"ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്./അക്ഷരവൃക്ഷം/വായനയുടെ വെട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

15:21, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വായനയുടെ വെട്ടം    


മാനവർതൻ വിസ്മയമല്ലോ
വായന, വിജ്ഞാന ദായകമല്ലോ,
അക്ഷരങ്ങൾ ചേർത്ത് വായിച്ചീടും
പുസ്തകങ്ങൾ, മഹാലോക ചരിത്രങ്ങൾ.

വായനയാൽ അറിഞ്ഞീടുമേവരും,
ലോകത്തിൻ സകല വിശേഷങ്ങൾ.
വരികളാൽ കൈമാറാം നാം
അറിവ്, വരും തലമുറകൾക്കും.

അക്ഷരമാല ചൊല്ലിതുടങ്ങി,
പദങ്ങളിലൂടെ പിച്ചനടന്നു നാം,
പുസ്തക സൗഹൃദം നമുക്കായ്‌ തുറന്നൂ,
അതിരുകളില്ലാ, അറിവിന്റെ ലോകം.

വിജ്ഞാനം പകരും വിദ്യാലയം പിന്നിട്ട്,
ഉന്നതപഥങ്ങളിൽ എത്തിയെന്നാലും,
വായന നൽകുമറിവിൻ വെളിച്ചം,
കെടുത്താതിരിക്കാം നാം, ഉള്ളൊരു കാലവും.

ഇന്ദിര ജെ ഷാരോൺ.
7A ക്രൈസ്റ്റ് നഗർ ഇ.എച്ച്.എസ്. എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത