"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 85: | വരി 85: | ||
രണ്ടാമതായിസ്കൂളിൽ വിശാലമായ ഒരു സ്കേറ്റിംഗ് റിംഗ് ഒരുക്കിയിട്ടുണ്ട് , നൂറ് കുട്ടികൾക്ക് ഒരേ സമയം സ്കേറ്റിംഗ് നടത്താൻ സാധിക്കുന്ന തരത്തിലാണ് ഇത് ക്രമികരിച്ചിരിക്കുന്നത്. | രണ്ടാമതായിസ്കൂളിൽ വിശാലമായ ഒരു സ്കേറ്റിംഗ് റിംഗ് ഒരുക്കിയിട്ടുണ്ട് , നൂറ് കുട്ടികൾക്ക് ഒരേ സമയം സ്കേറ്റിംഗ് നടത്താൻ സാധിക്കുന്ന തരത്തിലാണ് ഇത് ക്രമികരിച്ചിരിക്കുന്നത്. | ||
മൂന്നാമതായി ഒരു ബാസ്കറ്റ്ബാൾ കോർട്ട് നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് ക്രിക്കറ്റ് തുടങ്ങി മറ്റ് കായികവിനോദങ്ങൾക്കായി വിശാലമായ മറ്റൊരു ഗ്രൗണ്ട് കൂടി ഒരുക്കിയിട്ടുണ്ട്. | മൂന്നാമതായി ഒരു ബാസ്കറ്റ്ബാൾ കോർട്ട് നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് ക്രിക്കറ്റ് തുടങ്ങി മറ്റ് കായികവിനോദങ്ങൾക്കായി വിശാലമായ മറ്റൊരു ഗ്രൗണ്ട് കൂടി ഒരുക്കിയിട്ടുണ്ട്. | ||
==വായന മൂല== | |||
പുസ്തക വായന പഠനപ്രവർത്തനത്തിന്റെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ട് ബോധനത്തോടു ചേർന്നുകൊണ്ടുതന്നെ വായനമൂലയുടെ പ്രവർത്തനങ്ങളും മുന്നോട്ടു പോകും. വായനയുടെയും എഴുത്തിന്റെയും പരിശീലനത്തിന പുസ്തകം പാഠപുസ്തകമാണ് എന്ന ധാരണ മാറണം. സ്കൂളിൽ എന്തെങ്കിലും ആവശ്യത്തിനായി വരുന്നവർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും വായിക്കുന്നതിനായി റ്റീപ്പോയിൽ ഒതുങ്ങിയിരുന്ന പുസ്തകശേഖരത്തിന് പുതിയൊരിടം നൽകി ; ഷെൽഫുകളിൽ വിവിധ പുസ്തകം നിറച്ച വായനമൂല .അതിനായി സ്കൂളിൻ്റെ ഫ്രണ്ട് ഓഫീസിനോട് ചേർന്ന് ഒരു വായനാ മൂല സജ്ജീകരിച്ചു. വളരെ സന്തോഷത്തോടെയും ഉത്തരവാദിത്തത്തോടെയും മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽകുട്ടികൾ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നു. | |||
ദിനപത്രങ്ങൾ,കൈയ്യെഴുത്തു പതിപ്പുകൾ, കൈയെഴുത്തു മാസികകൾ, ബാലസാഹിത്യ കൃതികൾ, പത്രങ്ങൾ ,ആഴ്ച്ചപ്പതിപ്പുകൾ എന്നിവ അവിടെ ഉണ്ടാകും. വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് പുസ്തകങ്ങളോട് സ്നേഹവും ബഹുമാനവും താൽപര്യവും ഉണ്ടാകേണ്ടതുണ്ട്. രക്ഷിതാക്കളും കുട്ടികളും പുസ്തകങ്ങൾ എടുക്കുന്നതും പേജുകൾ മറിക്കുന്നതും പുസ്തകങ്ങൾ ചിട്ടയായി തരം തിരിച്ചുവെക്കുന്നതു കാണാനും അനുഭവിക്കാനുമുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു. | |||
==ക്ലാസ് റൂം ലൈബ്രറി== | |||
വിജയകരമായ അധ്യാപനത്തിനും പഠനത്തിനും അവിഭാജ്യ ഘടകമാണ് ക്ലാസ് റൂം ലൈബ്രറി .ക്ലാസ് മുറികളിൽ ആകർഷകമായ പുസ്തകങ്ങളുള്ള വിദ്യാർത്ഥികൾ ഉയർന്ന വായനാ നേട്ടവും മികച്ച ഗ്രാഹ്യവും വർദ്ധിച്ച പദാവലിയും പ്രകടിപ്പിക്കുന്നുവെന്ന് വിപുലമായ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.വിദ്യാലയത്തിലെത്തുന്ന കുട്ടികൾ കൂടുതൽ സമയവും ചെലവഴിക്കുന്നത് ക്ലാസ്മുറിയിലാണ്. | |||
ക്ലാസ്മുറിയിലെ അന്തരീക്ഷം കുട്ടികളെ സ്വാധീനിക്കും.അതിന്റെ ഭംഗി,അത് നൽകുന്ന സുരക്ഷിതത്വം,അതിലെ സൗകര്യങ്ങൾ,കുട്ടികൾക്ക് എപ്പോഴും കാണാൻ പാകത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ലൈബ്രറി പുസ്തകങ്ങൾ. സ്കൂൾ മലയാള വിഭാഗം അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഈ പദ്ധതിയിൽ സ്ക്കൂൾ ലൈബ്രറിയിൽ നിന്നും എടുത്തു വയ്ക്കുന്ന പുസ്തകങ്ങൾക്കൊപ്പം അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം കൊണ്ട് വെക്കുകയും വായിക്കുകയും ചെയ്യാം. ആദ്യം കുട്ടികൾ പുസ്തകങ്ങൾ തൊട്ടുനോക്കും,കയ്യിലെടുക്കും, മറിച്ചുനോക്കും ,അതിലെ ചിത്രങ്ങൾ നോക്കി നിൽക്കും,തലക്കെട്ടുകൾ വായിച്ചുനോക്കും,പുസ്തകം മണത്തുനോക്കും, തിരികെ വയ്ക്കും.ഇതിനിടയിൽ എപ്പോഴോ ഈ പുസ്തകം വായിച്ചു നോക്കണമെന്ന ആഗ്രഹം കുട്ടിയിൽ മുളപൊട്ടും. | |||
ഈ ആഗ്രഹമാണ് കുട്ടികളെ നല്ല വായനക്കാരാക്കി മാറ്റുന്നത്. | |||
==പുസ്തകവണ്ടി== | |||
കുട്ടികളിൽ അറിവിന്റെ, വായനയുടെ ആനന്ദം നിറച്ച് ഒരുകൂട്ടം പുസ്തകങ്ങൾ കുരുന്ന് കൈകളിൽ എത്തിച്ച് അത് വായിക്കുന്നതിനും വായനാകുറിപ്പുകൾ തയ്യാറാക്കുന്നതിനും പുതിയൊരു അവസരം ഒരുക്കുന്നതിനായി നടപ്പിലാക്കാൻ ഉദ്ദേശിച്ച പദ്ധതിയാണ് പുസ്തകവണ്ടി. സ്കൂളിലെ കാലഹരണപ്പെട്ട ഒരു വാഹനം ജൂൺ രണ്ടാംവാരം ഒരു ലൈബ്രറിയാക്കിയാലെന്താണെന്ന ചിന്ത ഉണ്ടാവുകയും മാനേജുമെന്റിന്റെ അനുമതിയും സഹായവും ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പുസ്തകവണ്ടിയായി സജ്ജീകരിച്ചു. വായനയിൽ താല്പര്യമുള്ള കുട്ടികൾക്ക് സ്കൂൾ പഠനസമയത്തിനു ശേഷം സ്കൂൾ ബസിന്റെ രണ്ടാം ട്രിപ്പിന് പോകാനുള്ള കുട്ടികളിൽ വായനയിൽ താല്പര്യമുള്ളവർക്കായി ബസ് സ്റ്റേഷന് സമീപത്ത് സജ്ജീകരിച്ചതാണ് പുസ്തകവണ്ടി. കുട്ടികളെ പരമ്പരാഗത വായനയിൽ നിന്ന് മാറ്റി,മറ്റൊരു വായന അന്തരീക്ഷം ഉണ്ടാക്കുവാനുള്ള ലക്ഷ്യമാണ് പുസ്തക വണ്ടിക്കുള്ളത്. എസ്.എസ്.എ.കേരളം 2017-2018 വർഷം നടപ്പാക്കി വരുന്ന പുസ്തകവണ്ടി എന്ന പദ്ധതിയുടെ പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് മലയാളം വിഭാഗം നടപ്പിലാക്കിയതാണ് ഈ പ്രോജക്ട് . വായന കുറഞ്ഞുവരുന്നു എന്ന് തോന്നുന്ന ഇന്നത്തെ കാലഘട്ടത്തിൽ പുസ്തകവണ്ടി കുറച്ചു കുട്ടികൾക്കെങ്കിലും വായനയുടെ ലോകത്തേക്ക് കടന്നുചെല്ലാൻ സഹായകമായതിൽ അഭിമാനിക്കുന്നു. | |||
==നേതാജി യൂട്യൂബ് ചാനൽ== | ==നേതാജി യൂട്യൂബ് ചാനൽ== | ||