"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ Category:ലിറ്റിൽ കൈറ്റ്സ് എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
{{Lkframe/Header}}


= 2022-2023 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ =
2021 - 24 ലിറ്റിൽകൈറ്റ്സ് ബാച്ചിനാണ് ഈ വർഷം ക്ലാസുകളും പ്രവർത്തനങ്ങളും ഉള്ളത് എങ്കിലും ഒരു അധ്യയന വർഷത്തിൽ സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെയും ഉപയോഗപ്പെടുത്താറുണ്ട്. താഴെ കൊടുത്ത പ്രവർത്തനങ്ങളിൽ ചിലത് അവരുടെ നേതൃത്വത്തിലാണ് നടന്നത്.
==മാതാക്കൾക്കുള്ള സൈബർ സുരക്ഷാ ക്ലാസ് ==
ഈ അധ്യയനവർഷത്തിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ മാതാക്കൾക്കുള്ള സൈബർസുരക്ഷാ ക്ലാസ് ഈ വർഷം സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് നൽകിയിരുന്ന അതേ ക്ലാസ് ഈ വർഷം എട്ടാം തരത്തിലേക്ക് പുതുതായി ചേർന്ന കുട്ടികളുടെ രക്ഷിതാക്കൾക്കും ലഭിക്കുന്നതിനായി മുഴുവൻ ക്ലാസിലേയും കുട്ടികളുടെ മാതാക്കളെ ക്ഷണിച്ച് ജനറലായി ഓഡിറ്റോറിയത്തിൽ വെച്ച് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ക്ലാസ് നൽകി. 150 ലധികം മാതാക്കൾ പങ്കെടുത്തു. നേരത്തെ പരിശീലനം ലഭിച്ച ഇപ്പോൾ പത്താംക്ലാസിൽ പഠിക്കുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ക്ലാസ് എടുത്തത്.
== സ്കൂൾ പാർലമെന്റ് ഇലക്ഷനുള്ള സാങ്കേതിക സഹായം ==
[[പ്രമാണം:18017-lk22-tt.jpg|250px|thumb|right|നേതൃത്വം നൽകിയ  ടീം ലിറ്റിൽകൈറ്റ്സ് മാസ്റ്റർ, മിസ്ട്രസ് എന്നിവരോടൊപ്പം ]]
ഈ വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ് കമ്പ്യൂട്ടറിനെ ഇ.വി.എം ആയി പരിവർത്തിപ്പിച്ച് നടത്തുന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനുവേണ്ടിയുള്ള സാങ്കേതിക സഹായം. ഇതിനായി കൈറ്റ്മാസ്റ്ററും മിസ്ട്രസും ഒരു ടീമിനെ സോഫ്റ്റ് വെയർ പരിശീലിപ്പിക്കുകയും മുഴുവൻ ക്ലാസുകളുടെയും പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനും അവരുടെ ഫലം അറിയുന്നതിനും വേണ്ട വിധത്തിൽ പരിശീലനക്ലാസുകൾ നടത്തുകയും ചെയ്തു. ഈ ടീമാണ് വിജയകരമായി സ്കൂൾ പാലർമെന്റ് ഇലക്ഷൻ പൂർത്തിയാക്കാൻ സ്കൂളിലെ എസ്.എസ്. ക്ലബ്ബിനെ സഹായിച്ചത്. കുട്ടികളുടെ നിയന്ത്രണം എസ്.പി.സിയും നടത്തിപ്പ് അധ്യാപകരുടെ നേതൃത്വത്തിൽ ജെ.ആർ.സിയും നിർവഹിച്ചു. മുഴുവൻ തെരഞ്ഞെടുപ്പ് പ്രക്രിയയും യഥാർഥ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ചുവട് പിടിച്ചുള്ളതും അതിന്റെ മാതൃകയിലും ആയിരുന്നു. വോട്ടെടുപ്പിന് ശേഷം കമ്പ്യൂട്ടറുകൾ പ്രത്യേകമായി സ്ട്രോഗ് റൂമിൽ സൂക്ഷിക്കുകയും ഉച്ചക്ക് ശേഷം പ്രത്യേകമായി ചുമതലപ്പെടുത്തപ്പെട്ട അധ്യാപകർ ബൂത്ത് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കി. എല്ലാ ഘട്ടത്തിലും  ഇതിന്റെ സാങ്കേതിക സഹായം തെരെഞ്ഞെടുക്കപ്പെട്ട  ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് തന്നെയായിരുന്നു. അവർ മറ്റു അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രത്യേക അഭിനന്ദനം ഏറ്റവാങ്ങി.
<gallery caption="തെരഞ്ഞെടുപ്പ് ചിത്രങ്ങൾ" widths="275px" heights="175px" perrow="3">
പ്രമാണം:18017-ele-22-1.jpg| ലിറ്റിൽകൈറ്റിസ് ടീമിന് ഇലക്ഷൻ സോഫ്റ്റ്‍വെയർ പരിശീലനം.
പ്രമാണം:18017-voting-22.jpg| ഇലക്ട്രോണിക് വോട്ടിംഗ് മെഷീനായി പരിവർത്തിപ്പിച്ച കമ്പ്യൂട്ടർ ഉപയോഗിച്ച് വോട്ട് ചെയ്യുന്നു.
പ്രമാണം:18017-lk22-counting.jpg| വോട്ടെണ്ണൽ നിർവഹിക്കുന്നു.
</gallery>


[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]

12:44, 26 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം