അതീവ താല്പര്യത്തോടെ കൈകാര്യം ചെയ്യുന്ന മൊബൈൽ ഫോണുകളിൽ വ്യത്യസ്തമായ ആപ്പുകൾ നിർമ്മിക്കാൻ കഴിഞ്ഞു.
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണനിർവ്വഹണ സമിതി 2018-19
- ചെയർമാൻ - ശ്രീ യൂസഫ് കളപ്പുര(പി.റ്റി.എ. പ്രസിഡന്റ്)
- കൺവീനർ - ശ്രീമതി നസീമബീവി പി(ഹെഡ്മിസ്ട്രസ് )
- വൈസ് ചെയർമാൻ - ശ്രീമതി ഉഷ (എം. പി.റ്റി.എ. പ്രസിഡന്റ്)
- ജോയിന്റ് കൺവീനർമാർ - ശ്രീമതി ഉഷാകുമാരി കെ.പി ( കൈറ്റ് മിസ്ട്രസ്), ശ്രീമതി കൊച്ചുറാണി ജോയി.(കൈറ്റ് മിസ്ട്രസ്)
- സാങ്കേതിക ഉപദേഷ്ടാവ് - ശ്രീമതി കൊച്ചുറാണി ജോയി(എസ്. ഐ. റ്റി. സി.)
- വിദ്യാത്ഥി പ്രതിനിധികൾ - അദ്വൈത് പി ബി (ലിറ്റിൽ കൈറ്റ്സ് ലീഡർ), ടോണിയ രാജു (ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർ)
ലിറ്റിൽ കൈറ്റ്സ് പ്രവർത്തന ഫണ്ട്
കൈറ്റിൽ നിന്നും ഈ സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി 5000 രൂപാ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഐ.ടി. അഡ്വൈസറി കൗൺസിലിന്റെ അക്കൗണ്ടിലൂടെയാണ് ഈ തുക കൈകാര്യം ചെയ്യുന്നത്. അനുവദിച്ച തുകയിൽ നിന്നും താഴെ പറയുന്ന കാര്യങ്ങൾക്കായി പണം ചെലവഴിച്ചിട്ടുണ്ട്.
- ക്ലബ്ബിന്റെ ബോർഡ്
- രജിസ്റ്ററുകൾ
- കുട്ടികളുടെ ഐ ഡി കാർഡ്
- ഏകദിന ക്യാമ്പ്
ഹൈടെക് ക്ലാസ്സ്മുറി പരിപാലന പരിശീലനം
ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ എട്ട്, ഒൻപത്,പത്ത് ക്സാസ്സുകളിലെ കുട്ടികൾക്കായി ഹൈടെക് ക്ലാസ്സ്മുറി പരിപാലന ക്ലാസ്സ് നടത്തി. ലാപ്‌ടോപ്പ് കണക്ടുചെയ്യൽ , പ്രോജക്ടറിന്റെ ഡിസ്‌പ്ലെ സെറ്റ്ചെയ്യൽ , ഡിസ്‌പ്ലെ ലഭിക്കാതെ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾ എന്നിവയിലാണ് പരിശീലനം നൽകിയത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ അംഗങ്ങൾ ഹൈടെക് ക്ളാസ് മുറികളിലെ ലാപ്ടോപ്പുകളുടെ പരിപാലനം നടത്തിവരുന്നു.
ഐ ടി മേള പരിശീലനം
ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മേളയിൽ പങ്കെടുക്കുന്ന കുട്ടികള്ക്കായി ഡിജിറ്റൽ പെയിൻറിംഗ് , മലയാളം ടൈപ്പിംഗ്, പ്രസന്റേഷൻ ,ക്വിസ് എന്നിവയിൽപരിശീലനം നടത്തിവരുന്നു.
സ്ക്കൂൾതല ക്യാമ്പ് 2020-23 ബാച്ച്
ഈശ്വര പ്രാർത്ഥനയോടെ 20/01/2022 - രാവിലെ പത്ത് മണിയ്ക്ക് 2020-23 ബാച്ചിന്റെ സ്ക്കൂൾതല ക്യാമ്പ് ആരംഭിച്ചു. കുടയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മിസ്ട്രസ്‍മാരായ ശ്രീമതി കൊച്ചുറാണി ജോയി,ശ്രീമതി ലിൻഡ ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ശേഷം കുട്ടികളെ നാല് ഗ്രൂപ്പുകൾ ആയി തിരിച്ചു. ഗ്രൂപ്പ് നിർണയം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഒരു ഗെയ്മിലൂടെ നടത്തപ്പെടുകയും ഓരോ ഗ്രൂപ്പിനും ക്യാപ്റ്റൻമാരെ തിരഞ്ഞെടുക്കുകയും ചെയ്തു.തുടർന്ന് കുട്ടികൾക്കായി ഒരു അനിമേഷൻ മൂവി പ്രദർശിപ്പിച്ചു.രണ്ടു കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പുകൾ ആയി തിരിഞ്ഞ് മത്സരരൂപേണ നടത്തപെട്ട ഓരോ ഘട്ടത്തിലും ആദ്യം പൂർത്തിയാക്കിയ ഗ്രൂപ്പിനെ വിജയികൾ ആയി തിരഞ്ഞെടുത്തു.ആനിമേഷനും Scratch 2 ഉപയോഗിച്ച് game നിർമ്മിക്കുന്നവിധവും കുട്ടികൾ മനസിലാക്കി. കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ന്റെ പ്രവർത്തനത്തെ കുറിച്ച് തങ്ങൾക്ക് ലഭിച്ച അറിവുകളും അനുഭവങ്ങളും എല്ലാവരുമായി പങ്കുവെച്ചു., ക്യാമ്പ് വൈകിട്ട് 4മണിയോടെ അവസാനിച്ചു.
ഉപജില്ലാ ക്യാംപ്
സ്കൾതല ക്യാമ്പിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ച 06 കുട്ടികൾക്ക് ഉപജില്ലാ ക്യാംപിലേയ്ക്ക് സെലക്ഷൻലഭിച്ചു.
2019-20 വർഷത്തെ സ്ക്കൂൾ തല പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
സ്ക്കൂൾ പ്രവേശനോത്സവം ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി സുനിത സി വി ഉദ്ഘാടനം ചെയ്തു..ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ എം മോനിച്ചൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ബാങ്ക് പ്രസിഡന്റ് ,പി ടി എ പ്രസിഡന്റ് ശ്രീ കൊന്താലം ഹസൻ ,എച്ച് എം ഇൻ ചാർജ് കെ പി ഉഷാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു.എല്ലാവിഷയങ്ങൾക്കും ഫുൾ എ പ്ളസ് വാങ്ങിയ കുട്ടികളെ അനുമോദിച്ചു.
വായനാദിനാചരണം
വായനാ ദിനാചരണം എച്ച് എം ഇൻ ചാർജ് കെ പി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. വായനാദിന പ്രതിജ്ഞയ്ക്കുശേഷം കുട്ടികളുടെ ക്വിസ്, നാടൻ പാട്ട്, വായനാ മത്സരം ,കൈയെഴുത്തു മത്സരം തുടങ്ങിയവ നടത്തി. കുട്ടികൾ തയ്യാറാക്കിയ അക്ഷര മരം എല്ലാവരുടയും ശ്രദ്ധ പിടിച്ചുപറ്റി. വായനാദിനമഹത് വചനങ്ങളും സന്ദേശങ്ങളും കവികളുടേയും കലാകാരൻമാരുടേയും ശാസ്ത്രജ്ഞൻമാരുടേയും ചിത്രങ്ങളും കൊണ്ട് അക്ഷരമരം അലങ്കരിച്ചു. അധ്യാപകരായ മേഴ്സി ഫിലിപ്പ്, കെ.ജെ നാൻസി എന്നിവർ നേതൃത്വം നൽകി. വിജയികളായ കുട്ടികൾക്ക് എച്ച് എം ഇൻ ചാർജ് കെ പി ഉഷാകുമാരി , സ്റ്റാഫ് സെക്രട്ടറി കൊച്ചുറാണി ജോയി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനാപക്ഷാചരണം
വായനാപക്ഷാചരണത്തിന്റെ ഭാഗമായി സ്ക്കൂളിൽ പുസ്തക പ്രദർശനം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു.,പി ടി എ പ്രസിഡന്റ് ശ്രീ കൊന്താലം ഹസൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എസ്.ഡി ഷീജ ,എച്ച് എം ഇൻ ചാർജ് കെ പി ഉഷാകുമാരി ,ലൈബ്രറി ഇൻ ചാർജ് കെ.കെ.ഷൈലജ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗവ.എൽ പി സ്ക്കൂളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു.അധ്യാപകരായ ലിൻറ ജോസ് ,ടി അജിത ,കൊച്ചുറാണി ജോയി, ഇന്ദു ടി എൻ, സിന്ദുമോൾ വി കെ എന്നിവർ നേതൃത്വം നൽകി.
