"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ് എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

16:16, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം 2019

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം

പ്രവർത്തന റിപ്പോർട്ട് 2019 -'20

            2018-'19 അധ്യയന വർഷം മുതലാണ് ജി വി എച്ച് എസ് എസ് കല്ലറയിൽ ലിറ്റിൽ കൈറ്റ്സ്  ഐ റ്റി ക്ലബ് തുടങ്ങിയത് . ഓരോഅധ്യയന വർഷവ‌ുംഎട്ടാം ക്ലാസിലെ 40 കുട്ടികളാണ് പരീക്ഷയിലൂടെ ഇതിൽ അംഗങ്ങൾ ആകുന്നത്.2019-20 ബാച്ചിലെ ക‌ുട്ടികൾ അവരുടെ വ്യക്തിഗത പ്രോജക്റ്റുകളും ഗ്രൂപ്പ് പ്രോജക്റ്റുകളും സമർപ്പിക്കുകയ‌ും അവയുടെ മൂല്യനിർണയം നടത്തി  ഗ്രേഡുകൾ നൽകുകയും  ചെയ്തു . 
                     
                     പത്താം ക്ലാസിലെ കുട്ടികളുടെ ഗ്രൂപ്പ് പ്രൊജക്റ്റിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള കാർഷിക  സംരംഭം ആയ ഡ്രാഗൺ ഫ്രൂട്ട് സന്ദർശിക്കുകയ‌ും ഡോക്യുമെൻററി തയ്യാറാക്കുകയും ചെയ്തു. നമ്മുടെ സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന‌ു വര‌ുന്ന കൃഷിയെ കുറിച്ച് മറ്റൊരു ഡോക്യുമെന്ററിയ‌ും തയ്യാറാക്കി. 
                     
                     ഒമ്പതാം ക്ലാസിലെ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ ആയ അനിമേഷൻ, ഗ്രാഫിക്സ്,സ്ക്രാച്ച്, എം ഐ റ്റി ആപ്പ് ഇൻവെന്റർ,റോബോട്ടിക്സ് തുടങ്ങിയവയിൽ എല്ലാ ബുധനാഴ്ചയും ക്ലാസ‌ുകൾ നടന്ന‌ു വരുന്നു. ഇവരുടെ സ്കൂൾതല ക്യാമ്പ് സംഘടിപ്പിക്കുകയും തിരഞ്ഞെടുക്കപ്പെട്ട എട്ട് കുട്ടികൾ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുക്കുകയും അതിൽ ഫായിസുൾ റഹ്മാൻ അനിമേഷൻ വിഭാഗത്തില‌ും  ആലംഷാ,നന്ദകഷ്ണ എന്നിവർ പ്രോഗ്രാമിങ് വിഭാഗത്തില്ല‌ും ജില്ലാതല  ക്യാമ്പിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട‌ു. 
                    
                     എട്ടാം ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങൾ ആകാനുള്ള പ്രഥമിക പരീക്ഷ ഈ വർഷം ആദ്യം തന്നെ നടത്തുകയും 40 കുട്ടികളെ തിരഞ്ഞെടുക്കുകയും  ചെയ്തു . എട്ടാം ക്ലാസിലെ കുട്ടികൾക്കായ‌ുള്ള  പ്രാഥമിക ക്യാമ്പ് ഡിസംബർ മാസം സംഘടിപ്പിച്ചു .ക്യാമറ കൈകാര്യം ചെയ്യുന്നതിന‌ുള്ള പരിശീലനങ്ങളും ഇവർക്ക് നൽകുന്നു .
                      
                    സ്‍കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ക്യാമറ ഉപയോഗിച്ച്പകർത്ത‌ുകയ‌ും ഡോക്യുമെന്ററികൾതയ്യാറാക്കുകയുംചെയ്യുന്ന‌ു.ലിറ്റിൽകൈറ്റ്സ്അംഗങ്ങൾക്ലാസിലെഡിജിറ്റൽഉപകരണങ്ങൾസംരക്ഷിക്കുന്നതിനുംപ്രവർത്തിപ്പിക്കുന്നതിന‌ും അധ്യാപകരെ സഹായിക്ക‌ുന്ന‌ു.  
                     
                     ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം അമ്മമാർക്ക് സ്മാർട്ട് ഫോണുകളിൽ സമഗ്ര ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന വിധം, ക്യു ആർ കോഡ് സ്കാനർ ഉപയോഗിക്കുന്നവിധം ത‌ുടങ്ങി വ്യത്യസ്ത മേഖലകളിൽ ക്ലാസ് സംഘടിപ്പിച്ചു .
                     
                     എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി സൈബർ ക്രൈം ബോധവൽക്കരണ ക്ലാസ്സ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം എന്നിവയ‌ുംനൽകി. 
                    
                     എല്ലാ വർഷവ‌ും സ്കൂൾതല ഡിജിറ്റൽ മാഗസീൻ തയ്യാറാക്ക‌ുന്നത‌ും ലിറ്റിൽ കൈറ്റ്സ് ക‌ുട്ടികളാണ്.,
                 ലിറ്റിൽ കൈറ്റ്സ് ക‍ുട്ടികള‍ുടെ ആദ്യബാച്ച്
                                                                 2018 - '20