"ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
| പ്രധാന അദ്ധ്യാപകന്‍=    എം അജിത കുമാരി
| പ്രധാന അദ്ധ്യാപകന്‍=    എം അജിത കുമാരി
| പി.ടി.ഏ. പ്രസിഡണ്ട്=  പി.കെ.യൂസഫ്
| പി.ടി.ഏ. പ്രസിഡണ്ട്=  പി.കെ.യൂസഫ്
|ഗ്രേഡ്=7|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 16059_schoolpic.jpg|  
| സ്കൂള്‍ ചിത്രം= 16059_schoolpic.jpg|  

21:07, 3 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ
വിലാസം
തിരുവളളൂര്‍

കോഴിക്കോട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-01-2017Remesanet



കോഴിക്കോട് ജില്ലയില്‍ തിരുവള്ളുര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു.

ചരിത്രം

1908 മുതല്‍ എഴുത്താശാന്‍മാരുടെ മേല്‍നേട്ടത്തില്‍ തിരുവള്ളൂര്‍ രാമപൂരത്ത് പറമ്പില്‍ നിലനിന്നിരുന്ന കുടിപ്പള്ളിക്കൂടത്തില്‍ നിന്നാണ് ഈ വിദ്യാലയത്തിന്റെ ചചരിത്രം ആരംഭിക്കുന്നത്.അക്കാലത്ത് തിരുവള്ളൂര്‍ റജിസ്ട്രാ ര്‍ ആഫീസ് പ്രവര്‍ത്തിച്ചിരുന്നത് ഇപ്പോള്‍ മദ്രസ്സ കെട്ടിടം നിലനില്‍ക്കുന്ന സ്ഥലത്തെ രണ്ട് മുറി കെട്ടിടത്തിലായിരുന്നു.1914-ല്‍ റജിസ്ട്രാര്‍ ആഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോള്‍ രാമപുരത്തെ കുടിപ്പള്ളിക്കൂടം പഴയ റജിസ്ട്രാര്‍ ആഫീസ് കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.ഈ സ്ഥലം തേക്കില്‍ കമ്ണന്‍ നായര്‍ വക്കീലിന്റെ ഉടമസ്ഥതയിലായിരുന്നു.തുടര്‍ന്ന് സ്കൂളിന് രാമപുരം എലിമെന്ററി സ്കൂള്‍ എന്ന പേര് നിലവില്‍ വന്നു. ഇക്കാലത്തെ പ്രധാനാധ്യാപകന്‍ കുന്നത്ത് കുഞ്ഞിക്കണ്ണക്കുറുപ്പും മാനേജര്‍ പാരങ്കോട്ട് ശങ്കരക്കുറുപ്പും ആയിരുന്നു. രാമപുരം എലിമെന്ററി സ്കൂളിലെ മുന്‍കാല വിദ്യാര്‍ഥികളില്‍ ചിലര്‍ അന്ന് തിരുവള്ളൂരിലും പരിസരപ്രദേശങ്ങളിലുമായി ലോവര്‍ ട്രെയിന്‍ഡ് അധ്യാപകരായി ജോലി ചെയ്തിരുന്നു. രാമപുരം എലിമെന്ററി സ്കൂളിന്റെ ചരിത്രത്തില്‍ ശ്രേഷ്ഠനായിട്ടുള്ള അധ്യാപക നായിരുന്നു കുന്നോത്ത് ബാപ്പു ഗുരിക്കള്‍. സംസ്കൃത പണ്ഡിതനായിരുന്ന ഇദ്ദേഹം അരൂര്‍ ദേശത്ത് നിന്നും ഇവിടെ വന്ന് കുട്ടികളെ പഠിപ്പിച്ചിരുന്നു.ചികില്‍സ,ജ്യോതിഷം,സംസ്കൃതം ,ഗണിതം,കാവ്യം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ഇദ്ദേഹം പ്രാഗല്‍ഭ്യം തെളിയിച്ചു.

ദേശീയ പ്രസ്ഥാനം ശക്തിപ്പെട്ടു വന്നതോടെ രാമപുരത്ത് എലിമെന്ററി വിദ്യാലയം ഒരു ഹയര്‍ എലിമെന്ററി വിദ്യാലയമായി ഉയര്‍ത്തണമെന്ന ആവശ്യം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും ശക്തമായി.അധ്യാപക ശ്രേഷ്ഠനായിരുന്ന കോരമ്പത്ത് കുഞ്ഞിരാമക്കുറുപ്പും പൗര പ്രധാനിയായിരുന്ന ചാലില്‍ കണാരക്കുറുപ്പുമായിരുന്നു ഈ ആവശ്യത്തിന് നേതൃത്വം നല്‍കിയത്.തിരുവള്ളൂരില്‍ ഒരു ഹയര്‍ എലിമെന്ററി വിദ്യാലയം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ചത്.

ഈ നിലപാടിനെതിരെ പി.കുഞ്ഞിരാമക്കുറുപ്പ്, ഒരാക്ഷേപം മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചു.

"തോടന്നൂരില്‍ കള്ളു ഷാപ്പുള്ളപ്പോള്‍ തിരുവള്ളൂരിലും കള്ളു ഷാപ്പ് അനുവദിച്ച സര്‍ക്കാരാണ് തോടന്നൂരില്‍ ഹയര്‍ എലിമെന്ററി സ്കൂളുള്ളപ്പോള്‍ തിരുവള്ളൂരില്‍ അത് വേണ്ടെന്ന നിലപാടെടുക്കുന്നത് "എന്നായിരുന്നു ആ ആക്ഷേപം. ഈ വിമര്‍ശനത്തെ ത്തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ തിരുവള്ളൂരില്‍ ഹയര്‍ എലിമെന്ററി സ്കൂള്‍ അനുവദിച്ച് ഉത്തരവായി.അങ്ങനെ 1928-ല്‍ രാമപുരത്ത് എലിമെന്ററി സ്കൂള്‍, രാമപുരത്ത് ഹയര്‍ എലിമെന്ററി സ്കൂള്‍ ആയി മാറി. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ മേല്‍നോട്ടത്തിലും നേതൃത്വത്തിലും ബംഗാളില്‍ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ശാന്തിനികേതന്‍ എന്ന സ്ഥാപനം ഉയര്‍ന്നു വരുന്ന കാലഘട്ടത്തില്‍ തന്നെയായിരുന്നു, തിരുവള്ളൂരിലും വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ വന്നു കൊണ്ടിരുന്നത്.അതുകൊണ്ടുതന്നെ തിരുവള്ളൂര്‍ ഹയര്‍ എലിമെന്ററി സ്കൂളിന്റെ ഭാരവാഹികള്‍ ദേശീയപ്രസ്ഥാനത്തിന്റെ വക്താക്കളും അനുകൂലികളുമായതിനാല്‍ ഈ വിദ്യാലയത്തിന്റെ പേര് ശാന്തിനികേതന്‍ എന്നാക്കി മാറ്റി.1931-ല്‍ വിദ്യാലയത്തിന് പരി പൂര്‍ണ്ണ അംഗീകാരം ലഭിച്ചു. പി. കുഞ്ഞിരാമക്കുറുപ്പ് തന്നെയായിരുന്നു പ്രധാനാധ്യാപകന്‍. 1957-ല്‍ ശാന്തിനികേതന്‍ ഹൈസ്കൂളായി മാറുമ്പോള്‍ ഹൈസ്കൂളിലെ ആദ്യപ്രധാനാധ്യാപകന്‍ ചന്ദ്രശേഖരന്‍ മാസ്റ്റരായിരുന്നു.


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ: ശ്രീനാഥ് (ചെരണ്ടത്തൂര്‍) ഡോ: മുഹമ്മദ് ഫൈസല്‍ MS Ortho-സഹകരണ ആശുപത്രി വടകര ഡോ: ഇബ്രാഹിം (അനസ്തെറ്റിസ്റ്റ്) പ്രജീഷ് നന്ദാനത്ത് (സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്)

വഴികാട്ടി