"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സ്കൂൾ പി. ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഉള്ളടക്കം തിരുത്തി) |
(ചെ.) (ഉള്ളടക്കം തിരുത്തി) |
||
വരി 25: | വരി 25: | ||
[[പ്രമാണം:PTA2022.1.jpg|ലഘുചിത്രം|പുതിയ ഭാരവാഹികൾ]] | [[പ്രമാണം:PTA2022.1.jpg|ലഘുചിത്രം|പുതിയ ഭാരവാഹികൾ]] | ||
[[പ്രമാണം:PTA2022.2.jpg|ലഘുചിത്രം|പി.ടി.എ. ഭാരവാഹികൾ]] | [[പ്രമാണം:PTA2022.2.jpg|ലഘുചിത്രം|പി.ടി.എ. ഭാരവാഹികൾ]] | ||
[[പ്രമാണം:PTA2022.3.jpg|ലഘുചിത്രം|ദിലീപ് കുമാർ, പി.ടി.എ.പ്രസിഡന്റ്]] | [[പ്രമാണം:PTA2022.3.jpg|ലഘുചിത്രം|ദിലീപ് കുമാർ, പി.ടി.എ.പ്രസിഡന്റ്]] <br/> | ||
<font size="6"> | <font size="6"> |
09:27, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
പി.ടി.എ.
സമഗ്രവികസനം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ശക്തമായ ഒരു പി.ടി.എ.യാണ് ഏതൊരു സ്കൂളിന്റെയും പുരോഗതിക്ക് നിദാനം. കോയിക്കൽ സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ ഒരുക്കുന്നതിനു് പരമാവധി പരിശ്രമങ്ങൾ ഏറ്റെടുക്കുന്നതോടൊപ്പം അക്കാദമികപ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണയും പി.ടി.എ.ചെയ്തു കൊടുക്കുന്നുണ്ട്.
പി.ടി.എ. 2021-2022 വർഷം
ഒരു കോവിഡ് കാലം ഏല്പിച്ച ദുരന്തങ്ങളെ അതിജീവിച്ചാണ് 2021 നവംബറിൽ സ്കൂളുകൾ വീണ്ടും തുറന്ന് ക്ലാസ്സ് മുറികൾ സജീവമായത്. തികച്ചും പുതുമയാർന്ന ഒട്ടനവധി വെല്ലുവിളികളെ തരണം ചെയ്തു. ലോകമൊട്ടാകെ ഒരു വൈറസ്സിന്റെ മുമ്പിൽ പകച്ചു നിന്നപ്പോൾ, കൊച്ചു കേരളം അതിജീവനത്തിന്റെ പുതിയ പാതകൾ കണ്ടെത്തുകയായിരുന്നു. അദ്ധ്യയനത്തിന്റെ പുതിയ വാതായനങ്ങൾ തുറക്കപ്പെട്ടു. ഹൈടെക്ക് പഠനത്തെ കൂട്ടു പിടിച്ചു കൊണ്ട്, ഡിജിറ്റൽ ക്ലാസ്സുകളും ഓൺലൈൻ ക്ലാസ്സുകളും അവതരിപ്പിക്കപ്പെട്ടു. ടി.വി.യും മൊബൈലും കമ്പ്യൂട്ടറും പഠനോപകരണങ്ങളായി മാറി. അകായിലും അടുക്കളയിലുമൊക്കെയിരുന്ന് കുട്ടികൾ പഠിച്ചു. രക്ഷാകർത്താക്കൾ പലരും, അദ്ധ്യാപകരുടെയും സഹപാഠികളുടെയും വേഷം കെട്ടി. ഒന്നേ മുക്കാൽ കൊല്ലത്തോളം വീട് വിദ്യാലയമായി.
പി.ടി.എ.യുടെ ശ്രമഫലമായി കോവിഡ് കാലത്തും കോവിഡനന്തര കാലത്തും ധാരാളം വികസന പ്രവർത്തനങ്ങൾ നടന്നു.
കിഫ്‍ബി ഫണ്ടിൽ നിന്ന് അനുവദിക്കപ്പെട്ട പുതിയ രണ്ടു നില കെട്ടിടത്തിന്റെ പണി നടന്നു വരുന്നു. ജനപ്രതിനിധികൾ, കൊല്ലം കോർപ്പറേഷൻ, TKMട്രസ്റ്റ്, സാമൂഹികപ്രവർത്തകർ, അഭ്യുദയകാംക്ഷികൾ എന്നിങ്ങനെ പലരുടെയും ശ്രമഫലമായാണ് ഈ നില കൈവരിക്കാൻ കോയിക്കൽ സ്കൂളിനു സാധിച്ചത്.
ജെ.സി.ഐ.കൊല്ലം, കിളികൊല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്, പൂവ്വ വിദ്യാർത്ഥി സംഘടനകൾ, റോട്ടറി ക്ലബ്ബ്, കൊല്ലം റൗണ്ട് ടേബിൾ തുടങ്ങിയ സ്ഥാപനങ്ങളും സംഘടനകളും ഈ കോവിഡ് കാലത്ത് ഒട്ടേറെ കർമ്മ പദ്ധതികളുമായി സ്കൂളിനു് താങ്ങായി നിന്നവരാണ്.
കോവിഡ് കാലത്ത് പൊതുജനത്തിന്റെ ആശ്വാസകേന്ദ്രമായി നമ്മുടെ സ്കൂൾ മാറി. അന്യ സംസ്ഥാന തൊഴിലാളികൾക്കും ഒട്ടേറെ അഗതികൾക്കും അഭയമരുളി നമ്മുടെ സ്കൂൾ. പി.ടി.എ. അംഗങ്ങളും സന്നദ്ധപ്രവർത്തകരും കോവിഡ് പ്രവർത്തനങ്ങൾക്ക് കൂട്ടായി നിന്നു. കോവിഡിനു ശേഷം സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ചപ്പോൾ സ്കൂളും പരിസരവും ശുചിയാക്കുന്നതിലും പി.ടി.എ.യുടെയും സ്കൂൾ വികസന സമിതിയുടെയും പൂർവ്വവിദ്യാർത്ഥി സംഘടനയുടെയും നിർല്ലോഭമായ സഹായ-സഹകരണങ്ങൾ നമുക്ക് ലഭിക്കുകയുണ്ടായി. ആരോഗ്യപ്രവർത്തകരും നിയമപാലകരും സദാ നമ്മോടൊപ്പമുണ്ടായിരുന്നു.
കോവിഡിനു ശേഷം സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ചപ്പോൾ സ്കൂളും പരിസരവും ശുചിയാക്കുന്നതിലും പി.ടി.എ.യുടെയും സ്കൂൾ വികസന സമിതിയുടെയും പൂർവ്വവിദ്യാർത്ഥി സംഘടനയുടെയും നിർല്ലോഭമായ സഹായ-സഹകരണങ്ങൾ നമുക്ക് ലഭിക്കുകയുണ്ടായി.
ആത്മാർത്ഥതയും അർപ്പണമനോഭാവവുമുള്ള അദ്ധ്യാപകരും, കാര്യപ്രാപ്തിയും ദീർഘവീക്ഷണവുമുള്ള പി.ടി.എ.യും, എസ്.എം.സി.യും, സ്കൂൾ വികസനസമിതിയുമാണ് കോയിക്കൽ സ്കൂളിന്റെ പുരോഗതിക്ക് നിദാനം.
2022 മാർച്ച് 11 നു് നടന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണസമിതി നിലവിൽ വന്നു.
2021-2022 ലെ പി.ടി.എ. അംഗങ്ങൾ :-
1. ദിലീപ് കുമാർ (പ്രസിഡന്റ്)
2. അനിൽ നാരായണൻ (വൈസ് പ്രസിഡന്റ് )
3. സന്തോഷ് വി.
4. സന്തോഷ്കുമാർ
5. മനോജ് കുമാർ
6. അനിൽ എം. പി.
7. മഞ്ജുഷ
8. ജയ
9. ദീപ
പി.ടി.എ. 2019-2020 വർഷം
2019-2020 ലെ പി.ടി.എ. അംഗങ്ങൾ :-
1) ANIL M P (PRESIDENT)
2) MANIKANDAN (VICE PRESIDENT)
3) SHAMEENA
4) SUMA
5) SINDHU
6) YAMUNA
7) NOUSHAD
8) HARIS
9) HASHIM