"സി.എംഎസ്. എൽ .പി. എസ്. കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{prettyurl CMSLPS KAVIYOOR | |||
{{prettyurl |CMSLPS KAVIYOOR }} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox AEOSchool | {{Infobox AEOSchool |
08:23, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എംഎസ്. എൽ .പി. എസ്. കവിയൂർ | |
---|---|
വിലാസം | |
കവിയൂർ കവിയൂർ , കവിയൂർ പി.ഒ. , 689582 | |
സ്ഥാപിതം | 1850 |
വിവരങ്ങൾ | |
ഇമെയിൽ | cmslpskaviyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37514 (സമേതം) |
യുഡൈസ് കോഡ് | 32120700217 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാബു.പി.എൽ. |
പി.ടി.എ. പ്രസിഡണ്ട് | ശ്രീനി മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി സുരേഷ് |
അവസാനം തിരുത്തിയത് | |
27-02-2022 | Mathewmanu |
ചരിത്രം
1850 ൽ സിഎംഎസ് മിഷണറിമാരാൽ സ്ഥാപിതമായി. കവിയൂർ പടിഞ്ഞാറ്റുംചേരി കൈപ്പള്ളിൽ കുടുംബം ഇഷ്ടദാനമായി നൽകിയ 20 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്.കവിയൂരിലെ ആദ്യത്തെ സ്കൂളാണ്. നൂറ്റാണ്ടുകൾക്കു മുൻപ് വിദ്യാഭ്യാസത്തിനു യാതൊരുവിധ സൗകര്യവും ഇല്ലാതിരുന്ന കാലത്ത് അനേകം കുട്ടികൾക്ക് അറിവു പകർന്നു നൽകുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു. തടി കൊണ്ടുള്ള തൂണോടുകൂടിയ ഓല മേഞ്ഞ കെട്ടിടമായിരുന്നു ആദ്യത്തെ സ്കൂൾ. പിന്നീട് മണ്ണ് പൊത്തിയും കല്ല് കെട്ടിയും തറയുണ്ടാക്കി ചാണകം മെഴുകി.പിന്നീട് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഓലകെട്ടിയും മൺകട്ട കെട്ടിയും നാല് വശവും മറച്ചു. കതകുകളും ജനലുകളും വച്ചു.പിന്നീട് ഓടുമേഞ്ഞ നല്ല മേൽക്കുരയും വെട്ടുകല്ലു ഭിത്തിയും ഉണ്ടായി.തറ സിമൻ്റിട്ടു ഭിത്തി തേച്ച് കുമ്മായം പൂശി.ഓഫീസ് മുറി ഭിത്തി കെട്ടി വേർതിരിച്ചു.2015 - 17 കാലഘട്ടത്തിൽ കുട്ടികൾ ഇല്ലാത്തതിനാൽ സ്കൂൾ നിർത്തി. 2017 ജൂണിൽ വീണ്ടും തുറന്നു. ചുറ്റുമതിലും ഗേറ്റും വച്ചു. തറ ടൈൽസ് ഇട്ടു.പുതിയ അടുക്കളയും സ്റ്റോർമുറിയും പണിതു.ഇപ്പോൾ നല്ലരീതിയിൽ മുന്നോട്ടു പോകുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് ഗേറ്റും ചുറ്റുമതിലും ഉണ്ട്. വിശാലമായതും വൃത്തിയുള്ളതുമായ പരിസരം. കുട്ടികൾക്ക് കളിക്കുവാനായി കളിസ്ഥലവും വിവിധ കളിയുപകരണങ്ങളോടു കൂടിയ പാർക്കും ഉണ്ട്.സ്കൂൾ മുറ്റത്ത് വിവിധ തരം അലങ്കാരച്ചെടികൾ ചട്ടികളിലും തറയിലും വച്ചു പിടിപ്പിച്ചിട്ടുണ്ട്.പച്ചക്കറിത്തോട്ടവും ഉണ്ട്.വിവിധയയിനം മരങ്ങൾ സ്കൂളിനു ചുറ്റും ഉണ്ട്.ഓഫീസ് മുറിയും 4 ക്ലാസ് മുറികളും ചേർന്നതാണ് സ്കൂൾ കെട്ടിടം.തറയിൽ ടൈൽസ് പാകിയിട്ടുണ്ട്. കൂടാതെ അടുക്കളയും സ്റ്റോർ മുറിയും ഉണ്ട്. കുട്ടികൾക്കായി വൃത്തിയുള്ള 2 ശുചിമുറികളും കൈകഴുകുന്നതിന് പ്രത്യേക സ്ഥലവും ഉണ്ട്. സ്കൂളിൽ ടിവി ഉണ്ട്.ലാപ്ടോപ്, പ്രിൻ്റർ,പ്രൊജക്ടർ എന്നിവയുള്ള കമ്പ്യൂട്ടർ ലാബും ഉണ്ട്.ധാരാളം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയും സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിലേക്ക് വൈദ്യുതി,വെള്ളം കണക്ഷനുകൾ ഉണ്ട്. വെള്ളം…
പാഠ്യേതര പ്രവർത്തനങ്ങൾ
ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെളിയിക്കുവാൻ ഉപകരിക്കുന്നു
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ദിനാചരണങ്ങൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
മാനേജ്മെന്റ്
സി. എം. എസ്. മിഷനറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ സിഎസ്ഐ മദ്ധ്യകേരള മഹായിടവകയുടെ സി. എം. എസ്. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്നു.ഇടവക വികാരി ലോക്കൽ മാനേജരായും പ്രവർത്തിക്കുന്ന
മഹത് വ്യക്തികൾ
സമൂഹത്തിന്റെ വിവിധ തുറകളിൽ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നിരവധി പ്രമുഖ വ്യക്തികൾ വിവിധ കാലഘട്ടങ്ങളിൽ ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കിയിട്ടുണ്ട്.
അധ്യാപകർ
- സാബു പി.എൽ ( പ്രധാന അധ്യാപകൻ )
- അനൽസി ജോയ് ( എൽ. പി. എസ്സ്. ടി )
- അലീന മേരി ജോൺസൺ ( എൽ. പി. എസ്സ്. ടി )
മുൻ പ്രധാനാധ്യാപകരുടെ പേര്
1. ഗ്രേസിക്കുട്ടി തോമസ് (1986-2000) 2. മേരിക്കുട്ടി മാത്യു (2001-2015) 3. ജീമോൻ സി. ചെറിയാൻ (2017-2018)
വഴികാട്ടി
പായിപ്പാട് - തോട്ടഭാഗം റോഡിൽ കണിയാംപാറ ജംഗ്ഷനിൽനിന്നും തെക്കോട്ടു 600 മീറ്റർ സഞ്ചരിച്ചാൽ മനയ്ക്കച്ചിറ - കിഴക്കൻമുത്തൂർ റോഡിൽ എത്തും. അവിടെ നിന്നും വലത്തോട്ട് 300 മീറ്റർ സഞ്ചരിച്ചാൽ കാവുങ്കൽ അയ്യപ്പക്ഷേത്രത്തിന്റെ പടിക്കലെത്തും. അവിടെ നിന്നും ഇടത്തോട്ടു 50 മീറ്റർ പോകുമ്പോൾ ഇടതുവശത്തായി സ്കൂൾ കാണാവുന്നതാണ്.
- തിരുവല്ല - കോഴഞ്ചേരി റോഡിൽ മനയ്ക്കച്ചിറ ജംഗ്ഷനിൽനിന്നും വടക്കോട്ട് 1 കി.മീ. സഞ്ചരിച്ച് കവിയൂർ പ്രൈമറി ഹെൽത്ത് സെന്ററിന്റെ മുന്നിലൂടെ ഉള്ള വഴിയിലൂടെ 200 മീറ്റർ പോയാൽ വലതു വശത്തായി സ്കൂൾ കാണാം.
- പായിപ്പാട് - തോട്ടഭാഗം റോഡിൽ കവിയൂർ മഹാദേവ ക്ഷേത്ര കവാടത്തിനുള്ളിലൂടെയുള്ള റോഡ് വഴി ക്ഷേത്രത്തിൻ്റെ ഇടതുഭാഗത്തു കൂടി നേരെ 500 മീറ്റർ സഞ്ചരിച്ചാൽ മനയ്ക്കച്ചിറ - കിഴക്കൻമുത്തൂർ റോഡിൽ എത്തുന്നു. അവിടെ നിന്നും വലത്തോട്ട് 50 മീറ്റർ പോകുമ്പോൾ ഇടതുവശത്തു താഴേക്കു കാണുന്ന വഴിയിലൂടെ കവിയൂർ ഗവണ്മെന്റ് എൽ. പി. ജി.എസ്. ന്റെ മുന്നിലൂടെ 100 മീറ്റർ സഞ്ചരിച്ച് വലത്തോട്ട് തിരിഞ്ഞു പോകുമ്പോൾ വലതുവശത്തായി സ്കൂൾ കാണാം.
{{#multimaps:|9.39810558990441, 76.60485538328996| zoom=15 }}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37514
- 1850ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