"സെന്റ് മേരീസ് എൽ.പി.എസ് എടൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 38: | വരി 38: | ||
==== സാമൂഹ്യശാസ്ത്ര ക്ലബ് ==== | ==== സാമൂഹ്യശാസ്ത്ര ക്ലബ് ==== | ||
<center> | |||
<gallery> | |||
പ്രമാണം:WhatsApp Image 2022-03-15 at 4.08.07 PM-1.jpeg | |||
</gallery> | |||
</center> | |||
കുട്ടികളിൽ സാമൂഹ്യ അവബോധം സൃഷ്ട്ടിച്ചുകൊണ്ട് നേതൃപാടവുമുള്ള നാളത്തെ മികച്ച പൗരന്മാരായി അവരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് സാമൂഹ്യശാസ്ത്ര ക്ലബ് മുൻപോട്ട് വെക്കുന്നത് . ഇതിന്റെ ഭാഗമായി വിവിധ ദിനാചരണങ്ങൾ , എല്ലാ മാസവും സ്കൂളിലെ പ്രധാനപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സ്കൂൾ ന്യൂസ്, കോവിഡ്കാല ബോധവത്ക്കരണം , സ്കൂൾ ഇലക്ഷൻ എന്നിവ നടത്തി വരുന്നു.2021-2022 അധ്യയനവർഷത്തെ കൺവീനറായി ശ്രീമതി സൗമ്യ ബേബി ,പ്രസിഡന്റായി ദിയ സന്തോഷ് ,സെക്രട്ടറിയായി എയ്ഞ്ചൽ.കെ.ലക്സൺ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു . | കുട്ടികളിൽ സാമൂഹ്യ അവബോധം സൃഷ്ട്ടിച്ചുകൊണ്ട് നേതൃപാടവുമുള്ള നാളത്തെ മികച്ച പൗരന്മാരായി അവരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് സാമൂഹ്യശാസ്ത്ര ക്ലബ് മുൻപോട്ട് വെക്കുന്നത് . ഇതിന്റെ ഭാഗമായി വിവിധ ദിനാചരണങ്ങൾ , എല്ലാ മാസവും സ്കൂളിലെ പ്രധാനപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സ്കൂൾ ന്യൂസ്, കോവിഡ്കാല ബോധവത്ക്കരണം , സ്കൂൾ ഇലക്ഷൻ എന്നിവ നടത്തി വരുന്നു.2021-2022 അധ്യയനവർഷത്തെ കൺവീനറായി ശ്രീമതി സൗമ്യ ബേബി ,പ്രസിഡന്റായി ദിയ സന്തോഷ് ,സെക്രട്ടറിയായി എയ്ഞ്ചൽ.കെ.ലക്സൺ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു . | ||
16:45, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
ക്ലബുകളുടെ പ്രവർത്തനങ്ങൾ
വിദ്യാരംഗംകലാസാഹിത്യവേദി
കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്‌ഷ്യം മുൻനിർത്തി നിരവധിയായ പ്രവർത്തനങ്ങൾ വിദ്യാരംഗംകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സ്‌കൂളിൽ നടന്നുവരുന്നു .വിവിധ ദിനാചരണങ്ങൾ , അതുമായി ബന്ധപ്പെട്ട കുട്ടികളുടെ കലാപരിപാടികൾ ,മാഗസിൻ നിർമാണം എന്നിവ സംഘടിപ്പിക്കപ്പെട്ടു .കോവിഡിന്റെ പശ്ചാത്തലത്തിലും ഓൺലൈൻ ആയി പ്രവർത്തനങ്ങൾ മികച്ചരീതിയിൽ നടത്തപ്പെട്ടു .
സയൻസ് ക്ലബ്
ശാസ്ത്രമേഖല അനുദിനം കുതിച്ചുചാടി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ ശാസ്ത്ര അവബോധവും താല്പര്യവും വളർത്തിക്കൊണ്ടു മികച്ചരീതിയിൽ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു . ശാസ്ത്രക്വിസ് , ദിനാചരണങ്ങളും അനുബന്ധപരിപാടികളും , പ്രസംഗമത്സരം , ശാസ്ത്രപ്രദർശനങ്ങൾ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. 2021-2022 വർഷത്തെ സയൻസ് ക്ലബിന്റെ കൺവീനറായി ശ്രീമതി .ജോസ്‌ന മാത്യൂ ,പ്രസിഡന്റായി ആദിദേവ്.എൻ , സെക്രട്ടറിയായി ദിയ സന്തോഷ് എന്നിവരെ തെരഞ്ഞെടുത്തു.ക്ലബിൽ 25 അംഗങ്ങളാണ് ഉള്ളത് .
CUBS - BULBUL
കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് ഉതകുന്ന പ്രവർത്തനങ്ങളിലൂടെ ചെറുപ്രായത്തിൽ തന്നെ അവരിൽ സംഘാടകമികവും നേതൃപാടവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ കബ്-ബുൾബുൾ യൂണിറ്റുകൾ പ്രവർത്തിക്കുന്നത് .ജോമി ജോസഫ്, ഷെബിൻ ലിയോണ തോമസ് എന്നീ അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .
ഐ.ടി ക്ലബ്
വിവരവിനിമയസാങ്കേതികവിദ്യയുടെ ധ്രുതഗതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചുക്കൊണ്ടിരിക്കുന്ന ഇന്ന്, വിദ്യാർ്‌തഥികളിലെ സാങ്കേതികപരിജ്ഞാനത്തെ വികസിപ്പിക്കുക എന്ന ലക്‌ഷ്യം മുൻനിർത്തി സ്കൂളിൽ ഐ .ടി ക്ലബ് പ്രവർത്തിച്ചുവരുന്നു.
ഗണിതശാസ്ത്ര ക്ലബ്
ഗണിതത്തോടുള്ള ആഭിമുഖ്യം വളർത്തി ഗണിതം കൂടുതൽ രസകരമാക്കുക ,കുട്ടികളിലെ യുക്തിപരമായ വികാസം സാധ്യമാക്കുക എന്നി ലക്ഷ്യങ്ങൾ മുൻനിർത്തി ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു .ഉല്ലാസഗണിതം, ഗണിതശിൽപ്പശാല, ക്വിസ്‌മത്സരങ്ങൾ,ദിനാചരണങ്ങൾ , ഗണിതപസിലുകളുടെ നിർമാണം, മാഗസിൻ തുടങ്ങി ഒട്ടേറെ പ്രവർത്തനമികവുമായി ഗണിതക്ലബ് മുന്നിട്ടു നിൽക്കുന്നു.2021-2022 വർഷത്തെ ഗണിതക്ലബിന്റെ കൺവീനറായി ശ്രീമതി സുജ ഫിലിപ്പ്,പ്രസിഡന്റായി ഇവാഞ്ചൽ ബിജു,സെക്രട്ടറിയായി ആൽഫ്രഡ് പോൾ ബോബി എന്നിവരെ തെരെഞ്ഞെടുത്തു.ക്ലബിൽ 25 അംഗങ്ങളാണ് ഉള്ളത്
സാമൂഹ്യശാസ്ത്ര ക്ലബ്
കുട്ടികളിൽ സാമൂഹ്യ അവബോധം സൃഷ്ട്ടിച്ചുകൊണ്ട് നേതൃപാടവുമുള്ള നാളത്തെ മികച്ച പൗരന്മാരായി അവരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് സാമൂഹ്യശാസ്ത്ര ക്ലബ് മുൻപോട്ട് വെക്കുന്നത് . ഇതിന്റെ ഭാഗമായി വിവിധ ദിനാചരണങ്ങൾ , എല്ലാ മാസവും സ്കൂളിലെ പ്രധാനപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സ്കൂൾ ന്യൂസ്, കോവിഡ്കാല ബോധവത്ക്കരണം , സ്കൂൾ ഇലക്ഷൻ എന്നിവ നടത്തി വരുന്നു.2021-2022 അധ്യയനവർഷത്തെ കൺവീനറായി ശ്രീമതി സൗമ്യ ബേബി ,പ്രസിഡന്റായി ദിയ സന്തോഷ് ,സെക്രട്ടറിയായി എയ്ഞ്ചൽ.കെ.ലക്സൺ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു .
പരിസ്ഥിതി ക്ലബ്
കുട്ടികളിൽ പാരിസ്‌ഥിതിക / പ്രകൃതി സംരക്ഷണ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനു ഊന്നൽ നൽകിക്കൊണ്ടാണ് പരിസ്‌ഥിതി ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നത് .പരിസ്‌ഥിതിദിനാചരണം നടത്തുകയും ഇതോടനുബന്ധിച്ചു ചിത്രരചനാ,പോസ്റ്റർനിർമാണം, വൃക്ഷതൈനടൽ , പരിസ്‌ഥിതി ക്വിസ് എന്നിവ സംഘടിപ്പിച്ചു .കൂടാതെ പ്ലാസ്റ്റിക് നിർമാർജ്ജന ബോധവൽക്കരണം, വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ ക്ലബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങളാണ് .
ഹരിത ക്ലബ്
പ്രകൃതി സംരക്ഷണബോധ്യം കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഹരിതക്ലബ് മുന്നോട്ട് വെക്കുന്നത് . പച്ചക്കറിത്തോട്ടനിർമാണം , പൂന്തോട്ട പരിപാലനം, ഫലവൃക്ഷ സംരക്ഷണം മുതലായ പ്രവർത്തനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
സ്കൂൾ സുരക്ഷ ക്ലബ്
-
കുട്ടികളെ സ്കൂളിൽ കൊണ്ടു വന്നു വിടുന്ന ഡ്രൈവർമാരുടെ യോഗം
ഇംഗ്ലീഷ് ക്ലബ്
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ്‌ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നത് . ഇംഗ്ലീഷ് ഫെസ്റ്റ് , സ്കിറ് അവതരണം,പ്രസംഗമത്സരം എന്നി പരിപാടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു .