"എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 17: വരി 17:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ഈ വിദ്യാലയത്തിൽ ആകെ 95 അദ്ധ്യാപകർ ഉണ്ട്. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി തലങ്ങളിലായി എല്ലാ വിഷയങ്ങള‍ും കൈകാര്യം ചെയ്യുന്നതിനു പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ സേവനമാണ് ഉള്ളത്.
ഈ വിദ്യാലയത്തിൽ ആകെ 95 അദ്ധ്യാപകർ ഉണ്ട്. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി തലങ്ങളിലായി എല്ലാ വിഷയങ്ങള‍ും കൈകാര്യം ചെയ്യുന്നതിനു പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ സേവനമാണ് ഉള്ളത്.
<gallery>
 
{|class="wikitable" style="text-align:center; width:550px; height:250px" border="1"
{|class="wikitable" style="text-align:center; width:550px; height:250px" border="1"
|-
|-
വരി 23: വരി 23:
|-
|-
|}
|}
</gallery>


==അദ്ധ്യാപക രക്ഷകർത്തൃ സമിതി. (PTA)==
==അദ്ധ്യാപക രക്ഷകർത്തൃ സമിതി. (PTA)==

01:07, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലുംഎം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു .66 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്..

സ്‍ക്ക‍ൂൾ ഓഫീസ്

സ്കൂൾ ഓഫീസ് വളരെ ഭംഗിയായി പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്റർ, രണ്ടു ക്ലർക്ക്, രണ്ട് ഓഫീസ് സ്റ്റാഫ് , മൂന്നു മീനിയൽസ് എന്നിവരാണ് ഓഫീസിൻ്റെ ജീവനാഡികൾ. 100 അദ്ധ്യാപകരുടെയും, 2500 ഓളം വിദ്യാർത്ഥികളുടെയും ഡേറ്റകൾ കൃത്യതയോടെ കൈകാര്യം ചെയ്യുന്നു. ഹയർ സെക്കൻ്റെറി വിഭാഗത്തിനും പ്രത്യേകം ഓഫീസ് ഉണ്ട്

ഓഫീസ്
ഓഫീസ്
ഓഫീസ്

ക്ലാസ് മുറികൾ

75 ക്ലാസ് മുറികൾ വിദ്യാലയത്തിലുണ്ട്. 34 മുറികളും സ്മാർട്ട് ക്ലാസ് റൂമാണ്. ഹൈസ്കൂൾ ,ഹയർ സെക്കൻ്ററി ക്ലാസുകൾ പൂർണമായും വൈദ്യുതീകരിച്ചതും ഇൻ്റർനെറ്റ് സേവനം ലഭ്യമാകുന്ന തരത്തിൽ ലോക്കൽ നെറ്റ് വർക്കിംഗും നടത്തിയിട്ടുണ്ട്.

അദ്ധ്യാപകർ

ഈ വിദ്യാലയത്തിൽ ആകെ 95 അദ്ധ്യാപകർ ഉണ്ട്. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി തലങ്ങളിലായി എല്ലാ വിഷയങ്ങള‍ും കൈകാര്യം ചെയ്യുന്നതിനു പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ സേവനമാണ് ഉള്ളത്.

staff

അദ്ധ്യാപക രക്ഷകർത്തൃ സമിതി. (PTA)

സ്കൂൾ അദ്ധ്യാപക രക്ഷാകർത്തൃസമിതി ശക്തമാണ്. പ്രിൻസിപ്പൽ ഹെഡ്‍മാസ്റ്റർ എന്നിവരെ കൂടാതെ 15 പേർ കമ്മറ്റിയിലുണ്ട്. സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കമ്മറ്റിയിൽ ചർച്ച ചെയ്ത് ഭംഗിയായി നടപ്പിലാക്കുന്നു.

പ്രിൻസിപ്പൽ
ഹെഡ്‍മാസ്റ്റർ
പ്രസിഡൻറ്

ഐ സി ടി ലാബ്

ഹയർ സെക്കൻ്ററി, ഹൈസ്കൂൾ ,യു പി സ്ക്കൂൾ എന്നിവിടങ്ങളിൽ കമ്പ്യൂട്ടർ ലാബ് വെവ്വേറെ ഉണ്ട്. ലാബ് സ്കൂൾ പ്രവർത്തന സമയങ്ങളിൽ തുടർച്ചയായി പ്രവർത്തിക്കുന്നു.

കമ്പ്യൂട്ടർ ലാബ്
കമ്പ്യൂട്ടർ ലാബ്
കമ്പ്യൂട്ടർ ലാബ്

എം ജി എം സ്പോർട്ട്സ് അക്കാഡമി

എം ജി എം സ്പോർട്ട്സ് അക്കാഡമി എന്ന പേരിൽ ഒരു സ്പോർട്സ് പരിശീലന കേന്ദ്രം ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഞയറാഴ്ചകളിലും അവധി ദിവസങ്ങളിലും വിവിധ കായിക ഇനങ്ങൾക്ക് പരിശീലനം നൽകി വരുന്നു. ക്രിക്കറ്റ്, ഫുഡ്ബോൾ, ഹോക്കി, ഹാൻഡ്ബോൾ, ഖോ- ഖോ , ബേസ്ബോൾ, വടംവലി എന്നിവകളിൽ സംസ്ഥാന ലവലിൽ തന്നെ മികച്ച വിജയം നേടിയിട്ടുണ്ട്.

പരിശീലകൻ
പരിശീലകൻ
കേരളാ ഹോക്കി ടീമിൽ ഇടം നേടിയ അക്കാഡമി അംഗങ്ങൾ
ഗ്രൗണ്ട്
ഗ്രൗണ്ട്
ഗ്രൗണ്ട്

ലൈബ്രറി

വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രററി വിദ്യാലയത്തിലുണ്ട്. 3000 ഓളം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി ഉണ്ട്. എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറികൾ ഉണ്ട്.

ലൈബ്രറി
ലൈബ്രററി
ലൈബ്രററി

സയൻസ് ലാബ്

ഫിസിൿസ് ലാബ്
ഫിസിൿസ് ലാബ്

ഉച്ചഭക്ഷണ വിതരണം

ഈ വിദ്യാലയത്തിൽ 1800 ഓളം വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഒരു പാചകപ്പുരയും നിരവധി അടുപ്പും, ഒരു സ്റ്റോറൂമും നിലവിലുണ്ട്. പാചക തൊഴിലാളികളുടെ അവിശ്രമ സേവനം ഇതിനെ ഭംഗിയായി നിലനിർത്തുന്നു.

പാചകപ്പുര
പാചകപ്പുര
പാചകപ്പുര

കൊച്ചു കുട്ടികളുടെ കളിസ്ഥലം

ലോവർ പ്രൈമറി സ്കൂൾ കുട്ടികൾക്കു വേണ്ടി പ്രത്യേക ഗ്രൗണ്ടും, കളി ഉപകരണങ്ങളും ആണ് ഉള്ളത്. കുട്ടികൾക്ക് ആകർഷകം തോന്നിക്കുന്ന പെയ്ൻ്റിങ്ങും തണൽവൃക്ഷവും ഒരുക്കിയിരിക്കുന്നു.

LP ഗ്രൗണ്ട്
LP ഗ്രൗണ്ട്
LP ഗ്രൗണ്ട്

സ്കൂൾ ബസ്

രണ്ടു സ്ക്കൂൾ ബസുകളെ ആശ്രയിച്ച് 300 ഓളം കുട്ടികൾ വിദ്യാലയത്തിലെത്തുന്നു. സ്കൂൾ സ്റ്റാഫിൻ്റെ സഹകരണത്തോടെയാണ് ബസുകൾ വിദ്യാലയം സ്വന്തമാക്കിയത്.

സ്കൂൾ ബസ്
സ്കൂൾ ബസ്

കൃഷിയിടം

കുട്ടികളെ കൃഷിപാഠങ്ങൾ പഠിപ്പിക്കുവാനായി ചെറിയ കൃഷിയിടം തയാറാക്കിയിട്ടുണ്ട്. ലഭിക്കുന്ന വാഴക്കുല ലേലത്തിൽ വക്കാറാണ് പതിവ്. ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് കറികൾക്ക് ഉപയോഗിക്കുന്നു.

കൃഷിയിടം
കൃഷിയിടം
കൃഷിയിടം


പഠനോപകരണ വിൽപന സ്റ്റോർ

വിദ്യാലയത്തിൽ പഠനോപകരണ വിതരണ സ്റ്റോർ പ്രവർത്തിക്കുന്നു. ഒന്നു മുതൽ +2 വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും ഇവിടെ ലഭ്യമാണ്. ഇത് താമരശേരി സബ്ജില്ലയിലെ ക്ലസ്റ്റർ സൊസൈറ്റിയായതിനാൽ വിവിധ വിദ്യാലയങ്ങളിലേക്ക് ഇവിടെ നിന്നാണ് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത് വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള പഠനോപകരണങ്ങളും വിൽക്കുന്നുണ്ട്. രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഫോട്ടോ കോപ്പികളും എടുത്തു നൽകാറുണ്ട്.

സ്റ്റോർ
സ്റ്റോർ
സ്റ്റോർ