"സെന്റ് മേരീസ് എൽ.പി.എസ് എടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 63: | വരി 63: | ||
== സ്കൂളിനെക്കുറിച്ച് == | == സ്കൂളിനെക്കുറിച്ച് == | ||
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പെട്ട ഇരിട്ടി എ ഇ ഓ യുടെ അധികാരപരിധിയിൽ ആണ് എടൂർ സെൻറ് മേരീസ് എൽപി സ്കൂൾ. ഇരിട്ടി ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രകൃതിരമണീയമായ ആറളം വില്ലേജിലെ ഒന്നാം വാർഡിൽ ശാന്തഗംഭീരമായ തലയെടുപ്പോടെ ഈ സ്കൂൾ ഉയർന്നുനിൽക്കുന്നു. സ്കൂളിൻറെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രൗഢഗംഭീരമായ പള്ളിയും വടക്കുഭാഗത്തുള്ള മനോഹരമായ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും, തെക്കുഭാഗത്തെ സുന്ദരമായ തെങ്ങിൻതോപ്പും, റബ്ബർ തോട്ടങ്ങളും സെൻറ് മേരീസ് എൽ പി സ്കൂളിനെ കൂടുതൽ മനോഹരിയാക്കുന്നു. സെൻറ് മേരീസ് എൽ പി സ്കൂൾ എടൂർ /[[കൂടുതൽ അറിയാം]] | തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പെട്ട ഇരിട്ടി എ ഇ ഓ യുടെ അധികാരപരിധിയിൽ ആണ് എടൂർ സെൻറ് മേരീസ് എൽപി സ്കൂൾ. ഇരിട്ടി ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രകൃതിരമണീയമായ ആറളം വില്ലേജിലെ ഒന്നാം വാർഡിൽ ശാന്തഗംഭീരമായ തലയെടുപ്പോടെ ഈ സ്കൂൾ ഉയർന്നുനിൽക്കുന്നു. സ്കൂളിൻറെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രൗഢഗംഭീരമായ പള്ളിയും വടക്കുഭാഗത്തുള്ള മനോഹരമായ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും, തെക്കുഭാഗത്തെ സുന്ദരമായ തെങ്ങിൻതോപ്പും, റബ്ബർ തോട്ടങ്ങളും സെൻറ് മേരീസ് എൽ പി സ്കൂളിനെ കൂടുതൽ മനോഹരിയാക്കുന്നു. <സെൻറ് മേരീസ് എൽ പി സ്കൂൾ എടൂർ>/[[കൂടുതൽ അറിയാം]] | ||
1946 ഫാദർ കുര്യാക്കോസ് കുടക്കച്ചിറയുടെ നേതൃത്വത്തിൽ സെൻറ് മേരീസ് എൽപി സ്കൂൾ സ്ഥാപിതമായത് മുതൽ 23 ഹെഡ്മാസ്റ്റർമാർ ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തോട്ടം ഭാഗത്ത് പള്ളിയോടനുബന്ധിച്ച സ്ഥലത്താണ് സ്കൂൾ ആദ്യം ആരംഭിച്ചത്. ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1948 ൽ സി ജെ വർക്കി അച്ഛൻ വികാരി ആയിരിക്കെ ഇപ്പോഴുള്ള പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. മലയോര മേഖലയുടെ തിലകക്കുറിയായി പ്രവർത്തിച്ചുവരുന്ന എടൂർ സെൻറ് മേരീസ് എൽപി സ്കൂളിനെ മികവിൻറെ പടവുകളിലൂടെ ഉന്നതിയിൽ എത്തിക്കാൻ സ്കൂൾ മാനേജർ ഫാദർ ആൻറണി മുതുകുന്നേലിൻറെ നേതൃത്വത്തിൽ പ്രധാനാധ്യാപിക ലിസി തോമസിനൊപ്പം എല്ലാ അധ്യാപകരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. | 1946 ഫാദർ കുര്യാക്കോസ് കുടക്കച്ചിറയുടെ നേതൃത്വത്തിൽ സെൻറ് മേരീസ് എൽപി സ്കൂൾ സ്ഥാപിതമായത് മുതൽ 23 ഹെഡ്മാസ്റ്റർമാർ ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തോട്ടം ഭാഗത്ത് പള്ളിയോടനുബന്ധിച്ച സ്ഥലത്താണ് സ്കൂൾ ആദ്യം ആരംഭിച്ചത്. ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1948 ൽ സി ജെ വർക്കി അച്ഛൻ വികാരി ആയിരിക്കെ ഇപ്പോഴുള്ള പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. മലയോര മേഖലയുടെ തിലകക്കുറിയായി പ്രവർത്തിച്ചുവരുന്ന എടൂർ സെൻറ് മേരീസ് എൽപി സ്കൂളിനെ മികവിൻറെ പടവുകളിലൂടെ ഉന്നതിയിൽ എത്തിക്കാൻ സ്കൂൾ മാനേജർ ഫാദർ ആൻറണി മുതുകുന്നേലിൻറെ നേതൃത്വത്തിൽ പ്രധാനാധ്യാപിക ലിസി തോമസിനൊപ്പം എല്ലാ അധ്യാപകരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. |
11:40, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എൽ.പി.എസ് എടൂർ | |
---|---|
വിലാസം | |
എടൂർ പായം പി.ഒ. , 670704 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1946 |
വിവരങ്ങൾ | |
ഇമെയിൽ | stmaryslpsedoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14818 (സമേതം) |
യുഡൈസ് കോഡ് | 32020900808 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറളം പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 139 |
പെൺകുട്ടികൾ | 137 |
ആകെ വിദ്യാർത്ഥികൾ | 276 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ജോസി മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | മേഴ്സി ടോമി |
അവസാനം തിരുത്തിയത് | |
15-03-2022 | 14818 |
സ്കൂളിനെക്കുറിച്ച്
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പെട്ട ഇരിട്ടി എ ഇ ഓ യുടെ അധികാരപരിധിയിൽ ആണ് എടൂർ സെൻറ് മേരീസ് എൽപി സ്കൂൾ. ഇരിട്ടി ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രകൃതിരമണീയമായ ആറളം വില്ലേജിലെ ഒന്നാം വാർഡിൽ ശാന്തഗംഭീരമായ തലയെടുപ്പോടെ ഈ സ്കൂൾ ഉയർന്നുനിൽക്കുന്നു. സ്കൂളിൻറെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രൗഢഗംഭീരമായ പള്ളിയും വടക്കുഭാഗത്തുള്ള മനോഹരമായ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും, തെക്കുഭാഗത്തെ സുന്ദരമായ തെങ്ങിൻതോപ്പും, റബ്ബർ തോട്ടങ്ങളും സെൻറ് മേരീസ് എൽ പി സ്കൂളിനെ കൂടുതൽ മനോഹരിയാക്കുന്നു. <സെൻറ് മേരീസ് എൽ പി സ്കൂൾ എടൂർ>/കൂടുതൽ അറിയാം
1946 ഫാദർ കുര്യാക്കോസ് കുടക്കച്ചിറയുടെ നേതൃത്വത്തിൽ സെൻറ് മേരീസ് എൽപി സ്കൂൾ സ്ഥാപിതമായത് മുതൽ 23 ഹെഡ്മാസ്റ്റർമാർ ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തോട്ടം ഭാഗത്ത് പള്ളിയോടനുബന്ധിച്ച സ്ഥലത്താണ് സ്കൂൾ ആദ്യം ആരംഭിച്ചത്. ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1948 ൽ സി ജെ വർക്കി അച്ഛൻ വികാരി ആയിരിക്കെ ഇപ്പോഴുള്ള പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. മലയോര മേഖലയുടെ തിലകക്കുറിയായി പ്രവർത്തിച്ചുവരുന്ന എടൂർ സെൻറ് മേരീസ് എൽപി സ്കൂളിനെ മികവിൻറെ പടവുകളിലൂടെ ഉന്നതിയിൽ എത്തിക്കാൻ സ്കൂൾ മാനേജർ ഫാദർ ആൻറണി മുതുകുന്നേലിൻറെ നേതൃത്വത്തിൽ പ്രധാനാധ്യാപിക ലിസി തോമസിനൊപ്പം എല്ലാ അധ്യാപകരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.
278 വിദ്യാർത്ഥികളും 11 അധ്യാപകരുമാണ് നിലവിൽ ഈ വിദ്യാലയത്തിൽ ഉള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും മലയാളം മീഡിയം ഡിവിഷനുകളും ഉണ്ട്. മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന ഇരിട്ടി സബ്ജില്ലയിലെ ഏറ്റവും വലിയ എൽ പി സ്കൂൾ ആണിത്. പാഠ്യ മേഖലയിൽ എന്നതുപോലെ പാഠ്യാനുബന്ധ പാഠ്യേതര മേഖലയിലും മികച്ച നിലവാരം പുലർത്തുന്ന ഒരു വിദ്യാലയം ആണിത്.
മികച്ച ഭൗതിക സാഹചര്യം ഉള്ള വിദ്യാലയത്തിലെ എല്ലാ ക്ലാസ് മുറികളും ടൈലിട്ട് മനോഹരമാക്കിയിട്ടുണ്ട്. അതോടൊപ്പം ക്ലാസ്മുറികളിലെ ഭിത്തികളിൽ മനോഹര ചിത്രങ്ങൾ വരച്ചു ആകർഷമാക്കിയിട്ടുണ്ട്.
സ്കൂളിന്റെ സമഗ്രമായ പ്രവർത്തനം വിലയിരുത്തി 2011-12 വർഷം മുതൽ തുടർച്ചയായി എട്ടു വർഷം ബെസ്റ്റ് സ്കൂൾ അവാർഡ് കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു. അതോടൊപ്പം പി ടി എ യുടെ പ്രവർത്തനങ്ങൾ മുൻനിർത്തി 2012-13 വർഷം മുതൽ തുടർച്ചയായി നാലുവർഷം ബെസ്റ്റ് പി ടി എ അവാർഡും, 2016-17 വർഷത്തിൽ ഇരിട്ടി സബ് ജില്ലാതല പി ടി എ അവാർഡും നമുക്ക് ലഭിച്ചു.
നാലാം ക്ലാസ്സിലെ കുട്ടികൾക്കായി സർക്കാർതലത്തിൽ നടത്തപ്പെടുന്ന എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 2018-19 വർഷത്തിൽ ഒമ്പത് കുട്ടികൾക്ക് സ്കോളർഷിപ്പ് നേടി കൊടുത്തു കൊണ്ട് ഏറ്റവും കൂടുതൽ എൽഎസ്എസ് നേടിയ വിദ്യാലയം എന്ന പദവി കരസ്ഥമാക്കുകയും, 2019-20 വർഷത്തിൽ ഈ വിജയം 15 കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. 2019-20 അധ്യയന വർഷത്തിൽ ഇരിട്ടി സബ് ജില്ലാതല ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും, ഇരിട്ടി സബ് ജില്ലാതല കലോത്സവ വേദിയിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
സബ് ജില്ലാതലത്തിൽ നടത്തപ്പെടുന്ന ക്വിസ്സ്, പ്രസംഗ മത്സരവേദികളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ മികവാർന്ന വിജയം നേടിക്കൊണ്ടിരിക്കുന്നു.
കോർപ്പറേറ്റ് തലത്തിൽ നടത്തപ്പെടുന്ന വേദപാഠ, സന്മാർഗ സ്കോളർഷിപ്പ് പരീക്ഷകളിലും മികവ് പരീക്ഷകളിലും നമ്മുടെ കുട്ടികൾ തിളക്കമാർന്ന വിജയം നേടിക്കൊണ്ടിരിക്കുന്നു.
കബ് & ബുൾബുൾ യൂണിറ്റുകളും, വിവിധ ക്ളബുകളും കുട്ടികളുടെ വ്യക്തിത്വവികസനത്തിന് സഹായിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളും വിവിധ ദിനാചരണങ്ങളും കാര്യക്ഷമമായി നടത്തിവരുന്നു.
കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിന് സംഗീത കായികപരിശീലനവും സൈക്കിൾ കരാട്ടെ പരിശീലനവും നൽകിവരുന്നു. പഠനനിലവാരം മെച്ചപ്പെടുത്താൻ വ്യത്യസ്ത പഠനപ്രവർത്തനങ്ങളും, പ്രോത്സാഹന സമ്മാനങ്ങളും കുട്ടികൾക്ക് നൽകുന്നു. സഹജീവിസ്നേഹവും സഹായ സന്നദ്ധതയും കുട്ടികളിൽ വളർത്താൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നു. പരിസര ശുചിത്വത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ശുദ്ധീകരിച്ച കുടിവെള്ളവും ശിശു സൗഹൃദ ടോയ്ലറ്റുകളും സജ്ജീകരിച്ചിരിക്കുന്നു. ഏഴ് പതിറ്റാണ്ട് പിന്നിട്ട് ഒരു നാടിൻറെ നാഴികക്കല്ലായി തന്നെ മാറിയ ഈ വിദ്യാലയം, ഈ 2021 -22 വർഷത്തിൽ പ്ലാറ്റിനം ജൂബിലിയുടെ നിറവിലാണുള്ളത്.
മാനേജ്മെന്റ്
-
കോർപ്പറേറ്റ് മാനേജർ റവ. ഫാ. മാത്യു ശാസ്താംപടവിൽ
-
മാനേജർ : റെവ. ഫാ. ആന്റണി മുതുകുന്നേൽ
അധ്യാപകർ (2016-17)
-
ഹെഡ്മിസ്ട്രസ് : ശ്രീമതി ലിസി തോമസ്
ക്രമ സംഖ്യ |
പേര് | തസ്തിക |
---|---|---|
1 | ലിസി തോമസ് | പ്രധാന അദ്ധ്യാപിക |
2 | ലീസ്സമ്മ വർക്കി | എൽ.പി.എസ്.എ |
3 | ത്രേസ്യാ പുന്നോലിൽ | എൽ.പി.എസ്.എ |
4 | സുസ്സമ്മ മാത്യു വി | എൽ.പി.എസ്.എ |
5 | മേരി ജോസഫ് . | എൽ.പി.എസ്.എ |
6 | ത്രേസ്യാ വി എം | എൽ.പി.എസ്.എ |
7 | എലിസബത്ത് കെ ജെ | എൽ.പി.എസ്.എ |
8 | ജെയ്സി ജോസഫ് | എൽ.പി.എസ്.എ |
9 | പ്രിയ പീറ്റർ | എൽ.പി.എസ്.എ |
10 | രേഷ്നി ജോസ് | എൽ.പി.എസ്.എ |
11 | ബിന്ദു എൻ ജെ | എൽ.പി.എസ്.എ |
അധ്യാപകർ (2018-19)
-
ഹെഡ്മിസ്ട്രസ് : ശ്രീമതി ലിസി തോമസ്
ക്രമ സംഖ്യ |
പേര് | തസ്തിക |
---|---|---|
1 | ലിസി തോമസ് | പ്രധാന അദ്ധ്യാപിക |
2 | ത്രേസ്യാ പുന്നോലിൽ | എൽ.പി.എസ്.എ |
3 | സുസ്സമ്മ മാത്യു വി | എൽ.പി.എസ്.എ |
4 | മേരി ജോസഫ് | എൽ.പി.എസ്.എ |
5 | ത്രേസ്യാ വി എം | എൽ.പി.എസ്.എ |
6 | എലിസബത്ത് കെ ജെ | എൽ.പി.എസ്.എ |
7 | ശീതൾ കെ ബാലൻ | എൽ.പി.എസ്.എ |
8 | പ്രിയ പീറ്റർ | എൽ.പി.എസ്.എ |
9 | സീന മാത്യു | എൽ.പി.എസ്.എ |
10 | ആഷ പി വി | എൽ.പി.എസ്.എ |
11 | ജൂഹി കുര്യൻ | എൽ.പി.എസ്.എ |
12 | അക്ബർ മുനീർ കെ | അറബിക് |
അധ്യാപകർ (2019-20)
-
ഹെഡ്മിസ്ട്രസ് : ശ്രീമതി ലിസി തോമസ്
ക്രമ സംഖ്യ |
പേര് | തസ്തിക |
---|---|---|
1 | ലിസി തോമസ് | പ്രധാന അദ്ധ്യാപിക |
2 | സുസ്സമ്മ മാത്യു വി | എൽ.പി.എസ്.എ |
3 | മേരി ജോസഫ് | എൽ.പി.എസ്.എ |
4 | ജാൻസി മാത്യു | എൽ.പി.എസ്.എ |
5 | സുജ പി ഫിലിപ്പ് | എൽ.പി.എസ്.എ |
6 | മേരി റോസ്ലെറ്റ് | എൽ.പി.എസ്.എ |
7 | ശീതൾ കെ ബാലൻ | എൽ.പി.എസ്.എ |
8 | സൗമ്യ ബേബി | എൽ.പി.എസ്.എ |
9 | ഷെബിൻ ലിയോണ തോമസ് | എൽ.പി.എസ്.എ |
10 | ജീസ ജോസഫ് | എൽ.പി.എസ്.എ |
11 | ജോസ്ന മാത്യു | എൽ.പി.എസ്.എ |
12 | ജോമി ജോസഫ് | എൽ.പി.എസ്.എ |
മുൻസാരഥികൾ
മാനേജർമാർ
-
-
2. ഫാ.സി .ജെ .വർക്കി കുഴിക്കളത്തിൽ (1947-49)
-
-
4. ഫാ. സെബാസ്റ്റ്യൻ ഇളംതുരുത്തിയിൽ (1954-59)
-
5.ഫാ.അബ്രാഹം മൂങ്ങാമാക്കൽ (1959-65)
-
6.ഫാ.ജോസഫ് കൊല്ലംപറമ്പിൽ (1965-72)
-
7.ഫാ.പീറ്റർ കൂട്ടിയാനി (1972-77)
-
8.ഫാ.ജോൺ കടുകുമ്മാക്കൽ (1977-80)
-
9.ഫാ. സക്കറിയാസ് കട്ടക്കൽ (1980-84)
-
