"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 266: വരി 266:
|}
|}
* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=q_QbV-C-Y8Q '''രക്തസാക്ഷികൾ ദിനം - 2023''']
* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=q_QbV-C-Y8Q '''രക്തസാക്ഷികൾ ദിനം - 2023''']
===ഫെബ്രുവരി===
==ഹാപ്പി ഡ്രിങ്ക്==
ഫെബ്രുവരി 24ന് ഹാപ്പി ഡ്രിങ്ക് എന്ന പരിപാടി സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ്  B മോഹൻദാസിന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമതി ഉദ്ഘാടനം ചെയ്തു. NMO റെജിൻ, BPC ഉണ്ണികൃഷ്ണൻ, BRC ട്രെയിനർ കൃഷ്ണമൂർത്തി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. കുട്ടികൾ തയ്യാറാക്കിവന്ന വിവിധ തരത്തിലുള്ള ജ്യൂസുകളുടെ പ്രദർശനം നടത്തി. പരിപാടിയിൽ രക്ഷിതാക്കളും പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സ്കൂളിന്റെ വകയായി തണ്ണിമത്തൻ ജ്യൂസ് വിതരണം ചെയ്തു. ഈ പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി സുപ്രഭ നന്ദി പറഞ്ഞു.
==TOOTH FAIRY DAY==
ഫെബ്രുവരി 28 ന് ഇന്ത്യൻ ദന്തൽ അസോസിയേഷന്റെ  ഭാഗമായി ലയൺസ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ കുട്ടികൾക്കായി സൗജന്യ ദന്ത പരിശോധന ക്യാമ്പ്  സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട്  ബി മോഹൻദാസ് അധ്യക്ഷനായുള്ള പരിപാടിക്ക്  ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പത്മജ പ്രദീപ് ഉദ്ഘാടനം നടത്തി. ഈ പരിപാടിക്ക്  ആശംസകൾ അർപ്പിച്ചത് ലയൺസ് ക്ലബ്ബ്  അംഗങ്ങളായ മനോജ് കെ മേനോൻ, പ്രദീപ് മേനോൻ എന്നിവരാണ്. ഡോക്ടർ സുബോധ്, ഡോക്ടർ പ്രണിത പ്രഭാകർ, ഡോക്ടർ പ്രിൻസ് ജയിംസ്  എന്നിവർ ദന്ത പരിചരണത്തെക്കുറിച്ച് ക്ലാസ് എടുത്തു. പ്രീപ്രൈമറി അദ്ധ്യാപിക അംബിക ദേവി ഈ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. ഡോക്ടർ സുബോധ്, ഡോക്ടർ പ്രണിത പ്രഭാകർ, ഡോക്ടർ പ്രിൻസ് ജയിംസ്, ഡോക്ടർ ജോഎംസി, ഡോക്ടർ പ്രവീണ, ഡോക്ടർ പദ്മപ്രിയ, ഡോക്ടർ മൈവിഴി, ഡോക്ടർ മിഥുൻ എന്നീ ഡോക്ടർമാർ അടങ്ങിയ സംഘം എല്ലാ കുട്ടികളുടെയും പല്ല് പരിശോധിച്ചു. തുടർ ചികിത്സ വേണ്ട കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി. ഇതോടനുബന്ധിച്ച് കഥാരചന മത്സരം സംഘടിപ്പിച്ചു. വിഷയം" നിങ്ങളുടെ ആദ്യത്തെ പാൽപല്ല് പൊഴിഞ്ഞ അനുഭവം ". പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി. മികച്ച രണ്ട് കൃതികൾക്ക് സമ്മാനവും നൽകി.

12:42, 17 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022 - 23, വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും

ജൂൺ

പ്രവേശനോത്സവം - 2022

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികളെ വരവേൽക്കാർ സ്കൂൾ കുരുത്തോലയും മാവിലയും ചെമ്പരത്തിയും കൊണ്ട് പൈതൃകപരമായി അലങ്കരിച്ചു. രാവിലെ 10 മണിയോടു കൂടി പരിപാടികൾ ആരംഭിച്ചു. ചെണ്ടമേളത്തിന്റെ താളത്തിനൊത്ത് കുട്ടികൾ കളിക്കുന്നത് ശരിക്കും ഉത്സവ പ്രതീതിയുണർത്തി. കേരള കലാരൂപങ്ങളായ കഥകളി, ചാക്യാർ, തെയ്യം, കളരി, മോഹിനിയാട്ടം, തിരുവാതിര എന്നീ വേഷമിട്ട കുട്ടികളോട് ഘോഷയാത്ര നടത്തി. രാവിലെ 10.30 ന് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു. കുട്ടികൾ തന്നെ സ്വാഗതം, ആശംസകൾ, നന്ദി എന്നീ പ്രസംഗങ്ങൾ അവതരിപ്പിച്ചത്. Giant Group അംഗങ്ങൾ നമ്മുടെ വിദ്യാലയത്തിലെ ഒന്നാം ക്ലാസ്സ്, നഴ്സറി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 200 കുട്ടികൾക്കുള്ള കിറ്റായിരുന്നു. ഒരു കിറ്റിൽ നോട്ട് ബുക്ക്, പേന, പെൻസിൽ, കട്ടർ, റബർ, ക്രയോൺ എന്നിവയുണ്ടായിരുന്നു. Giant Group പ്രതിനിധി, CTMC ചെയർപേഴ്സൺ കവിത, വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി K. സുമതി, വാർഡ് മെമ്പർ ശ്രീദേവി, PTA President M സ്വാമിനാഥൻ, MPTA President ബിനി, ഹെഡ്മിസ്ട്രസ്സ് ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യം ഉത്ഘാടന ചടങ്ങിന്റെ മാറ്റുകൂട്ടി. രണ്ടാം ക്ലാസ്സിന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു. എല്ലാ കുട്ടികൾക്കും, രക്ഷിതാക്കൾക്കും മധുരം വിതരണം ചെയ്തു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. നാലാം ക്ലാസ്സിലെ ദേവശ്രീ മോഹിനിയാട്ട നൃത്തചുവടുകൾ വച്ചു. ആദ്യ ദിവസം തന്നെ ഉച്ചയൂണ് ഉണ്ടായിരുന്നു. പാഠ പുസ്തക വിതരണവും ഉണ്ടായിരുന്നു.


