"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 14: | വരി 14: | ||
==ഓലി ഗീതം== | ==ഓലി ഗീതം== | ||
കോവിഡ് കാലം സൃഷ്ടിച്ച തടവറയിൽനിന്നും പ്രകൃതിയിലേക്ക് ഇറങ്ങാൻ നേതാജി ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു. സ്കൂൾ സ്ഥിതിചെയ്യുന്ന പ്രമാടം ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ഓലികൾ സന്ദർശിച്ച് പഠനവും സംരക്ഷണവും ലക്ഷ്യംവയ്ക്കുന്ന പദ്ധതിക്കാണ് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചത്. കരിമ്പാറ കുന്നുകളിൽ നിന്നുള്ള ചെറിയ ഉറവകളായ ഓലികൾ ഒഴുകിപ്പോകാനുള്ളതല്ല പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് പ്രകൃതി ഒരുക്കിവെച്ചിട്ടുള്ള അമൂല്യ സമ്പത്താണവ. സ്കൂൾ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ മനോജ് സുനി, അജി ഡാനിയൽ,പ്രവീൺ കുമാർ. സി,ബിജു.എസ്, ദീപ.കെ. കെ എന്നിവർ നേതൃത്വം നൽകി. | |||
==പരിസ്ഥിതി ദിനചാരണം== | ==പരിസ്ഥിതി ദിനചാരണം== |
21:58, 24 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂളിൽ നടക്കുന്ന അക്കാദമികേതര പ്രവർത്തനങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്. നേരിട്ടു പഠനവുമായി ബന്ധമില്ലെങ്കിലും പഠനപ്രക്രിയയുടെ ഭാഗം തന്നെയാണ് ഈ പ്രവർത്തനങ്ങൾ. കാരണം പഠനം എന്നത് കേവലം പുസ്തക സംബന്ധിയായ അറിവുമാത്രമല്ല മണ്ണും പ്രകൃതിയും സഹകതരണവും സമ്പാദ്യവും കാരുണ്യവും ഒക്കെച്ചേരുമ്പോഴാണ് അറിവ് പൂർമാകുന്നത്. അത്തരം ഭാവം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്.
സ്കൂൾ പ്രവേശനോത്സവം
2022-2023 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1 രാവിലെ 9.30 ന് സംസ്ഥാനതല ഉദ്ഘാടനത്തിന്റെ വീഡിയോ പ്രദർശനത്തിലൂടെ ആരംഭിച്ചു. സ്കൂൾ പ്രവേശനകവാടം മുതൽ ആഡിറ്റോറിയം വരെ പ്രകൃതി വിഭവങ്ങൾ അണിനിരത്തിയാണ് കുട്ടികളെ സ്വീകരിച്ചത്.ആഡിറ്റോറിയത്തിൽ ഒരുക്കിയിരുന്ന നാട്ടുപഴങ്ങൾ ഏറെ മാധുര്യത്തോടെ കുട്ടികൾ ആസ്വദിച്ചു. അധ്യാപകർ അവരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന നാട്ടുപഴങ്ങൾ ശേഖരിച്ചാണ് നാട്ടു പഴകൂട് തയ്യാറാക്കിയത്. വിത്തുകൾ അടങ്ങിയ പേനയും കുട്ടികൾക്ക് സമ്മാനിച്ചു. പുതിയ വിദ്യാലയത്തിലേക്ക് കടന്നുവന്ന കുട്ടികൾക്ക് നാടൻ പാട്ടരങ്ങ് പുതിയൊരു അനുഭവമായിരുന്നു.


