"ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 180: | വരി 180: | ||
<br>കുമാരി ആലിസ് ടീച്ചർ കുട്ടികൾക്കു വേണ്ടി ജീവിതത്തിൽ നേരിട്ട വെല്ലുവിളിയും അതിനെ അഭിന്നമാക്കിയ തരത്തിലുള്ള ഗാനവും ആലപിച്ചത് കുട്ടികൾക്ക് ഏറെ പ്രചോദനമായി. തീർത്തും അംഗ പരിമിതിയുള്ള ശ്രീ. നിഷാദ് കുഞ്ഞുമോൻ എല്ലാ ഭിന്നതകളെയും മറികടന്നു ജീവിതം അഭിന്ന മാക്കിയ തന്റെ അനുഭവം പങ്കുവെച്ചു ആറന്മുള ഉപജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി നന്ദി അറിയിച്ചു യോഗം അവസാനിപ്പിച്ചു<br/> | |||
[[{{PAGENAME}}/നല്ലപാഠം ഗവ മോഡൽ എൽ പി സ്കൂൾ മെഴുവേലി|നല്ലപാഠം ഗവ മോഡൽ എൽ പി സ്കൂൾ മെഴുവേലി]] | [[{{PAGENAME}}/നല്ലപാഠം ഗവ മോഡൽ എൽ പി സ്കൂൾ മെഴുവേലി|നല്ലപാഠം ഗവ മോഡൽ എൽ പി സ്കൂൾ മെഴുവേലി]] | ||
21:17, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി | |
---|---|
വിലാസം | |
മെഴുവേലി GOVERNMENT MODEL LPS MEZHUVELI , മെഴുവേലി പി.ഒ. , 689507 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0468 2288886 |
ഇമെയിൽ | gmlpsmezhuveli8@gmail.com |
വെബ്‍സൈറ്റ് | gmlpsmezhuveli@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37407 (സമേതം) |
യുഡൈസ് കോഡ് | 32120200105 |
വിക്കിഡാറ്റ | Q87593855 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്മെഴുവേലി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 54 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 0 |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | 0 |
വൈസ് പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപിക | സീമ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ബിബി പുന്നൂസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജ എക്സി |
അവസാനം തിരുത്തിയത് | |
07-02-2022 | Thomasm |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും മെഴുവേലി
പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.
മെഴുവേലി ഗവ. മോഡൽ എൽ പി സ്കൂൾ കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തിലധികമായി ഈ നാടിന്റെ സാംസ്ക്കാരികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ ഗണ്യമായ സ്വാധീനം ചെലുത്തിയ ഒരു മഹാസ്ഥാപനമാണ്. അനേകായിരങ്ങൾക്ക് അക്ഷര വെളിച്ചം നൽകി അറിവിന്റെ ലോകത്തേക്ക് പിടിച്ചുയർത്തിയ ഈ സരസ്വതീമന്ദിരം ഇന്നും ആ പഴയ പ്രൗഢി കൈവിടാതെ കാത്തുസൂക്ഷിക്കുന്നു.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും മെഴുവേലി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.
മെഴുവേലി ഗവ. മോഡൽ എൽ പി സ്കൂൾ കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തിലധികമായി ഈ നാടിന്റെ സാംസ്ക്കാരികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ ഗണ്യമായ സ്വാധീനം ചെലുത്തിയ ഒരു മഹാസ്ഥാപനമാണ്. അനേകായിരങ്ങൾക്ക് അക്ഷര വെളിച്ചം നൽകി അറിവിന്റെ ലോകത്തേക്ക് പിടിച്ചുയർത്തിയ ഈ സരസ്വതീമന്ദിരം ഇന്നും ആ പഴയ പ്രൗഢി കൈവിടാതെ കാത്തുസൂക്ഷിക്കുന്നു.