അന്താരാഷ്ട്രപരിസ്ഥിതി ദിനം

ഈ വർഷത്തെ പരിസ്ഥിതി ദിനം (ജൂൺ 5) വിപുലമായി തന്നേ അഘോഷിച്ചു. ജൂൺ 6ആം തിയതി തിങ്കളാഴ്ച്ച അസംബ്ലിയിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾ അവരവരുടെ വീടുകളിൽ തന്നേ വൃക്ഷത്തൈകൾ നട്ടു. പതിപ്പ്, ബാഡ്ജ് എന്നിവ തയ്യാറാക്കി. ജൂൺ 6ന് പരിസ്ഥിതി ഗാനം, പ്രസംഗം, പതിപ്പുകളുടെ പ്രകാശനം എന്നിവ നടത്തി. വളരെ മനോഹരമായിട്ടാണ് ഓരോ കുട്ടികളും പതിപ്പ് തയ്യാറാക്കിയത്. PTA യുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് 2 മാവിൻതൈകൾ നട്ടു. പതിപ്പുകൾ, പ്ലക്കാർഡുകൾ ,പോസ്റ്റർ എന്നിവയുമായി കുട്ടികൾ സ്കൂൾ മുറ്റത്ത് റാലികൾ നടത്തി. ഹെഡ്മിസ്ട്രസ്സിൻ്റെ നേതൃത്വത്തിൽ പച്ചമുളക്, തക്കാളി, വഴുതന, അമര എന്നിവയുടെ തൈകൾ നട്ടു. കുട്ടികൾ തന്നേയാണ് പച്ചക്കറിത്തൈകൾ നട്ടത്. അധ്യാപകരും PTA ഭാരവാഹികളും പരിസ്ഥിതി ദിന ആശംസകൾ നേർന്നു. 2022 ലെ പരിസ്ഥിതി ദിന മുദ്രാവാക്യം - ഒരേ ഒരു ഭൂമി എന്നാണ് എന്ന സന്ദേശം കുട്ടികൾക്ക് നൽകി ഈ വർഷത്തിലേ പരിസ്ഥിതി ദിനാഘോഷത്തിന് ശുഭപര്യാവസാനമായി.



ബാലവേല വിരുദ്ധ ദിനം

ദിനാചരണങ്ങളുടെ ഘോഷയാത്രയിൽ ബാലവേല വിരുദ്ധ ദിനം ജൂൺ 12ന് ആചരിച്ചു. അസംബ്ലിയിൽ ബോധവൽകരണ ക്ലാസ്സ് നടത്തി. എന്താണ് ബാലവേല ? അത് അനുഭവിക്കുന്ന കുട്ടികളുടെ അവകാശ നിഷേധം എന്നിവ വിശദീകരിച്ചു. ചെറിയ കുട്ടികൾ സ്കൂളിൽ വന്ന് പഠിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കുന്ന വിധം വിശദീകരിച്ചു. ബാല വേലവിരുദ്ധ സന്ദേശങ്ങൾ ക്ലാസ്സുകളിലേക്ക് കൈമാറിയതോടൊപ്പം, പോസ്റ്റർ രചനയും നടത്തി.


19 വായനദിനം

||

വായനദിന ദിവസം നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വായനദിന പ്രസംഗം അവതരിപ്പിച്ചു. തുടർന്ന് പ്രധാനധ്യാപിക ജയലക്ഷ്മി. ടി വായനദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. കുട്ടികൾ തയ്യാറാക്കിയ വായനദിന പതിപ്പ്, പോസ്റ്റർ തുടങ്ങിയവ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. വായനാവാരാചരണത്തിന്റെയും, വായനാമാസാചരണത്തിന്റെയും ഭാഗമായി വായനമത്സരം, ക്വിസ് മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവയും കുട്ടികളോടൊപ്പം അവരുടെ അമ്മമാരുടെ കഴിവുകളും പുറത്തു കൊണ്ടുവരുവാൻ "അമ്മയോടൊപ്പം" എന്ന പ്രത്യേക മത്സര പരിപാടിയും നടത്തി, വിജയികൾക്ക് ട്രോഫി നൽകി ആശംസകൾ അർപ്പിച്ചു.

യോഗാ ദിനം

അന്തർദ്ദേശിയ യോഗ ദിനം ജൂൺ 21ന് ആചരിച്ചു. അസംബ്ലിയിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് യോഗ അദ്ധ്യാപിക ലീലാ ജനാർദ്ദനൻ (Art of living faculty) വിശദീകരിച്ചു. തുടർന്ന് കുട്ടികൾക്ക് പ്രാർത്ഥന ,യോഗ, ധ്യാനം, ചെറിയ പ്രാണായാമം എന്നിവ പരിശീലിപ്പിച്ചു. കുട്ടികൾക്ക് വളരെ ഇഷ്ടമായി. ചിറ്റൂർ പ്രതികരണ വേദിയിലെ ആളുകളും കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്ത പരിപാടി സമാധാനപരമായി അവസാനിച്ചു. ജൂലൈ 5 മുതൽ നമ്മുടെ സ്കൂളിൽ യോഗാ ക്ലാസ്സുകൾ ആരംഭിച്ചു. കൃഷ്ണമ്മാൾ എന്ന യോഗാ അദ്ധ്യാപികയാണ് പരിശീലിപ്പിക്കുന്നത്.


ജൂലൈ

ബേപ്പൂർ സുൽത്താന്റെ ഓർമ്മയിൽ .....

