"സ്കൂൾവിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Schoolwiki}}
{{prettyurl|Schoolwiki}}


| title = സ്കൂൾവിക്കി
{{Infobox company
| accessdate = 2009 ഒക്ടോബർ 30
| name = Kerala Infrastructure and Technology for Education (KITE)
| accessmonthday =  
| native_name = {{lang|ml|കേരളാ ഇൻഫ്രാസ്ട്രക്ചർ & ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്)}}
| accessyear =  
| logo = KITE_Kerala_Logo.png
| author =  
| type = [[Special purpose vehicle|SPV]]
| last =  
| industry = [[Educational]]
| first =  
| fate =  
| authorlink =  
| former_name = IT@School
| coauthors =  
| successor = <!-- or: | successors = -->
| date =
| founded = {{Start date and age|2017|08|07}} in [[Thiruvananthapuram]], [[Kerala]], India
| year =  
| founder = <!-- or: | founders = -->
| month =  
| defunct = <!-- {{End date|YYYY|MM|DD}} -->
| format =  
| hq_location_city = [[Thiruvananthapuram]], [[Kerala]]
| work =  
| hq_location_country = [[India]]
| publisher = [[ഐ.ടി.@സ്കൂൾ]]
| area_served = [[Kerala]]
| pages =  
| key_people = {{ubl|V. Sivankutty (Minister for General Education)|A Shajahan, IAS (Chairman)}}
| language = മലയാളം
| services = {{ubl|[[Kite Victers]]|[[Information and communications technology|ICT]] Enabled Educational Services}}
| archiveurl =  
| products =
| archivedate =  
| owner = [[Government of Kerala]]
| quote =  
| num_employees =  
| num_employees_year = <!-- Year of num_employees data (if known) -->
| parent =[[Department of General and Higher Education (Kerala)]]
| website = {{url|https://kite.kerala.gov.in}}
}}
}}
കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ സംരംഭമായ [[ഐ.ടി.@സ്കൂൾ|ഐ.ടി. @ സ്‌കൂൾ]] തയ്യാറാക്കുന്ന സംരംഭമാണ് '''സ്കൂൾ വിക്കി'''<ref>
കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ സംരംഭമായ [[ഐ.ടി.@സ്കൂൾ|ഐ.ടി. @ സ്‌കൂൾ]] തയ്യാറാക്കുന്ന സംരംഭമാണ് '''സ്കൂൾ വിക്കി'''<ref>
{{cite web  
{{cite web  

09:51, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം


ഫലകം:Infobox company

കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ സംരംഭമായ ഐ.ടി. @ സ്‌കൂൾ തയ്യാറാക്കുന്ന സംരംഭമാണ് സ്കൂൾ വിക്കി[1] സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങളും ഇതിൽ അംഗമാകേണ്ടതാണ്.[2] വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികളും അദ്ധ്യാപകർ തയ്യാറാക്കുന്ന പഠനസഹായ വിവരങ്ങളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമായി ഐ.ടി.@സ്കൂൾ ആണ് ഈ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്[3]. കേരളത്തിലെ സ്‌കൂളുകൾക്കായി തയ്യാറാക്കിയ ഈ വെബ്‌സൈറ്റിൽ വിദ്യാലയങ്ങൾക്ക് അംഗത്വമെടുക്കാം[4]. വിക്കിമീഡിയ ഫൗണ്ടേഷൻ തയ്യാറാക്കിയ മീഡിയവിക്കി ഉപയോഗപ്പെടുത്തിയാണ് സ്‌കൂൾവിക്കി തയ്യാറാക്കിയിരിക്കുന്നത്. 2015ലെ സംസ്ഥാന ഐ.ടി. മേളയിലെ ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിലെ ചിത്രങ്ങളാണ് ഇപ്പോൾ ഹോം പേജിൽ ഉപയോഗിച്ചിരിക്കുന്നത്.

