"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 104: | വരി 104: | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
<p style="text-align:justify">കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സർക്കാർ ഹയർ സെക്കന്ററി സ്കൂൾ.വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. | <p style="text-align:justify">കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സർക്കാർ ഹയർ സെക്കന്ററി സ്കൂൾ.വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.[[{{PAGENAME}}/സ്കൂൾ രക്ഷാകർതൃ സമിതി|'''സ്കൂൾ പി.ടി.എ''']] </p> | ||
[[{{PAGENAME}}/സ്കൂൾ രക്ഷാകർതൃ സമിതി|'''പി.ടി.എ''']] | |||
== കുട്ടിയെ അറിയാൻ - ഭവനസന്ദർശനം == | == കുട്ടിയെ അറിയാൻ - ഭവനസന്ദർശനം == |
20:14, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത് | |
---|---|
വിലാസം | |
കോടോത്ത് കോടോത്ത് പി.ഒ. , 671531 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 0467 2246494 |
ഇമെയിൽ | 12058kodoth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12058 (സമേതം) |
എച്ച് എസ് എസ് കോഡ് | 14015 |
യുഡൈസ് കോഡ് | 32010500410 |
വിക്കിഡാറ്റ | Q61368164 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോടോം-ബേളൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ 1 to 12 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 590 |
പെൺകുട്ടികൾ | 566 |
ആകെ വിദ്യാർത്ഥികൾ | 1156 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 264 |
പെൺകുട്ടികൾ | 177 |
ആകെ വിദ്യാർത്ഥികൾ | 441 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രേമരാജൻ പി കെ |
പ്രധാന അദ്ധ്യാപിക | സനിത ഇ |
പി.ടി.എ. പ്രസിഡണ്ട് | ഗണേശൻ എം. |
അവസാനം തിരുത്തിയത് | |
06-03-2022 | 12058 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാസർഗോഡ് ജില്ലയിലെ മികച്ച പൊതു വിദ്യാലയങ്ങളിലൊന്നായ ഡോ.അംബേഡ്കർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കോടോത്ത്, പഠനത്തിലും, കാലാ കായിക മേഖയിലും ഉന്നത നിലവാരം പുലർത്തുന്നു.കലാ വിഭാഗത്തിൽ സംസ്ഥാന തലത്തിലും, കായിക മേഖലയിൽ ദേശീയ തലത്തിലും ഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത കോടോത്ത് സ്കൂൾ മലയോര മേഖലയുടെ വികസനക്കുതിപ്പിന് നിസ്തുല സംഭാവന ചെയ്ത വിദ്യാലയം കൂടിയാണ്. കാസർഗോഡ് ജില്ലയിലെ കോടോം- ബേളൂർ ഗ്രാമ ഞ്ചായത്തിലെ കോടോം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഹോസ്ദുർഗ്ഗ് ഉപജില്ലയിൽപ്പെടുന്ന ഹയർ സെക്കന്ററി വിദ്യാലയം.
ചരിത്രം
കോടോത്ത് കെ പി കുഞ്ഞമ്പു നായർ സൗജന്യമായി നൽകിയ 5.65 ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- 1954 ജൂൺമാസത്തിൽ ഒരു ലോവർപ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.
- 1986 ൽ അപ്പർപ്രൈമറിയും
- 1990 ൽ ഹൈസ്കൂളും
- 2000 ൽ ഹയർസെക്കൻററിയും
- 2007 ൽ പ്രീ-പ്രൈമറിയും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
- 5.65ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
- ഹയർ സെക്കന്ററി വിഭാഗത്തിന് ഹൈടെക് ക്ലാസ്സുമുറികളോടുകൂടിയ കെട്ടിടം പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 38 ക്ലാസ്സു മുറികൾ.
- 11 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
- അസംബ്ലി ഹാൾ.
- ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
- ഐഡിയൽ ലാബ് (ഫിസിക്സ്,കെമിസ്ട്രി,ബയോളജി)
- ജൈവവൈവിധ്യോദ്യാനം
- ആവശ്യമുള്ള വിദ്യാർത്ഥികൾക്കെല്ലാം വാഹനസൗകര്യം നൽകുന്നതിനായി നാല് സ്കൂൾ വാഹനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡന്റ് പോലീസ് കാഡറ്റ് (SPC)
- ജൂനിയർ റെഡ്ക്രോസ് (JRC)
- വിദ്യാരംഗം
- പരിസ്ഥിതി ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്ച കുട്ടികളുടെ സൃഷ്ടികൾ
മാനേജ്മെന്റ്
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സർക്കാർ ഹയർ സെക്കന്ററി സ്കൂൾ.വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.സ്കൂൾ പി.ടി.എ
കുട്ടിയെ അറിയാൻ - ഭവനസന്ദർശനം
എല്ലാ വർഷവും വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ എല്ലാ അദ്ധ്യാപകരും ജൂൺ മാസത്തിൽ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.അതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന് ക്രോഡീകരിച്ച് റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുന്നു.തുടർന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്കൂളിനാകുന്ന വിധത്തിലുള്ള സഹായം കുട്ടികൾക്ക് ചെയ്ത് കൊടുക്കുന്നു.പ്രാദേശിക ഭരണകർത്താക്കളെയും ഇതിന്റെ ഭാഗമായി സഹകരിപ്പിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമുള്ള സഹായം അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ സ്റ്റാഫ് കൗൺസിൽ നേതൃത്വം വഹിക്കുകയും ചെയ്യുന്നു.കൂടാതെ രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിനുള്ള നിർദ്ദേശങ്ങളും ബോധവൽക്കരണക്ലാസ്സുകളും നൽകുന്നു.ക്ലാസ്സ് പി.ടി.എ ഫലപ്രദമായി സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഇതിലൂടെ കഴിയുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1954 - 70 | (വിവരം ലഭ്യമല്ല) |
1970 - 72 | ഗോവിന്ദൻ നമ്പ്യാർ. കെ |
1972- 73 | പി. ദിവാകരൻ |
1973 - 74 | (വിവരം ലഭ്യമല്ല) |
1974 - 75 | പത്മനാഭൻ നമ്പ്യാർ |
1975- 78 | കെ. ഗോപാല. |
1978 - 83 | കോമൻ നായർ. കെ |
1983- 87 | ഈശ്വരൻ എമ്പ്രാന്തിരി. ഏ. ഐ |
1987-90 | ചന്ദ്രശേഖര ഉണ്ണിത്താൻ |
1990 - 93 | കെ. ആർ. വിശ്വംഭരൻ (Ast.in charge) |
1993 - 94 | പത്മാവതി. പി. എം |
1994 -95 | വി. സി. ഹരിദാസ് |
1995 -96 | സി.സി.ദേവസ്യ |
1996 - 97 | അന്നമ്മ.കെ.സി |
1997 - 98 | പി.കുഞ്ഞിക്കണ്ണൻ |
1999-2000 | എൻ. പ്രമീള |
2000 - 01 | ലൂസി.ടി.ഐ |
2001- 02 | പി.ഭരതൻ |
2002- 03 | എം.രാമദാസൻ |
2003 - 04 | കെ.കെ.ശ്രീധരൻ |
2004 - 05 | മുഹമ്മദ് അബ്ദുൾ റഹിമാൻ.കെ.പി. |
2005 - 06 | എൻ.വി.രാധാകൃഷ്ണൻ |
2006 - 07 | കെ.പി.ഹേമചന്ദ്രൻ |
2007 - 08 | ടി.ഇ.രവിദാസ് |
2008 -09 | ഹേമലത.കെ.പി |
വർഷം | പേര് | വർഷം | പേര് | വർഷം | പേര് | വർഷം | പേര് | വർഷം | പേര് | വർഷം | പേര് |
---|---|---|---|---|---|---|---|---|---|---|---|
2009 - 2010 | കെ.വി.കൃഷ്ണൻ | 2010 - 2011 | കെ.കെ.കേശവൻ നമ്പൂതിരി | 2011 - 2013 | മോഹനൻ എം | 2013 - 2014 | ജോസഫ് വി എം | 2014 - 2015 | വിനയകുമാർ പി | 2015 - 2016 | പ്രേമരാജൻ വി എ |
2016 - 2017 | രാമചന്ദ്രൻ വി | 2017 | രഘു മിന്നിക്കാരൻ | 2017 - 2018 | വൽസൻ ഇ | 2018 - 2019 | നിർമ്മല എൻ കെ | 2019 | ബെറ്റി ജോർജ്ജ് | 2019 - 2020 | മോഹനൻ കെ |
2020 - 2021 | സനിത ഇ | 2021 - | സനിത ഇ (തുടരുന്നു) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.പി.പ്രഭാകരൻ നായർ - കൃഷി ശാസ്ത്രജ്ഞൻ
- ബാബുദാസ് കോടോത്ത് - സംവിധായകൻ
- രജിലേഷ് വേണുഗോപാൽ- ജേർണലിസ്റ്റ് - അമൃത ടി വി
- ജിനീഷ് നാരായണൻ - ജേർണലിസ്റ്റ് - ഏഷ്യാനെറ്റ്
- ഡോ.ജയശങ്കർ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017-18
നവകേരള മിഷന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.പൊതു വിദ്യാഭ്യാസ രംഗത്തെ നിലവിലുള്ള കുറവുകൾ പരിഹരിക്കുന്നതിനുവേണ്ടി മതനിരപേക്ഷ ജനാധിപത്യ ജനകീയ സമീപനരീതി ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസരംഗം ആധുനികവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.
-
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ
-
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ -രക്ഷിതാക്കൾ
മേൽവിലാസം
ഡോ.അംബേഡ്കർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ കോടോത്ത്
കോടോത്ത്. പി.ഒ, കാസറഗോഡ് - 671531.
ഫോൺ നമ്പർ (ഹൈസ്ക്കൂൾ) :0467 2246494
സ്കൂൾ ഇ - മെയിൽ (ഹൈസ്കൂൾ): 12058kodoth@gmail.com
സ്കൂൾ ഇ - മെയിൽ (ഹയർസെക്കന്ററി): principal14015@gmail.com
വഴികാട്ടി
- കാഞ്ഞങ്ങാട് പാണത്തൂർ റോഡിൽ ഒടയംചാലിൽ നിന്നും കോടോത്ത് റോഡിൽ 2 കി മീ.
- കാഞ്ഞങ്ങാട്ടുനിന്നും 40 കി.മീ.
{{#multimaps:12.413236456748136, 75.19197104323115 |zoom=13}}
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12058
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ 1 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