സവാരി ഗിരി ഗിരി
ജൂൺ 3 ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച സൈക്കിൾ റാലിയിൽ ഏകദേശം അൻപതോളം കുട്ടികൾ പങ്കെടുത്തു.എൻ സി സിയുടെ നേതൃത്വത്തിലാണ് ഇടവഴികളിലൂടെയും പാടവരമ്പിലൂടെ മണിനാദം മുഴക്കി പ്രമാടത്തെ ഉണർത്തിയത്. ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യത കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ സൈക്കിളിന്റെ ഉപയോഗം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ഈ പരിപാടി സംഘടിപ്പിച്ചത്.
ഓലി ഗീതം
കോവിഡ് കാലം സൃഷ്ടിച്ച തടവറയിൽനിന്നും പ്രകൃതിയിലേക്ക് ഇറങ്ങാൻ നേതാജി ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു. സ്കൂൾ സ്ഥിതിചെയ്യുന്ന പ്രമാടം ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ഓലികൾ സന്ദർശിച്ച് പഠനവും സംരക്ഷണവും ലക്ഷ്യംവയ്ക്കുന്ന പദ്ധതിക്കാണ് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചത്. കരിമ്പാറ കുന്നുകളിൽ നിന്നുള്ള ചെറിയ ഉറവകളായ ഓലികൾ ഒഴുകിപ്പോകാനുള്ളതല്ല പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് പ്രകൃതി ഒരുക്കിവെച്ചിട്ടുള്ള അമൂല്യ സമ്പത്താണവ. സ്കൂൾ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ മനോജ് സുനി, അജി ഡാനിയൽ,പ്രവീൺ കുമാർ. സി,ബിജു.എസ്, ദീപ.കെ. കെ എന്നിവർ നേതൃത്വം നൽകി.
പരിസ്ഥിതി ദിനചാരണം
പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസിൽ വിവിധ ഇനത്തിലുള്ള വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.
നേതാജിയിൽ നിന്ന് ഗവിയിലേക്ക് ഒരു A പ്ലസ് യാത്ര
ലോക പിക്നിക്ക് ദിനത്തിൽ നേതാജി യിൽ നിന്ന് ഗവിയിലേക്ക് ഒരു പിക്നിക് നടത്തി. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A പ്ലസ് ലഭിച്ച 30 കുട്ടികളെയും കൊണ്ടാണ് അവരുടെ അധ്യാപകർ യാത്രതിരിച്ചത്. ആർപ്പോ നേതാജി എന്ന് പേരിട്ട ഈ സർപ്രൈസ് പിക്നിക് വനംവകുപ്പിനെ അനുമതിയോടെയാണ് സംഘടിപ്പിച്ചത്. കോവിഡ്കാലം നിഷേധിച്ച സ്കൂൾ വിനോദ യാത്രയുടെ വീണ്ടെടുക്കൽ കൂടിയായിരുന്നു ഈ യാത്ര.കാട്ടിലൂടെയുള്ള യാത്ര കുട്ടികൾ ശരിക്കും ആസ്വദിച്ചു. ഗവിയുടെ മനോഹാരിതയിൽ കുട്ടികൾക്ക് അനുമോദനവും നൽകി.
2020-2021 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
2019-2020 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
2018-2019 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
പ്രോജക്ട് ഗണിതം
ആ കണക്കിനെ വരുതിയിലാക്കാൻ. കണക്ക് എന്ന പേടിസ്വപ്നത്തെ ഇല്ലാതാക്കാൻ.നേതാജി ഹൈസ്കൂൾ , ഇൻസൈറ്റുമായി ചേർന്ന് അവതരിപ്പിക്കുന്നു.. പ്രോജക്ട് ഗണിതം 25 ദിവസം..25 അധ്യാപകർ.അഞ്ച് മുതൽ എട്ടുവരെ ക്ലാസ്സുകലിലെ കുട്ടികൾക്കാണ് ഈ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.ഇൻഫോസിസ് ജീവനക്കാരും എൻജിനിയറിങ് വിദ്യാർഥികളുമടക്കമുള്ള വോളന്റിയേഴ്സിൽ നിന്ന് കുട്ടികൾക്കു കിട്ടിയ അറിവുകൾ. കണക്കിൽ കവിവി തെളിയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് ഇത് വഴിയൊരുക്കട്ടെ.

