"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. പൊന്മുണ്ടം/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:18, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതി
ഒരിക്കൽ രാമു എന്ന് ഒരാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു. രാമുവിനെ വീടിൻറെ പുറകിൽ നല്ല ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തിൽ കുറെ ചെടികളും പൂക്കളും ഒരു വലിയ ആപ്പിൾ മരവും ഉണ്ടായിരുന്നു. രാമുവിന്റെ കുട്ടിക്കാലത്ത് മിക്ക സമയത്തും ആ മരത്തിന് അടുത്തിരുന്ന് കളിച്ചിരുന്നു. അവന് വിശക്കുമ്പോൾ സ്വാദുള്ള ആപ്പിൾ കഴിച്ചിരുന്നു. കാലം മാറിയപ്പോൾ ആ ആപ്പിൾ മരത്തിന് ഒരുപാട് പ്രായമായി രാമുവും വളർന്നിരുന്നു അങ്ങനെ ആപ്പിൾ മരത്തിൽ പഴം കായ്ക്കുന്നത് നിന്നു . രാമു ആ മരം മുറിക്കാൻ തീരുമാനിച്ചു. അവൻ വിചാരിച്ചു ആപ്പിൾ മരം മുറിച്ച് അവൻറെ വീട്ടിൽ ഒരു വലിയ അലമാര ഉണ്ടാക്കാം എന്ന്, പക്ഷേ ആ മരം അവനെ ഒരുപാട് ഓർമ്മകൾ നൽകിയിരുന്നു. അവൻ അതൊന്നും മരം മുറിക്കാൻ തീരുമാനിച്ചു . ഇപ്പോൾ ആ മരം ഒരുപാട് ജീവികൾക്ക് താമസിക്കാൻ ഒരു ഇടമാണ് . പക്ഷികൾ,പ്രാണികൾ, അണ്ണാൻ എന്നിങ്ങനെ ഒരുപാട് ജീവികൾക്ക്. മരം മുറിക്കാൻ തുടങ്ങിയപ്പോൾ എല്ലാ ജീവികളും രാമുവിന്റെ ചുറ്റും വന്നു നിന്നു .എന്നിട്ട് പറഞ്ഞു ,"ഈ മരം മുറിക്കരുത് ഈ മരം നിനക്ക് ഒരുപാട് ഓർമ്മകൾ തന്നിട്ടുണ്ട്, ഈ മരം ഞങ്ങളുടെ വീടാണ് " രാമു അവർ പറഞ്ഞത് കേൾക്കാൻ നിന്നില്ല .ആ മരത്തിൽ തേനീച്ചകൾ ഉണ്ടായിരുന്നു. അവർ കുറച്ചു തേൻ എടുത്തു രാമുവിന് കൊടുത്തു . അവൻ അത് രുചിച്ചു നോക്കി . ആ തേനിന്റെ സ്വാദ് അവന്റെ കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തി. അതിന്റെ സ്വാദ് രാമുവിന് വളരെ സന്തോഷം നൽകി. അപ്പോൾ തന്നെ ആപ്പിൾ മരവും സ്വാദുള്ള പഴങ്ങൾ അവന് നൽകിയത് ഓർമ്മവന്നു എല്ലാ ജീവികളും വേവലാതിപ്പെട്ടു എന്തുവിലകൊടുത്തും ഈ മരം രക്ഷിക്കണം എന്നായിരുന്നു . "നിനക്ക് എന്നും തേൻ തരാം" എന്ന് തേനീച്ച പറഞ്ഞു .അണ്ണൻ പറഞ്ഞു "ഞാൻ നിനക്ക് എന്നും ധാന്യങ്ങൾ നൽകാം . "നിനക്ക് എന്നും നല്ല പാട്ടുകൾ പാടി തരാം" പക്ഷികൾ പറഞ്ഞു . ഇത് കേട്ടതിനുശേഷം രാമുവിന് തന്റെ തെറ്റ് മനസ്സിലായി അവൻ പറഞ്ഞു." ഞാൻ ഈ മരം മുറിക്കുന്നില്ല എനിക്ക് എന്റെ തെറ്റ് മനസ്സിലായി നിങ്ങൾക്ക് ഈ മരത്തിൽ സന്തോഷമായി കഴിയാം" ഇത് കേട്ട് എല്ലാ ജീവികൾക്കും സന്തോഷമായി .അവർ തേനീച്ചയോട് നന്ദി പറഞ്ഞു. അപ്പോൾ മുതൽ പക്ഷികളും പ്രാണികളും വളരെ സന്തുഷ്ടരായി അങ്ങനെ രാമു ഇടയ്ക്കൊക്കെ ചെന്ന് അവർക്ക് ആഹാരവും കൊടുക്കുവാൻ തുടങ്ങി അതുകൊണ്ട് പ്രകൃതിയിൽ ഉള്ളവരെല്ലാം പ്രയോജനം ഉള്ളവയാണ് അതിനെ നശിപ്പിക്കുന്നതിനെ പറ്റി ചിന്തിക്കാതിരിക്കുക.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