"യൂ.പി.എസ്. ഇലകമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
|സ്കൂൾ ഇമെയിൽ=elakamon.up.school@gmail.com | |സ്കൂൾ ഇമെയിൽ=elakamon.up.school@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
ഉപജില്ല=വർക്കല | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇലകമൺ പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =ഇലകമൺ പഞ്ചായത്ത് | ||
|വാർഡ്=5 | |വാർഡ്=5 | ||
വരി 51: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=സജിത്.എസ് | |പ്രധാന അദ്ധ്യാപകൻ=സജിത്.എസ് | ||
|പി.ടി.എ. പ്രസിഡണ്ട്=അശ്വതി കൃഷ്ണൻ | |പി.ടി.എ. പ്രസിഡണ്ട്=അശ്വതി കൃഷ്ണൻ |
12:18, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യൂ.പി.എസ്. ഇലകമൺ | |
---|---|
വിലാസം | |
ഇലകമൺ ഇലകമൺ യു പി എസ്, ഇലകമൺ പി ഒ, പിൻ. 695310 , ഇലകമൺ പി.ഒ. , 695310 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0470 2665040 |
ഇമെയിൽ | elakamon.up.school@gmail.com |
വെബ്സൈറ്റ് | ഉപജില്ല=വർക്കല |
കോഡുകൾ | |
സ്കൂൾ കോഡ് | 42250 (സമേതം) |
യുഡൈസ് കോഡ് | 32141200205 |
വിക്കിഡാറ്റ | Q64037937 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇലകമൺ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 86 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജിത്.എസ് |
പി.ടി.എ. പ്രസിഡണ്ട് | അശ്വതി കൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമ |
അവസാനം തിരുത്തിയത് | |
05-02-2022 | Bijiya |
ചരിത്രം
ഇലകമൺ യൂ പി എസ് 1921 ൽ സ്ഥാപിതമായി. ശ്രീ അച്യുതക്കുറുപ്പുശാസ്ത്രികൾ ആണ് ഇലകമൺ യുപിഎസ് സ്ഥാപിച്ചത്. ആംഗലേയ വിദ്യാലയം എന്ന് ശാസ്ത്രികളുടെ മാതൃഭൂമി എന്ന പുസ്തകത്തിൽ പരാമർശിക്കുന്ന ഈ സ്കൂളിനെ ഇന്നും നാട്ടുകാർ ഇംഗ്ലീഷ് പള്ളിക്കൂടം എന്നു വിളിക്കുന്നു. ശ്രീ ശ്രീകണ്ഠേശ്വരം രാമൻപിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സാമൂഹ്യമായി വളരെ പിന്നാക്കമായിരുന്നു അക്കാലത്ത് ഇലകമൺ ഗ്രാമം. പഠിക്കാൻ കുട്ടികൾ ഇല്ലാത്തതിനാൽ 1927 ൽ സ്കൂളിന്റെ പ്രവർത്തനം നിലച്ചു. സ്കൂൾ ഏറ്റെടുത്തു നടത്തുവാൻ ശാസ്ത്രികൾ ശ്രീനാരായണഗുരുവിനോട് അഭ്യർത്ഥിച്ചതായി ശാസ്ത്രികളുടെ ഡയറിക്കുറുപ്പുകളിൽ കാണുന്നു. അതിന് ഫലം കാണത്തതിനാൽ എൻ എസ് എസ് സ്കൂൾ എറ്റെടുക്കണം എന്നഭ്യർത്ഥിച്ച് മന്നത്തു പത്മനാഭനെയും കാണുകയുണ്ടായി. അതും ഫലം കണ്ടില്ല. പ്രവർത്തനം നിലച്ച സ്കൂൾ വീണ്ടും പ്രവർത്തനം തുടങ്ങിയത് 1952 ലാണ്. രാണ്ടാം ലോക മഹായുദ്ധവും ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയും ഇലകമണിലെ സാമൂഹ്യചുറ്റുപാടുകളെയും മാറ്റി. ഒട്ടേറെപ്പേർ കേരളത്തിനു വെളിയിൽ ജോലിക്കായി പോകുകയുണ്ടായി. നവോത്ഥാനഫലങ്ങൾ അനുഭവിച്ചു തുടങ്ങിയ ഈ സാഹചര്യത്തിൽ സ്കൂൾ പുത്തനുണർവ്വിൽ പ്രവർത്തിച്ചു. ശ്രീ ശിവരാമപിള്ളയായിരുന്നു അന്ന് ഹെഡ്മാസ്റ്റർ. ശതാബ്ദിയുടെ നിറവിൽ ഇന്നും സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു. അഞ്ചിലും ആറിലും ഏഴിലും മലയാളവും ഇംഗ്ലീഷും മീഡിയ ക്ലാസുകൾ ഉണ്ട്.