വിജയശ്രീ പ്രോജക്ട്
2019 - 2020 അധ്യയന വർഷം മുതൽ "വിജയശ്രീ " എന്ന പദ്ധതി പത്താം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കിവരുന്നു. പത്താം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഓരോ അധ്യാപകർക്കും ഇത്ര കുട്ടികൾ എന്ന രീതിയിൽ നൽകുകയും അധ്യാപകർ അവരുടെ പഠനത്തിൽ ശ്രദ്ധിക്കുകയും ചെയ്യുന്നു. ഓരോ അധ്യാപകന്റെയും ഗ്രൂപ്പിൽ അഞ്ചോ ആറോ കുട്ടികൾ വീതമായിരിക്കും ഉണ്ടാകുന്നത്. അധ്യാപകൻ തന്റെ ഗ്രൂപ്പിൽ ഉള്ള കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും രക്ഷിതാക്കളുമായി കുട്ടികളുടെ പഠനനിലവാരം ചർച്ച ചെയ്യുകയും അവർക്ക് പഠനത്തിന് കൂടുതൽ പിന്തുണ നൽകുകയും ചെയ്യുന്നു. കുട്ടികൾക്ക് പരീക്ഷ എഴുതുന്നതിന് ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു.
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ഈ രീതി വളരെ ഏറെ സഹായകമായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ രണ്ടു വർഷകാലമായി സ്കൂളിന് 100% വിജയം നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ളതും.
എഴുത്തുകാർ സംസാരിക്കുന്നു
5 ദിവസങ്ങളിൽ നേതാജിയിലെ കുട്ടികളോട് കേരളത്തിലെ പ്രശസ്തരായ എഴുത്തുകാർ വെബിനാറിലൂടെ സംസാരിക്കുകയായിരുന്നു.അവരുടെ രചനകളെക്കുറിച്ചും, വായനയെ കുറിച്ചും ,അതു തുറന്നു തരുന്ന പുതിയ അനുഭങ്ങളെ കുറിച്ചും.നന്ദി..മനോജ് ജാതവേദര്, ഡോ.രാജു ഡി കൃഷ്ണപുരം, ശ്രീമതി ഇന്ദുലേഖ, ശ്രീഭവനം ഗോപാലകൃഷ്ണൻ സാർ, രവിവർമ്മ തമ്പുരാൻ.

പാഠത്തിന്റെ നാടകാവിഷ്ക്കാരം
ഒൻപതാം ക്ലാസ്സ്കേരള പാഠാവലിയിലെ സാറാ തോമസ്സിന്റെ കുപ്പിവളകൾ എന്ന ചെറുകഥയുചടെ വിശകലന ശബ്ദ നാടക്വിഷ്കാരം തയ്യാറാക്കി QR കോഡ് കുട്ടികൾക്ക് നല്കി.തയ്യാറാക്കിയത് മനോജ് സുനി സാർ

ഭരണഘടനാദിനാചാരണം
ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരവുമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും. ഭരണഘടനാദിനാചാരണം നേതാജി നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടത്തി
നാടകീയ സംഭാഷണാവതരണം
സ്വാതന്ത്ര്യത്തിന്റെ മുൻപും പിൻപുമുള്ള കാലഘട്ടത്തിന്റെ നാടകീയ സംഭാഷണാവതരണം അവതരണം: ഗൗരി നന്ദന എം. 10 C,നേതാജി ഹയർ സെക്കൻഡറി സ്കൂൾ
ശിശുദിനാഘോഷം
നേതാജി ഹയർ സെക്കണ്ടറി സ്കൂളും, ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും ,ചൈൽഡ് ലൈനും സംയുക്തമായി നടത്തിയ ശിശുദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനവും സമ്മാനദാനവും,സ്റ്റേറ്റ് റോളർ സ്കേറ്റിംഗ് മെഡൽ ജേതാക്കളായ നേതാജി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ക്ക് പുരസ്കാര വിതരണവും, ചൈൽഡ്ലൈന്റെ 'ബാലാവകാശ സംരക്ഷണ വാരാചരണത്തിന്റെ പത്തനംതിട്ട ജില്ലാ തല ഉത്ഘാടനവും മാനേജർ .ശ്രീ.ബി.രവീന്ദ്രൻപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു:ജില്ലാ ജഡ്ജി കെ.ആർ.മധുകുമാർ നിർവഹിച്ചു. ശ്രീ.ദേവൻ കെ മേനോൻ ശ്രീമതി.ശ്രീലത.എൽ എന്നിവർ പങ്കെടുത്തു.

