"ജി. വി.എച്ച്. എസ്സ്.എസ്സ്. ബാലുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(ചെ.) (→മുന്‍ സാരഥികള്‍) |
||
വരി 73: | വരി 73: | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
1. അസീസ് | |||
|-തിരുത്തുക | |-തിരുത്തുക | ||
|} | |} |
21:45, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി. വി.എച്ച്. എസ്സ്.എസ്സ്. ബാലുശ്ശേരി | |
---|---|
വിലാസം | |
ബാലുശ്ശേരി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 06 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ളിഷ് |
അവസാനം തിരുത്തിയത് | |
20-12-2016 | 47107 |
തിരുത്തുക
ചരിത്രം
സ്ക്കൂള്‍ ചരിത്രം
ആദികാവ്യമായ വാത്മീകി രാമായണത്തിലെ കഥാപാത്രമായ ബാലിയുമായി ബാലുശ്ശേരിയുടെ സ്ഥലനാമപുരാണം ചേര്‍ത്തു പറയുന്നത് പ്രദേശത്തിന്റെ പ്രാചീനതയെ വെളിപ്പെടുത്തുന്നതാണ്. സ്വാതന്ത്ര്യസമരം സമൂഹത്തിന്റെ നാനാതലങ്ങളില്‍ പരിവര്‍ത്തനം വരുത്തിയതിന്റെ ഫലമായി അതിന്റെ അലയൊലികള്‍ ബാലുശ്ശേരിയിലും കടന്നുവന്നു. കേളപ്പജിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരെയുള്ള സ്വാതന്ത്ര്യസമരത്തില്‍ ബാലുശ്ശേരിയിലെ സാമൂഹികപ്രവര്‍ത്തകരും അണിനിരന്നു. സമൂഹത്തിന്റെ സമഗ്രമായ ഉന്നമനത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ ജനത വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് 20 കി. മീ. അകലെയുള്ള കൊയിലാണ്ടിയിലെ വിദ്യാലയത്തെ ആയിരുന്നു. അവിടെനിന്ന് വിദ്യാഭ്യാസം നേടുകയെന്നത് ശ്രമകരമായ ഒരു കാര്യമായി ബാലുശ്ശേരിക്കാര്‍ക്ക് അനുഭവപ്പെടാന്‍ തുടങ്ങി. ഈ പ്രശ്നത്തിനു പരിഹാരം കാണുക എന്നത് സ്വാതന്ത്ര്യസമര നായകന്‍മാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും ചുമതലയായി.
1955-56 കാലത്ത് സാമൂഹിക പ്രവര്‍ത്തകരില്‍ പ്രധാനികളായിരുന്ന ഡോക്ടര്‍ ഒ. കെ. ഗോവിന്ദന്‍, വെള്ളച്ചാലന്‍കണ്ടി കുമാരന്‍ വൈദ്യര്‍, കൊളപ്പുറത്ത് കോവിലകം കെ. കെ. കേരള വര്‍മ്മരാജ, കിഴക്കെമഠം കെ. എം. ഗോപാലന്‍ നായര്‍, കരുമല ശങ്കരന്‍ നമ്പൂതിരിപ്പാട്, എന്നിവരുടെ നേതൃത്വത്തില്‍ രൂപപ്പെട്ട കമ്മിറ്റിയുടെ പ്രവര്‍ത്തനഫലമായി സ്വരൂപിച്ച പണം ഉപയോഗിച്ച് പോതഞ്ചേരി മഠത്തിലെ രാമസ്വാമി അയ്യരില്‍ നിന്നും കുന്നുമ്മല്‍ ആലി സാഹിബില്‍നിന്നും രണ്ടര ഏക്കറോളം വാങ്ങുകയും 1956-1957 ല്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് കൈമാറുകയും ചെയ്തു. 1957 ല്‍ പി. വി. ഭാസ്കരന്‍ ഹെഡ് മാസ്റ്ററായി 15 അധ്യാപകരും 260 കുട്ടികളും അടങ്ങുന്ന ഹൈസ്ക്കൂള്‍ സ്ഥാപിതമായി. താത്കാലിക ഷെഡില്‍ ആരംഭിച്ച ഹൈസ്ക്കൂളിന്റെ നിര്‍മ്മാണത്തിന് നാട്ടുകാരുടെ സഹായസഹകരണവും കമ്മിറ്റിയുടെ നിരന്തരശ്രമവും ഉണ്ടായിരുന്നു. 1960 ല്‍ ബാലുശ്ശേരി ഹൈസ്ക്കൂളില്‍ നിന്ന് ഒന്നാമത്തെ എസ്. എസ്. എല്‍. സി ബാച്ച് പുറത്തിറങ്ങി. അനുദിനം കെട്ടിട നിര്‍മാണവും വിദ്യാര്‍ത്ഥികളുടെ ബാഹുല്യവുമായി ബാലുശ്ശേരി ഗവണ്മെന്റ് ഹൈസ്ക്കൂള്‍ 1882 ലേക്ക് കടന്നു. വിദ്യാര്‍ത്ഥികളുടെ ബാഹൂല്യം ഹൈസ്ക്കൂളിന്റെ ശരിയായ പ്രവര്‍ത്തനത്തിന് തടസ്സമായിരുന്ന അവസരമായിരുന്നു അത്. 1982 ജൂലായ് 15 ന് ബാലുശ്ശേരി ഗവ ബോയ്സ് ഹൈസ്ക്കൂള്‍, ബാലുശ്ശേരി ഗവ ഗേള്‍സ് ഹൈസ്ക്കൂള്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. 1990 ല്‍ വൊക്കേഷണല്‍ കോഴ്സുകള്‍ ആരംഭിച്ചു. 50 കുട്ടികള്‍ അടങ്ങുന്ന തൊഴിലധിഷ്ഠിത കോഴ്സ് പിന്നീട് 60 കുട്ടികളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായി. അതോടൊപ്പം രക്ഷിതാക്കളുടെയും താല്പര്യമനുസരിച്ച് അഞ്ചാംക്ലാസും ആരംഭിച്ചു. അഞ്ചുമുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലായി 800 ഓളം കുട്ടികള്‍ ഇപ്പോള്‍ ഇവിടെ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
തിരുത്തുക
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1. അസീസ്പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1 2 3
തിരുത്തുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.4511938,75.8314637 | width=800px | zoom=16 }} GVHSS Balussery </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക