"ജി വി ജെ ബി എസ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
വടകര ടൗണിൽ അടക്കാത്തെര‍ു ജംഗ്ഷനു സമീപം വില്യാപ്പള്ളി റോഡിന്റെ വടക്കുഭാഗത്തുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഗണപതി വിലാസം ജൂനിയർ ബേസിക് സ്കൂൾ. സ്വന്തമായി കെട്ടിടം ഇല്ലാതെ വാടക കെട്ടിടത്തിലാണ് പുരാതനമായ ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
വടകര ടൗണിൽ അടക്കാത്തെര‍ു ജംഗ്ഷനു സമീപം വില്യാപ്പള്ളി റോഡിന്റെ വടക്കുഭാഗത്തുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഗണപതി വിലാസം ജൂനിയർ ബേസിക് സ്കൂൾ. സ്വന്തമായി കെട്ടിടം ഇല്ലാതെ വാടക കെട്ടിടത്തിലാണ് പുരാതനമായ ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. വടകര മുൻസിപ്പാലിറ്റിയിലെ ഏഴാം വാർഡിൽ പെടുന്ന ഈ വിദ്യാലയത്തിന്റെ പരിസരവാസികൾ ഏറെയും നെയ്ത്തു തൊഴിലാളികളും കൊപ്ര വ്യാപാരവുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവരുമാണ്. പരിസരവാസികൾ ഏറെയും സാധാരണക്കാർ. 1920 കളിലാണ് സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത്. '''[[ജി വി ജെ ബി എസ് വടകര/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''
 
വടകര മുൻസിപ്പാലിറ്റിയിലെ ഏഴാം വാർഡിൽ പെടുന്ന ഈ വിദ്യാലയത്തിന്റെ പരിസരവാസികൾ ഏറെയും നെയ്ത്തു തൊഴിലാളികളും കൊപ്ര വ്യാപാരവുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവരുമാണ്. പരിസരവാസികൾ ഏറെയും സാധാരണക്കാർ. 1920 കളിലാണ് സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത്. സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തുകാരുടെ പൊതുതാൽപര്യം മുൻനിർത്തി ഏതാനും വിദ്യാഭ്യാസ തൽപരരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാലയം. ബ്രിട്ടീഷുകാരനായ നാറ്റോ സാഹബ് എന്നയാൾ പരവന്തലയിൽ തുടങ്ങിയ നിശക്ലാസ് ആണ് ഈ സ്കൂളിന്റെ തുടക്കമെന്ന് അന്വേഷണത്തിൽ നിന്നും അറിയാൻ കഴിഞ്ഞു. അത് പിന്നീട് അടക്കാത്തെരുവിലെ എഴുത്ത് പള്ളിപ്പറമ്പ് എന്ന സ്ഥലത്തും അതിനുശേഷം അടക്കാത്തെരുവിലെ തന്നെ മറ്റൊരു ബിൽഡിങ്ങിലും പിന്നീട് ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കും മാറ്റി. ആദ്യകാല മാനേജർ ശ്രീ നേറം വെള്ളി അനന്തക്കുറുപ്പ് എന്നവരായിരുന്നു.
 
പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിൽ ആദ്യ പരിശോധന നടന്നത് 1927ലാണ്. മലബാർ റേഞ്ച് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ 1, 2, 3 ക്ലാസ്സുകളിൽ യഥാക്രമം 75, 6, 8 പെൺകുട്ടികൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് ഗണപതി വിലാസം ഗേൾസ് സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പേര്. ആദ്യത്തെ ഹെഡ്‍മാസ്റ്റർ ശ്രീ മാനം പണിക്കർ ആയിരുന്നു. പിന്നീട് ഇത് ജനറൽ സ്കൂൾ ആയി മാറി. അപ്പോൾ ധാരാളം ആൺകുട്ടികളും ചേർന്ന് പഠിക്കാൻ തുടങ്ങി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരുടെ കുട്ടികൾക്ക് ഇത് വളരെ സൗകര്യപ്രദമായി. നാലും അഞ്ചും ക്ലാസുകൾ ഉണ്ടായിരുന്നു. കാലക്രമത്തിൽ അഞ്ചാംതരം എടുത്തുപോയി. പിന്നീട് ഇത് ലോവർ പ്രൈമറി സ്കൂൾ ആയി നിലനിൽക്കുന്നു. ഇടക്കാലത്ത് ഈ വിദ്യാലയത്തിന് സ്വന്തമായി കെട്ടിടം ഉണ്ടാക്കാൻ നടത്തിയ ശ്രമം പരാജയപ്പെടുകയാണുണ്ടായതത്രെ.
 
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ മഹാത്മജി വികസിപ്പിച്ചെടുത്ത സമരായുധം ആയ ചർക്കയിൽ നൂൽ നൂൽക്കൽ രീതി ഈ സ്കൂളിൽ പരിശീലിപ്പിച്ചിരുന്നു. നെയ്ത്തുകാരുടെ മക്കൾ ധാരാളമായി പഠിക്കാനെത്തുന്ന സാഹചര്യത്തിൽ തൊഴിലധിഷ്ഠിതമായ ഈ വിദ്യാഭ്യാസ പദ്ധതിക്ക് സാമൂഹികവും രാഷ്ട്രീയവുമായ മാനം കൈവന്നിരുന്നു. കടത്തനാട്ടുകാരുടെ നാടൻ കലാരൂപമായ കോൽക്കളിയും അന്ന് പരിശീലിപ്പിച്ചിരുന്നു. സ്കൂളിന്റെ പുരാവസ്തു ശേഖരത്തിൽ എഴുത്താണിയോടൊപ്പം പഴയ ചർക്കയും കോൽക്കളി ഉപകരണങ്ങളും ഇന്നും നിലനിൽക്കുന്നു.
 