പ്രവേശനോത്സവം
പ്രവേശനോത്സവത്തിന് വ്യത്യസ്തതയുടെ 3 പകലുകളൊരുക്കിക്കൊണ്ടാണ് കോവിഡ് കാലത്തിനു ശേഷം സ്കൂളിലെത്തിയ കുട്ടികളെ എതിരേറ്റത്. ക്ലൗൺഷോ യുമായി അപ്രതീക്ഷിതമായി ക്ലാസ് മുറികളിലെത്തിയ പൂർവ വിദ്യാർത്ഥിയും തിയേറ്റർ ആർട്ടിസ്റ്റുമായ അജയ് ഉദയൻ കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ആംഗ്യ ചലനങ്ങളിലൂടെ, ചിരിപ്പിക്കുന്ന ബോഡി ആക്ടിങ്ങിലൂടെ കുട്ടികളോടൊപ്പം ക്ലൗൺ നാടകം കളിച്ചു. ശബ്ദം വച്ചു. സ്കൂൾ ക്ലാസ് മുറിയിലെ ആദ്യ ക്ലൗൺഷോ ആയിരുന്നു ഇത്. രണ്ടാം പ്രവേശനോൽസവം പൂർവ വിദ്യാർത്ഥികളും യുവ നാട്ടു കലാകാരന്മാരുമായ രഞ്ചു ഗോപിനാഥ് , ഉന്മേഷ് പൂങ്കാവ് എന്നിവർ ഒരുക്കിയ പാട്ടുക്കൂട്ടം ക്ലാസ് മുറികളിലേക്ക് പാടി ചെന്നു. വായ്ത്താരികളും നാട്ടീണങ്ങളും കോവിഡ് കാലം നിശബ്ദമാക്കിയ ക്ലാസ് മുറികളേയും വരാന്തകളേയും താള സാന്ദ്രമാക്കി. മൂന്നാം പ്രവേശനോത്സവം വരയുടേതായിരുന്നു. കാർട്ടൂണിസ്റ്റ് ഷാജി മാത്യുവിന്റെ കാരിക്കേച്ചർ കഥാപാത്രങ്ങൾ ക്ലാസ് മുറികളെ ചിരിപ്പിച്ചു.രാഷ്ട്രീയ സാമൂഹിക കലാരംഗങ്ങളിലെ പ്രമുഖർ ബ്ലാക് ബോർഡുകളിൽ മിന്നിമറഞ്ഞു. നാട്ടിലെ പ്രതിഭകളെ അടുത്തറിയാനുള്ള വേദിയായി മാറുകയായിരുന്നു പ്രവേശനോത്സവപ്പകലുകൾ ! അക്കങ്ങൾക്ക് ഗാന്ധിജിയും മോഹൻലാലും ഉമ്മൻ ചാണ്ടിയും നരേന്ദ്ര മോദിയും അങ്ങനെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരുടെ രൂപമായി മാറാമെന്ന് കാരിക്കേച്ചറുകൾ വരച്ച് കാർട്ടൂണിസ്റ്റ് ഷാജി മാത്യു ക്ലാസ്സ് എടുക്കുന്നു

സ്കൂൾ ശുചീകരണം
ഒന്നര കൊല്ലത്തെ കാത്തിരിപ്പിനു ശേഷം കുട്ടികളെ വരവേൽക്കാൻ ഒരുങ്ങുന്ന നേതാജിയിൽ നിന്നുള്ള കാഴ്ചകൾ. 35 ൽ പരം ക്ളാസ് മുറികളും സ്കൂൾ പരിസരവും ശുചീകരിച്ച് അണുവിമുക്തമാക്കുന്ന ജോലികൾ അധ്യാപകരുടെയും പഞ്ചായത്ത് അംഗം ലിജ ശിവപ്രകാശിൻ്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ പുരോഗമിക്കുന്നു . ഒക്ടോബർ ആദ്യവാരം ആരംഭിച്ച ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
നായാടിപ്പാറ യുടെ പ്രകാശനം
നേതാജിയുടെ അഭിമാനം മനോജ് സുനി സാറിന്റെ നായാടിപ്പാറ എന്ന പുസ്തകത്തിന്റെ പ്രകാശനം സെപ്റ്റംബർ 1 ബുധൻ രാവിലെ 10.30 ന് പത്തനംതിട്ട ഠൗൺ ഹാളിൽ നടന്നു
ഡിജിറ്റൽ പഠനോപകരണങ്ങൾ
പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ളാസുകൾക്ക് വേണ്ട ഡിജിറ്റൽ പഠനോപകരണങ്ങൾ നൽകി പൂർവ വിദ്യാർഥി കൂട്ടായ്മ. നേതാജി അലുമ്നി യുഎഇ ചാപ്റ്റർ നൽകിയ 11 ഫോണുകൾ ഹെഡ്മാസ്റ്റർ കെ.ജയകുമാർ ഏറ്റുവാങ്ങി. യു എ ഇയിൽ ജോലി ചെയ്യുന്ന പൂർവ വിദ്യാർഥികളായ ബിജു വാഴവിള, സുകു നൈനാൻ, സുനിൽകുമാർ, രാജേഷ് കുറുപ്പ്,സീനിയർ അധ്യാപിക എൽ. ശ്രീലത എന്നിവർ പങ്കെടുത്തു.
വിജയ മധുരം
എസ് എസ് എൽ സി വിജയ മധുരം കോവിഡ് മുന്നണി പോരാളികളോടൊപ്പം പങ്കുവച്ച് പ്രമാടം നേതാജി. 43 അധ്യാപകർ, 225 കുട്ടികൾ.എല്ലാ വിഷയത്തിനും A+ കിട്ടിയവർ-76.9വിഷയത്തിന് A+ കിട്ടിയവർ.32 9A+..100% എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ പേരും വിജയിച്ചതിൻ്റെ ആഹ്ലാദം പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂൾ മഹാമാരിക്കാലത്തും മാറ്റി വച്ചില്ല. പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലെ കോവിഡ് മുന്നണി പോരാളികളായ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വിജയ മധുരം പങ്കുവച്ച് പ്രമാടം നേതാജിയിലെ അധ്യാപകരും, വിദ്യാർത്ഥികളും. കോവിഡ് സാഹചര്യത്തിൽ ഇത്തവണ ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിച്ചു കൊണ്ടാണ് പ്രമാടം…

ഫോൺ ചലഞ്ച്
നേതാജി ഹയർ സെക്കണ്ടറി സ്കൂളിലെ ആദ്യ ഘട്ടത്തിലെ 30 ഫോണുകളുടെ വിതരണോദ്ഘാടനം മാനേജർ ബി രവീന്ദ്രൻ പിള്ള എച്ച് എം ഇൻ ചാർജ് ശ്രീലത എൽ ന് നൽകിക്കൊണ്ട് നിർവഹിച്ചു. അധ്യാപകരുടെയും, മാനേജ്മെ ന്റിന്റെയും, പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.അടുത്ത ഘട്ടത്തിൽ റിട്ടയർ ചെയ്ത സ്റ്റാഫിന്റെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പദ്ധതി വിപുലമാക്കുമെന്നും എച്ച് എം ഇൻ ചാർജ് e ശ്രീലത അറിയിച്ചു. സീനിയർ അധ്യാപകരായ അബ്ദുൽ റഷീദ്,പ്രസീദ, ഗീത.പി,സ്റ്റാഫ് സെക്രട്ടറി അജൻ പിള്ള എൻ എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യഭ്യാസകാര്യങ്ങളോടൊപ്പം കുട്ടികളുടെ സമൂഹിക ചുറ്റുപാടുകൾ മെച്ചപ്പെടുത്തുവാനായുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും മാനേജർ പറഞ്ഞു.

റീച്ചാർജ് കൂപ്പൺ ചലഞ്ച്
ഇനി ഓൺലൈൻ പഠനം മുടങ്ങില്ല,റീച്ചാർജ് കൂപ്പൺ ചലഞ്ചുമായി പ്രമാടം നേതാജി ചലഞ്ചുകൾ പലതും കണ്ടിട്ടുണ്ട്. പക്ഷെ ഇൻ്റർനെറ്റ് റീച്ചാർജ് കൂപ്പൺ ചലഞ്ചുമായി ഒരു വിദ്യാലയം വരുന്നത് ആദ്യമായാണ്. നെറ്റ് തീർന്നതിൻ്റെ പേരിൽ ഒരു വിദ്യാർത്ഥിയുടേയും ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ കേരളത്തിൽ ആദ്യമായി ഇൻ്റർനെറ്റ് റീച്ചാർജ് കൂപ്പൺ ചലഞ്ചുമായി പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂൾ രംഗത്ത്. എല്ലാ ദിവസവും അധ്യാപകരുടെ ഓൺലൈൻ ക്ലാസ് ആരംഭിച്ചപ്പോൾ ഗ്രാമീണ മേഖലയിലെ രക്ഷിതാക്കൾ നേരിട്ട പ്രതിസന്ധിക്ക് ബദൽ മാർഗം കണ്ടെത്താൻ സ്കൂൾ തീരുമാനിക്കുകയായിരുന്നു.റീച്ചാർജ് ചെയ്യാൻ ബുദ്ധിമുട്ടുള്ള കുട്ടികളുടെ പ്രശ്നം പരിഹരിക്കാൻ ബി രാജപ്പൻ പിള്ള ഫൗണ്ടേഷൻ മുന്നോട്ടിറങ്ങിയതോടെയാണ് നേതാജി സ്കൂളിൽ *റീച്ചാർജ് ചലഞ്ചിന്* തുടക്കമായത്..ആദ്യഘട്ടത്തിൽ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ഈ അധ്യയന വർഷം മുഴുവൻ മൊബൈൽ ഇൻ്റർനെറ്റ് ലഭ്യത ഉറപ്പു വരുത്തുന്നത്. ഓൺലൈൻ വിദ്യാഭ്യാസം സമ്പൂർണമാക്കുന്നതിൻ്റെ ഭാഗമായി *ടാബ് ലറ്റ് ചലഞ്ചിനും*(സ്മാർട് ഫോണോ, ടാബ് ലൈറ്റോ ഇല്ലാത്ത കുട്ടികൾക്ക് അവ വാങ്ങി നൽകുന്ന സ്കീം ) തുടക്കം കുറിച്ചു.