മലയാള സാഹിത്യത്തിന്റെ തനിമയും ഗരിമയും വിശ്വ വിഖ്യാതമാക്കിയ കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ജൂലൈ 5 ന് ആചരിച്ചു. ലളിത സുന്ദരമായ ബഷീറിന്റെ കഥാലോകം കുട്ടികൾക്ക് പരിചിതമാകാനുള്ള സുവർണാവസരമായിരുന്നു ഇത്. കുട്ടികൾ കുഞ്ഞു പാത്തുമ്മയും സുഹറയും മജീദും നാരായണിയും ബഷീറുമൊക്കെയായി വേഷമിട്ടു. ഓൺലൈനായും അല്ലാതെയും ദൃശ്യാവിഷ്കാരങ്ങൾ നടത്തി. മാങ്കോസ്റ്റീൻ മരച്ചുവട്ടിൽ ചാരു കസേരയിലിരിക്കുന്ന ബഷീറിനെ അവതരിപ്പിച്ച് കയ്യടി നേടിയവരുമുണ്ടായിരുന്നു. ബഷീർ കൃതികളും കഥാപാത്രങ്ങളും നിറഞ്ഞ പോസ്റ്ററുകളും കുട്ടികൾ തയ്യാറാക്കുകയുണ്ടായി. മികച്ച പ്രകടനം കാഴ്ചവച്ചവരെ പ്രധാനാധ്യാപികയും മറ്റ് അധ്യാപകരും പ്രശംസിച്ചു.


ചാന്ദ്രദിനാഘോഷം 2022

മാനവരാശിയുടെ ചരിത്രനേട്ടമായ ചന്ദ്രനിലെത്തൽ - ചാന്ദ്രദിനം ജൂലൈ 21 ന് വിപുലമായി ആഘോഷിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ്, സാമൂഹ്യ ശാസ്ത്ര, ഗണിത ക്ലബ്ബുകളുടെ ഉദ്ഘാടനം മുൻ പ്രധാനാധ്യാപിക യായിരുന്ന നളിനി നിർവഹിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ബഹിരാകാശ യാത്രികരുടെ വേഷമിടൽ, പതിപ്പ്, ചാർട്ട്, പ്ലക്കാർഡ്, ചാന്ദ്രദിന പാട്ട്, ക്വിസ്, ക്ലാസ്സ് തല പ്രദർശനം, സ്കൂൾതല പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടത്തി. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റ വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. ശാസ്ത്രക്ലബ്ബ് ഉദ്ഘാടനത്തോടനുബന്ധിച്ച് G V G H S ലെ അനിത, ഭുവനേശ്വരി, സുമജ എന്നീ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ എണ്ണയും തീപ്പെട്ടിയും ഇല്ലാതെ എങ്ങനെ തീ കത്തിക്കാം എന്ന് കാണിച്ചുകൊടുത്തു. അതേ തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ പരീക്ഷണങ്ങളും അവതരിപ്പിച്ചു. സംഖ്യാ ചിത്രങ്ങൾ പ്രദർശിപ്പിച്ചായിരുന്നു ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തിയത്.


ആഗസ്റ്റ്

ഹിരോഷിമ - നാഗസാക്കി ദിനം

ഹിരോഷിമയിലും നാഗസാക്കിയിലും ആണവാക്രമണം നടന്നിട്ട് 2022 ആഗസ്റ്റിൽ 77 വർഷം തികയുകയാണ്. ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ആഗസ്റ്റ് 8ന് സ്കൂളിൽ ആചരിച്ചു. കുട്ടികൾക്ക് ഹിരോഷിമയിലും നാഗസാക്കിയിലും ഉണ്ടായ യുദ്ധത്തിന്റെ വീഡിയോകൾ കാണിച്ചു കൊടുത്തു. കുട്ടികൾ പ്ലക്കാഡുകളും പോസ്റ്ററുകളും നിർമ്മിച്ചു കൊണ്ടുവന്ന് യുദ്ധവിരുദ്ധ റാലി നടത്തി. എല്ലാ ക്ലാസുകളിലെയും കുട്ടികൾ സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. എല്ലാ ക്ലാസുകളിലും ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരവും, പ്രസംഗ മത്സരവും ക്വിസ് മത്സരവും നടത്തി. ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരവും മനുഷ്യ മനസാക്ഷിയെ നടുക്കിയതുമായ ഈ ആണവ പ്രയോഗത്തെ കുട്ടികൾ കൂടുതൽ മനസ്സിലാക്കി.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

സ്വാതന്ത്യത്തിന്റെ 75-ാം വാർഷികാഘോഷം "ആസാദി കാ അമൃത് മഹോത്സവം" എന്ന പേരിലാണ് രാജ്യത്തുടനീളം ആഘോഷിച്ചത്. ഭാരത മാതാവ്, ഗാന്ധിജി, നെഹ്റു, ഭഗത്സിംഗ്, ഝാൻസി റാണി, ഭാരതീയാർ എന്നീ സ്വാതന്ത്രസമര സേനാനികളുടെ വേഷങ്ങളിലും കേരളം, തമിഴ്നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ വസ്ത്രങ്ങൾ ധരിച്ചും കുട്ടികൾ ഈ വർഷത്തെ 76- മത് സ്വാതന്ത്ര്യദിനത്തിൽ പങ്കാളികളായി. ഓഗസ്റ്റ് 15 ന് രാവിലെ കൃത്യം 9 മണിക്ക് പ്രധാനധ്യാപിക ടി. ജയലക്ഷ്മി പതാക ഉയർത്തിക്കൊണ്ട് സ്വാതന്ത്യദിനാഘോഷ പരിപാടിക്ക് തുടക്കമിട്ടു. പി ടി എ പ്രസിഡന്റ് ബി. മോഹൻദാസ് പരിപാടിക്ക് അധ്യക്ഷത വഹിച്ച് കൊണ്ട് സംസാരിച്ചു. വാർഡ് കൗൺസിലർ ശ്രീദേവി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമതി കെ, എസ് എം സി ചെയർമാൻ കെ.പി രഞ്ജിത്ത്, പി ടി എ വൈസ് പ്രസിഡന്റ് സുഗതൻ ജി, ചിറ്റൂർ CRC ക്ലബ്ബിന്റെ പ്രസിഡന്റ് മനോജ് കെ മേനോൻ തുടങ്ങിയവർ സ്വാതന്ത്യദിനാശംസകൾ നേർന്നു. കുട്ടികൾക്കുള്ള മധുരം CRC club ഉം Lions Club ഉം ചേർന്ന് വിതരണം ചെയ്തു. നമ്മുടെ വിദ്യാലയമുറ്റത്ത് നിന്നും അണിക്കോട് ജങ്ഷൻ വരെ കുട്ടികളുടെ ഘോഷയാത്രയും നടത്തിയിരുന്നു. ഘോഷയാത്ര മടങ്ങി വന്നതിനു ശേഷം സ്കൂളിലെ ഹാളിൽ വച്ച് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ പരിപാടികളും നടത്തി. ദേശഭക്തിഗാനം, പ്രസംഗം, ഡാൻസ് തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പരിപാടിയുടെ അവസാനം കുട്ടികൾക്കായി സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ തത്സമയ സമ്മാന മത്സരം സംഘടിപ്പിച്ചു. പതിനഞ്ച് സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം പ്രദർശിപ്പിച്ചു കൃത്യമായി അവരെ തിരിച്ചരിഞ്ഞ വിജയികളായ മൂന്ന് പേർക്ക് പി ടി എ ഭാരവാഹികൾ സമ്മാനം നൽകി. രക്ഷിതാക്കൾക്കായി നടത്തിയ പ്രസംഗ മത്സരത്തിന്റെ വിജയികൾക്ക് ട്രോഫി നൽകി ആശംസകൾ അർപ്പിച്ചു.