സ്ഥാപക മാനേജറായ അച്യുതക്കുറുപ്പു ശാസ്ത്രികളുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹം വിഭാവനം ചെയ്ത അച്യുതക്കുറുപ്പുശാസ്ത്രി മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് രൂപീകരിക്കുകയുണ്ടായി. ഈ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ മാനേജ്മെന്റ്. അച്യുതക്കുറുപ്പ് ശാസ്ത്രികളുടെ മരണശേഷം ട്രസ്റ്റിന്റെ ആദ്യ ചെയർമാനും അച്യുതക്കുറുപ്പു ശാസ്ത്രികളുടെ മകനുമായ എ. കമലാനന്ദക്കുറുപ്പ് 1985 ൽ ഇലകമൺ യു പി എസ് മാനേജറായി. തുടർന്ന് എ. സദാഭദ്രക്കുറുപ്പ്, എ. സദാശുഭപ്പിള്ള എന്നിവർ മാനേജറായി. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ എസ്. സുഷമയാണ്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
2020ൽ ഉദ്ഘടനം ചെയ്യപ്പെട്ട ശതാബ്ദി സ്മാരക കെട്ടിടത്തിൽ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. എല്ലാ ക്ലാസ് റൂമിലും ഡിജിറ്റൽ സങ്കേതിക സംവിധാനം ഉണ്ട്. പ്രൊജക്ടർ, ഇന്റർനെറ്റ് കണക് ഷൻ എന്നിവ എല്ലാ ക്ലാസ് റൂമിലുമുണ്ട്. നവീകരിച്ച ലൈബ്രറി പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. ആധുനിക ലബോറട്ടറി, കംപ്യൂട്ടർ റൂം എന്നിവയും പുതിയ കെട്ടിടത്തിൽ ഉണ്ട്. ലൈബ്രറിയിൽ ടി വി യും സ്ഥാപിച്ചിട്ടുണ്ട്. ലൈബ്രറിയിൽ മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് റൂമിലും ലോക പ്രശസ്ത ശാസ്ത്രജ്ഞരുടെ ചിത്രങ്ങൾ പെയിന്റ് ചെയ്ത് വച്ചിട്ടുണ്ട്. ഗാന്ധിജി, നാരായണ ഗുരു, അംബേദ്ക്കർ, അയ്യൻകാളി. വക്കം അബ്ദുൾഖാദർ മൗലവി എന്നിവരുടെ ചിത്രങ്ങൾ പ്രമുഖ ചിത്രകാരൻ ഷൈജു വരച്ചത് സ്കൂൾ ഭിത്തിയിൽ അറിവും അലങ്കാരവുമായി ഏവരുടേയും ശ്രദ്ധയെ ആകർഷിക്കുന്നു. തണൽ മരങ്ങളും ഉദ്യാനവും കുട്ടികൾക്ക് പ്രിയങ്കരമായ അന്തരീക്ഷം നൽകുന്നു. വിശാലമായ കളിസ്ഥലവും സ്കൂളിനോടനുബന്ധിച്ചുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രഥമാദ്ധ്യാപകർ
ശ്രീകണ്ഠേശ്വരം രാമൻപിള്ള, ശിവരാമപിള്ള, എ കമലാനന്ദക്കുറുപ്പ്, എ സദാവാസക്കുറുപ്പ്, പി. വാസുപിള്ള, ആർ. സുധീശ് കുമാർ(സുധീശ് രാഘവൻ), ആർ സുധി, എസ് കെ ഗീത, എസ്. സജിത്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- അടുത്തുള്ള റയിൽവേസ്റ്റേഷൻ വർക്കലയും പരവൂരും
- വർക്കല - അയിരൂർ - ഊന്നിൻമൂട് - പരവൂർ റോഡ്
- അയിരൂരിൽ നിന്ന് 2.5 കിലോ മീറ്റർ
- പരവൂർ നിന്ന് 8.3 കിലോമീറ്റർ
- വർക്കല റയിൽവേസ്റ്റേഷനിൽ നിന്ന് 6.2 കിലോമീറ്റർ
- നാഷണൽ ഹൈവേയിൽ പാരിപ്പള്ളിയിൽ നിന്നും 6.3 കിലോമീറ്റർ
{{#multimaps: 8.787283451838357, 76.72422409716599|zoom=16}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42250
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