കൊല്ലവർഷം 1070-ൽ മെഴുവേലി വലിയ പള്ളിയോട് ചേർന്ന് രണ്ടാം ക്ലാസ്സ് വരെയുള്ള ഒരു പാഠശാല ആരം ഭിച്ചിരുന്നു. മലയാളദേശത്ത് മിഷനറി മാരുടെ ആഗമനത്തോടുകൂടി ദേവാലയങ്ങളോട് ചേർന്ന് ഇത്തരം പാഠശാലകൾ പതിവായിരുന്നു. പള്ളിയോട് ചേർന്ന് ആരംഭിച്ചിരുന്ന ഇത്തരം പാഠശാലകളെ പള്ളിക്കൂടം എന്ന് പൊതുവിൽ പറഞ്ഞിരുന്നു. മെഴുവേലി വലിയ പള്ളിയുടെ ചുമതലയിൽ ഈ പള്ളികൂടം കുറെ വർഷക്കാലം ഭംഗിയായി പ്രവർത്തിച്ചു. എന്നാൽ സർക്കാരിൽ നിന്നും അംഗീകാരം ലഭിച്ച് ഗ്രാന്റ് സ്കൂളായി മാറണമെങ്കിൽ ഈ വിദ്യാലയം പള്ളിയുടെ സ്ഥലത്തു നിന്നും മാറ്റി സ്ഥാപിക്കേണ്ട സാഹചര്യമുണ്ടായി.
നാട്ടുപ്രമാണിമാരും പൗരമുഖ്യരും കൂടി ആലോചിച്ചതിന്റെ ഫലമായി ഇപ്പോൾ മലങ്കാവ് പള്ളി നിൽക്കുന്ന സ്ഥലം സ്കൂളിനു ലഭിക്കുന്നതിനു വേണ്ടി പരിശ്രമിക്കുകയുണ്ടായി. എന്നാൽ ആ സ്ഥലം സ്കൂളിന് അനുയോജ്യമല്ലെന്ന കാരണത്താൽ സർക്കാരിൽ നിന്നും അനുമതി ലഭിച്ചില്ല. വിദ്യാലയം നാടിന് നഷ്ടപ്പെടും എന്ന സാഹചര്യമുണ്ടായി.
ഭാവി തലമുറയ്ക്ക് അക്ഷര ലോകത്തേക്ക് കടന്നുചെല്ലാൻ സാധിക്കാത്ത അവസ്ഥ പലരെയും അസ്വസ്ഥരാക്കി. മഹാമനസ്കനായ പൂങ്കിഴാ മണ്ണിൽ ശ്രീ. മാത്തൻ ചാക്കോ ദീർഘവീഷണത്തോടു കൂടി ഒരു തീരുമാനമെടുത്തു. തന്റെ വക 70 സെന്റ് സ്ഥലം സ്കൂൾ ആവശ്യത്തിനു വേണ്ടി ദാനമായി നൽകി. ആ ഉദാരമനസ്കതയുടെ ഫലമാണ് 1914 ൽ സ്ഥാപിതമായ മെഴു വേലി ഗവ. മോഡൽ എൽ.പി. സ്കൂൾ.
കൊല്ലവർഷം 1090-ൽ തിരുവിതാംകൂർ ഗവൺമെന്റിനു വേണ്ടി ദിവാൻജി അവർകളുടെ പേരിൽ ചെങ്ങന്നൂർ സബ് രജിസ്റ്റർ ആഫീസിൽ 2808-ാം നമ്പരായി രജിസ്റ്റർ ചെയ്ത് ആധാരത്തിൽ ഇപ്രകാരം കാണുന്നു. "കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഉപയോഗത്തിലേക്ക് ഒരു കെട്ടിടം പണിയിക്കുന്നതിനായി ഞങ്ങൾ മുതൽ പേർക്ക് പൂങ്കിഴാമണ്ണിൽ മാത്തൻ ചാക്കോ ഈയാണ്ട് മകരമാസം അഞ്ചാംതീയതി 1310-ാം നമ്പരായി രജിസ്റ്റർ ചെയ്ത് വാങ്ങിയിരിക്കുന്ന ദാനപത്രപ്രകാരം കൈവശം വച്ച് ഞങ്ങളുടെ പൊതു മുതൽ ചെലവ് പള്ളിക്കൂട കെട്ടിടം പണികഴിപ്പിച്ച് ബാക്കിയുള്ള സ്ഥലം പള്ളിക്കൂടത്തിന്റെ കോമ്പൗണ്ടായി ഉപയോഗപ്പെടുത്തിയിട്ടും ഇരിക്കുന്നതായി