കർഷക ദിനം

കൊല്ലവർഷപ്പിറവിയായ ചിങ്ങം 1ന് കർഷക ദിനം ആചരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നെൽപ്പാടം സന്ദർശിച്ചു. ജൈവ വൈവിധ്യം നിറഞ്ഞ പാടവരമ്പുകൾ കുട്ടികൾക്ക് ഒട്ടേറെ അറിവുകൾ സമ്മാനിച്ചു. കൃഷിയുമായി ബന്ധപ്പെട്ട നാടൻ പാട്ടുകൾ കുട്ടികൾ ആലപിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനിയായെ നന്ദനയുടെ നടൻ പാട്ടു ഏവരെയും ആകർഷിച്ചു. കാർഷിക സംസ്കൃതി നമ്മുടെ ജീവിതവുമായി എത്ര മാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് അധ്യാപകർ വിശദമാക്കി. കർഷക ദിന പഠന യാത്രയെക്കുറിച്ച് കുട്ടികൾ കുറിപ്പ് തയ്യാറാക്കി.

തമിഴ് മൻട്രം

ആഗസ്റ്റ് 23 ആം തിയതി ഉച്ചയ്ക്ക് 2 മണിക്ക് ഹൈസ്കൂൾ തമിഴ് അധ്യാപിക ജെയന്തി തമിഴുക്കും അമു തെൻട്രുപേർ എന്ന ഭാരതി ദാസന്റെ ഗാനം ആലപിച്ചുകൊണ്ട് തമിഴ്മൻട്രം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സുപ്രഭ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ജയലക്ഷ്മി ആശംസകൾ അർപ്പിച്ചു. 4 ആം ക്ലാസ്സിലെ ശ്രീഷിക എന്ന കുട്ടിയും തമിഴുക്കും അമുതെന്റ്റ് പേര് എന്ന ഗാനം ആലപിച്ചു. ഒന്നാം ക്ലാസ്സിലെ തമിഴ് അധ്യാപിക ബിർദൗസ് നന്ദി പറഞ്ഞ് പരിപാടി അവസാനിപ്പിച്ചു.

പ്രവർത്തിപരിചയ ക്ലബ്ബ്

ആഗസ്റ്റ് 23 ആം തിയതി 3 മണിക്ക് വർക്ക് ഹൈസ്കൂൾ ക്രാഫ്ട്ട് അധ്യാപിക പ്രദിപ പേപ്പർ കൊണ്ട് ബാഗ്, പൂമ്പാറ്റ എന്നിവ നിർമിക്കാൻ കുട്ടികളെ പരിശീലിപ്പിച്ചുകൊണ്ട് പ്രവർത്തിപരിചയ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ജയലക്ഷ്മി ചടങ്ങിന് സ്വാഗതവും അധ്യാപിക ബിർദൗസ് നന്ദിയും പറഞ്ഞു.

സെപ്റ്റംബർ

ഓണാഘോഷം

ക്ലാസുകളിലും വിദ്യാലയ മുറ്റത്തും കുട്ടികൾ പൂക്കളങ്ങൾ ഒരുക്കി. മാവേലിയുടെയും വാമനന്റെയും വേഷമണിഞ്ഞെത്തിയ കുട്ടികളുടെ ദൃശ്യാവിഷ്‌കാരം ഏവർക്കും ഇഷ്ടമായി. പുലിവേഷം കെട്ടിയ കുട്ടിപ്പട്ടാളം താള മേളങ്ങളോടെ ചുവടു വെച്ചു. ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായിരുന്ന തേജസ്സാണ് പുലിക്കുട്ടികളെ അണിയിച്ചൊരുക്കിയത്. ഓണപ്പാട്ട്, പ്രസംഗം, സംഘഗാനം, തിരുവാതിരക്കളി, നൃത്തങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. സംഗീത അധ്യാപിക സുലതയാണ് ഓണപ്പാട്ടുകൾ പാടാൻ കുട്ടികളെ പരിശീലിപ്പിച്ചത്. കുട്ടികൾക്കായി കസേരകളി തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഇതിനിടയിൽ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിഭവ സമൃദ്ധമായ ഓണസദ്യ തയ്യാറാക്കി. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെയുള്ള കുട്ടികൾ ഓണാഘോഷ പരിപാടിയിൽ പങ്കാളികളായി.

അധ്യാപക ദിനം

സെപ്തംബർ 5 അധ്യാപക ദിനം ഓണാവധി ആയതിനാൽ ഓൺലൈനിലൂടെയാണ് ഗുരു വന്ദനം നടത്തിയത്. ആശംസാക്കാർഡ്, പ്രസംഗം എന്നീ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെയാണ് നടന്നത്. മനോഹരമായ ആശംസാക്കാർഡുകൾ വിദ്യാർത്ഥികൾ നിർമ്മിച്ചു. നിർമിച്ച ആശംസാക്കാർഡുകൾ ഓണാവധിക്ക് ശേഷം ഒരു പതിപ്പായി തയ്യാറാക്കി. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പൂച്ചെണ്ട് നൽകി പ്രധാനാധ്യാപിക ടി. ജയലക്ഷ്മിയെ ആദരിച്ചു.

സ്കൂൾ കലോത്സവം

2022 സെപ്റ്റംബർ 24, 26 എന്നീ തിയതികളിലായി സ്കൂൾതല കലോത്സവം അരങ്ങേറി. ഭരതനാട്യം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, കഥാകഥനം, ഇംഗ്ലീഷ് പദ്യം ചൊല്ലൽ, മോണോ ആക്റ്റ്, നാടോടി നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. രണ്ടാം ദിവസമാണ് തമിഴ് കലോത്സവം അരങ്ങേറിയത്. തിരുക്കുറൾ ഒപ്പുവിത്തൽ, കഥൈസൊല്ലുതൽ, മെല്ലിസൈ, തമിഴ് കവിതൈ സൊല്ലുതൽ, ദേശഭക്തി പാടൽ എന്നീ മത്സരങ്ങളിൽ തമിഴ് മീഡിയത്തിലെ കുട്ടികൾ പങ്കെടുത്തു. പുറമേ നിന്ന് വിധികർത്താക്കളെ കൊണ്ട് വന്നിട്ടാണ് ഗ്രേഡ് നിശ്ചയിച്ചതും വിജയികളെ കണ്ടെത്തിയതും. വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങളും സബ് ജില്ലാതല കലോത്സവത്തിൽ പങ്കെടുക്കുവാനുള്ള അവസരവും ലഭിച്ചു.


പോഷൺ ഫെസ്റ്റ് - 2022

പോഷൺ മാസാചരണത്തിന്റെ ഭാഗമായി 30.09.2022ന് ചിറ്റൂർ ജി.വി.എൽ.പി.സ്ക്കൂളിൽ പോഷൺ ഫെസ്റ്റ് സംഘടിപ്പിച്ചു. അസംബ്ലിയിൽ പോഷൺ പ്രതിജ്ഞ ചൊല്ലി. പി.ടി.എ പ്രസിഡണ്ട് മോഹൻദാസിന്റെ അധ്യക്ഷതയിൽ എ.ഇ.ഒ. കുഞ്ഞുലക്ഷ്മി പോഷൺ ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. ചിറ്റൂർ NMO റജിൻ മുഖ്യാതിഥിയായിരുന്നു. എം.പി.ടി.എ. പ്രസിഡണ്ടും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സണുമായ സുമതി, പി.ടി.എ വൈസ് പ്രസിഡണ്ട് സുഗതൻ, സ്കൂൾ ഉച്ചഭക്ഷണത്തിന്റെ ചുമതല വഹിക്കുന്ന അധ്യാപിക ബിർദൗസ് എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപിക ജയലക്ഷ്മി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുപ്രഭ നന്ദിയും പറഞ്ഞു. തുടർന്ന് രക്ഷിതാക്കളും അധ്യാപകരും തയ്യാറാക്കിയ വൈവിധ്യമാർന്നതും പോഷകസമ്പുഷ്ടവുമായ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം നടന്നു. പൊൽപ്പുള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ നദീറ നയിച്ച ബോധവൽക്കരണ ക്ലാസും ഉണ്ടായിരുന്നു.

ഓക്ടോബർ

ഗാന്ധിജയന്തി

ഞായറാഴ്ച സ്കൂൾ അവധിയായതിനാൽ ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി. ഗാന്ധിജി വേഷം ധരിച്ച് കുട്ടികൾ പാട്ടുകൾ പാടി. ഗാന്ധിജിയുടെ ചിത്രം വരച്ചു. പതിപ്പുകൾ തയാറാക്കി. പ്രസംഗം അവതരിപ്പിച്ചു. ഗാന്ധി സന്ദേശങ്ങൾ പറഞ്ഞു. അതോടൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്

ചിറ്റൂർ ജിവിഎൽപി സ്കൂളിലെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയിൽ നടത്തി. മത്സരാർത്ഥികളായ കുട്ടികൾക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള വിജ്ഞാപനം നൽകി. ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികളാണ് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. തങ്ങൾക്ക് ഇഷ്ടപ്പെട്ട ചിഹ്നങ്ങളിൽ മത്സരിക്കുവാൻ അനുവാദം നൽകിയിരുന്നു. തികച്ചും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ മാതൃകയിൽ മൊബൈൽ ഫോണിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ബൂത്തുകളിൽ വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കി. വോട്ടിംഗ് മെഷീൻ എന്ന ആപ്പ് ഉപയോഗിച്ചാണ് ഇലക്ഷൻ നടത്തിയത്. രണ്ടു ബൂത്തുകളിലായാണ് വോട്ടിംഗ് നടത്തിയത്. ഓരോ ബൂത്തിലും കണ്ട്രോൾ യൂണിറ്റിനും ബാലറ്റ് യൂണിറ്റിനും രണ്ടു മൊബൈൽ ഫോണുകൾ വീതം സംഘടിപ്പിച്ചിരുന്നു. സാധാരണ രീതിയിൽ കുട്ടികൾ വോട്ടിംഗ് സ്ലിപ്പുമായി ബൂത്തുകളിൽ എത്തുകയും വിരലിൽ മഷി പുരട്ടുകയും വോട്ടർ പട്ടികയിൽ ഒപ്പുവെച്ച് രഹസ്യ ബാലറ്റിലൂടെ തങ്ങളുടെ വോട്ട്‌ രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് വോട്ടെണ്ണൽ നടത്തി സ്കൂൾ ലീഡർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ പ്രഖ്യാപിച്ചു. കുട്ടികൾ തെരഞ്ഞെടുപ്പ് പ്രചരണവും ആഹ്ലാദപ്രകടനവും നടത്തുവാനും മറന്നില്ല .ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭാവിതലമുറയെ വോട്ടിങ്ങിന്റെ ആദ്യപാഠങ്ങൾ പഠിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. ഏറ്റവും കൂടുതൽ വോട്ടുകൾ നേടി സ്കൂൾ ലീഡർ സ്ഥാനത്തേക്ക് 4 Bക്ലാസിലെ സനുരുദ്ധ് എസ് തെരഞ്ഞെടുക്കപ്പെട്ടു. അതേ ക്ലാസിലെ സ്മൃതി. എച്ച് തൊട്ടുപിന്നിലെത്തി രണ്ടാം സ്ഥാനത്തെത്തി. സ്കൂൾ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് ഫലം -2022

സ്കൂൾ സ്പോർട്സ് (2022-2023)

സ്കൂൾതല സ്പോർട്സ് മത്സരം ഒക്ടോബർ 26,27 തീയതികളിലായി നടന്നു. മത്സരത്തിനു മുന്നോടിയായി കുട്ടികളെ നാല് ഹൗസുകളായി (red, yellow, blue, green) തിരിച്ച് പരിശീലനം നൽകിയിരുന്നു. GVHSSലെ കായിക അധ്യാപകരായ ജിജി, ജയകുമാർ, രമിത് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശീലനം. അദ്യാപകനായ ഹിദായത്തുള്ളയുടെ മേൽനോട്ടത്തിൽ കൃത്യം 9.00 മണിക്ക് മത്സരം ആരംഭിച്ചു. ഓരോ ഹൗസിലെയും കുട്ടികൾ അവരവരുടെ ഹൗസിന്റെ നിറത്തിലുള്ള പതാകയേന്തി മാർച്ച്‌ പാസ്ററ് നടത്തി. പി റ്റി എ പ്രസിഡന്റിനെ അഭിവാദ്യം ചെയ്തു. തുടർന്ന് എൽ പി മിനി വിഭാഗത്തിലുള്ള കുട്ടികൾക്ക് 50 മീറ്റർ ഓട്ടം, സ്റ്റാൻഡിങ് ബ്രോഡ് ജമ്പ്, റിലേ എന്നീ മത്സരങ്ങളും എൽ പി കിഡ്‌ഡിസ് വിഭാഗകാർക്ക് 100 മീറ്റർ ഓട്ടം, ലോങ്ങ്‌ ജമ്പ്, റിലേ മത്സരങ്ങളും നടത്തി. വിജയികളായ കുട്ടികൾക്ക് ചിറ്റൂർ - തത്തമംഗലം നഗരസഭ ഉപാധ്യക്ഷൻ ശിവകുമാർ മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഉപജില്ല കായികമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് തുടർന്നുള്ള ദിവസങ്ങളിൽ പരിശീലനം നൽകാൻ തീരുമാനിച്ചു.

അക്ഷരമുറ്റം

ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്ഷരമുറ്റം സ്കൂൾ തല ക്വിസ് മത്സരം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടന്നു. ഈ മത്സരത്തിൽ നാലാം ക്ലാസിലെ അനുശ്രീ ബി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്ന്, നാല് ക്ലാസുകളിലെ അമ്പതോളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. ദേശാഭിമാനി പത്രത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ മത്സരസമയത്ത് സ്കൂൾ സന്ദർശിച്ചിരുന്നു. വിജയിയായ അനുശ്രീയ്ക്ക് സബ് ജില്ലയിലേക്ക് മത്സരിക്കുന്നതിന് വേണ്ട പ്രോത്സാഹനവും സഹായങ്ങളും നൽകി.

നവംബർ

കേരളപ്പിറവി ദിനം

നവംബർ 1 നു കേരളപ്പിറവി ദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികളുടെ കേരള പ്പിറവി ഗാനം, ഐതിഹ്യകഥ, ഗ്രൂപ്പ് സോങ്ങ്, പതിപ്പ് പ്രദർശനം, പ്രസംഗം എന്നിവ നടത്തി. അദ്ധ്യാപിക സുനിത കുട്ടികളെ അഭിസംബോധന ചെയ്തു. അന്നേ ദിവസം തന്നെ രണ്ടാം ഘട്ട ലഹരി വിരുദ്ധകർമ്മ പദധതി നടത്തി. കുട്ടികളും അധ്യാപകരും ലഹരി വിരുദ്ധ മനുഷ്യച്ചങ്ങലയിലും റാലിയിലും മുദ്രാവാക്യങ്ങൾ ഏറ്റെടുത്തു കൊണ്ട് പങ്കെടുത്തു.

പാഠ്യപദ്ധതി പരിഷ്ക്കരണം - സ്കൂൾ തല ജനകീയ ചർച്ച

ജി.വി.എൽ. പി. എസ് ചിറ്റൂരിലെ കേരള പാഠ്യ പദ്ധതി ചട്ടക്കൂടുകൾ സ്കൂൾ തല ജനകീയ ചർച്ച 11-11-2022 വെള്ളിയാഴ്ച്ച കാലത്ത് 10 മണിക്ക് നടന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ സുമതി, പി ടി എ പ്രസിഡന്റ് ബി മോഹൻദാസ് തുടങ്ങിയവരും അമ്പതിലധികം രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. എല്ലാവരേയും നാല് ഗ്രൂപ്പുകളായി തരംതിരിച്ചു കൊണ്ട് കേരള പാഠ്യപദ്ധതി ചട്ടക്കൂട് വിവിധ മേഖലകളെക്കുറിച്ച് ചർച്ച ചെയ്യുകയും അവരുടെ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനും അവസരം നൽകി. എല്ലാവരുടെയും പൂർണ പങ്കാളിത്തം ഉണ്ടായിരുന്നു. ചർച്ചയിൽ എല്ലാവരിൽ നിന്നും കിട്ടിയ പുതിയ നിർദ്ദേശങ്ങൾ ക്രോഡീകരിക്കുകയും അതിനെ ഒരു റിപ്പോർട്ടാക്കി സമർപ്പിക്കുകയും ചെയ്തു.

ശിശുദിനം

പ്രീ പൈമ്രറിയിലെ കുരുന്നുകളുടെ പ്രാർത്ഥനയോടെയാണ് ശിശുദിന പരിപാടികൾക്ക് തുടക്കം കുറിച്ചത്. അസംബ്ലിയിൽ കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചെത്തി. ശ്രേയ ദാസിൻ്റെ പ്രസംഗം ചാച്ചാജിൻ്റെ ഓർമ ഉണർത്തുന്നതായിരുന്നു. പ്രീ പ്രൈമറി കുരുന്നുകൾ മുതൽ നാലാം ക്ലാസ്സു വരെയുള്ള കുട്ടികൾ ചാച്ചാജിയെക്കുറിച്ചുള്ള പാട്ടുകൾ പാടി. പ്രീ പ്രൈമറി അദ്ധ്യാപിക അംബിക ചാച്ചാജിയുടെ തൊപ്പി നിർമിക്കാൻ കുട്ടികളെ പഠിപ്പിച്ചു. കുട്ടികൾ ശിശുദിന പതിപ്പുകളും പ്രദർശിപ്പിച്ചു. ജി വി ജി എച്ച് എസ് എസ് ചിറ്റൂരിലെ എൻ എസ് എസ് വിദ്യാർത്ഥികൾ നമ്മുടെ വിദ്യാലയത്തിൽ ശിശുദിന പരിപാടികൾ അവതരിപ്പിച്ചു.

ഹരിത വിദ്യാലയം പ്രമോ വീഡിയോ ഷൂട്ടിംഗ്

ചിറ്റൂർ ജി വി എൽ പി സ്കൂൾ സർക്കാരിന്റെ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിന്റെ ഭാഗമായി സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ ഷൂട്ട് ചെയ്യുന്നതിനായി CDitൽ നിന്നുള്ള 2 പേർ 22.11.2022നു സ്കൂളിലെത്തി. രാവിലെ 9 മണിക്ക് ആരംഭിച്ച ഷൂട്ടിംഗ് വൈകിട്ട് 5 മണിക്കാണ് അവസാനിച്ചത്. രാവിലത്തെ അസംബ്ലി തുടങ്ങി ഇരുപതോളം പ്രവർത്തനങ്ങൾ വളരെ വിശദമായിത്തന്നെ അവതരിപ്പിക്കാൻ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും തയ്യാറായിരുന്നു. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക മികവുകളും ഷൂട്ട് ചെയ്തു. അതുപോലെതന്നെ വിവരസാങ്കേതികവിദ്യയുടെ നൂതന മാർഗങ്ങൾ ഉപയോഗിച്ചുള്ള പഠന പ്രവർത്തനങ്ങളും നടത്തി. കോവിഡ് കാലത്ത് തനതായി നടത്തിയ ഓൺലൈൻ പ്രവർത്തനങ്ങൾ വീഡിയോ പ്രദർശനത്തിലൂടെയും അവതരിപ്പിച്ചു. മുമ്പ് നടന്ന ദിനാചരണങ്ങളുടെ ഭാഗമായുള്ള മത്സര പരിപാടികളുടെ പുനരവതരണം നടത്തി. ചരിത്രസ്മാരകം കൂടിയായ ഭാഷാപിതാവിന്റെ സമാധിസ്ഥലമായ ചിറ്റൂർ തുഞ്ചൻ മഠത്തിലേക്ക് നാലാം ക്ലാസിലെ അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന സംഘം പഠനയാത്രയും സംഘടിപ്പിച്ചു. പ്രകൃതി ഭംഗിയും കൃഷിസ്ഥലവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് കർഷക ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പഠനയാത്രയും വീണ്ടും നടത്തുകയുണ്ടായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിദ്യാലയം സന്ദർശിക്കുകയും പ്രവർത്തനങ്ങൾക്ക് വേണ്ട പിന്തുണയും പ്രോത്സാഹനവും നൽകുകയും ചെയ്തു. പിടിഎ പ്രസിഡണ്ടും SMC ചെയർമാനും എക്സിക്യൂട്ടീവ് അംഗങ്ങളും സജീവമായി രംഗത്തുണ്ടായിരുന്നു. മാസ്റ്റർ ട്രെയിനർ പ്രസാദ് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകിക്കൊണ്ട് ഒപ്പമുണ്ടായിരുന്നു. ഷൂട്ടിംഗ് നല്ല രീതിയിൽ നടത്താൻ കഴിഞ്ഞതിൽ എച്ച് എം ഇൻചാർജ് സുനിത എല്ലാവർക്കും നന്ദി അറിയിച്ചു.

ഡിസംബർ

ഭിന്നശേഷി ദിനാചരണം

ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ആ വിഭാഗത്തിലെ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചു. ഭിന്നശേഷി സൗഹൃദപരമായ അസംബ്ലിയിൽ ഇന്ദ്രജിത്തിന്റെ ഇംഗ്ലീഷ് പ്രസംഗം മികവു പുലർത്തി. കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തി മികച്ച സൃഷ്ടികൾക്ക് സമ്മാനം നൽകി. ചായം മുക്കിയ കൈപ്പത്തികൾ ചാർട്ടിൽ പതിപ്പിച്ച് ഓരോ കുട്ടിയും സാന്നിധ്യമറിയിച്ചു. നന്ദനയുടെ നാടൻ പാട്ട് ഉൾപ്പെടെ കലാപരിപാടികൾ അവതരിപ്പിച്ചു. സദ ഉണ്ടാക്കിയ പേപ്പർ പൂക്കൾ കുട്ടികൾക്ക് സമ്മാനിച്ചത് സന്തോഷം നൽകി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ക്രയോൺസ്, കളറിംഗ് ബുക്ക് എന്നിവ സമ്മാനം നൽകി. അംബിക ടീച്ചർ നന്ദി അറിയിച്ചതോടെ പരിപാടി അവസാനിച്ചു.

ക്രിസ്മസ്

അർദ്ധ വാർഷിക പരീക്ഷകൾ കഴിഞ്ഞാണ് ക്രിസ്മസ് ആഘോഷിക്കാൻ തീരുമാനിച്ചത്. ട്രെയിനിങ് ടീച്ചർമാരും കുട്ടികളും ചേർന്ന് പൂൽക്കൂടൊരുക്കി. ക്രിസ്മസ് അപ്പൂപ്പനും കുട്ടികളും കരോൾ സംഘമായി ആടുകയും പാടുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. എല്ലാ കുട്ടികളും വിവിധ തരം പരിപാടികൾ അവതരിപ്പിച്ചു. ഈ വിദ്യാലയത്തിലെ മുൻ അദ്ധ്യാപികയായിരുന്ന ലില്ലിയുടെ വകയായി ക്രിസ്മസ് കേക്ക് കുട്ടികൾക്ക് വിതരണം ചെയ്തു. രണ്ടാം ക്ലാസിലെ ഹെലനൻ ഷൈൻ കൊണ്ട് വന്ന കേക്ക് മുറിച്ചു വിതരണം ചെയ്തു.