ലഹരി വിരുദ്ധ ദിനാചരണം
ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിമുക്തി ക്ളബിന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ ക്ളാസ് നടത്തി. സിവിൽ എക്സൈസ് ഓഫീസർ പി എ സുമീന ,പി എസ് അനൂപ് എന്നിവർ ക്ളാസ് നയിച്ചു. കുട്ടികൾക്കായി നടത്തിയ ചിത്ര രചന , പോസ്റ്റർ രചന മത്സരങ്ങളിലെ വിജയികൾക്ക് എച്ച്. എം ഇൻ ചാർജ് കെ പി ഉഷാകുമാരി സമ്മാനങ്ങൾ വിതരണം ചെയ്തു. ശേഷം കുട്ടികളുടെ റാലി നടത്തി. അധ്യാപകരായ മേഴ്സി ഫിലിപ്പ് നാൻസി കെ.ജെ.,അജിത ടി, ഇന്ദുജ പ്രവീൺ എന്നിവർ നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് അവാർഡ് ജേതാക്കൾക്കുള്ള പി ടി എ അനുമോദനം
പി ടി എ യുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അവാർഡ് നേടിയ കുട്ടികളെ അനുമോദിച്ചു. പി ടി എ പ്രസിഡന്റ് കൊന്താലം ഹസൻ അദ്ധ്യക്ഷത വഹിച്ച യോഗം ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു ഉദ്ഘാടനംചെയ്തു. ജല്ല പഞ്ചായത്ത് മെമ്പർ സുനിത സി വി, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ സുജ ഷാജി എന്നിവർ അവാർഡ് ജേതാക്കൾക്ക് മെമന്റോ നൽകി.ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ,കുടയത്തൂർ അഗ്രികൾച്ചർ ബാങ്ക് സെക്രട്ടറി അബ്ദുൾ നിസാർ,മുൻ പ്രിൻസിപ്പാൾ റോയീ ഫിലിപ്പ് ,കൈറ്റ് മിസ്ട്രസ് കൊച്ചുറാണി ജോയി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ എസ് ഡി ഷീജ സ്വാഗതവും എച്ച്.എം ഇൻ ചാർജ് കെ.പി ഉഷാകുമാരി നന്ദിയും രേഖപ്പെുത്തി.
ക്ളാസ് ലൈബ്രറി ഉദ്ഘാടനം
ക്ളാസ് ലൈബ്രറി പുസ്തകങ്ങളുടേയും അലമാരകളുടേയും ഉദ്ഘാടനം ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു നിർപഹിച്ചു. പി ടി എ പ്രസിഡന്റ് കൊന്താലം ഹസൻ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ സുജ ഷാജി ,എച്ച്.എം .ഇൻ ചാർജ് കെ പി ഉഷാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു. തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ ഹൈസ്ക്കൂൾതല വായനാ മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനവിതരണവും നടന്നു. അധ്യാപകരായകെ കെ ഷൈലജ, കെ ജെ നാൻസി, കൊച്ചുറാണി ജോയി എന്നിവർ നേതൃത്വം നൽകി.
ചാന്ദ്രദിനാചരണം
ഇ ടി ക്ളബിന്റെയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. യു പി ,എച്ച് എസ് വിഭാഗങ്ങളിലായി ക്വിസ് ,പ്രസംഗം ,ചാന്ദ്ര ദിനപ്പാട്ട് എന്നിീ മത്സരങ്ങൾ നടത്തി. തുടർന്ന് ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം തൽസമയം കുട്ടികൾക്കു മുൻപിൽ പ്രദർശിപ്പിച്ചു. . തുടന്ന് റാലിയും നടത്തി.അധ്യാപകരായ കെ ജെ നാൻസി ,ഇന്ദുജ പി വി ,മേഴ്സി ഫിലിപ്പ് ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. എച്ച് എം ഇൻചാർജ് കെ പി ഉഷാകുമാരി സമ്മാനങ്ങൾ വിതരണം ചെയ്തു.
പെൻ ഫ്രണ്ട്സ്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹരിത കേരളം മിഷന്റെ ഭാഗമായി കുടയത്തൂർ ഗ്രാമ പഞ്ചായത്തുമായി ചേർന്ന് സ്കൂളിലെ കുട്ടികളുടെ ഉപയോഗ ശൂന്യമായ പേനകൾ ശേഖരിക്കുന്ന പ്രവർത്തനം ആരംഭിച്ചു പാഴ് പേനകൾ സംഭരിക്കുന്നതിനുള്ള പെട്ടികൾ സ്ക്കൂളിൽ സ്ഥാപിച്ചു. വൃത്തിയും ശുദ്ധജല ലഭ്യതയും സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉദ്പാദനവുമാണ് ഹരിതകേരളം മിഷൻ ലക്ഷ്യം വയ്ക്കുന്നത്.മാലിന്യക്കടലായി മാറുന്ന നമ്മുടെ നാടിനെ അതിൽനിന്നും കരകയറ്റുന്നതിന് ലക്ഷ്യമിടുന്ന ജില്ല ഹരിതകേരളം മിഷന്റെ ചെറിയൊരു ചുവടു വയ്പാണ് "പെൻ ഫ്രെണ്ട്സ് മാലിന്യങ്ങളെ തരം തിരിച്ച് ശേഖരിക്കുന്നതിന്റെപ്രാധാന്യം കുട്ടികളിലൂടെ സമൂഹത്തിന് നൽകുകയെന്ന ആശയമാണ് ഈ പദ്ധതി മുന്നോട്ടു വയ്ക്കുന്നത്. പാഴ്വസ്തുക്കളെല്ലാം തന്നെ പുനരുപയോഗ സാധ്യമാണെന്നും അവയെ സുരക്ഷിതമായി പുനചംക്രമണത്തിന് നൽകാമെന്നും ബോധ്യപ്പെടുത്താനാണ് ഈ കാമ്പയിനിലൂടെ ശ്രമിക്കുന്നത്.
ഹിരോഷിമ ദിനാചരണം
കുടയത്തൂർ ഗവ. ഹയർ സെക്കറിസ്ക്കൂളിൽ ഹിരോഷിമദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. തുടർന്ന് സഡാക്കോ കൊക്കുകളുടെ നിർമ്മാണവും നടത്തി. യു പി എച്ച് എസ് വിഭാഗങ്ങളിലായിക്വിസ് ,പ്രസംഗം, റാലി .കവിതാലാപനം എന്നിവ നടത്തി .എച്ച്.എം ഇൻ ചാർജ് കെ പി ഉഷാകുമാരി ലൂസമ്മ സെബാസ്റ്റൻ, കെ കെ ഷൈലജ ,ലിന്റ ജോസ് ടി അജിത,മേഴ്സി ഫിലിപ്പ് നാൻസി കെ ജെ ഇന്ദുജ പി വി എന്നിവർ നേതൃത്വം നൽകി.
സംസ്കൃതദിനാചരണം
സംസ്കൃത ദിനാചരണം കുടയത്തൂർ ഗ്രാമ പഞാചായത്ത് മെമ്പർ ഷീഭ
ഓണാഘോഷം
അധ്യാപകദിനാചരണം
ഓസോൺ ദിനാചരണം
ഓണചങ്ങാതി
ഹലോ ഇംഗ്ളീഷ്
ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഹലോ ഇംഗ്ളീഷ് പ്രവർത്തനങ്ങളുടെ വിലയിരുത്തലും തുടർപ്രവർത്തനങ്ങളുടെ ആസൂത്രണവും നടത്തി ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു.
ഹിന്ദി മാസാചരണ സമാപനം
വ്യത്യസ്തമായ ദിനാചരണവുമായി കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും ഹിന്ദി ക്ളബിന്റെയും ആഭിമുഖ്യത്തിൽ സ്ക്കൂളിൽ നടത്തിയ ഹിന്ദി മാസാചരണ സമാപനം ഒരു വേറിട്ട അനുഭവമായി.അഞ്ചാം ക്ളാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. പി.ടി.എ പ്രസിഡന്റ് ശ്രീ വി സി ബൈജു അധ്യക്ഷത വഹിച്ച യോഗം കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. പൂച്ചപ്ര ഗവ.ഹൈസ്ക്കൂൾ അധ്യാപിക ശ്രീമതി അമ്പിളി അപ്പുക്കുട്ടൻ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ശ്രീമതി എസ്.ഡി ഷീജ, മുൻ പി.ടി.എ പ്രസിഡന്റ് ശ്രീ കൊന്താലം ഹസൻ, ബി അർ സി ട്രെയിനർമാരായ സെറിൻ പ്രകാശ്, നീതു എം എം എന്നിവർ ആശംസകൾ അർപ്പിച്ചു. വ്യാകരണം പഠിക്കുക എന്നത് അത്ര രസകരമായ കാര്യമല്ല. പക്ഷേ അത് ഒരു വള്ളം കളിയിലൂടെയും തിരുവാതിരയിലൂടെയും കുട്ടികൾ അവതരിപ്പിച്ചത് എന്തു കൊണ്ടും ശ്രദ്ധേയമായി. പ്രസംഗം , കവിത, ഹാസ്യഗീതം, നാടൻപാട്ട്, മോണോ ആക്ട്, മാപ്പിളപ്പാട്ട്, നാടകം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസികയുടേയും ഹിന്ദി ഡിക്ഷനറിയുടേയും പ്രകാശനം നിർവഹിച്ചു. ശ്രീമതി അമ്പിളി അപ്പുക്കുട്ടൻ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.