എന്നും തുടർന്ന് ഈ സ്ഥലത്ത് 90 അടി നീളവും 18 അടി വീതിയും 10 അടി പൊക്കവും കൽ ഭിത്തിയും മുൻ വശത്തും വടക്കു വശത്തും ആറടിവീതിയിൽ വരാന്തയും ആഞ്ഞിലി, പ്ലാവ് മുതലായ കട്ടിയും ബലവുമുള്ള മരങ്ങളാൽ മേക്കൂടുമായി പണികഴിപ്പിച്ചിട്ടുള്ള പള്ളിക്കൂടം ഒന്നിലും അതിൽ ഞങ്ങൾ പണി കഴിപ്പിച്ചിട്ടുള്ള ഡ്രോയോടുകൂടി മേശ ഒന്നും ഡ്രോയില്ലാത്തതായ മേശ നാലും, കസേര ഒന്നും, സ്റ്റൂൾ നാലും, രണ്ടരകോൽ നിളത്തിൽ ബഞ്ച് മുപ്പതും, നാലരഅടിനീളം മൂന്നേകാൽ അടിവീതിയിൽ ബോർഡ് അഞ്ചും അതിന്റെ സ്റ്റാന്റ് അഞ്ചും ഈ മരസാമാനങ്ങളിൽ മേലും ഞങ്ങൾക്കുള്ള സർവ്വഅവകാശവും ബാദ്ധ്യതയും യാതൊരു വ്യവസ്ഥയും കൂടാതെ വിദ്യാഭ്യാസത്തിന്റെ ഉപയോഗത്തിനായി ഗവൺമെന്റിലേക്ക് തീറായി ഒഴിഞ്ഞു നൽകിയിരിക്കുന്ന തായും " രേഖപ്പെടുത്തിയിരിക്കുന്നു.
കടവത്രയിൽ ദിവ്യ ശ്രീ. പെരുമാൾ തോമസ് കത്തനാർ, ഇഞ്ചക്കിലേത്ത് ദിവ്യശ്രീ കുര്യൻ മാത്യു കത്തനാർ, വിളയശ്ശേരിൽ വറുഗീസ് ചാണ്ടി, പുളിയേലിൽ തടിശ്ശേരിൽ വറുഗീസ് തോമസ് കറുകയിൽ നാരായണന്റെ
അനന്തിരവൻ കേശവൻ എന്നിവരുടെ പേർക്ക് പൂങ്കിഴാമണ്ണിൽ മാത്തൻ ചാക്കോ ദാനപത്രപ്രകാരം കൊടുത്ത 70 സെന്റ് വസ്തുവകകൾ ഗവണ്മെന്റിലേക്ക് കെട്ടിടവും ഉപകരണങ്ങളും സഹിതം തീറെഴുതി നൽകി. അപ്രകാരം അക്കാലത്തെ ജനങ്ങളുടെ സ്ഥിരോത്സാഹത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും പൂർത്തീകരണമാണ് ഈ വിദ്യാലയം.
ശ്രീനാരായണ ഗുരുസ്വാമികളുടെ അരുവിപ്പുറം പ്രതിഷ്ഠയോടുകൂടി കേരള ചരിത്രത്തിൽ ഒരു നവയുഗം പിറന്നു. ഗുരുസ്വാമികളെ കൂടാതെ ചട്ടമ്പിസ്വാമികൾ, വാക്ഭടാനന്ദസ്വാമികൾ, മഹാനായ അയ്യങ്കാളി, ക്രൈസ്തവ മിഷനറിമാർ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ കേരളീയ സമൂഹത്തെ പുതിയ ഒരു ചിന്താധാരയിലേക്ക് നയിച്ചു. ജാതിവ്യവസ്ഥയുടെയും ജന്മിത്വത്തിന്റെയും അനാചാരങ്ങളുടെയും കൂത്തരങ്ങായിരുന്ന കേരളനാട് പുതിയ ഒരുണർവ്വോടുകൂടി ഉയിർത്തെഴുന്നേറ്റ കാലമായിരുന്നു അത്. സാമൂഹ്യനീതിക്കും സ്വാതന്ത്ര്യ ത്തിനും വേണ്ടി ജനങ്ങൾ പൊരുതുവാൻ തുടങ്ങി. ഗ്രന്ഥശാലകളും വിദ്യാലയങ്ങളും നാട്ടിൽ ധാരാളമായി ഉടലെടുത്തു.