ജനുവരി

പഠനയാത്ര

ചിറ്റൂർ ജി .വി. എൽ. പി. സ്കൂളിൽ നിന്ന് എറണാകുളത്തേക്ക് നടത്തിയ പഠനയാത്ര കുട്ടികൾക്ക് നല്ലൊരു പഠനാനുഭവമായിരുന്നു.13-1-2023, വെള്ളിയാഴ്ച രാവിലെ 6 മണിക്ക് ആരംഭിച്ച യാത്രയിൽ 61 വിദ്യാർത്ഥികളും 9 അധ്യാപകരും 5 PTA അംഗങ്ങളും പങ്കെടുത്തു. ഫോർട്ട് കൊച്ചി മറൈൻ ഡ്രൈവിൽ എത്തിയ കുട്ടികൾക്ക് കായലും ചീനവലയും കൗതുകം പകർന്നു. അവിടെ നിന്നും ബോട്ടിലാണ് മട്ടാഞ്ചേരിയിൽ എത്തിയത്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, കപ്പലുകൾ, ബോട്ടുകൾ, തലയുയർത്തി നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ എന്നിവ ബോട്ട് യാത്രയിലെ കാഴ്ചകളായിരുന്നു. ചരിത്രത്തിന്റെ മങ്ങാത്ത ചിത്രങ്ങൾ നിറഞ്ഞു കാണുന്ന ഇടുങ്ങിയ വഴികളിലൂടെ നടന്ന് ജൂതപ്പളളിയിൽ എത്തി. സിനഗോഗിന്റെ പഴക്കവും പ്രവർത്തനവും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ഗൈഡ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. ചുമരിൽ കാണുന്ന വിവരണങ്ങൾ കുട്ടികൾ വായിച്ചു മനസ്സിലാക്കി. മട്ടാഞ്ചേരിയിൽ നിന്ന് വീണ്ടും ബോട്ടിൽ കയറി കൊച്ചിയിൽ തിരിച്ചെത്തി. തുടർന്നുള്ള യാത്ര മെട്രോ ട്രെയിനിലായിരുന്നു. ലുലു മാളിൽ എത്തി ഉച്ചഭക്ഷണത്തിനു ശേഷം അവിടെയുള്ള റൈഡുകളിൽ കുട്ടികൾ കളിച്ചു രസിച്ചു. അവിടെ നിന്നു ലഭിച്ച റബറും കട്ടറുമടങ്ങുന്ന കൊച്ചു സമ്മാനപ്പൊതിയുമായി മടക്കയാത്ര തുടങ്ങി. രാത്രി 11:30 ന് ചിറ്റൂരിലെത്തി കാത്തുനിൽക്കുന്ന രക്ഷിതാക്കൾക്കൊപ്പം പോകുമ്പോൾ മറക്കാനാവാത്ത യാത്രാനുഭവം കുട്ടികളുടെ മനസ്സിൽ നിറഞ്ഞുനിന്നു.

രക്തസാക്ഷികൾ ദിനം

ഫെബ്രുവരി

ഹാപ്പി ഡ്രിങ്ക്

ഫെബ്രുവരി 24ന് ഹാപ്പി ഡ്രിങ്ക് എന്ന പരിപാടി സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് B മോഹൻദാസിന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമതി ഉദ്ഘാടനം ചെയ്തു. NMO റെജിൻ, BPC ഉണ്ണികൃഷ്ണൻ, BRC ട്രെയിനർ കൃഷ്ണമൂർത്തി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. കുട്ടികൾ തയ്യാറാക്കിവന്ന വിവിധ തരത്തിലുള്ള ജ്യൂസുകളുടെ പ്രദർശനം നടത്തി. പരിപാടിയിൽ രക്ഷിതാക്കളും പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സ്കൂളിന്റെ വകയായി തണ്ണിമത്തൻ ജ്യൂസ് വിതരണം ചെയ്തു. ഈ പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി സുപ്രഭ നന്ദി പറഞ്ഞു.

TOOTH FAIRY DAY

ഫെബ്രുവരി 28 ന് ഇന്ത്യൻ ദന്തൽ അസോസിയേഷന്റെ ഭാഗമായി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ബി മോഹൻദാസ് അധ്യക്ഷനായുള്ള പരിപാടിക്ക് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പത്മജ പ്രദീപ് ഉദ്ഘാടനം നടത്തി. ഈ പരിപാടിക്ക് ആശംസകൾ അർപ്പിച്ചത് ലയൺസ് ക്ലബ്ബ് അംഗങ്ങളായ മനോജ് കെ മേനോൻ, പ്രദീപ് മേനോൻ എന്നിവരാണ്. ഡോക്ടർ സുബോധ്, ഡോക്ടർ പ്രണിത പ്രഭാകർ, ഡോക്ടർ പ്രിൻസ് ജയിംസ് എന്നിവർ ദന്ത പരിചരണത്തെക്കുറിച്ച് ക്ലാസ് എടുത്തു. പ്രീപ്രൈമറി അദ്ധ്യാപിക അംബിക ദേവി ഈ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. ഡോക്ടർ സുബോധ്, ഡോക്ടർ പ്രണിത പ്രഭാകർ, ഡോക്ടർ പ്രിൻസ് ജയിംസ്, ഡോക്ടർ ജോഎംസി, ഡോക്ടർ പ്രവീണ, ഡോക്ടർ പദ്മപ്രിയ, ഡോക്ടർ മൈവിഴി, ഡോക്ടർ മിഥുൻ എന്നീ ഡോക്ടർമാർ അടങ്ങിയ സംഘം എല്ലാ കുട്ടികളുടെയും പല്ല് പരിശോധിച്ചു. തുടർ ചികിത്സ വേണ്ട കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി. ഇതോടനുബന്ധിച്ച് കഥാരചന മത്സരം സംഘടിപ്പിച്ചു. വിഷയം" നിങ്ങളുടെ ആദ്യത്തെ പാൽപല്ല് പൊഴിഞ്ഞ അനുഭവം ". പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി. മികച്ച രണ്ട് കൃതികൾക്ക് സമ്മാനവും നൽകി.