"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/പ്രാദേശിക പത്രം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/പ്രാദേശിക പത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
|
(വ്യത്യാസം ഇല്ല)
|
18:25, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പൂമൊട്ട് - പ്രാദേശികപത്രം
ചിങ്ങം ഒന്ന് മലയാളഭാഷാദിനം വിഷ്ണു. പി.ജെ. ക്ലാസ്: 8 ബി
പാശ്ചാത്യസംസ്കാരവും ആംഗലേയഭാഷയും ഇടകലർന്ന് ഈ ആർഷ ഭൂമി ഇന്ന് സ്വർത്ഥമാനവരാൽ ദഃഖിതയാണ്.
ഭാർഗ്ഗവരാമന്റെ വെൺമഴുവിനുമുൻപിൽ സാഗരം സാദരം സമർപ്പിച്ച പുണ്യഭൂമി.......
ദൈവത്തിന്റെ സ്വന്തംനാടെന്നും ദൈവീകശക്തികൾ വിളങ്ങുന്നനാടെന്നും പാശ്ചാത്യർ
പോലും വിശേഷിപ്പിച്ച നാട്.ഒട്ടനവധി കവികളുടേയും കലാകാരന്മാരുടേയും കാല്പനികമായ
ഭാവനാസമ്പത്തിനാൽ പുസ്തകതാളുകളിൽ ഇടംപിടിച്ച പുണ്യഭാഷ. മലയാളഭാഷയുടെ പരിശു
ദ്ധി നിലനില്ക്കേ മാവേലിമന്നന്റെ പുണ്യനാട്ടിൽ വന്നെത്തിയ പാശ്ചാത്യ ശക്തികളുടെ പരി
ശ്രമം മൂലം ഈസുന്ദരഭൂമിയിൽ മറ്റ്ഭാഷകളും ഇന്ന് ഇടംനേടിയിരിയ്കന്നു. ഇതിനാൽ മൃത്യുവിനെ തരണം ചെയ്യേണ്ടിവരുന്ന മലയാളത്തെക്കുറിച്ചോർക്കുമ്പോൽ ഇന്ന് ദഃഖം മാത്രം.
മാതൃഭാഷ മാതാവിനോളം മഹനീയമാണ്. ഈ ഭാഷയെ ആദരിയ്കൂ...ബഹുമാനിയ്ക്കൂ...
മലനിരകലൾ മകുടംചാർത്തും മലയാളികൾ പൂവണിയിക്കും മധുമാസം പൂചൂടിയ്കം മലയാളമേ ശുദ്ധ മലയാളമേ.
വിദ്യാഭവനം, മുഹമ്മദ് ഷാൻ ക്ലാസ്: 10 A
ഓർമ്മതൻ മനസ്സിൽ അനുഭവ-
സ് മൃതികളൊഴുകുന്ന വിദ്യാഭവനം.
അക്ഷരദീപം ചൊല്ലിയതാദ്യ-
വാക്കിന്റെ വാചാലമായ് ഹൃദയം
എൻ വിദ്യാലയം എന്റെ വിദ്യാലയം
നിറകുട ദീപങ്ങളേന്തുന്ന വിദ്യാലയം.
വിദ്യതൻ അഴകിന്റെ പുൻചിരി-
തൂകുന്നു എൻ വിദ്യാലയം.
എത്രയോ കുട്ടികൾ വന്നുപോയി.
പക്ഷേ കളിചിരിമായാതെ,
കുസൃതികൾ മായാതെ ഇന്നും
എൻ മനസ്സിൽ അണയാത്ത-
ശോഭയായി നിൽക്കുന്നു വിദ്യാലയം.
എൻ ദൈവമേ എനിക്കു നീ
ഒരു ബാല്യം കൂടി തന്നാലും
മനസ്സിന്റെ താളുകളിൽ
ഓർത്തുവക്കാൻ ഒരു വിദ്യാലയം കൂടി...........
എന്റെ ഗുരുനാഥൻ വിനു.വി.എസ് ക്ലാസ്: 10.A
അറിവിന്റെ അക്ഷരപൂക്കളെൻ മനതാരിൽ-
വിടർത്തിയെൻ ഗുരുനാഥൻ.
നേർവഴികാട്ടിയും നല് ബുദ്ധിയോതിയും-
എന് വഴികാട്ടിയാം ഗുരുനാഥന്.
തെറ്റുകള് ചെയ്യുമ്പോള് നെഞ്ചോടണച്ചു-
കൊണ്ടെന്നോടോതിടുമെന് ഗുരുനാഥന്.
"ജീവിതപാതയില് തെറ്റുകളാം മുള്ള്
കാലില് തറക്കുമ്പോള് വേദനിക്കും."
ജീവിതമാം ഇരുള് പാതയില് എന്നെ-
തേജസ്സാം വിദ്യയാല് നയിച്ചുവെന് ഗുരുനാഥന്.
എന് വഴികാട്ടിയാം ഗുരുനാഥന്
ആയിരം അഭിവാദ്യങ്ങള് നേരുന്നു-
ഈ എളിയ ശിഷ്യന്........