ഉത്തമരും ശ്രേഷ്ഠരുമായ പ്രഥമാധ്യാപകരുടെയും കർമ്മോത്സുകരും ത്യാഗമനസ്കരുമായ അധ്യാപകരുടെയും സേവനം കഴിഞ്ഞ കാലങ്ങളിൽ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. അവരുടെ വിലയേറിയ സേവനങ്ങളെ ഇത്തരുണത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു.
കുട്ടികൾ വർദ്ധിച്ച സാഹചര്യ ത്തിൽ 1942-ൽ മുകളിലത്തെ കെട്ടിടത്തിനു സമാന്തരമായി അതേ വലിപ്പത്തിൽ വേറൊരു കെട്ടിടം കൂടി സർക്കാരിന്റെ സഹായത്തോടുകൂടി നാട്ടുകാർ നിർമ്മിച്ചു.
1960 കാലഘട്ടത്തിൽ ഓലമേഞ്ഞ കെട്ടിടങ്ങൾ ഓടു മേയുകയുണ്ടായി. അക്കാലത്ത് 600 ൽ അധികം വിദ്യാർത്ഥികൾ അഭ്യസനം നടത്തിയിരുന്ന ഈ സ്ഥാപനം തിരുകൊച്ചിയിലെ രണ്ടാമത്തെ വിദ്യാലയമായിരുന്നു. ഈ നാടിന്റെ യശസ്സുയർത്തിയ പല പ്രഗ മതികളും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്. ശ്രീ. കെ.വി. സ്കറിയ പ്രഥമാധ്യാപകനായിരുന്നപ്പോൾ 1968-ൽ ഈ വിദ്യാലയം മോഡൽ സ്കൂളായി ഉയർത്തപ്പെട്ടു.
1972, 2009 വർഷങ്ങളിൽ ആറന്മുള ഉപജില്ലാ കലോത്സവത്തിന് ഈ സ്കൂൾ വേദിയായി. പഠന പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾ പഠനത്തിലും കലാ-കായിക പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കുന്നു.
ബഹുജന പങ്കാളിത്തത്തോടെ എല്ലാ പ്രധാന ദിനങ്ങളും വളരെ വിപുലമായി നടത്തിക്കൊണ്ടിരിക്കുന്നു. ഈ ആഘോഷ പരിപാടികൾ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നതാണ്. പരിസ്ഥിതി, ആരോഗ്യം, സുരക്ഷ ക്ലബ്ബുകളും, വിദ്യാരംഗം കലാവേദി തുടങ്ങിയവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസ്സിലും, വായനമൂല ഗണിതമൂല ക്രമീകരിച്ച് പഠനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിൽ അസംബ്ലി (പ്രാർത്ഥന, മാസ്ഡ്രിൽ ,പ്രതിജ്ഞ, വാർത്തവായന, മഹത് വചനം തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു). എല്ലാ വർഷവും പഠന യാത്ര സംഘടിപ്പിക്കുന്നു, മെഴുവേലി പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ കൂടിയാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
മുൻ പ്രധാനാദ്ധ്യാപകർ | എന്ന് മുതൽ | എന്നുവരെ |
---|---|---|
മൂലയിൽ വർഗീസ് | 1941 | 1943 |
പുന്നമൂട്ടിൽ തോമസ് | 1943 | 1947 |
പി.കെ.കേശവൻ | 1947 | 1952 |
പങ്കജാക്ഷി | 1952 | 1956 |
ജോസഫ് . കെ | 1956 | 1965 |
സ്കറിയ കെ വി | 1965 | 1975 |
ജോൺ , സി എ | 1975 | 1980 |
ഉമ്മൻസാർ | 1980 | 1983 |
ടി.സി.ഫീലിപ്പോസ് | 1983 | 1985 |
പി.സി ജോർജ്ജ് | 1986 | 1989 |
കെ എ തോമസ് | 1989 | 1991 |
പി.ആർ.രമണി | 1991 | 1995 |
വി ഇ മറിയാമ്മ | 1997 | 2000 |
ചന്ദ്രികാഭായി | 2000 | 2001 |
കെ ആർവിജയമ്മ | 2001 | 2006 |
സൂസമ്മ ഒ. എം. | 2006 | 2017 |
സ്മിതാകുമാരിജെ | 2017 | 2018 |
സീനത്ത് പി | 2018 | 2020 |
ബിന്ദു സഖറിയ
(താത്കാലിക ചുമതല)) |
2020 | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
സീമാ മാത്യു (പ്രഥമാധ്യാപിക)
ബിന്ദു സഖറിയ
ദീപാ കുമാരി എ
ഷിംന റ്റി വൈ
ജീമോൻ പി.എസ്
ദിനാചരണങ്ങൾ
ലോക ഭിന്നശേഷി ദിനം
ലോക ഭിന്ന ശേഷി ദിനചാരണത്തിന്റെ ഭാഗമായി ഗവ മോഡൽ എൽ പി സ്കൂൾ മെഴുവേലി മുൻ സംഗീത അധ്യാപിക ആയിരുന്ന മെഴുവേലി സ്വദേശിനി കുമാരി ആലിസിനെ എസ്. എസ്. ജി കൺവീനർ ശ്രീ. രാജു സഖറിയ പൊന്നാട അണിയിച്ചു ആദരിച്ചു. ആലിസ് ടീച്ചർ തന്റെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങളും അതിജീവനത്തിന്റെ പാഠങ്ങളും പങ്കുവെച്ചു. സ്വയം ജീവിതത്തിൽ ആർജിച്ച ജീവിത വിജയങ്ങളെ അനർത്ഥമാകുന്ന തരത്തിലുള്ള ഗാനങ്ങളും ആലപിച്ചു
അന്നേ ദിവസം വൈകിട്ട് 7 മണിക്ക് ജന്മനാ അംഗവൈകല്യമുള്ള റാന്നി സ്വദേശി ശ്രീ. നിഷാന്ത് കുഞ്ഞുമോനെയും കുമാരി. ആലീസിനെയും ആറന്മുള സബ്ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികളെയും ഇലന്തുർ ഗവണ്മെന്റ് വി എച്ച് എസ്സ് സ്കൂളിലെ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തികൊണ്ട് ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. സ്കൂൾ എച്ച്.എം. ശ്രീമതി. സീമ മാത്യു എല്ലാവർക്കും സ്വാഗതം ആശംസിച്ചു ആറന്മുള ബി.പി.ഒ ശ്രീമതി. സുജമോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ കോഴഞ്ചേരി ബി. പി.ഒ ശ്രീ. ഷിഹാബുദീൻ, ഇലന്തുർ വി.എച്ച്.എസ്സ് പ്രിൻസിപ്പൽ ശ്രീമതി.റജീന, മെഴുവേലി അഞ്ചാം വാർഡ് മെമ്പർ ശ്രീമതി.രജനി ബിജു, എസ്സ് എം സി ചെയർമാൻ ശ്രീ. രാജു സക്കറിയ, ഇലന്തുർ എച്ച്.എസ്സ്.എസ് സ്കൂൾ സ്റ്റാഫ് സെക്രട്ടറി സുനന്ദ, കുഴിക്കാല സ്കൂൾ അദ്ധ്യാപിക കുമാരി.നീതു, ചേരിക്കൽ സ്കൂൾ അദ്ധ്യാപിക ശ്രീമതി.ആര്യ എസ്സ് എന്നിവർ ആശംസ അറിയിച്ചു.
കുമാരി ആലിസ് ടീച്ചർ കുട്ടികൾക്കു വേണ്ടി ജീവിതത്തിൽ നേരിട്ട വെല്ലുവിളിയും അതിനെ അഭിന്നമാക്കിയ തരത്തിലുള്ള ഗാനവും ആലപിച്ചത് കുട്ടികൾക്ക് ഏറെ പ്രചോദനമായി. തീർത്തും അംഗ പരിമിതിയുള്ള ശ്രീ. നിഷാദ് കുഞ്ഞുമോൻ എല്ലാ ഭിന്നതകളെയും മറികടന്നു ജീവിതം അഭിന്ന മാക്കിയ തന്റെ അനുഭവം പങ്കുവെച്ചു ആറന്മുള ഉപജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി നന്ദി അറിയിച്ചു യോഗം അവസാനിപ്പിച്ചു
നല്ലപാഠം ഗവ മോഡൽ എൽ പി സ്കൂൾ മെഴുവേലി
ക്ലബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ ഫോട്ടോകൾ
അവലംബം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
{{#multimaps:9.29286, 76.69508|zoom=10}} |
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37407
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