"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
പ്രമാണം:25078-EKM-LKCS22-3.jpeg
പ്രമാണം:25078-EKM-LKCS22-3.jpeg
പ്രമാണം:25078-EKM-LKCS22-4.jpeg
പ്രമാണം:25078-EKM-LKCS22-4.jpeg
പ്രമാണം:25078-EKM-LKCS22-5.jpg
പ്രമാണം:25078-EKM-LKCS22-6.jpg
പ്രമാണം:25078-EKM-LKCS22-7.jpg
പ്രമാണം:25078-EKM-LKCS22-8.jpg
പ്രമാണം:25078-EKM-LKCS22-9.jpg
</gallery>
</gallery>

21:46, 5 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

കേരള സംസ്ഥാന സർക്കാരും പൊതു വിദ്യാഭ്യാസ വകുപ്പ്,ആരോഗ്യ വകുപ്പ്, എന്നിവയും സംയുക്തമായി നടത്തിയ ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ പരിപാടികൾ വരാപ്പുഴ സെൻ്റ് ജോസഫ്സ് സ്കൂളിൽ സമുചിതമായി സംഘടിപ്പിക്കുകയും ഉണ്ടായി.2022ഒക്ടോബർ നാല് മുതൽ കേരള പിറവി ദിനമായ നവംബർ ഒന്ന് വരെ വിവിധ കർമ്മ പദ്ധതികൾ ലഹരിക്കെതിരെ വിദ്യാലയത്തിൽ നടന്നു.

ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി നേർവഴി എന്ന പേരിൽ ആലുവ ബിആർസി യിൽ വച്ച് നടത്തിയ ഒരു ദിവസത്തെ പരിശീലനക്ലാസിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു. അതേ തുടർന്നുളള ദിവസങ്ങളിൽ അധ്യാപകർ സ്കൂളിലെ എല്ലാ കുട്ടികൾക്കും , മാതാപിതാക്കൾക്കും ക്ലാസുകൾ നടത്തുകയും ചെയ്തു.

വരാപ്പുഴ പോലീസിന്റെ നേതൃത്വത്തിൽ വരാപ്പുഴപഞ്ചായത്തിലെ ഹൈസ്കൂളുകൾ സംയുക്തമായി വരാപ്പുഴയിൽ നിന്ന് കടമക്കുടി വരെ കുട്ടികൾ സൈക്കിൾ റാലി നടത്തി.

ലഹരിക്കെതിരെയുള്ള സന്ദേശംനൽകുന്ന പ്ലകാർഡ് പോസ്ററർ മത്സരങ്ങൾ സംഘടിപ്പിച്ചു.

പ്ലകാർഡുകളും പോസ്റററുകളുമേന്തി കുട്ടികൾ ഒരു കാൽനട റാലി നടത്തുകയുണ്ടായി.

ശ്രീ ജോബി പാനായികുളത്തിന്റെ ബോധവത്കരണക്ലാസ് രണ്ടു ദിവസങ്ങളിലായി രക്ഷിതാക്കൾക്കും , കുട്ടികൾക്കും നൽകുകയുണ്ടായി.

നവംബർ 1 ന് ഉച്ചക്ക് 2.30 ന് വരാപ്പുഴ പള്ളി റോഡിൽ ലഹരിക്കെതിരെ നമ്മുടെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും രാഷ്ട്രീയ പ്രമുഖരും മനുഷ്യ ചങ്ങലയിൽ കൈ കോർത്തു.

കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.സന്ദേശമുണർത്തുന്ന ഗാനം ആലപിച്ചു.