"ജി.എച്ച്.എസ്. പെരകമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 73: വരി 73:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
[[ജി.എച്ച്.എസ്. പെരകമണ്ണ /ഓഡിറ്റോറിയം|ഓഡിറ്റോറിയം]]


==വഴികാട്ടി==
==വഴികാട്ടി==
<big><big>അരീക്കോട്-പത്തനാപുരം - എടവണ്ണ റൂട്ടിൽ ഒതായി അങ്ങാടിയിൽ നിന്ന് 750 മീറ്റർ ദൂരം</big>
<big><big>അരീക്കോട്-പത്തനാപുരം - എടവണ്ണ റൂട്ടിൽ ഒതായി അങ്ങാടിയിൽ നിന്ന് 750 മീറ്റർ ദൂരം</big>
</big>
</big>

22:04, 8 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എച്ച്.എസ്. പെരകമണ്ണ
വിലാസം
ഒതായി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവണ്ടൂര്‍
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-01-201748247






ചരിത്രം

1924-ൽ പുത്തൻവീട്ടിൽ മുഹമ്മദ് ഹാജി എന്ന നാട്ടിലെ സമ്പന്ന വ്യക്തിയാണ് ഒതായിയിൽ ഒരു ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചത്. 1928ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.1937-ൽ പി.വി.ആ മിക്കുട്ടി മെമ്മോറിയൽ ഹാൾ സ്കൂളിനായി സ്ഥാപിച്ചു.മുഹമ്മദ് ഹാജിയുടെ മകൻ പി.വി ഉമ്മർ കുട്ടിയാണ് ആദ്യ പഠിതാവ്. പിന്നീട് പി.വി.ഉമ്മർ കുട്ടി ഹാജി തന്നെ സ്കൂളിന് വേണ്ടി കൊടിഞ്ചിറയിൽ ഒന്നര ഏക്കർ സ്ഥലം സൗജന്യമായി നൽകി. പിന്നീടാണ് പല ഘട്ടങ്ങളിലായി ഇവിടെ കെട്ടിടങ്ങൾ ഉണ്ടാക്കിയത് .2007-ൽ സ്ക്കൂൾ മുഴുവനും ഒരേ കോമ്പൗണ്ടിലേക്ക് മാറ്റി. ഇത്രയും കാലം മദ്രസ്സ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ 2013-ൽ നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹൈസ്കുൾ നിലവിൽ വന്നു .പി.കെ ബഷീർ MLA യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.അതോടെ വീണ്ടും സ്കൂൾ മദ്രസ്സ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു. ഇപ്പോൾ ഹൈസ്ക്കൂൾ പൂർണമായും ഇവിടെയാണ് പ്രവർത്തിക്കുന്നത് .ഒട്ടനവധി പ്രഗൽഭരായ വ്യക്തികളെ നാടിന് സംഭാവന നൽകിക്കൊണ്ട് ഈ വിദ്യാലയം പ്രയാണം തുടരുകയാണ്. നാട്ടുകാരുടെ സജീവ സഹകരണം എന്നും ഈ വിദ്യാലയത്തിനുണ്ടായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

5 കെട്ടിടങ്ങൾ, ലൈബ്രറി, ഓഫിസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയടക്കം 26 റൂമുകൾ, പാചകപ്പുര, സ്റ്റോർ, കിണർ, മിനി ഗ്രൗണ്ട്, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്. എന്നാൽ ഇപ്പോൾ മദ്രസ്സ കെട്ടിടത്തിൽ പ്രവത്തിക്കുന്ന ഹൈസ്ക്കൂളിന് സ്വന്തമായി കെട്ടിടങ്ങൾ ഇല്ല. ഏകദേശം 15 ക്ലാസ്സ് മുറികളെങ്കിലും ഇതിനാവശ്യമാണ്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പി.ടി.എ.യും. എങ്കിലും പ്രയാസങ്ങൾക്കിടയിലും S.S.L.C പരീക്ഷയിൽ 100ൽ 100 നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്.ചുറ്റുമതിൽ ,ഗേറ്റ്, സ്കൂൾ റോഡ്, ഭക്ഷണ ഹാൾ, വിശാലമായ കമ്പ്യൂട്ടർ ലാബ് ,മുതലായവ ഞങ്ങളുടെ സ്വപ്നങ്ങളായി ബാക്കി നിൽക്കുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

*ഹരിത സേന
*ജെ.ആര്‍.സി
*ബാന്റ് ട്രൂപ്പ്
*സ്മാര്‍ട്ട് ക്ലാസ്റൂം
*സ്കൂള്‍ ബസ്സ്

മുന്‍ സാരഥികള്‍

ടി.കെ ഗോപാലന്‍ മാസ്റ്റര്‍. സാറാമ്മ ടീച്ചര്‍. രാധാക‍ൃഷ്ണന്‍ മാസ്റ്റര്‍. സത്യശീലന്‍ മാസ്റ്റര്‍. അബൂബക്കര്‍ മാസ്റ്റര്‍. അബ്ദുസ്സലാം മാസ്റ്റര്‍. മാധവന്‍ മാസ്റ്റര്‍. റാം മോഹന്‍ദാസ് മാസ്റ്റര്‍. ഖാലിദ് മാസ്റ്റര്‍. രാമകൃഷ്ണന്‍ മാസ്റ്റര്‍. ബീരാന്‍കുട്ടി മാസ്റ്റര്‍. ബാബുലു ടീച്ചര്‍. വാസന്തി ടീച്ചര്‍. സുനില്‍ കുമാര്‍ മാസ്റ്റര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

ഓഡിറ്റോറിയം

വഴികാട്ടി

അരീക്കോട്-പത്തനാപുരം - എടവണ്ണ റൂട്ടിൽ ഒതായി അങ്ങാടിയിൽ നിന്ന് 750 മീറ്റർ ദൂരം

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പെരകമണ്ണ&oldid=198435" എന്ന താളിൽനിന്ന് ശേഖരിച്ചത്