|
|
| വരി 9: |
വരി 9: |
| ഭംഗിയായി പ്രവര്‍ത്തിക്കുന്ന പി. ടി. എ. യുടെ ശ്രമഫലമായി നവീകരിച്ച സ്‌ക്കുള്‍ ലൈബ്രറി കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സ്‌ക്കൂള്‍ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മികച്ച ഐ. ടി. പ്രവര്‍ത്തനങ്ങള്‍ക്കും ഐ. ടി. ലാബിനുമുള്ള മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ പുരസ്‌കാരങ്ങളും കൂത്താട്ടുകുളം ഹൈസ്‌ക്കൂള്‍ വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോരുന്നു. | | ഭംഗിയായി പ്രവര്‍ത്തിക്കുന്ന പി. ടി. എ. യുടെ ശ്രമഫലമായി നവീകരിച്ച സ്‌ക്കുള്‍ ലൈബ്രറി കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സ്‌ക്കൂള്‍ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മികച്ച ഐ. ടി. പ്രവര്‍ത്തനങ്ങള്‍ക്കും ഐ. ടി. ലാബിനുമുള്ള മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ പുരസ്‌കാരങ്ങളും കൂത്താട്ടുകുളം ഹൈസ്‌ക്കൂള്‍ വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോരുന്നു. |
| പാഠ്യപാഠ്യേതര രംഗങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തിപ്പോരുന്ന ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി ചന്ദ്രികാദേവിയാണ്. | | പാഠ്യപാഠ്യേതര രംഗങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തിപ്പോരുന്ന ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി ചന്ദ്രികാദേവിയാണ്. |
| 24. എന്‍. എസ്. എസ്. ഹൈസ്‌കൂള്‍, മണ്ണൂര്‍
| |
| 1113 തുലാമാസത്തില്‍ (1939) ശ്രീ. മന്നത്തു പദ്‌മനാഭന്റെ നേതൃത്വത്തില്‍ നായര്‍ സമുദായ അംഗങ്ങളുടെ ശ്രമഫലമായിട്ടാണ് ഈ സ്‌കൂള്‍ ആരംഭിച്ചത്. പായിപ്ര പഞ്ചായത്തില്‍ 20-ാം വാര്‍ഡില്‍ തൃക്കളത്തൂര്‍ എന്ന സ്ഥലത്ത് ഈ സരസ്വതീക്ഷേത്രം സ്ഥിതിചെയ്യുന്നു. പായിപ്ര പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാര്‍ഡുകളും മഴുവന്നൂര്‍ പഞ്ചായത്തിലെ ഏതാനും ഭാഗങ്ങളുംഈ സ്‌കൂളിന്റെ ഫീഡിംഗ് ഏരിയകളാണ്.
| |
| ഏതാണ്ട് 69 വര്‍ഷത്തെ സുദീര്‍ഘമായ പ്രവര്‍ത്തന ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്. 1939 ല്‍ തുടങ്ങിയ ഈ വിദ്യാലയം 1982 വരെ ഒരു യു.പി. സ്‌കൂള്‍ ആയിരുന്നു. 1983 ജൂണില്‍ ഇതൊരു ഹൈസ്‌കൂളായി. എന്‍.എസ്.എസ്. സ്ഥാപനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകളിലൊന്നാണ് മണ്ണൂര്‍ എന്‍.എസ്.എസ്. ഹൈസ്‌കൂള്‍. പി.ടി.എ യുടെ നിര്‍ലോഭമായ സഹകരണം എല്ലാ സമയത്തും ലഭിക്കുന്നു. പഠന നിലവാരം ഉയര്‍ത്തുന്നതിന്, അച്ചടക്കം നിലനിര്‍ത്തുന്നതിന്, ഉച്ചഭക്ഷണ വിതരണത്തിന്, പൊതുവായ ആഘോഷങ്ങള്‍ക്ക് എല്ലാം തന്നെ പി.ടി.എ. യുടെ സഹകരണം നിസീമമാണ്. ഈ സ്‌കൂളില്‍ ആകെ 356 കുട്ടികള്‍ പഠിക്കുന്നുണ്ട്. സാധാരണക്കാരില്‍ സാധാരണക്കാരായ ഗ്രാമീണരാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍. ശ്രീമതി. എം.പി. ലീലയാണ് ഹെഡ്‌മിസ്‌ട്രസ്. പതിനെട്ട് അധ്യാപകരും, മൂന്ന് അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പലരും ദേശീയ തലങ്ങളില്‍ അറിയപ്പെടുന്നവരും ശ്രദ്ധേയമായ നേട്ടം കൈവരിച്ചവരുമാണ്. ജസ്റ്റീസ് ബാലകൃഷ്‌ണന്‍, ബാബുപോള്‍ എം.എല്‍.എ, ഡോ. സത്യനാഥ്, അഡ്വ. അഗ്നി ശര്‍മ്മന്‍ നമ്പൂതിരി എന്നിവര്‍ ഈ സ്‌കൂളിന്റെ സംഭാവനയാണ്.
| |