സ്‌കൂൾവിക്കിയുടെ ഹോംപേജിൽ എല്ലാ ജില്ലകളിലേക്കും ഉള്ള കണ്ണികൾ കൊടുത്തിട്ടുണ്ട്. അവയിൽ നിന്ന് അതത് ജില്ലകളിലെ വിദ്യാലയങ്ങളുടെ പട്ടികയിലേക്ക് പോകാം. നിലവിൽ പതിമൂവായിരത്തോളം സ്‌കൂളുകളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർവവിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ, ഭൗതികസൗകര്യങ്ങൾ, ക്ലബ്ബുകൾ, ക്ലാസ് മാഗസിനുകൾ, സ്‌കൂളുകൾ തയ്യാറാക്കുന്ന കൈയെഴുത്തുമാസികകൾ, പ്രാദേശികപത്രങ്ങൾ, പ്രാദേശികചരിത്രം, നാടോടി വിജ്ഞാനകോശം, ഓരോ വിദ്യാർത്ഥിയും ചെയ്യുന്ന പഠന പ്രോജക്ടുകൾ എന്നിവ ഉൾപ്പെടെ ഓരോ വിദ്യാലയങ്ങളെക്കുറിച്ചുമുള്ള പരമാവധി വിവരങ്ങളാണ് സ്‌കൂൾവിക്കിയിൽ ലക്ഷ്യമിടുന്നത്. യൂണികോഡ് പിന്തുണക്കുന്ന ഏതെങ്കിലും ലിപിമാറ്റ സോഫ്റ്റ്‌വേർ ഉപയോഗിച്ചോ, ഇൻസ്ക്രിപ്റ്റ് ഉപയോഗിച്ചോ ഇതിൽ മലയാളം എഴുതാൻ സാധിക്കും.

ഡിജിറ്റൽ മാസികകൾ

സംസ്ഥാനത്തെ രണ്ടായിരത്തോളം സ്കൂളുകളിലെ വിദ്യാർഥികൾ തയാറാക്കിയ ഡിജിറ്റൽ മാസികകൾ പൊതുജനങ്ങൾക്കായി സ്‍കൂൾവിക്കി പോർട്ടലിൽ 2018 മുതൽ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. [5]

സംസ്ഥാന സ്കൂൾ കലോത്സവ സൃഷ്ടികൾ

സംസ്ഥാന സ്‌കൂൾ കലോൽസവത്തിലെ സ്റ്റേജിതര മത്സര സൃഷ്ടികൾ 2017 മുതൽ സ്കൂൾ വിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, സംസ്‌കൃതം, ഉറുദു എന്നീ ഭാഷകളിലെ കഥ, കവിത, ഉപന്യാസം എന്നിവയും ചിത്രരചനയിൽ പെൻസിൽ, ജലഛായം, എണ്ണഛായം, കൊളാഷ്, കാർട്ടൂൺ എന്നിവയുമാണ് സ്‌കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുന്നത്.[6]സ്കാനർ, ഡിജിറ്റൽ ക്യാമറ തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണ് ഡിജിറ്റൈസേഷൻ. സ്കാൻ ടെയിലർ, ജിമ്പ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ് വെയറുകളിലാണ് എല്ലാ പ്രവർത്തനങ്ങളും. കണ്ണൂരിൽ നടന്ന 57ാമത് കലോൽസവം മുതലാണ് സ്റ്റേജിതര മത്സരങ്ങൾ സ്‌കൂൾ വിക്കിയിൽ നൽകാൻ തുടങ്ങിയത്.

അക്ഷരവൃക്ഷം

അക്ഷരവൃക്ഷം' പദ്ധതിയുടെ ഭാഗമായി കോവിഡ്-19 കാലത്ത് 56399 രചനകൾ കുട്ടികൾക്ക് അപ്ലോഡ് ചെയ്യാനും അവ പൊതു ഡൊമൈനിൽ പ്രസിദ്ധീകരിക്കാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം സ്‌കൂൾ വിക്കി ഒരുക്കി. ഈ പ്രവർത്തനത്തിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ന് ഡിജിറ്റൽ ടെക്നോളജി സഭ എക്സലൻസ് അവാർഡ് ലഭിച്ചു. സർക്കാർ മേഖലയിൽ രാജ്യത്തെ മികച്ച എൻറർപ്രൈസ് ആപ്ലിക്കേഷൻസ് (ഇ.ആർ.പി/എസ്.സി.എം/സി.ആർ.എം) വിഭാഗത്തിലാണ് 'സ്‌കൂൾ വിക്കി'ക്ക് അവാർഡ് ലഭിച്ചത്.[7]

പുരസ്കാരങ്ങൾ

  • അന്താരാഷ്ട്രതലത്തിൽ സ്റ്റോക്ഹോം ചലഞ്ച് ബഹുമതി [8]
  • ഡിജിറ്റൽ ടെക്നോളജി സഭ എക്സലൻസ് അവാർഡ് (2020)[7]

ഇതുകൂടി കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://schoolwiki.in/index.php?title=സ്കൂൾവിക്കി&oldid=1718885" എന്ന താളിൽനിന്ന് ശേഖരിച്ചത്