കൺവീനർ കൊച്ചുറാണി ജോയി സ്വാഗതവും എച്ച് എം ഇൻ ചാർജ് കെ പി ഉഷാകുമാരി നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ കെ കെ ഷൈലജ, ലിന്റ ജോസ്, നാൻസി കെ ജെ , മേഴ്സി ഫിലിപ്പ് , സിന്ദുമേൾ വി കെ , ഇന്ദു ടി എൻ , നീതു, അനു ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ,ഹിന്ദി ക്ളബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
പാഠം ഒന്ന് എല്ലാരും പാടത്തേയ്ക്ക്
സുരക്ഷിത ശബ്ദ മേഖല കാമ്പസ് പദ്ധതി
ഏകദിന ക്യാംപ്
ഐ .ടി മേള
കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു വന്ന അറക്കുളം വിദ്യാഭ്യാസ ഉപജില്ല ഐ.റ്റി മേള സമാപിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള മേള ഉദ്ഘാടനം ചെയ്തു. കൺവീനർ കൊച്ചുറാണി ജോയി സ്വാഗതവും എച്ച് എം ഇൻ ചാർജ് ഉഷാകുമാരി കെ പി നന്ദിയും രേഖപ്പെടുത്തി. അറക്കുളം ഉപജില്ലയിലെ എല്ലാ സ്ക്കൂളുകളിൽനിന്നും കുട്ടികൾ പങ്കെടുത്തു.
ഉച്ച ഭക്ഷണത്തോടൊപ്പം പാട്ടും പദ്ധതി
എന്റെ അമ്മ സ്മാർട്ട് അമ്മ പരിശീലനം
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ വിവര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മക്കളെപഠിപ്പിക്കുവാൻ അമ്മമാർക്കുള്ള പരിശീലനം നടന്നു . എന്റെ അമ്മ സ്മാർട്ട് അമ്മ എന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ വിവര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മക്കളെ പഠിപ്പിക്കുവാൻ അമ്മമാർക്കുള്ള പരിശീലനം നടന്നു . പി ടി എ പ്രസിഡന്റ് വി സി ബൈജു അധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് കൊച്ചുറാണി ജോയി ക്ള്സിന് നേതൃത്വം നൽകി. പാഠപുസ്തകത്തിലെ ക്യു ആർ കോഡ് സ്കാൻചെയ്ത് ഉപയോഗിക്കുന്ന വിധം, ഹൈടെക് ക്ലാസ് റൂം പഠനരീതി, സമഗ്ര വിദ്യാഭ്യാസ വിഭവപോർട്ടൽ, വിക്ടേഴ്സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ, സമേതം പോർട്ടലിലെ സൗകര്യങ്ങൾ, സൈബർ സുരക്ഷ എന്നിവയിൽ അമ്മമാർക്ക് പരിശീലനം നൽകി. അധ്യാപകർക്കും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും വീഡിയോ കോൺഫറൻസിംഗ് വഴി കേരള ഇൻഫ്രാസ്ട്രക്ചർ ഫോർ എഡ്യുക്കേഷന്റെ പരിശീലനം ലഭിച്ചിരുന്നു . മൊബൈൽഫോൺ ഇൻറർനെറ്റ് ഉപയോഗം സമൂഹത്തിൽ വ്യാപകമായ സാഹചര്യം കണക്കിലെടുത്താണ് പുതിയ രീതി. വീടുകളിലെ സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾക്ക് കൂടി പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഈ പരിശീലനത്തിന്റെ ലക്ഷ്യം. പി. ടി. എ വൈസ് പ്രസിഡന്റ് ലിസി പ്രമോദ്, MPTA പ്രസിഡന്റ് സുനില ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകരായ ലിൻഡ ജോസ് , കെ കെ ഷൈലജ എന്നിവർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് ലീഡർ ടോണിയ രാജു സ്വാഗതവും ഡപ്യൂട്ടി ലീഡർ അദ്വൈത് പി. വി നന്ദിയും രേഖപ്പെടുത്തി.
ശ്രദ്ധ മികവിലേയ്ക്ക് ഒരു ചുവട് പദ്ധതി
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഠനത്തിനു പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് പ്രത്യക സഹായം നൽകി മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിനുള്ള പ്രത്യക പഠനപദ്ധതി ശ്രദ്ധ മികവിലേയ്ക്ക് ഒരു ചുവടിന്റെ ജില്ലാതല ഉദ്ഘാടനം കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി. സുനിത പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇടുക്കി ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.കെ മിനി മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി ഡയറ്റ് പ്രിൻസിപ്പാൾ കെ എം സോമരാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷീബ ചന്ദ്രശേഖരപിള്ള അറക്കുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ വി രാജു,ബ്ളോക്ക് പ്രോഗ്രാം ഓഫീസർ മുരുകൻ വി അയത്തിൽ പ്രിൻസിപ്പൾ എസ് ഡി ഷീജ ഹെഡ്മാസ്റ്റർ സിറിയക് സെബാസ്റ്റ്യൻ കെ,പി ടി എ പ്രസിഡന്റ് വി സി ബൈജു എന്നിവർ പ്രസംഗിച്ചു.
മലയാള ദിനാഘോഷവും ഭരണഭാഷാ വാരഘോഷവും
കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നുവന്ന മലയാള ദിനാഘോഷവും ഭരണഭാഷാ വാരഘോഷവും സമാപിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പ്രതിജ്ഞയെടുത്തു. കുട്ടികളുടെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ സിറിയക് കെ സെബാസ്റ്റ്യൻ, കെ.കെ. ഷൈലജ എന്നിവർ ആശംസകളർപ്പിച്ചു. സീനിയർ അസിസ്റ്റന്റ് കെ.പി. ഉഷാകുമാരി, സ്റ്റാഫ് സെക്രട്ടഫി കൊച്ചുറാണി ജോയി, അധ്യാപകരായ ലൂസമ്മ സെബാസ്റ്റ്യൻ, ലിന്റ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.
നാട്ടിലെ പ്രതിഭകളെത്തേടി
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ‘'നാട്ടിലെ പ്രതിഭകളെത്തേടി " എന്ന പദ്ധതിക്ക് തുടക്കവുമായി. സ്ക്കൂളുകളിൽ സാമൂഹികമായ ഇടപെടൽ വർദ്ധിപ്പിക്കുക ,നാട്ടിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭകളെ കണ്ടെത്തി അവരുടെ അറിവും അനുഭവങ്ങളും വിദ്യാലയങ്ങൾക്ക് പ്രയോജനപ്പെടുത്തുക തുടങ്ങിയവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. സ്ക്കൂളിലെ കുട്ടികളും അധ്യാപകരും പൂർവ വിദ്യാർത്ഥിയും ചെണ്ട വാദ്യത്തിൽ പ്രഗത്ഭനുമായ ശ്രീജിത്ത് സി എസ് ന്റെ വീട്ടിലെത്തി .കുട്ടികൾ സ്ക്കൂളിലെ ഉദ്യാനത്തിലെ പൂക്കൾ നൽകി ആദരിച്ചു. എച്ച്.എം കെ.സിറിയക് സെബാസ്റ്യൻ പൊന്നാട അണിയിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ അശ്വിൻ പി ഷോമോൻ മധുരപലഹാരം നൽകി., അധ്യാപകരായ കൊച്ചുറാണി ജോയി, ലിന്റ ജോസ്, ടി അജിത, മേഴ്സി ഫിലിപ്പ് ,നാൻസി കെ ജെ എന്നിവർ നേതൃത്വം നൽകി .
ശിശുദിന ആഘോഷം
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ശിശുദിന ആഘോഷം നടത്തി. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ റാലി നടത്തി. ക്വിസ് ,പ്രസംഗം, സംഘഗാനം ഡാൻസ് എന്നിവ അവതരിപ്പിച്ചു. അധ്യാപകരായ കൊച്ചുറാണി ജോയി, ലിന്റ ജോസ്, ടി അജിത, മേഴ്സി ഫിലിപ്പ് ,നാൻസി കെ ജെ എന്നിവർ നേതൃത്വം നൽകി .
ഡിജിറ്റൽ മാഗസിൻ പ്രകാശനം
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം കുടയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സാബു സെബാസ്റ്റ്യൻ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് വി സി ബൈജു അദ്ധ്യക്ഷത വഹിച്ചു.
ഹിന്ദി ദിനാചരണം
ഹിന്ദി ദിനാചരണം
ലിറ്റിൽ കൈറ്റ്സ് 2021-24
- ജിഷ്ണ പി ആർ
- അക്ഷര മധു
- ഹെലൻ ഷാജി
- അഖിൽ സാജു
- ആഷ്ന ടി.എസ്
- അർജുൻ പി എ
- ഷെൽബിൻ സോജൻ
- അൽഫോൺസ് കെ റെജി
- മുഹമ്മദ് ഇർഫാൻ
- ജിന്റോ മോൻ ജിമ്മി
- കാർത്തിക് കെ.ജെ
- ടിൻസ് ഷൈൻ
- ശ്രീഹരി ടി എസ്
- ലുക്മാനുൽ ഹക്കീം കെ എൻ
- അരുണിമ ഗിരീഷ്
- ജോസ്നാമോൾ സജോ
ലിറ്റിൽ കൈറ്റ്സ് 2022-25
- അഖിൽ എം ബി
- അഭിമന്യു ജി
- സച്ചു രാമചന്ദ്രൻ
- അശ്വതി വിനീത്
- ടോണാ ടോമി
- ആദിത്യ കെ എം
- ദുർഗാദേവി
- ആദിത്യൻ അഖിലേഷ്
- ആഷ്മി ടി എസ്
- ആബിദ് ജലീൽ
- ദീപക് സി
- അനഘ സുരേഷ്
- അജയ് ജോൺസൺ
- അക്ഷയ ജോണി
- റിയ റിബു
- അമ്മു ബിനു
- സി എസ് സർവ്വേഷ്
- അക്ഷയ വി ജെ
- കുവേന്ദ്രൻ ജി
ഡിജിറ്റൽ സാക്ഷരതാ ക്ലാസ്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഡിജിറ്റൽ സാക്ഷരതാ ക്ലാസ് നടത്തി. രക്ഷിതാക്കൾക്ക് കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ പറഞ്ഞു കൊടുത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മാതൃകയായി. കമ്പ്യൂട്ടറിന്റെയും ഇൻറർനെറ്റിന്റെയും അനന്തസാധ്യതകൾ രക്ഷിതാക്കളിൽ കൗതുകമുണർത്തി. ഇനിയും ഇതു പോലുള്ള ക്ലാസുകൾ വേണമെന്ന് അവർ ആവശ്യപ്പെട്ടു. ഹെഡ്മിസ്ട്രസ് എം.ജീന ക്ലാസ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മിസ്ട്രസ് മാരായ കൊച്ചുറാണി ജോയി, ലിൻഡ ജോസ് എന്നിവർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകൾ നയിച്ചു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാംപ് 2022-25
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് നടന്നു . പി ടി എ പ്രസിഡണ്ട് പി .ആർ നാരായണൻ അധ്യക്ഷത വഹിച്ച ക്യാമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം ജീന, കെ കെ ഷൈലജ, ഇന്ദു, നിഷ എന്നിവർ ആശംസകൾ അർപ്പിച്ചു .കൈറ്റ് മിസ്ട്രസ്‍മാരായ കൊച്ചറാണി ജോയി, ലിൻഡ ജോസ് എന്നിവർ ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ റോൾ എന്താണ് എന്നും എന്തൊക്കെ കാര്യങ്ങളിലാണ് അവർ ശ്രദ്ധ പുലർത്തേണ്ടതെന്നും വിവിധ ക്ലാസുകളിലൂടെ അവർക്ക് അവബോധം സൃഷ്ടിക്കുക എന്നുള്ളതാണ് ഈ ക്യാമ്പിന്റെ ഉദ്ദേശം . പ്രോഗ്രാമിംഗിന് അപഭിരുചിയുള്ള കുട്ടികളിൽ അതിനോട് ആഭിമുഖ്യം വളർത്തുന്ന തരത്തിലുള്ള ഗെയിമുകൾ, മൊബൈൽ ആപ്പ് നിർമ്മാണത്തിനുള്ള എം ഐടി ആപ്പ് ഇൻവെന്റർ, വിവിധ ആക്ടിവിറ്റികൾ തുടങ്ങിയവയിലെല്ലാം കുട്ടികൾക്ക് പരിശീലനം ലഭിച്ചു.ലിറ്റിൽ കൈറ്റ്സ് ലീഡർ ആദിത്യൻ അഖിലേഷ് സ്വാഗതവും ഡപ്യൂട്ടി ലീഡർ അക്ഷയ വി ജെ നന്ദിയും പറഞ്ഞു
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ക്യാംപ് ആർ.പി പരിശീലനം
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2020 - 23 യൂണിറ്റിന്റെ ആർപി പരിശീലനം നടന്നു. M T മാരായ നസീമ, ജോസഫ് മാത്യു എന്നിവർ ക്ളാസുകൾ നയിച്ചു. അറക്കുളം സബ് ജില്ലയിലെ എല്ലാ കൈറ്റ് മിസ്ട്രസ്‍മാരും പരിശീലനത്തിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് 2020 - 23 യൂണിറ്റ് ക്യാമ്പ്