ആയിരം മഴക്കുഴികൾ
പരിസ്ഥിതി ദിനം ഇത്തവണ വ്യത്യസ്തമായി ആഘോഷിച്ച് നേതാജി ഹയർ സെക്കൻഡറി സ്കൂൾ . 1. ഒറ്റ ദിവസം ആയിരം വീടുകളിൽ ആയിരം മഴക്കുഴികൾ നിർമിച്ച് പ്രമാടം നേതാജിയിലെ വിദ്യാർത്ഥികൾ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പരിസ്ഥിതി ദിനത്തിൽ പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾ. ഒറ്റ ദിവസം കൊണ്ട് വീട്ടുപറമ്പുകളിൽ ആയിരം മഴക്കുഴികൾ വെട്ടിയാണ് കൂട്ടായ്മയുടെ വിജയഗാഥ സൃഷ്ടിച്ചത്.രണ്ട്മീറ്റർ നീളവും വീതിയുമുള്ള മഴക്കുഴികളാണ് വീട്ടിലെ കുടുംബാംഗങ്ങളുടെ സഹായത്തോടെ കുട്ടികൾ പൂർത്തിയാക്കിയത്.രാവിലെ പതിനൊന്ന് മണിക്ക് പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റ് എൻ.നവനീത് ആദ്യത്തെ മഴക്കുഴിക്ക് സ്കൂളിൽ തുടക്കമിട്ടു. പിന്നീട് ഒരു മണിക്കുള്ളിൽ ആയിരം വീടുകളിൽ ഒറ്റ ദിവസം ആയിരം മഴക്കുഴികൾ കുട്ടികൾ നിർമിച്ചു.അതിൻ്റെ ഫോട്ടോകൾ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ അയച്ചുകൊടുത്തു. അതിൽ നിന്നും മികച്ച 100 മഴക്കുഴികൾ തിരഞ്ഞെടുത്തു.മഴവെള്ളം ഭൂമിയിൽ സംഭരിക്കേണ്ടതിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് സ്കൂൾ ഇക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ ആയിരം വീടുകളിൽ ഒറ്റ ദിവസം ആയിരം മഴക്കുഴികൾ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. 2. Scout & Guides അംഗങ്ങളായ കുട്ടികൾ വീടുകളിൽ വൃക്ഷതൈകൾ നടുകയും, പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു. 3. കുട്ടികൾ വരച്ച പരിസ്ഥിതി ദിന ചിത്രങ്ങളുടെ വീഡിയോ ഒരുക്കി. കുട്ടികളും കുടുംബാംഗങ്ങളും അധ്യാപകരും ചേർന്നുള്ള കൂട്ടായ്മ നാടിനും പരിസ്ഥിതിക്കും വേണ്ടി നടത്തിയ സമർപ്പണം കൂടിയായി പരിസ്ഥിതി ദിനാഘോഷം .

പൾസ് ഓക്സീമീറ്ററുകൾ
നേതാജിയിലെ അധ്യാപകരുടെ വകയായയി പൾസ് ഓക്സീമീറ്ററുകൾ വാങ്ങി പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും നേതാജി പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ നവനീതിനും വാർഡ് മെമ്പർ ശ്രീമതി ലിജ ശിവപ്രകാശിനും അബ്ദുൾ റഷീദ് sir നും, ബിനു sir നുമൊപ്പം ശ്രീലത ടീച്ചർ കൈമാറുന്നു.

നേതാജി അമർ ജ്യോതി
നേതാജിയുടെ ഓർമ്മകൾക്ക് മരണമില്ല എന്നോർമ്മപ്പെടുത്തിക്കൊണ്ട് ജന്മവാർഷികത്തിൽ നേതാജി ഹൈ സ്കൂളിൽ ആയിരം മൺചിരാതുകൾ തെളിച്ചു. സ്കൂളിലെ എൻ.സി.സി. കേഡറ്റുകൾ ആയിരം മൺചിരാതുകളിൽ ഒരേ സമയം ദീപം കൊളുത്തിക്കൊണ്ടാ യിരുന്നു ജന്മവാർഷികത്തിനും വാർഷികാഘോഷത്തിനും തുടക്കമിട്ടത്.

നേതാജിയുടെ അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനം
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125 ജന്മവാർഷികത്തോടനുബന്ധിച്ച് നേതാജിയുടെ അപൂർവ്വ ചിത്രങ്ങളുടെയും , കുട്ടികളുടെ കോവിഡ് കാല സൃഷ്ടികളുടെയും പ്രദർശനം ജനുവരി ഇരുപത്തി മൂന്നിന് സ്കൂളിൽ സംഘടിപ്പിച്ചു.

ബഷീർ അനുസ്മരണം
കഥകളുടെ സുൽത്താന് വരകളിലൂടെ പ്രണാമം.ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് കുട്ടികൾ വരച്ച ചിത്രങ്ങൾ

അന്താരാഷ്ട്ര പ്ലാസ്റ്റിക് വിരുദ്ധ ദിനം
അന്താരാഷ്ട്ര പ്ലാസ്റ്റിക് വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിന് സമീപമുള്ള വീടുകളിൽ തുണി സഞ്ചികൾ വിതരണം ചെയ്തു

വാർഷികാഘോഷം
ചരിത്രവും കാലവും മികവിനോട് ചേർന്നൊഴുകിയ 73 വർഷങ്ങൾ. പ്രമാടത്തെ മൺപാതകളിലൂടെ 1949 ൽ തുടങ്ങിയ യാത്രയിൽ അണിചേർന്നത് പതിനായിരങ്ങൾ; പല തലമുറകൾ; അധ്യാപകരുടെ സമർപ്പണം; എന്നും കൈപിടിച്ച് നാട് . അഭിമാനപൂർവം 75 ലേക്ക് പദമൂന്നുകയാണ് നേതാജി ഹയർ സെക്കൻഡറി സ്കൂൾ. ഇക്കൊല്ലത്തെ വാർഷികാഘോ ഷങ്ങളും രാഷ്ട്രത്തിൻ്റെ ജ്വലിക്കുന്ന ഓർമയായ ധീര ദേശാഭിമാനി നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ 125-ാംമത് ജൻമവാർഷികവും ഇന്ന് .കുരുന്നു ചുവടുകളുടെ പദചലനങ്ങളാൽ ധന്യമായ വിദ്യാലയ മുറ്റം കലയും കാഴ്ചകളും കൊണ്ടു നിറയുന്നു. ആശംസകളുമായി ജനനായകരും സുഭാഷ് ചന്ദ്ര ബോസ് അനുസ്മരണം.
ഫൗണ്ടേഴ്സ് സ്കോളർഷിപ്പ്
സ്കൂൾ സ്ഥാപകൻ അഭിവന്ദ്യനായ ശ്രീ. ആക്ളേത്ത് എം.ചെല്ലപ്പൻ പിള്ള അവർകളുടെ ഇരുപത്തിയഞ്ചാം ചരമവാർഷികദിനത്തിന് .(Dec.11) അദ്ദേഹത്തിന്റെ ഓർമ്മക്കായി നേതാജിയിലെ മികച്ച വിദ്യാർഥികളിൽ സാമ്പത്തിക പരിമിതികളുള്ള 20 പേർക്ക് പ്രതിമാസം 500 രൂപ വീതം ലഭ്യമാക്കുന്ന എം.ചെല്ലപ്പൻ പിള്ള മെമ്മോറിയൽ ഫൗണ്ടേഴ്സ് സ്കോളർഷിപ്പ് സ്കീമിന് നാളെ തുടക്കമിടുകയാണ്. 5 മുതൽ 9 വരെ ക്ലാസുകളിലെ 3 വീതം കുട്ടികൾക്കും പത്താം ക്ലാസിലെ 5 പേർക്കുമാണ് സ്കോളർഷിപ്പ് ലഭ്യമാക്കുക. വീടിനടുത്ത് എല്ലാവർക്കും വിദ്യാഭ്യാസം എന്ന വലിയ സ്വപ്നമാണ് നേതാജിയിലൂടെ അദ്ദേഹം സാക്ഷാത്കരിച്ചത് - ഒപ്പം, സാമ്പത്തികമോ സാമൂഹികമോ ആയ പരിമിതികളുടെ പേരിൽ ആർക്കും പഠനം നിഷേധിക്കപ്പെടരുത് എന്ന ഉദാത്തമായ ലക്ഷ്യവും. സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി നേതാജിയുടെ മികവ് എപ്പോഴും ഉറപ്പു വരുത്തുക എന്നതാണ് അദ്ദേഹത്തിനുള്ള വലിയ ആദരാഞ്ജലി. അതിനായി നമുക്ക് നിശ്ചയദാർഢ്യത്തോടെ മുന്നേറാം.