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ വളരെസജീവമായ പഠനപ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടന്നിട്ടുണ്ട്. പ്രദേശത്തു കാരിൽ മതിപ്പുണ്ടാക്കുന്ന അധ്യായനനിലവാരം ഈ സ്കൂൾ കാഴ്ചവയ്ക്കുന്നു. 1974 മുതൽ മുസ്ലിം കുട്ടികളും ധാരാളം ചേർന്നതിനാൽ അറബി ഭാഷ കൂടി ഈ സ്കൂളിൽ പഠന വിഷയമാക്കി.
 
ഈ വിദ്യാലയത്തിൽ പഠിച്ച വളർന്ന ജീവിതത്തിന്റെ നാനാതുറങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച ഒട്ടേറെ പ്രശസ്തരുടെ പേരുകൾ ഓർക്കാൻ കഴിയും. പ്രഗത്ഭനായഅദ്ധ്യാപകനും സാഹിത്യകാരനുമായ ഡോക്ടർ സി.വി ശിവദാസ് അക്കൂട്ടത്തിൽ പ്രമുഖനാണ്. പൊതുപ്രവർത്തകനും അധ്യാപക സംഘടനാ നേതാവും ആയിരുന്ന ശ്രീ പി.കെ ചാത്തുമാസ്റ്റർ ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകരിൽ പ്രധാനിയായിരുന്നു. ഡോക്ടർ, എഞ്ചിനീയർ, വക്കീൽ, അധ്യാപകർ എന്നീ രംഗങ്ങളിൽ ശോഭിക്കുന്ന ഒട്ടേറെപ്പേർ ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.
 
കാലുറയും ടൈയും ധരിച്ച് വാഹനങ്ങളിൽ കയറി ഇംഗ്ലീഷ് മീഡിയം പഠനം ഫാഷൻ ആയതോടെ ഈ സ്കൂളിലും കുട്ടികൾ കുറയാൻ തുടങ്ങി. ദേശീയപാത 17 വടകര പട്ടണത്തിൽ ബൈപ്പാസ് എന്ന പേരിൽ ഈസ്കൂളിന്റെ സമീപത്തു കൂടി കടന്നു പോയി. നാലുവരിപ്പാതയുടെ വീതിയിൽ ദേശീയപാതയുടെ വികസനവും കൂടി വന്നതോടെ റോഡ് മുറിച്ചുകടന്ന് സ്കൂളിൽ വരിക എന്ന സാഹസത്തിനു മുതിരാൻ കുട്ടികൾക്കും മുതിർന്നവർക്കും പേടിയുമായി. വാഹനങ്ങൾ ഇരമ്പിപ്പായുന്ന ദേശീയപാതക്കപ്പുറത്ത് നിന്ന് കുട്ടികൾ വരാതായപ്പോൾ സ്കൂളിൽ കുട്ടികൾ കുറഞ്ഞു. മുഖ്യധാരവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണം പൊതുവെ ഈ വിദ്യാലയത്തെയും ബാധിച്ചു. പതുക്കെ പതുക്കെ ഈ വിദ്യാലയവും അനാദായകരം എന്ന ലിസ്റ്റിലേക്ക് മാറി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

17:16, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി വി ജെ ബി എസ് വടകര
വിലാസം
വടകര

നട്ട് സ്ട്രീറ്റ് പി.ഒ.
,
673104
,
കോഴിക്കോട് ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽ16813hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്16813 (സമേതം)
യുഡൈസ് കോഡ്32041300517
വിക്കിഡാറ്റQ64552523
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംവടകര മുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത കെ
പി.ടി.എ. പ്രസിഡണ്ട്ഷിബു കെ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ പി പി
അവസാനം തിരുത്തിയത്
24-02-2022Remesanet


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

വടകര ടൗണിൽ അടക്കാത്തെര‍ു ജംഗ്ഷനു സമീപം വില്യാപ്പള്ളി റോഡിന്റെ വടക്കുഭാഗത്തുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഗണപതി വിലാസം ജൂനിയർ ബേസിക് സ്കൂൾ. സ്വന്തമായി കെട്ടിടം ഇല്ലാതെ വാടക കെട്ടിടത്തിലാണ് പുരാതനമായ ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. വടകര മുൻസിപ്പാലിറ്റിയിലെ ഏഴാം വാർഡിൽ പെടുന്ന ഈ വിദ്യാലയത്തിന്റെ പരിസരവാസികൾ ഏറെയും നെയ്ത്തു തൊഴിലാളികളും കൊപ്ര വ്യാപാരവുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവരുമാണ്. പരിസരവാസികൾ ഏറെയും സാധാരണക്കാർ. 1920 കളിലാണ് സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത്. കൂടുതൽ ചരിത്രം വായിക്കുക‍

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ചാത്തു മാസ്റ്റർ കനകവല്ലി ടീച്ചർ ഭാനുമതി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ .സി വി  ശിവദാസ് പ്രൊ .കടത്തനാട് നാരായണൻ

വഴികാട്ടി

{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി_വി_ജെ_ബി_എസ്_വടകര&oldid=1692824" എന്ന താളിൽനിന്ന് ശേഖരിച്ചത്