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2020 - 23 യൂണിറ്റ് ക്യാമ്പ് നടന്നു. ഹെഡ് മിസ്ട്രസ് എം ജീന അധ്യക്ഷത വഹിച്ച ക്യാമ്പ് കുടയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. ഐ.സി.ടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്ക്കൂൾ സാഹചര്യത്തിൽ ഫല പ്രദമായി ഇടപെടാനുമുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ച് കൊണ്ടാണ് പരിശീലന പരിപാടികൾ കുട്ടികൾക്ക് നൽകുന്നത്. റ്റുപി ട്യൂബ് ഡസ്ക്ക് , സ്ക്രാച്ച്, ആപ് ഇൻവെൻറർ എന്നിവയിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും കുട്ടികൾ മനസിലാക്കി. കൈറ്റ് മിസ്ട്രസ്മാരായ കൊച്ചുറാണി ജോയി സ്വാഗതവും ലിൻഡ ജോസ് നന്ദിയും പറഞ്ഞു.
എക്സ്പേർട്ട് ക്ളാസ്
ലിറ്റിൽ കൈറ്റ്സ് റോബോട്ടിക്സ് പദ്ധതി
ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിന്റെ അറക്കുളം ഉപജില്ല ക്യാമ്പ്
ഹരിത വിദ്യാലയം റിയാലിറ്റി ഷോ പോസ്റ്റർ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ പോസ്റ്റർ പതിക്കുന്നു.....
ലിറ്റിൽ കൈറ്റ്സ് കുളം വൃത്തിയാക്കുന്നു.
ക്യാമറ ട്രെയിനിംഗ്
ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് ക്യാമറ ട്രെയിനിംഗ് നടത്തി.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2023
കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടന്നു. ഹെഡ്മിസ്ട്രസ് എം.ജീന അധ്യക്ഷത വഹിച്ച ക്യാമ്പ് കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. മാറിയ ജീവിതക്രമം, നവീന ലോകത്തെ സാങ്കേതിക വിദ്യയുടെ സാധ്യതകൾ എന്നിവ ബോധ്യപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ രൂപീകരണം, പ്രസക്തി എന്നിവയെക്കുറിച്ച് വിദ്യാർഥികളിൽ ധാരണയുണ്ടാക്കുകയാണ് ഈ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യാധിഷ്ടീതമായ ഉപകരണങ്ങളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സ് പദ്ധതിയെക്കുറിച്ചം അവയിലെ ഓരോ അംഗത്തിന്റെയും ചുമതലകളെക്കുറിച്ചും കുട്ടികൾ മനസിലാക്കി.സ്ക്രാച്ച് സോഫ്റ്റ്‌വെയറിലെ സ്റ്റേജ് ,സ്പ്രൈറ്റ് ,കോഡ് ബ്ലോക്കുകൾ മുതലായവയെല്ലാം കുട്ടികൾ പരിചയപ്പെട്ടു. കോഴിക്കുഞ്ഞിനെ പൂച്ചയിൽ നിന്നും രക്ഷിക്കുന്ന ഗെയിം, ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണം ,റോബോട്ടിക്സ് എന്നിവയിൽ കുട്ടികൾ പരിശീലനം നേടി. കൈറ്റ് മാസ്റ്റർ ട്രെയിനർ നസീമ ബീവി ക്ലാസുകൾ നയിച്ചു. എസ് .ഐ .ടി .സി കൊച്ചുറാണി ജോയി സ്വാഗതവും കൈറ്റ് മിസ്ട്രസ് സുലൈഖ ബീവി നന്ദിയും പറഞ്ഞു . ഗെയിമിൽ വിജയികളായ ഗ്രൂപ്പുകൾക്ക് ഹെഡ്മിസ്ട്രസ് എം .ജീന സമ്മാനങ്ങൾ വിതരണം ചെയ്തു.
...തിരികെ പോകാം... |
---|