10.ഫാ.വർക്കി കുന്നപ്പള്ളിൽ (1984-90)
-
11. ഫാ.ജോർജ് കൊല്ലകൊമ്പിൽ (1990-93)
-
12. ഫാ.കുര്യാക്കോസ് കവളക്കാട്ട് (1993-99)
-
13.ഫാ.ആന്റണി പുരയിടം (1999-2005)
-
14. ഫാ.ഇമ്മാനുവേൽ പൂവത്തിങ്കൽ (2005-2010)
-
15. ഫാ.ആൻഡ്രൂസ് തെക്കേൽ (2010 -2016)
പ്രധാനാദ്ധ്യാപകർ
- ശ്രീ. തണങ്ങാട്ട് മാണി (8.1950 - 7.1951)
- ശ്രീ. എം.ജെ. വർക്കി (8.1951 - 7.1956)
- ശ്രീ. കെ.പി. ഇത്താക്ക് (8.1956 – 9.1956)
- ശ്രീ. പി. എം.കുഞ്ഞിരാമൻ നമ്പ്യാർ (10.1956 – 5.1958)
- ശ്രീ. ഇ.ജെ.ജോസഫ് (6.1958 – 6.1960)
- ശ്രീ. പി.സി.കുര്യാക്കോസ് (7.1960 – 7.1962)
- ശ്രീ. എൻ. ജെ. യോഹന്നാൻ (8.1962 – 5.1963)
- ശ്രീ. എൻ. വി. ഭാസ്കരഭാനു നമ്പ്യാർ (6.1963 – 7.1968)
- ശ്രീമതി. കെ. സി. അന്നമ്മ (8.1968 – 4.1977)
- ശ്രീ. ടി. വി. ഉലഹന്നാൻ (8.1977 – 1.1984)
- ശ്രീ. കെ.ജെ.യോമസ് (2.1984 – 5.1989)
- ശ്രീമതി. എം. ടി ത്രേസ്യാമ്മ (6.1989 – 3.1990)
- ശ്രീമതി. മറിയം മാത്യു (4.1990 – 3.1991)
- ശ്രീ. ടി ജെ ജോസഫ് (4.1991 – 3.1993)
- ശ്രീ. പി ടി ഡൊമിനിക് (4.1993 – 5.1996)
- ശ്രീമതി. എം എം മേരി (6.1996 – 5.1999)
- ശ്രീമതി. റ്റി എൽ മേരി (6.1999 – 3.2001)
- ശ്രീ. പി എ തോമസ് (4.2001 – 3.2004)
- ശ്രീമതി. ത്രേസ്യാമ്മ എഫ്രേം (4.2004 – 4.2006)
- ശ്രീ. സി ടി കുര്യൻ (5.2006 – 3.2011)
- ശ്രീമതി. പൗളിൻ എസ് ജെ (4.2001 – 3.2013)
- ശ്രീമതി. തങ്കം സി എ (4.2013 – 3.2014)
- ശ്രീമതി. ലിസി തോമസ് (4.2014 – )
ഈ സ്കൂളിനുവേണ്ടി സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുകയും സർവീസ്സിലിരിക്കെ നിത്യ സമ്മാനത്തിനായി വിളിക്കപ്പെടുകയും ചെയ്തവർ
- പി വി മറിയക്കുട്ടി (17.07.1974)
- കെ വാസു (11.01.1981)
- വി വി ഗ്രേസി (13.05.2005)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഇരിട്ടിയിൽ നിന്നും കീഴ്പ്പള്ളി, കരിക്കോട്ടക്കരി, അങ്ങാടികടവ് റൂട്ടിൽ 8 കി.മി. ദൂരത്തിൽ എടൂർ ടൗൺ എത്തുന്നു
- എടൂർ ടൗൺ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് 200മീറ്റർ ഉള്ളിലായി സെന്റ് മേരീസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps: 11.998022, 75.724789 | width=535px | zoom=16 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14818
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