"ജെ.ഡി.ടി.ഇസ്ലാം ഇഖ്റ ഇ.എം. എച്ച്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 30: | വരി 30: | ||
| പെൺകുട്ടികളുടെ എണ്ണം= 201 | | പെൺകുട്ടികളുടെ എണ്ണം= 201 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 546 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 546 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 32 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= ഷാഹിന.ഇ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=നവാസ് | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= 17106.jpg | | | സ്കൂള്‍ ചിത്രം= 17106.jpg | |
12:16, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജെ.ഡി.ടി.ഇസ്ലാം ഇഖ്റ ഇ.എം. എച്ച്.എസ്സ് | |
---|---|
വിലാസം | |
മലാപറമ്പ് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
16-12-2016 | JDT ISLAM IQRAA E.M.H.S |
കോഴിക്കോട് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ അംഗീകൃത വിദ്യാലയമാണ് ജെ.ഡി.ടി.ഇസ്ലാം ഇഖ്റ ഇ.എം. എച്ച്. സ്കൂള്‍. 1991-92 അന്നത്തെ ജെ.ഡി.ടി.ഇസ്ലാം ഒാര്‍ഫണേജ് കമമിറ്റി സെക്രട്ടറിയായിരുന്ന ഹാജി ഹസ്സന്‍ അബ്ദുളള ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്
ചരിത്രം
1991-92 അന്നത്തെ ജെ.ഡി.ടി.ഇസ്ലാം ഒാര്‍ഫണേജ് കമമിറ്റി സെക്രട്ടറിയായിരുന്ന ഹാജി ഹസ്സന്‍ അബ്ദുളള ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. അബ്ദുള്‍ ഖാദര്‍.കെ.സിയാണ് ആദ്യ പ്രധാന അദ്ധ്യാപകന്‍. 1998ലാണ് ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടുത്. 1999ലാണ് ആദ്യത്തെ SSLC Batch പുറത്തിറങ്ങിയത്. ഇതുവരെ 11 തവണ SSLC പരീക്ഷ എഴുതിയതില്‍ 7 തവണ 100% വിജയം നേടി. 2004ല്‍ സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയും ചെയ്തു. 2004ല്‍ Computer Lab ഉദ്ഘാടനം ചെയ്യപ്പെട്ടു. കോഴിക്കോട് ജില്ല Headmaster's & AEO's Forum ഏര്‍പ്പെടുത്തിയ 2006ലെ "Best Pricipal Award for Unaided School" ഈ സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപകനായ കെ.സി അബ്ദുള്‍ ഖാദറിനു ലഭിച്ചു. കോഴിക്കോട് വെള്ളിമാട്ക്കുന്നില്‍ സ്ഥിതി ചെയ്യുന്ന ജെ.ഡി.ടി ഇസ്ലാം ഓര്‍ഫനേജിന്റെ കീഴില്‍ മലാപ്പറമ്പില്‍ 1991ല്‍ ജെ.ഡി.ടി ഇസ്ലാം ഇംഗ്ലീഷ് മീഡീയം സ്ക്കൂള്‍ സ്ഥാപിതമായി. ഇംഗ്ലീഷ് വിദ്യാഭ്യാസം കൈവരിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍ അന്നത്തെ മാനേജറായിരുന്നു ജനാബ് ഹസ്സന്‍ ഹാജിയായിരുന്നു സ്ക്കൂളിന് നേതൃത്വം നല്‍കിയിരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉയരങ്ങളില്‍ എത്താന്‍ സ്ക്കൂളിന് സാധിച്ചു. കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് ഇഖ്റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലിന്റെ സമീപത്തായി ജെ.ഡി.ടി ഇസ്ലാം സ്ഥിതി ചെയ്യുന്നു. സ്ക്കൂളിലേക്ക് നഗരത്തില്‍ നിന്ന് നാലര കി.മീ. ദൂരമേയുള്ളൂ. 1998ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് 100% വിജയം നേടി. (ഇപ്പോഴും 100% വിജയം തുടരുന്നു). 2002ല്‍ അന്നത്തെ പ്രധാനാധ്യാപകനായിരുന്ന ജനാബ് അബ്ദുല്‍ ഖാദര്‍ സാറിന്റെ കഠിന പ്രയത്നത്തിന്റെ ഫലമായി സ്ക്കൂളിന് അംഗീകാരം ലഭിച്ചു. ഇന്ന് 2016ല്‍ 32 അദ്യാപകരും,5 അനധ്യാപകരും അറുനൂറോളം വിദ്യാര്‍ത്ഥികളുമായി പ്രാധാനാധ്യാപിക ശ്രീമതി ഷാഹിന പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ആരോഗ്യകരമായ അധ്യാപിക രക്ഷാകര്‍തൃ ബന്ധവുമാണ് സ്ക്കൂളിന്റെ വിജയത്തിന് പിന്നില്‍. ഇന്ന് ഗൈഡ്സ്, ജെ.ആര്‍.സി,തൈക്കോന്‍ഡ്വോ,സംഗീതം,നൃത്തം എന്നു വേണ്ട കുട്ടികളുടെ വ്യക്തിത്വവികസനത്തിനാവശ്യമായ എല്ലാ പഠനാന്തരീക്ഷവും സ്ക്കൂളിലുണ്ട്. സാങ്കേതികാധിഷ്ടിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്മാര്‍ട്ട് ക്ലാസ് റൂം, വിശാലമായ കംമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി എന്നിവയും സ്ക്കൂളിലുണ്ട്. പൂര്‍വ വിദ്യാര്‍ത്ഥികളില്‍ പലരും ഉയര്‍ന്ന പദവിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നത് അഭിമാനര്‍ഹമാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍, 40 സെന്റെ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 15 മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിദ്യാലയത്തിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. ഇവിടെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ.ആര്‍.സി
- ഗൈഡ്സ്
- ക്ലാസ് മാഗസിന്‍.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ജെ.ഡി.ടി.ഇസ്ലാം ഒാര്‍ഫണേജ് കമമിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 25 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെ.പി. കുഞ്ഞുമുഹമ്മദ് പ്രസിഡന്‍റായും Dr.പി.സി. അനവര്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. അബ്ദുള്‍ ഖാദര്‍.കെ.സിയാണ് പ്രധാന അദ്ധ്യാപകന്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 11.2868611, 75.7964555 | width=800px | zoom=16 }}
|